തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം; കാ​രി​ശേ​രി​യി​ൽ നാ​യ​ക​ൾ​ക്ക് പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി

മു​ക്കം: തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ കാ​ര​ശേ​രി​യി​ല്‍ തെ​രു​വു​നാ​യ​ക​ൾ​ക്ക് പേ​വി​ഷ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ന്‍റെ​യും തേ​ക്കും​കു​റ്റി മൃ​ഗാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കു​ത്തി​വ​യ്പ് ന​ൽ​കി​യ​ത്.

പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​നാ​യ​ക​ൾ കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന മു​രി​ങ്ങും​പു​റാ​യി, നോ​ർ​ത്ത് കാ​ര​ശേ​രി, ക​റു​ത്ത പ​റ​മ്പ്, വ​ലി​യ​പ​റ​മ്പ്, നെ​ല്ലി​ക്ക​പ​റ​മ്പ്, സ​ർ​ക്കാ​ർ പ​റ​മ്പ്, ക​ക്കാ​ട്, കാ​ര​ശേ​രി, ചോ​ണാ​ട്, കാ​ര​മൂ​ല, കു​മാ​ര​നെ​ല്ലൂ​ർ, ആ​ന​യാം​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കു​ത്തി​വ​യ്പ് ന​ട​ത്തി​യ​ത്. പ​രി​പാ​ടി​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​അ​ബ്ദു​ൾ അ​ക്ബ​ർ,

സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ആ​രി​ഫ്, ഡോ. ​എ​ൻ.​വി​നീ​ഷ്, വെ​റ്റ​റി​ന​റി സ​ർ​ജ​ൻ പ്ര​സ​ന്ന​കു​മാ​ർ, അ​സി. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ബാ​ബു എ​ള്ള​ങ്ങ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment