യുവതിയെ ബലം പ്രയോഗിച്ച് താലികെട്ടാന്‍ നോക്കി 26കാരന്‍ ! വീട്ടുകാര്‍ തടഞ്ഞപ്പോള്‍ യുവാവിന്റെ ആത്മഹത്യാശ്രമം…

യുവതിയെ ബലപ്രയോഗത്താല്‍ വിവാഹം കഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവാവിന്റെ ആത്മഹത്യാശ്രമം. ചെന്നൈയിലാണ് സംഭവം. 26 വയസുള്ള അരുണ്‍ എന്നയാളാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അരുണിന് ഈ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യം ഉണ്ടായിരുന്നു. അതിനിടെയാണ് യുവതിയുടെ വിവാഹം ഉറപ്പിച്ചത് അരുണ്‍ അറിഞ്ഞത്. ഇതേതുടര്‍ന്ന് മൂത്തസഹോദരനൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അരുണ്‍ ബലാല്‍ക്കാരമായി യുവതിയുടെ കഴുത്തില്‍ താലികെട്ടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇരുവരെയും യുവതിയുടെ വീട്ടുകാര്‍ പിടികൂടി വീട്ടില്‍ നിന്ന് പുറത്താക്കി. യുവതിയുടെ വീട്ടുകാരുടെ പരാതിയില്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് എത്തിയപ്പോള്‍ വിവാഹശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കണ്ടെത്തി. മൂത്തസഹോദരന്‍ സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയ്ക്ക് ശേഷം അരുണിനെയും പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.

Read More

തിരുവല്ലയില്‍ 13കാരി ആറ്റില്‍ചാടി ! ജീവന്‍ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിഫലം…

തിരുവല്ല നെടുമ്പ്രത്ത് 13 വയസ്സുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. ഇന്നു രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി പാലത്തില്‍നിന്ന് ആറ്റില്‍ ചാടുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആറ്റില്‍നിന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നമിത. പഠിക്കാത്തതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Read More

വിവാഹശേഷം ഭര്‍ത്താവ് സൗദിയിലേക്കു പോയി ! അയച്ച മെസേജുകള്‍ക്കൊന്നും മറുപടി നല്‍കിയില്ല; 24കാരി ജീവനൊടുക്കി…

വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജുകള്‍ക്ക് മറുപടി നല്‍കാത്തതില്‍ അസ്വസ്ഥയായി നവവധു ജീവനൊടുക്കി. 24കാരിയായ ഖനേജ ഫാത്തിമയെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമ്മയുടെ വിവാഹം. രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതിനുശേഷം ഒരിക്കല്‍ പോലും ഹമീദ് ഭാര്യയുമായി ബന്ധപ്പെട്ടിരുന്നില്ല. നിരന്തരം മെസേജുകള്‍ അയച്ചെങ്കിലും ഒന്നിനുപോലും ഭര്‍ത്താവ് മറുപടി നല്‍കാത്തതില്‍ ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു. ഭര്‍തൃമാതാവായ മെഹ്‌റുന്നീസ ഉള്‍പ്പെടെയുള്ളവരോട് ഫാത്തിമ തന്റെ സങ്കടം പങ്കുവെച്ചിരുന്നു. സമാധാനത്തോടെ ഇരിക്കാനും ഹമീദ് ചില ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് ഇവരെല്ലാം ഫാത്തിമ്മയെ അറിയിച്ചത്. തുടര്‍ന്നും ഭര്‍ത്താവിന് സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്ന ഫാത്തിമ വിഷാദത്തിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു ആത്മഹത്യ.

