കേരള സര്‍ക്കാരിനു മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും ‘സ്വപ്‌നപ്പേടി’ ! സ്വപ്‌ന സുരേഷ് മമത ദീദിയുടെ ഉറക്കം കളയുന്നതിങ്ങനെ…

കേരള രാഷ്ട്രീയത്തെ ഉലച്ച സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കേരള സര്‍ക്കാരിന് മാത്രമല്ല ബംഗാള്‍ സര്‍ക്കാരിനും തലവേദനയാകുന്നു. സ്വപ്നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് (പി ഡബ്ല്യു സി) ബംഗാള്‍ സര്‍ക്കാരിന്റെ ടെന്‍ഡറില്‍ പങ്കെടുത്തതോടെയാണ് ബംഗാളിനും സ്വപ്ന പേടി തുടങ്ങിയത്. വിവാദങ്ങളുമായി ബന്ധപ്പെട്ട് തല്‍സ്ഥിതി ആരാഞ്ഞ് ബംഗാള്‍ ഐടി വകുപ്പ് കേരള സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ്. ടെന്‍ഡര്‍ കുറ്റമറ്റതാക്കാനും സര്‍ക്കാരിന് തിരിച്ചടിയുണ്ടാകുന്ന തരത്തിലുളള വിവാദങ്ങള്‍ ഒഴിവാക്കാനുമാണ് കത്തയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ബംഗാള്‍ ഐടി വകുപ്പിനു കീഴിലുള്ള വെസ്റ്റ് ബംഗാള്‍ ഇലക്ട്രോണിക്‌സ് ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്റെ പ്രോജക്ട് മോണിറ്ററിങ് യൂണിറ്റിന്റെ ടെന്‍ഡറിലാണ് പിഡബ്ല്യുസി പങ്കെടുത്തത്. സ്വപ്‌നയുടെ നിയമനം വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ കേരള സര്‍ക്കാര്‍ ഐടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പിഡബ്ല്യുസിയെ രണ്ടു വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാര്യങ്ങള്‍ വ്യക്തമായി അറിയാന്‍…

Read More

ചിത്രഗീത’ങ്ങളില്‍ തെളിഞ്ഞു നിന്ന സില്‍ക് സ്മിത ”ചീത്തനട്യാ ! സില്‍ക്കിന് ശേഷം കേരളത്തില്‍ ‘ഷക്കീല തരംഗം’ ഉണ്ടായി; വൈറലായി കുറിപ്പ്…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമലോകത്ത് ഗ്ലാമറിന്റെ അവസാന വാക്കായിരുന്നു സില്‍ക്ക് സ്മിത. അന്ന് നടി സൂപ്പര്‍താര സിനിമകളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമായി തിളങ്ങുകയും ചെയ്തു. ഗ്ലാമര്‍താരം എന്നതിലുപരി മികച്ച അഭിനേത്രി കൂടിയായിരുന്ന സില്‍ക്കിന്റെ അകാലത്തിലുള്ള വിയോഗം ഇന്നും ആരാധകരുടെ മനസ്സില്‍ ഒരു വേദനയായി നില കൊള്ളുന്നു. ഇപ്പോള്‍ സില്‍ക്ക് സ്മിത ഉള്‍പ്പെടെയുളള നടിമാരെ കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടിമാരെ കുറിച്ചുളള കുറിപ്പുമായി സിനിമാ സംബന്ധിയായ എഴുത്തുകളിലൂടെ ശ്രദ്ധേയനായ വിപിന്‍ ദാസ് ജി ആണ് എത്തിയിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ…ചില വേറിട്ട ഒറ്റയടിപ്പാതകളുണ്ട്. പൊതുബോധങ്ങളോട് പുറംതിരിഞ്ഞ്, ഏകാകികളായി പോകുന്ന മനുഷ്യര്‍ക്കു മുന്നില്‍ നീളുന്ന ഒറ്റയടിപ്പാതകള്‍. എം.ടിയുടെ വിഖ്യാതമായ സിനിമ ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന പേരുപോലെ വേറിട്ടോര്‍ക്കു മുന്നില്‍ മാത്രം തെളിയുന്ന ഒറ്റയടിപ്പാതകള്‍. ഒരു രാജ്യം മുഴുവന്‍ ഉണ്ടായിരുന്നിട്ടും സിദ്ധാര്‍ത്ഥ രാജകുമാരനെ ബോധോദയത്തിലേക്ക് നയിച്ച ഒറ്റയടിപ്പാത. വാര്‍പ്പു മാതൃകകളുടെ…

