കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് നേ​രെ ആ​സാ​മി​ലെ ജ​ന​ങ്ങ​ൾ ചു​വ​പ്പ് കാ​ർ​ഡ് കാ​ണി​ക്കു​മെ​ന്ന് ന​രേ​ന്ദ്ര മോ​ദി

      കൊ​ക്ര​ജ​ർ: ആ​സാ​മി​ലെ ജ​ന​ങ്ങ​ൾ കോ​ണ്‍​ഗ്ര​സി​നും സ​ഖ്യ​ക​ക്ഷി​ക​ള്‍​ക്കും ചു​വ​പ്പ് കാ​ര്‍​ഡ് കാ​ണി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കൊ​ക്ര​ജാറിൽ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. ഒ​ന്നാം​ഘ​ട്ട തി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​നു​ള്ള ആ​ശി​ര്‍​വാ​ദം ആ​സാ​മി​ലെ ജ​ന​ങ്ങ​ള്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. എ​ന്‍​ഡി​എ​യു​ടെ മ​ഹ​ത്താ​യ വി​ജ​യ​ത്തി​ന്‍റെ മു​ദ്ര പ​ദി​പ്പി​ക്ക​ലാ​യി​രു​ന്നു ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്. എ​ല്ലാ​വ​രു​ടെ​യും ക്ഷേ​മം, എ​ല്ലാ​വ​രു​ടെ​യും വി​ക​സ​നം എ​ന്ന മു​ദ്രാ​വാ​ക്യം മു​റു​കെ പി​ടി​ച്ച് ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​ണ് എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ ആ​സാ​മി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ തേ​യി​ല തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി കോ​ണ്‍​ഗ്ര​സ് ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും മോ​ദി വി​മ​ർ​ശി​ച്ചു. തൊ​ഴി​ലാ​ളി പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​താ​യും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Read More

ത​ങ്ങ​ൾ​ക്ക് അ​പ​മാ​ന​ക​ര​മാ​യി പോയി​; ചെ​ന്നി​ത്ത​ല​യു​ടെ ഇ​ര​ട്ട വോ​ട്ട് പ​ട്ടി​ക​യി​ൽ “ഇ​ര​ട്ട​ക​ളും’; നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ നീ​ക്കം

      പാ​ല​ക്കാ​ട്: കേ​ര​ള​ത്തി​ലെ 140 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ നാ​ലു ല​ക്ഷ​ത്തി മു​പ്പ​ത്തി​നാ​ലാ​യി​രം ഇ​ര​ട്ട​വോ​ട്ട​ർ​മാ​രു​ടെ പ​ട്ടി​ക പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ബു​ധ​നാ​ഴ്ച പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ പി​ശ​കു​ണ്ടെ​ന്ന് പ​രാ​തി. വെ​ബ്‌​സൈ​റ്റി​ലൂ​ടെ യു​ഡി​എ​ഫ് പു​റ​ത്തു​വി​ട്ട പ​ട്ടി​ക​യി​ൽ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളു​ടെ പേ​രു​ക​ളും ഇ​ടം​പി​ടി​ച്ചു. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ 135-ാം ന​മ്പ​ർ ബൂ​ത്തി​ലെ തോ​ട്ട​ക്ക​ര തേ​ക്കി​ൻ​കാ​ട്ട് വീ​ട്ടി​ലെ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​രു​ണും വ​രു​ണു​മാ​ണ് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ന​ട​പ​ടി ത​ങ്ങ​ൾ​ക്ക് അ​പ​മാ​ന​ക​ര​മാ​യി പോ​യെ​ന്ന് സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രാ​ളാ​യ അ​രു​ൺ പ്ര​തി​ക​രി​ച്ചു. മാ​ന​ഹാ​നി​യു​ണ്ടാ​യെ​ന്നും വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​മു​ണ്ടാ​യി. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കു​മെ​ന്നും അ​രു​ൺ പ​റ​ഞ്ഞു. വെ​ബ്‌​സൈ​റ്റ് വ​ഴി പു​റ​ത്തു​വി​ട്ട പേ​രു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രോ സ​ഹോ​ദ​രി​മാ​രോ ആ​ണെ​ന്നും സി​പി​എം എം​പി എ​ള​മ​രം ക​രീം ആ​രോ​പി​ച്ചി​രു​ന്നു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് ക​രീം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. നാ​ല് ല​ക്ഷ​ത്തി​ല​ധി​കം ഇ​ര​ട്ട വോ​ട്ടു​ക​ള്‍…