Read More

‘ത​ല’​കാ​ര​ണം ജോ​ലി ന​ഷ്ട​മാ​യി,ജീ​വി​തം ഒ​രു വ​ഴി​യ്ക്കാ​യി ! അ​ജി​ത്തി​ന്റെ വീ​ടി​നു മു​മ്പി​ല്‍ ആ​ത്മ​ഹ​ത്യ ശ്ര​മ​വു​മാ​യി യു​വ​തി…

ന​ട​ന്‍ അ​ജി​ത് കു​മാ​റി​ന്റെ വീ​ടി​നു മു​മ്പി​ല്‍ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ ശ്ര​മം. ചെ​ന്നൈ ഇ​സി​ആ​റി​ലു​ള്ള അ​ജി​ത്തി​ന്റെ വ​സ​തി​ക്ക് സ​മീ​പ​മാ​യി​രു​ന്നു നാ​ട​കീ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സു​കാ​ര്‍ ത​ട​ഞ്ഞി​ട്ടും യു​വ​തി തീ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വീ​ഡി​യോ​യി​ല്‍ ത​ന്റെ മ​ര​ണ​ത്തി​ന് കാ​ര​ണം അ​ജി​ത്താ​ണെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു​ണ്ട്. ഫ​ര്‍​സാ​ന എ​ന്നാ​ണ് യു​വ​തി​യു​ടെ പേ​ര്. ചെ​ന്നൈ​യി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ലെ മു​ന്‍ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​വ​ര്‍. അ​ജി​ത്ത് കാ​ര​ണം ത​ന്റെ ജോ​ലി ന​ഷ്ട​മാ​യെ​ന്നാ​ണ് ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ഇ​വ​ര്‍​ക്കെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ഞ്ച​പ്പാ​ക്ക​ത്ത് അ​ജി​ത്തി​ന്റെ വീ​ടി​ന് സ​മീ​പ​മു​ള്ള ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മ​ണ്ണെ​ണ്ണ​യു​മാ​യി​ട്ടാ​ണ് ഇ​വ​ര്‍ എ​ത്തി​യ​ത്. ഇ​വ​ര്‍ ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ല്‍ അ​ജി​ത്ത് വ​ന്നി​രു​ന്നു​വെ​ന്നാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ പ​റ​യു​ന്ന​ത്. അ​ജി​ത്തി​നൊ​പ്പ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ഇ​വ​ര്‍ നേ​ര​ത്തെ പ​ങ്കു​വെ​ച്ചി​രു​ന്നു. അ​തേ​സ​മ​യം അ​ജി​ത്തി​ന്റെ…

Read More

കൊലപാതകത്തിന് തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റപത്രം ! അങ്ങനെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയായി മാറുമ്പോള്‍…

സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണം വെറുമൊരു ആത്മഹത്യയാക്കിഅന്വേഷണസംഘത്തിന്റെ കുറ്റപത്രം. കൊലപാതകമെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന പോലീസിന്റെ കുറ്റപത്രം. ആത്മഹത്യപ്രേരണയടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറല്‍ എസ് പി കെ ബി രവി പറഞ്ഞു. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന്‍ ആത്മഹത്യാ വിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20ന് 90 ദിവസം പൂര്‍ത്തിയാകും. ഇതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് ലക്ഷ്യമിട്ടിരുന്നത്. വിസ്മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് മുന്‍ ജീവനക്കാരനുമായ കിരണ്‍കുമാര്‍ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാ പ്രേരണ ഉള്‍പ്പടെ ഒമ്പതു വകുപ്പുകള്‍ കുറ്റപത്രത്തില്‍ കിരണിനെതിരെ ചുമത്തിയിട്ടുണ്ടെന്നാണ്…

Read More

വീട്ടുകാരെ പിരിയാന്‍ വയ്യ ! മൂന്നു മാസം മുമ്പ് വിവാഹിതയായ യുവതി ആറ്റില്‍ ചാടി;നദിയിലൂടെ ഒഴുകിയത് രണ്ടര കിലോമീറ്റര്‍; സംഭവം ആറാട്ടുപുഴയില്‍…