Read More

പാകിസ്ഥാനില്‍ അഞ്ചംഗം ഹിന്ദുകുടുംബം കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ ! പിന്നില്‍ മതമൗലികവാദികളെന്ന് സൂചന…

പാകിസ്ഥാനില്‍ അഞ്ചംഗ ഹിന്ദുകുടുംബത്തിന് ദാരുണാന്ത്യം. കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. റഹിം യാര്‍ ഖാന്‍ നഗരത്തിന് സമീപം അബുദാബി കോളനിയിലെ വീട്ടിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുപ്പത്താറുകാരനായ രാം ചന്ദും ബന്ധുക്കളുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം സമീപവാസികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന മഴുവും കത്തിയും മൃതദേഹങ്ങള്‍ കിടന്ന മുറിയില്‍ നിന്ന് കണ്ടെടുത്തു. എപ്പോഴാണ് കൊലപാതകം നടന്നതെന്ന് വ്യക്തമല്ല. രാം ചന്ദിനും കുടുംബത്തിനും എന്തെങ്കിലും തരത്തിലുളള ഭീഷണി ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മതമൗലികവാദികളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

Read More

വാഗ്ദാനം ചെയ്തത് വന്‍തുകയുള്ള ജോലി ! എന്നാല്‍ ജോലി എന്തെന്നറിഞ്ഞപ്പോഴേക്കും വൈകിപ്പോയി; സെക്‌സ് റാക്കറ്റിന്റെ കെണിയില്‍ നിന്ന് 45കാരിയെ രക്ഷപ്പെടുത്തി മകന്‍…

സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നു രക്ഷനേടാന്‍ 46കാരിയ്ക്ക് തുണയായത് മകന്‍. കൂടുതല്‍ ശമ്പളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേനയാണ് 45കാരിയെ സെക്സ് റാക്കറ്റ് കെണിയില്‍ വീഴ്ത്തിയത്. എന്നാല്‍ ജോലി സ്ഥലത്ത് കാത്തിരുന്നതാവട്ടെ ലൈംഗികത്തൊഴിലും. താന്‍ കെണിയില്‍ പെട്ടിരിക്കുകയാണെന്നു മനസ്സിലാക്കിയ യുവതിയെ അവിടെ കാത്തിരുന്നത് ദുരിതജീവിതമായിരുന്നു. ഒടുവില്‍ ഒരു’കസ്റ്റമറിനോട്’ അപേക്ഷിച്ചതിനെ തുടര്‍ന്ന് മകനെ ഫോണ്‍ വിളിച്ച് ഇക്കാര്യം അറിയിച്ചതാണ് 45കാരിയുടെ മോചനത്തിന് സഹായകമായത്. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 45കാരിയാണ് സെക്സ് റാക്കറ്റിന്റെ വലയില്‍ വീണത്. വീട്ടുജോലിയെടുത്താണ് 45കാരി കഴിഞ്ഞത്. അതിനിടെ പുനെയില്‍ കൂടുതല്‍ ശമ്പളം നല്‍കുന്ന ജോലി തരാമെന്ന വ്യാജേന സെക്സ് റാക്കറ്റ് സമീപിച്ചു. സെക്സ് റാക്കറ്റിന്റെ വാക്കില്‍ വിശ്വസിച്ച സ്ത്രീയെ 2019ല്‍ കെണിയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനിടെ, അവിടെയെത്തിയ ഒരു കസ്റ്റമറിനോട് 45കാരി സഹായിക്കണമെന്ന് കരഞ്ഞ് പറഞ്ഞു. മകന്റെ ഫോണിലേക്ക് വിളിച്ച്…