Read More

ട്രെയിനില്‍ ഇനി മുതല്‍ രാത്രി ലാപ്‌ടോപ്,മൊബൈല്‍ തുടങ്ങിയവയുടെ ചാര്‍ജിംഗ് അനുവദിക്കില്ല ! കാരണം ഇങ്ങനെ…

ട്രെയിനില്‍ ഇനിമുതല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണിവരെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനാവില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതില്‍ നിന്നും യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. ഈ സമയത്ത് ചാര്‍ജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും. പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ല്‍ ബാംഗ്ലൂര്‍-ഹസൂര്‍ സാഹിബ് നാന്ദേഡ് എക്‌സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാര്‍ജിങ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല.

Read More

ഇവള്‍ ഹിമാചല്‍ ആര്‍ടിസിയിലെ പറക്കും ഡ്രൈവര്‍ ! ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കി സീമ താക്കൂര്‍…

ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് സീമ താക്കൂര്‍. ഇപ്പോള്‍ മറ്റൊരു ചരിത്രം കൂടി തിരുത്തിക്കുറിച്ചതിന്റെ സന്തോഷത്തിലാണ് ഈ 31കാരി. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ബസ് ഓടിക്കുന്ന ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ഡ്രൈവറായിരിക്കുകയാണ് സീമ. ഷിംല- ഛണ്ഡീഗഢ് റൂട്ടിലൂടെയാണ് സീമ ഇപ്പോള്‍ ബസ് ഓടിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയില്‍ നിന്നാണ് സീമയുടെ വരവ്. അഞ്ച് വര്‍ഷം മുമ്പാണ് എച്ച്.ആര്‍.ടി.സിയില്‍ സീമ ജോലിക്കെത്തിയത്. ആദ്യം എച്ച്.ആര്‍.ടി.സിയുടെ ടാക്സി സര്‍വീസുകളില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സീമ. ഹിമാചലില്‍ സര്‍വീസ് നടത്തിയിരുന്ന വാഹനങ്ങളിലായിരുന്നു സീമയുടെ ആദ്യ ജോലി. പിന്നീട് ഷിംല സോളാന്‍ റൂട്ടിലെ ഇലക്ട്രിക് ബസില്‍ ഡ്രൈവറായി. ‘ ഹിമാചലിലെ വിവിധ സ്ഥലങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളായി ഞാന്‍ ഇലക്ട്രിക് ബസ് ഓടിക്കുന്നു. ഒരു ഇന്റര്‍ സ്റ്റേറ്റ് റൂട്ടില്‍ ബസ്സ് ഓടിക്കാനുള്ള…

Read More

ക​ണ്ണൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ന് രാ​ഷ്ട്രീ​യം മാ​റ്റിവ​ച്ച് കൈ​കോ​ർ​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി രാ​ഷ്ട്രീ​യം മാ​റ്റി വ​ച്ച് കൈ​കോ​ർ​ത്തു പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ. ദി​ശ ക​ണ്ണൂ​ർ, വെ​യ്ക്ക്, ടീം ​ഹി​സ്റ്റ​റി​ക്ക​ൽ ഫ്ലൈ​റ്റ് ജേ​ർ​ണി,കേ​ര​ള ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ്, വാ​ക്, പോ​സി​റ്റീ​വ് ക​മ്മ്യൂ​ൺ, ക​ണ്ണൂ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് ക​മ്യൂ​ണി​റ്റി, സെ​ൽ​ഫ് എം​പ്ലോ​യി​ഡ് ട്രാ​വ​ൽ ഏ​ജ​ന്‍റ​സ് ഓ​ഫ് കേ​ര​ള എ​ന്നി​വ​യു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​മ​ർ​ജിം​ഗ് ക​ണ്ണൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ “റോ​ഡ് മാ​പ് ടു 2026′ ​എ​ന്ന പേ​രി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ന​ട​ത്തി​യ പാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ൾ രാ​ഷ്ട്രീ​യം മാ​റ്റി വ​ച്ചു​ള്ള വാ​ഗ്ദാ​നം ന​ൽ​കി​യ​ത്. മ​ന്ത്രി​യും ക​ണ്ണൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​തീ​ശ​ൻ പാ​ച്ചേ​നി, ബി​ജെ​പി നേ​താ​വ് എം.​കെ. വി​നോ​ദ്, റ​ബ്കോ ചെ​യ​ർ​മാ​നും സി​പി​എം നേ​താ​വു​മാ​യ എ​ൻ. ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ക​ണ്ണൂ​രി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി രാ​ഷ്ട്രീ​യ ചി​ന്ത​ക​ൾ…

