ഒടുവിൽ സ്മാർട്ടായി ചോദ്യങ്ങൾക്ക് ഉത്തരം നൽകി;  ഉ​ത്ത​ര​ങ്ങ​ൾ പ​രീ​ക്ഷാ ഹാ​ളി​ൽ ല​ഭി​ച്ച​ത് സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ മു​ഖേ​ന; ശി​വ​ര​ഞ്ജി​ത്തും ന​സീ​മും മൊഴി നൽകിയത് ഇങ്ങനെ…

തി​രു​വ​നന്തപു​രം: പി​എ​സ് സി ​പ​രീ​ക്ഷാ ത​ട്ടി​പ്പു കേ​സി​ൽ ഉ​ത്ത​ര​ങ്ങ​ൾ പ​രീ​ക്ഷാ ഹാ​ളി​ൽ ല​ഭി​ച്ച​ത് സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ മു​ഖേ​ന​യെ​ന്ന് പ്ര​തി​ക​ൾ ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ റി​മാ​ൻഡി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളും എ​സ്എ​ഫ്ഐ നേ​താ​ക്ക​ളു​മാ​യ ശി​വ​ര​ഞ്ജി​ത്തി​നെ​യും ന​സീ​മി​നെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പി​എ​സ് സി ​ന​ട​ത്തി​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ ക്ര​മ​ക്കേ​ടും ത​ട്ടി​പ്പും ന​ട​ത്താ​നു​ള്ള ആ​സൂ​ത്ര​ണ​ത്തി​ൽ ത​ങ്ങ​ളോ​ടൊ​പ്പം മു​ൻ എ​സ്എ​ഫ്ഐ നേ​താ​വും മൂ​ന്നാം പ്ര​തി​യാ​യ പ്ര​ണ​വും എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ ഗോ​കു​ൽ, സ​ഫീ​ർ എ​ന്നി​വ​ർ​ക്കും പ​ങ്കു​ണ്ടെ​ന്നും പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യ​ലി​ൽ വെ​ളി​പ്പെ​ടു​ത്തി.

ഉ​ത്ത​ര​ങ്ങ​ൾ ത​ങ്ങ​ൾ ധ​രി​ച്ചി​രു​ന്ന സ്മാ​ർ​ട്ട് വാ​ച്ചി​ലൂ​ടെ എ​സ്എം​എ​സ് ആ​യി ഗോ​കു​ലും സ​ഫീ​റും അ​യ​ച്ചു ത​ന്നു​വെ​ന്നാ​ണ് ഇ​രു​വ​രും ക്രൈം​ബ്രാ​ഞ്ചി​നോ​ട് മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ചോ​ദ്യ​പേ​പ്പ​ർ എ​ങ്ങ​നെ​യാ​ണ് ല​ഭി​ച്ച​തെ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് ഉ​ത്ത​രം ന​ൽ​കി​യ​ത്.

സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ ഓ​ണ്‍​ലൈ​നാ​യി വാ​ങ്ങി​യെ​ന്നാ​ണ് പ്ര​തി​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ൾ​ക്ക് പ​രീ​ക്ഷാ ഹാ​ളി​ൽ സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ കൊ​ണ്ടുവ​രാ​ൻ സ​ഹാ​യം ല​ഭി​ച്ചു​വെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ത്തി​ക്കു​ത്ത് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​എ​സ് സി ​പ​രീ​ക്ഷ ത​ട്ടി​പ്പി​ലൂ​ടെ റാ​ങ്ക് ലി​സ്റ്റി​ൽ ക​ട​ന്ന്കൂ​ടി​യ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

Related posts