Read More

ലൈവ് സ്ട്രീമിംഗിനിടെ ഉറങ്ങിപ്പോയി ! യുവതിയ്ക്ക് ലഭിച്ചത് വന്‍തുക; ഉറക്കം ഭാഗ്യം കൊണ്ടു വന്ന കഥയിങ്ങനെ…

പാതിരാത്രിയില്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീമിംഗ് നടത്തുന്ന പലരും ഉറങ്ങിപ്പോകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തില്‍ ഉറങ്ങിപ്പോകുമ്പോള്‍ ഭാഗ്യം വന്നു ചേര്‍ന്നാല്‍ എന്താവും അവസ്ഥ. തായ് വാനിലുള്ള യുവതിയാണ് ഇത്തരത്തില്‍ ഉറങ്ങിപ്പോയത്. ഈ ഉറക്കം അവര്‍ക്ക് നേടിക്കൊടുത്തതാവട്ടെ 2000 ന്യൂ തായ്വാന്‍ ഡോളര്‍(5,249 രൂപ)ഉം. എന്നാല്‍ യുവതിയ്ക്ക് ഇത്രയും തുക ലഭിച്ചത് അവര്‍ പോലും അറിഞ്ഞിരുന്നില്ല. താന്‍ വിധേയയായ സൗന്ദര്യ ശസ്ത്രക്രിയകളെ കുറിച്ചുള്ള വീഡിയോകളാണ് സാധാരണയായി ഇവര്‍ പങ്കുവെയ്ക്കാറുള്ളത്. മാത്രമല്ല, വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ആരാധകരെയും ഇവര്‍ നേടിയെടുത്തിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ലൈവ് സ്ട്രീമിങ് പ്ലാറ്റ്ഫോമായ ട്വിച്ചിലൂടെ വീഡിയോ പങ്കുവയ്ക്കുന്നതിനിടെ അബദ്ധത്തില്‍ യുവതി ഉറങ്ങി പോവുകയായിരുന്നു. ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടുകയായിരുന്നു. കാമറയ്ക്കു മുന്നില്‍ സംഭവിച്ച ഈ അബദ്ധം…

Read More

വീഡിയോ എടുത്ത ആരാധകന്റെ കരണം അടിച്ചു പൊട്ടിച്ച് നടന്‍ ബാലകൃഷ്ണ ! അദ്ദേഹത്തിന്റെ അടി കൊണ്ടതില്‍ ‘അഭിമാനം’ എന്ന് യുവാവ്;അടിയുടെ വീഡിയോ വൈറലാകുന്നു…

വിവാദങ്ങളുടെ കളിത്തോഴനാണ് തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമുരി ബാലകൃഷ്ണ. താരം ഇപ്പോള്‍ വീണ്ടുമൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. തെലുങ്ക്ദേശം പാര്‍ട്ടി നേതാവായ നന്ദമുരി ബാലകൃഷ്ണ തന്റെ നിയോജക മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെ അണിയെ തല്ലിയാണ് വീണ്ടും വിവാദപുരുഷനായിരിക്കുന്നത്. സെല്‍ഫിയെടുത്തതിന് ആരാധകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് ആരാധകര്‍ ബാലയ്യ ഗാരു എന്ന് വിളിക്കുന്ന ബാലകൃഷ്ണയുടെ മോശം പെരുമാറ്റം. ഹിന്ദുപുര്‍ നിയോജക മണ്ഡലത്തില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. അതിനിടെയാണ് അണികളിലൊരാള്‍ വീഡിയോ എടുക്കാന്‍ ശ്രമിച്ചത്. ക്ഷുഭിതനായ ബാലകൃഷ്ണ അയാളുടെ മുഖത്തടിക്കുകയും വീഡിയോ എടുക്കുന്നത് തടയുകയുമായിരുന്നു. സംഭവം വൈറലായതോടെ അടികൊണ്ടയാള്‍ താരത്തിനെ ന്യായീകരിച്ച് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത് കൗതുകകരമായി. ‘ഞാന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തെരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍ അദ്ദേഹം ഞങ്ങളുടെ വീട്ടിലെത്തി. ഞാന്‍ വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം…

