ത​രി​ശ് ഭൂ​മി​യി​ലെ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി

മ​ട്ട​ന്നൂ​ർ: ത​രി​ശാ​യി കി​ട​ന്ന ഭൂ​മി​യി​ൽ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് മൂ​വ​ർ സം​ഘം. തെ​രൂ​ർ പാ​ല​യോ​ട് ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് പ​ച്ച​ക്ക​റി കൃ​ഷി പ​ര​ന്നു​കി​ട​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ റോ​ഡി​ൽ തെ​രൂ​ർ പാ​ല​യോ​ട് റോ​ഡ​രി​കി​ലെ ഒ​ന്ന​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് വി​വി​ധ ത​രം കൃ​ഷി​യി​റ​ക്കി​യ​ത്. കൊ​ടോ​ളി​പ്രം സ്വ​ദേ​ശി​ക​ളാ​യ എം.​വി. ദേ​വ​ൻ, റി​ട്ട. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​തീ​ശ​ൻ, റി​ട്ട. ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​മീ​ർ അ​ലി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്താ​ണ് ഇ​വ​ർ കൃ​ഷി ചെ​യ്ത​ത്.

താ​ലോ​ലി, ക​യ്പ, ക​ക്കി​രി, മ​ത്ത​ൻ, ഇ​ള​വ​ൻ, കു​മ്പ​ളം തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി​യാ​ണ് വി​ള​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​ട്ടു പ​ന്നി​യു​ടെ ഉ​ൾ​പ്പെ​ടെ ശ​ല്യ​മു​ള്ള​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 30 വ​ർ​ഷ​മാ​യി ദേ​വ​ൻ കൃ​ഷി ചെ​യ്തു വ​രി​ക​യാ​ണ്. പ​ച്ച​ക്ക​റി​ക്ക് പു​റ​മെ വാ​ഴ​യും നെ​ൽ​കൃ​ഷി​യും ചെ​യ്തു വ​രു​ന്നു.

അ​മീ​റ​ലി​യും സ​തീ​ശ​നും നേ​ര​ത്തെ ദേ​വ​നൊ​പ്പം കൃ​ഷി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​രു​വ​രും25 വ​ർ​ഷം മു​മ്പ് ജോ​ലി കി​ട്ടി പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച ശേ​ഷം കൃ​ഷി​യി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. കൃ​ഷി ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​ണെ​ന്നും ഇ​ത്ത​വ​ണ ന​ല്ല വി​ള​വാ​ണ് ല​ഭി​ച്ച​തെ​ന്നും ദേ​വ​നും അ​മീ​റ​ലി​യും പ​റ​യു​ന്നു. വി​ള​വെ​ടു​പ്പി​നാ​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ട​ത്തി​ൽ ത​ന്നെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കി വ​രു​ന്നു​ണ്ട്. ജൈ​വ കൃ​ഷി​യാ​യ​തി​നാ​ൽ നി​ര​വ​ധി പേ​രാ​ണ് പ​ച്ച​ക്ക​റി വാ​ങ്ങാ​നെ​ത്തു​ന്ന​ത്.

Related posts

Leave a Comment