Read More

എന്നാലും എന്റെ ഇന്നച്ചോ…ഇത് കുറച്ചു കടന്ന കൈയ്യായിപ്പോയി ! കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ ഒട്ടും താല്‍പര്യമില്ലെന്ന് ഇന്നസെന്റ് ;കാരണമായി താരം പറയുന്നതിങ്ങനെ…

കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ തനിക്ക് അത്ര താല്‍പര്യമില്ലെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും തുടര്‍ഭരണം ഉണ്ടായാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്ത് നിന്നും തന്നെ അപ്രത്യക്ഷമാകും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ താത്പര്യമില്ലാത്തതെന്നും ഇന്നസെന്റ് പറഞ്ഞു. ‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു. ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെക്കണം, മുഖ്യമന്ത്രി രാജിവെക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്. ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’-ഇന്നസെന്റ് പറഞ്ഞു. ‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാല്‍…

Read More

ചാ​ല​ക്കു​ടി താ​ലൂ​ക്കു​ക​ളി​ൽ ലോഡുകണക്കിനു അരിയും കടലയും റേഷൻകടകളിൽ കെട്ടികിടക്കുന്നു

ചാ​ല​ക്കു​ടി: മു​കു​ന്ദ​പു​രം ചാ​ല​ക്കു​ടി താ​ലൂ​ക്കു​ക​ളി​ൽ ലോ​ക്ഡൗ​ൺ കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യാ​തി​രു​ന്ന ലോ​ഡു​ക​ണ​ക്കി​ന് അ​രി​യും ക​ട​ല​യും റേ​ഷ​ൻ ക​ട​ക​ളി​ൽ കെ​ട്ടി​കി​ട​ക്കു​ന്നു. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് കേ​ന്ദ്ര സ​ർ​ക്കാ​ർ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ന​ൽ​കി​യ അ​രി​യും ക​ട​ല​യു​മാ​ണ് വി​ത​ര​ണം ചെ​യ്യാ​തെ കി​ട​ക്കു​ന്ന​ത്. റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​രെ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടും അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ പ​റ​യു​ന്നു. മാ​സ​ങ്ങ​ളാ​യി കെ​ട്ടി​കി​ട​ക്കു​ന്ന അ​രി കേ​ടാ​വു​മെ​ന്ന​തി​നാ​ൽ റേ​ഷ​ൻ ക​ട​ക​ളി​ലെ സ്റ്റോ​ക്ക് ക്ര​മീ​ക​രി​ച്ച് ഈ ​അ​രി വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ഇ​പ്പോ​ൾ ചെ​യ്യു​ന്ന​ത്. കെ​ട്ടി​കി​ട​ക്കു​ന്ന അ​രി കേ​ടു​വ​ന്നാ​ൽ റേ​ഷ​ൻ ക​ട ഉ​ട​മ​ക​ൾ ഉ​ത്ത​ര​വാ​ദി​ത്വം ഏ​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്ന​തു​കൊ​ണ്ടാ​ണ് സ്റ്റോ​ക്കി​ൽ ക്ര​മീ​ക​രി​ച്ചു​കൊ​ണ്ട് വി​ത​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. വെ​ള്ള, നീ​ല കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് 15 രൂ​പ​യു​ടെ പ​ത്തു​കി​ലോ അ​രി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ​യും റേ​ഷ​ൻ ക​ട​ക​ളി​ൽ സ്റ്റോ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ഇ​നി ര​ണ്ടു…

Read More

ഇലക്ഷൻ ക്ലിക്ക്

ചേ​ല​ക്ക​ര​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​രാ​ധാ​കൃ​ഷ്ണ​നെ ക​രി​ക്കി​ൻ​കു​ല​ക​ൾ ന​ൽ​കി വോ​ട്ട​ർ​മാ​ർ സ്വീ​ക​രി​ക്കു​ന്നു. കൂടുതൽ ചിത്രങ്ങൾക്ക്-https://www.rashtradeepika.com/tag/election-click/