പമ്പാ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു. മൂന്നു മാസം മുമ്പു വിവാഹിതയായ മാലക്കര സ്വദേശിയായ ഇരുപത്താറുകാരിയാണ് പുലര്‍ച്ചെ നദിയില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആറാട്ടുപുഴ പാലത്തില്‍നിന്നു ചാടിയ യുവതി രണ്ടര കിലോമീറ്ററോളം നദിയില്‍ കൂടി ഒഴുകി. ഇടനാട് പുറത്തോട്ട് കടവിലെത്തിയപ്പോള്‍ യുവതിയുടെ നിലവിളി കേട്ടു പുറത്തോട്ട് രാജഗോപാല്‍(65), മക്കളായ അരുണ്‍(32), അജിത്ത്(28) എന്നിവര്‍ ആറ്റിലിറങ്ങി രക്ഷപ്പെടുത്തുകയായിരുന്നു. കൗണ്‍സിലര്‍ അര്‍ച്ചന കെ. ഗോപി അറിയിച്ചതനുസരിച്ച് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. വീട്ടുകാരെ പിരിയുന്നതിലുള്ള വിഷമമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നു പോലീസ് പറഞ്ഞു. പാലക്കാട് സ്വദേശിയായ ഭര്‍ത്താവ് ഇപ്പോള്‍ ചെന്നൈയിലാണ്. വീട്ടുകാര്‍ക്കൊപ്പം യുവതിയെ വിട്ടയച്ചു.

Read More

തലേരാത്രി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നു ! പുലര്‍ച്ചെ കിരണിന്റെ നിലവിളി കേട്ട് എത്തിയപ്പോള്‍ കണ്ടത് വിസ്മയ ശ്വാസം കിട്ടാതെ പിടയുന്നത്; സദാശിവന്‍ പിള്ള പറയുന്നത്…

വിസ്മയയുടെ മരണം മലയാളികള്‍ക്ക് നല്‍കിയ ഞെട്ടല്‍ ഇനിയും അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുകയാണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ അച്ഛന്‍ സദാശിവന്‍ പിള്ള. മരിച്ചനിലയില്‍ കണ്ടെത്തുന്നതിന്റെ തലേരാത്രി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നതായാണ് സദാശിവന്‍ പിള്ള പറയുന്നത്. പുലര്‍ച്ചെ കിരണിന്റെ നിലവിളി കേട്ട് മുറിയിലെത്തിയപ്പോഴാണ് വിസ്മയയെ തൂങ്ങിയ നിലയില്‍ കണ്ടതെന്നും ഇവര്‍ പറയുന്നു. തലേന്നു രാത്രി ഭക്ഷണം കഴിഞ്ഞു രണ്ടു പേരും മുറിയിലേക്കു പോയി. അല്‍പനേരം കഴിഞ്ഞപ്പോള്‍ വിസ്മയ വീട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു. തങ്ങള്‍ ചെല്ലുമ്പോള്‍ വിസ്മയ വസ്ത്രം മാറി പോകാന്‍ തയാറായി നില്‍ക്കുകയായിരുന്നു. കിരണും വസ്ത്രം മാറിയിരുന്നു. നേരം വെളുക്കട്ടെയെന്നും ഈ രാത്രിയില്‍ എങ്ങനെയാ ഇത്രയും ദൂരം പോകുന്നതെന്നും താന്‍ ചോദിച്ചെന്നും സദാശിവന്‍ പിള്ള പറയുന്നു. രാവിലെ പോകാമെന്നു പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാന്‍ പറഞ്ഞുവെന്നും കിരണിന്റെ അച്ഛന്‍ പറയുന്നു. നേരത്തെയും ഇതുപോലെ…

Read More

എന്നാലും എന്റെ തീവ്രവാദി സഹോദരാ…തനിക്ക് ഈ ഗതി വന്നല്ലോ ! ഐഎസിനെ പേടിച്ച് ബൊക്കോ ഹറാം നേതാവ് ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്തു; ചത്തത് 300 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ മുഖ്യ സൂത്രധാരന്‍…

