മൈക്ക് എടുത്തെറിയണമെന്ന് ഉണ്ടായിരുന്നു, പക്ഷേ…! മൈക്ക് പണിമുടക്കി: പൊട്ടിത്തെറിച്ച് മന്ത്രി

തൊ​ടു​പു​ഴ: യോ​ഗ​ത്തി​നി​ടെ മൈ​ക്ക് പ​ണി​മു​ട​ക്കി​യ​തി​ൽ മ​ന്ത്രി ക്ഷു​ഭി​ത​നാ​യി. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ത​ടി​യ​നാ​ൽ അം​ബേ​ദ്ക്ക​ർ സെ​റ്റി​ൽ​മെ​ന്‍റ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മ​ന്ത്രി എ.​കെ.​ബാ​ല​ൻ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മൈ​ക്ക് ത​ക​രാ​റി​ലാ​യ​ത്.

ഇ​തോ​ടെ ക്ഷു​ഭി​ത​നാ​യ മ​ന്ത്രി വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന സം​ഘാ​ട​ക​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും നി​യ​ന്ത്ര​ണം വി​ട്ട് പൊ​ട്ടി​ത്തെ​റി​ച്ചു. മൈ​ക്കി​ല്ലാ​തെ​യാ​ണ് കു​റ​ച്ച് സ​മ​യം മ​ന്ത്രി പ്ര​സം​ഗി​ച്ച​ത്. ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ മൈ​ക്കി​ൽ നി​ന്നും അ​പ​ശ​ബ്ദം കേ​ട്ട​തും അ​ദ്ദേ​ഹ​ത്തെ അ​സ്വ​സ്ഥ​നാ​ക്കി.

ഇ​തോ​ടെ ദേ​ഷ്യ​ത്തി​ലാ​യ മ​ന്ത്രി മൈ​ക്ക് എ​ടു​ത്തെ​റി​യ​ണ​മെ​ന്നു​ണ്ടെ​ന്നും മ​ന്ത്രി മൈ​ക്ക് ത​ട്ടി​യെ​റി​ഞ്ഞെ​ന്ന വാ​ർ​ത്ത നാ​ളെ വ​രു​മെ​ന്നു​ള്ള​തു​കൊ​ണ്ട് അ​ത് ചെ​യ്യു​ന്നി​ല്ലെ​ന്നും യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. മൈ​ക്ക് സെ​റ്റി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​ർ​ക്കെ​ന്ന് തി​ര​ക്കി​യ മ​ന്ത്രി വാ​ട​ക ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു. പ​ണി മു​ട​ക്കി​യ മൈ​ക്ക് ഏ​റെ സ​മ​യ​ത്തി​നു ശേ​ഷ​മാ​ണ് ന​ന്നാ​ക്കി​യ​ത്.

Related posts