Read More

ആരാ പറഞ്ഞത് ഡീസലിന് 100 രൂപയാകുമെന്ന്…ഈ ഡീസലിന് വില വെറും 65 രൂപ ! ഒരു വിഭാഗം സ്വകാര്യബസ് ഉടമകള്‍ ഉപയോഗിക്കാനിരിക്കുന്ന ഈ ഡീസല്‍ ആള് അത്ര നല്ല പുള്ളിയല്ല…

ഇന്ധനവില വര്‍ധനവിനെത്തുടര്‍ന്ന് നിരവധി ബസുടമകളാണ് ഓട്ടം നിര്‍ത്തിയത്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇപ്പോള്‍ ഒരു വിഭാഗം ബസുടമകള്‍ കണ്ടു പിടിച്ചിരിക്കുന്ന വഴി പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്ന് ആശങ്ക. ടാര്‍ ഉരുക്കാന്‍ ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ഡീസലിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. കപ്പലുകള്‍ ഉപയോഗിച്ച് പുറന്തള്ളുന്ന ഡീസലാണ് ഇപ്പോള്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 87 രൂപ നല്‍കുമ്പോള്‍ നിലവാരമില്ലാത്തതിന് 65 രൂപ മുതല്‍ 70 രൂപ വരെയാണു വില. സുനാമി വെള്ളം, കൊറോണ വെള്ളം എന്നിങ്ങനെയുള്ള വിളിപ്പേരുകളും ഇതിനുണ്ട്. പിക്കപ്പ് വാനുകളില്‍ കൊണ്ടുവന്നാണ് ഈ ഡീസല്‍ ബസുകളില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഇവ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന ബസുകളില്‍ നിന്ന് വന്‍ തോതില്‍ കറുത്ത പുക പുറത്തേക്കു വമിക്കും. ഇത് അന്തരീക്ഷ മലിനീകരണം രൂക്ഷമാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല ഗുണനിലവാരമില്ലാത്ത ഡീസല്‍ ഉപയോഗിക്കുന്നതു വഴി എഞ്ചിന്‍ കേടാകാനും സാധ്യതയുണ്ട്.

Read More

ധന്യ ഇരകളായ പുരുഷന്മാരെ വീഴ്ത്തിയിരുന്നത് അമിത വികാര പ്രകടനത്തിലൂടെ ! മസിലു പിടിക്കുന്നവരെ മയക്കാന്‍ ധന്യയുടെ പൊടിക്കൈകള്‍ ഇങ്ങനെ…

സമൂഹമാധ്യമങ്ങളിലൂടെ വമ്പന്മാരുമാരുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ ഹണിട്രാപ്പ് കെണിയില്‍ പെടുത്തി പണം തട്ടുകയും ചെയ്തിരുന്ന തൃശൂര്‍ സ്വദേശിനി ധന്യാ ബാലന്‍ ആള് നിസ്സാരക്കാരിയല്ല. അപമാനം ഭയന്ന് ഇരകള്‍ പരാതി നല്‍കാന്‍ കൂട്ടാക്കാതിരുന്നതാണ് വീണ്ടും വീണ്ടും തട്ടിപ്പ് നടത്താന്‍ ധന്യയ്ക്ക് വളമായത്. കേരളത്തിനകത്തും പുറത്തുമായി പലരുടെ കൈയ്യില്‍ നിന്നായി കോടിക്കണക്കിന് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. നഗ്നഫോട്ടോ കാട്ടി ഇന്‍ഷുറന്‍സ് ഏജന്റിനെ ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ നോയിഡയില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരുടെ തട്ടിപ്പിന്റെ വ്യാപ്തി പുറംലോകത്തിന് വെളിപ്പെട്ടത്. ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ധന്യ ഇരകളെ വലവീശിപ്പിടിച്ചിരുന്നത്. വ്യാജപ്പേരുകളിലൂടെയും അക്കൗണ്ടുകളിലൂടെയുമാണ് ധന്യയുടെ ഇരപിടിത്തം. കസ്റ്റംസ് ഓഫീസര്‍,ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥ, കേന്ദ്ര സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥ തുടങ്ങിയ പദവികളാണ് പ്രൊഫൈലില്‍ രേഖപ്പെടുത്തുന്നത്. സിവില്‍ സര്‍വീസുകാരിയായി പരിചയപ്പെടുത്തുമ്പോള്‍ ഇരകളോട് ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ…