തീവ്രവാദ സംഘടനകള്‍ ലോകജനതയ്ക്കു ഭീഷണിയാണ്. തീവ്രവാദികള്‍ നിരവധി നിരപരാധികളെ കൊന്നൊടുക്കുന്നുണ്ടെങ്കിലും തീവ്രവാദ സംഘടനകള്‍ തമ്മിലുള്ള കുടിപ്പക മൂലം പലപ്പോഴും നിരവധി തീവ്രവാദികളും കൊല്ലപ്പെടുന്നു. ഇത്തരത്തില്‍ ഒരു തീവ്രവാദി ചാകുമ്പോള്‍ ഭൂമിയ്ക്കും ലോകര്‍ക്കും ആശ്വാസമുണ്ടാവുന്നുവെന്ന് തീര്‍ച്ചയാണ്. ഇപ്പോള്‍ ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത് നൈജീരിയയിലെ ഇസ്ലാമിക് തീവ്രവാദ സംഘടനയായ ബൊക്കോഹറാമിന്റെ നേതാവിനാണ്. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൈകൊണ്ടു മരിക്കാതിരിക്കാന്‍ സ്വയം ബെല്‍റ്റ് ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ടിയാന്‍. 2014-ല്‍ 300സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ സൂത്രധാരനായ അബുബക്കര്‍ ഷെകാവുവിനാണ് ഈ ഗതി വന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ പ്രവിശ്യയില്‍ ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികളുമായി ബൊക്കാ ഹറാം യുദ്ധം നടത്തി വരികയായിരുന്നു. വടക്കന്‍ നൈജീരിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കാര്യമായി സ്വാധീനം നേടിവരുന്നത് ബൊക്കാ ഹറാമിനെ ചൊടിപ്പിച്ചിരുന്നു. ഇസ്ലാമി സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് എന്ന തീവ്രവാദി സംഘടനയുടേ വരവോടെ ബൊക്കാ ഹറാമിന്റെ…

Read More

12കാരന്റെ മരണം ഗെയിമില്‍ തോറ്റതു കൊണ്ടുള്ള ആത്മഹത്യയോ ? കോവളത്ത് ആണ്‍കുട്ടി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്…

കോവളത്ത് 12കാരന്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പോലീസ്. യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിച്ച് മണ്ണെണ്ണ തേച്ചു തീപ്പെട്ടി ഉരച്ചതാണോ, ഗെയിം ടാസ്‌കാണോ അപകടകാരണമെന്ന സംശയത്തിലാണ് പോലീസ്. വെങ്ങാനൂര്‍- ചാവടിനട റോഡില്‍ ഗാന്ധിസ്മാരക ആശുപത്രിക്കു സമീപം പ്രസരാലയത്തില്‍ ശിവനാരായണനാണ് മരിച്ചത്. ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ആര്‍. പ്രകാശിന്റെ മകനാണ്. വെങ്ങാനൂര്‍ വി.പി.എച്ച്.എസ്.എസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ശിവനാരായണന്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് 90 ശതമാനം പൊള്ളലേറ്റ ശിവനാരായണനെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്കു തയാറെടുക്കവെ രാത്രിയാണ് മരണം. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…കുട്ടിക്കാലം മുതല്‍ തന്നെ ശിവ നാരായണന്‍ ഓവര്‍ ആക്ടീവായിരുന്നു. സംഭവദിവസം ശിവനാരായണനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടില്‍. ഉച്ചയ്ക്ക് മുത്തശ്ശി കുളിക്കാന്‍ പോയപ്പോള്‍ മണ്ണെണ്ണ എടുത്ത് ശിവനാരായണന്‍ മറ്റൊരു ബാത്ത്റൂമില്‍ കയറി. കുളി കഴിഞ്ഞ് തിരിച്ചെത്തിയ മുത്തശ്ശി കണ്ടത് അടുക്കളഭാഗത്ത് ശരീരം കത്തിക്കരിഞ്ഞു നിലവിളിക്കുന്ന ചെറുമകനെ. ഉടന്‍ തിരുവനന്തപുരം…

Read More

തിരുവനന്തപുരത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍ ! മരിച്ചത് അടൂര്‍ സ്വദേശിനിയായ 21കാരി; ആത്മഹത്യയെന്ന് സംശയം…

കഴക്കൂട്ടത്ത് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ആര്‍ക്കിടെക്ട് വിദ്യാര്‍ത്ഥിനി അടൂര്‍ സ്വദേശിനി അഞ്ജന (21)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിക്കാന്‍ കാണാത്തതിനാല്‍ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗുളികകള്‍ അമിത അളവില്‍ കഴിച്ചതാകാം മരണകാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം ആരംഭിച്ചു.

Read More