Read More

ഇനിയും ഹാജരായില്ലെങ്കില്‍ വിനോദിനിയും എസ്ആര്‍കെയും ശരിക്കും ആപ്പിലാകും ! ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള വാറന്റിനായി കോടതിയെ സമീപിക്കാനൊരുങ്ങി കസ്റ്റംസ്…

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങളുമായി കസ്റ്റംസ്. കേസില്‍ ഇനിയും ഹാജരായില്ലെങ്കില്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമെതിരേ അറസ്റ്റ് വാറന്റിന് കസ്റ്റംസ് കോടതിയെ സമീപിക്കും. മൂന്നു വട്ടമാണ് വിനോദിനിക്ക് നോട്ടീസ് നല്‍കിയത്. ശ്രീരാമകൃഷ്ണനോട് ഏപ്രില്‍ 8ന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബോധപൂര്‍വം അന്വേഷണ ഏജന്‍സിയോട് സഹകരിക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. കേസില്‍ പ്രതികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. രണ്ടു തവണ അസൗകര്യം അറിയിച്ചു. മാര്‍ച്ച് 23ന് ഹാജരാകാനുള്ള മൂന്നാം നോട്ടീസിലും ഹാജരായിട്ടില്ല. ഈ സാഹചര്യത്തില്‍ കസ്റ്റംസ് കോടതിയെ സമീപിച്ച് വാറന്റ് വാങ്ങി അറസ്റ്റ് ചെയ്യും. വരുന്ന നാലു ദിവസങ്ങളില്‍ കോടതി അവധിയാണ്. അതിനു ശേഷമാകും വാറന്റിനുള്ള ശ്രമം. ശ്രീരാമകൃഷ്ണന്‍, ഡോളര്‍ കടത്തിലെ പ്രതിയെന്നാണ് സംശയം. പ്രതികളായ സ്വപ്ന സുരേഷ്, സരിത് പി.എസ് എന്നിവരുടെ മൊഴികളില്‍ സ്പീക്കറുടെ…

Read More

വാ​ക്കു ത​ര്‍​ക്ക​ത്തിനി​ടെ ക​ത്തിവീ​ശി; യു​വാ​വി​ന് ക​വി​ളി​ൽ കു​ത്തേ​റ്റുവാ​ക്കു; സംഭവം ചെറായി ബാറിന് മുന്നിൽ

ചെ​റാ​യി: ര​ണ്ട് പേ​ര്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്ക് ത​ര്‍​ക്ക​ത്തി​നി​ടെ ഒ​രാ​ള്‍ ക​ത്തി​വീ​ശി​യ​തി​നെ തു​ട​ര്‍​ന്ന് യുവാവിന്‍റെ ക​വി​ളി​ലി​ല്‍ കു​ത്തേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം ചെ​റാ​യി​ലെ ബാ​റി​നു മു​ന്നി​ലാ​ണ് സം​ഭ​വം. ക​ഴു​ത്തി​നു നേ​രേ വീ​ശി​യ ക​ത്തി​യാ​ണ് ക​വി​ളി​ല്‍ കൊ​ണ്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ത്തേ​റ്റ കു​ഴു​പ്പി​ള്ളി അ​യ്യ​മ്പി​ള്ളി പു​ന്ന​പ്പ​റ​മ്പി​ല്‍ ര​ണ്‍​ജി​ത്ത്-31 നെ ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ക​വി​ളി​ല്‍ 14 തു​ന്ന​ലു​ക​ള്‍ ഇ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ചെ​റാ​യി ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍ അ​ഖി​ല്‍-33 നെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​റി​ല്‍ നി​ന്നും മ​ദ്യ​പി​ച്ചി​റ​ങ്ങി​യ​താ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഈ ​സ​മ​യം പു​റ​ത്തു​ണ്ടാ​യി​രു​ന്നു ര​ണ്‍​ജി​ത്തു​മാ​യി ത​ര്‍​ക്കി​ക്കു​യും ക​ത്തി​വീ​ശു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​യാ​ള്‍​ക്കെ​തി​രെ നേ​ര​ത്തെ വ​ധ​ശ്ര​മ​ത്തി​നു കേ​സു​ള്ള​താ​ണ്. കു​ത്തേ​റ്റ ര​ണ്‍​ജി​ത്തി​നെ​തി​രേ​യും അ​ടി​പി​ടി​ക്ക് കേ​സ് നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More