Read More

ഇത് ചെറിയ പടക്കം വലുത് പൊട്ടാനിരിക്കുന്നതേയുള്ളൂ ! മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനത്തെക്കുറിച്ച് ചോദ്യവുമായി കെ സുധാകരന്‍…

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിമര്‍ശന ശരങ്ങളുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് ഐ ഫോണ്‍ ലഭിച്ചതിനെ കുറിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ചെറിയ പടക്കം മാത്രമാണെന്നും വലിയ പടക്കങ്ങള്‍ പൊട്ടാനിരിക്കുന്നതേയുളളൂവെന്നും സുധാകരന്‍ പറഞ്ഞു. കോടിയേരിയുടെ കുടുംബത്തിന് ഇത്രയധികം പണം ലഭിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമാക്കണം. ഏത് പശ്ചാത്തലത്തിലാണ് കോടിയേരി ബാലൃഷ്ണന്‍ അവധിയെടുത്തതെന്നും പറയണം. അദ്ദേഹത്തിന്റെ അനാരോഗ്യം മൂലമോ, രോഗം കൂടിയിട്ടോ അല്ല. വിദഗ്ദ്ധ ചികിത്സയ്ക്ക് പോകുന്നുവെന്ന് പറഞ്ഞിട്ട് ഒരു വിദഗ്ദ്ധ ചികിത്സയ്ക്കും കോടിയേരി പോയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇത് ഒരു ചെറിയ പടക്കമാണ് വലിയ പടക്കം ഇതിന് പിറകേ പൊട്ടാനുണ്ട്. പിണറായിക്കെതിരേയും ഇ പി ജയരാജനെതിരേയും ഇന്നല്ലെങ്കില്‍ നാളെ ആരോപണങ്ങള്‍ ഉയരും. മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണെന്നും സുധാകരന്‍ ചോദിച്ചു. യു ഡി…

Read More

14കാരി അമ്മയ്‌ക്കൊപ്പം ആശുപത്രിയെത്തിയത് വയറു വേദനയെത്തുടര്‍ന്ന് ! പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി; പ്രതി രണ്ടാനച്ഛന്‍…

മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. തിരൂര്‍ കല്‍പകഞ്ചേരിയിലാണ് സംഭവമുണ്ടായത്. വയറിന് അസ്വസ്ഥത തോന്നിയതോടെ അമ്മയെ കൂട്ടി പെണ്‍കുട്ടി ഡോക്ടറെ കാണാനെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വാടക വീട്ടിലാണ് കുട്ടിയ്ക്കും അമ്മയ്ക്കുമൊപ്പം ഇയാള്‍ കഴിയുന്നത്. ഈ വീട്ടില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചെതെന്ന് പൊലീസ് പറഞ്ഞു. വയറില്‍ ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി അമ്മയുടെ കൂടെ പുത്തനത്താണിയില്‍ ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തി. തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. സംശയം തോന്നിയ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പത്തു വര്‍ഷമായി ജില്ലയിലെ പല ഭാഗങ്ങളിലും നിര്‍മ്മാണ ജോലി എടുത്തുവരികയാണ് പ്രതി. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Read More