ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് പ്ര​ലോ​ഭ​നം ! ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച 60കാ​ര​ന്‍ പി​ടി​യി​ല്‍…

ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് മാ​ന​സി​ക​വെ​ല്ലു​വി​ളി നേ​രി​ടു​ന്ന 17കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച അ​റു​പ​തു​കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. വ​ര്‍​ക്ക​ല കോ​ട്ടു​മൂ​ല വ​യ​ലി​ല്‍​വീ​ട്ടി​ല്‍ ഷു​ക്കൂ​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. വ​ര്‍​ക്ക​ല വ​ള്ള​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​മ്മ​യോ​ടൊ​പ്പം പെ​ണ്‍​കു​ട്ടി സ്ഥി​ര​മാ​യി പ്ര​തി​യു​ടെ ക​ട​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഭ​വ​ദി​വ​സം കു​ട്ടി ത​നി​യെ ക​ട​യി​ല്‍ വ​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ള്‍ ഐ​സ്‌​ക്രീം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ക​ട​യ്ക്കു​ള്ളി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Read More

പു​രു​ഷ​ന്മാ​ര്‍​ക്കും ഇ​നി ഗ​ര്‍​ഭ നി​രോ​ധ​ന ഗു​ളി​ക ! ബീ​ജാ​ണു​ക്ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കും; പു​തി​യ വി​വ​ര​ങ്ങ​ള്‍ ഇ​ങ്ങ​നെ…

പു​രു​ഷ​ന്മാ​ര്‍​ക്കും ഗ​ര്‍​ഭ​നി​രോ​ധ​ന ഗു​ളി​ക ? കേ​ട്ടി​ട്ട് സം​ശ​യി​ക്കേ​ണ്ട സം​ഗ​തി സ​ത്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലൊ​രു ഗു​ളി​ക​യു​ടെ ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണം മി​ക​ച്ച റി​സ​ല്‍​റ്റാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ​പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ല്‍ ഏ​ക​ദേ​ശം 90 ശ​ത​മാ​ന​ത്തി​ല​ധി​കം ഫ​ലം ന​ല്‍​കി​യ മ​രു​ന്നു​ക​ള്‍ ര​ണ്ടാം​ഘ​ട്ട​ത്തി​ലും മി​ക​വു​നി​ല​നി​ര്‍​ത്തു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍. പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ലെ​ത്തി​യ ര​ണ്ടു മ​രു​ന്നു​മൂ​ല​ക​ങ്ങ​ളാ​ണ് പ്ര​തീ​ക്ഷ​യേ​കു​ന്ന​ത്. അ​റ്റ്‌​ലാ​ന്റ​യി​ല്‍ ന​ട​ന്ന എ​ന്‍​ഡോ​ക്രൈ​ന്‍ സൊ​സൈ​റ്റി വാ​ര്‍​ഷി​ക​യോ​ഗ​ത്തി​ല്‍ ഒ​രു കൂ​ട്ടം ഗ​വേ​ഷ​ക​രാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ലി​ക​ളി​ല​ട​ക്കം ന​ട​ത്തി​യ പ​രീ​ക്ഷ​ണം 99 ശ​ത​മാ​നം ഫ​ല​മു​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 96 പു​രു​ഷ​ന്മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. 28 ദി​വ​സം നി​ത്യേ​ന 200 മി​ല്ലി​ഗ്രാം മ​രു​ന്നു ക​ഴി​ച്ച​വ​രി​ല്‍ ക​ഴി​ക്കാ​തി​രു​ന്ന​വ​രെ​ക്കാ​ള്‍ ബീ​ജാ​ണു​ക്ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. പ്ര​തി​ദി​നം 400 മി​ല്ലി​ഗ്രാം മ​രു​ന്നു ക​ഴി​ച്ച​വ​രി​ല്‍ ഈ ​ര​ണ്ടു വി​ഭാ​ഗ​ത്തെ​ക്കാ​ളും ബീ​ജാ​ണു​ക്ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​ക്ക​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. മ​രു​ന്നു​പ​യോ​ഗി​ച്ച​വ​ര്‍​ക്ക് പ​റ​യ​ത്ത​ക്ക പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​കാ​തി​രു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ല്‍ ഈ ​ഘ​ട്ട​ത്തി​ല്‍ പ​രീ​ക്ഷ​ണം…

Read More

പ​യ്യ​ന്നൂ​രി​ല്‍ ഗാ​ന്ധി​പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കാ​യി ‘ഇ​രു​ട്ടി​ല്‍ ത​പ്പി’ പോ​ലീ​സ്…​തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ മ​ടി…

പ​യ്യ​ന്നൂ​രി​ല്‍ ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ്. സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ഗാ​ന്ധി​പ്ര​തി​മ ത​ക​ര്‍​ത്ത​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടും ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഓ​ഫീ​സ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന 15 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ഗാ​ന്ധി പ്ര​തി​മ ത​ക​ര്‍​ത്ത​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ദൃ​ക്സാ​ക്ഷി​ക​ള്‍ ന​ല്‍​കി​യി​ട്ടും അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ലാ​ണ് പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സാ​യ ഗാ​ന്ധി മ​ന്ദി​രം സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത​ത്. മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യു​ടെ ത​ല ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ല്‍ കാ​റ​മേ​ല്‍ യൂ​ത്ത് സെ​ന്റ​റും അ​ടി​ച്ചു ത​ക​ര്‍​ത്തു.

Read More

മു​മ്പ് പ​റ​ഞ്ഞി​രു​ന്ന​ത് മ​രി​ച്ചു പോ​യെ​ന്ന് ! പ​ണി​പാ​ളു​മെ​ന്ന് മ​ന​സ്സി​ലാ​യ​പ്പോ​ള്‍ കൊ​ടും​ഭീ​ക​ര​ന് ജ​യി​ല്‍ ശി​ക്ഷ വി​ധി​ച്ച് പാ​കി​സ്ഥാ​ന്‍…

‘മ​രി​ച്ച’ ഭീ​ക​ര​ന് പാ​കി​സ്ഥാ​നി​ല്‍ 15 വ​ര്‍​ഷം ത​ട​വു​ശി​ക്ഷ. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് ല​ഷ്‌​ക​റെ തൊ​യി​ബ ഭീ​ക​ര​ന്‍ സാ​ജി​ദ് മ​ജീ​ദ് മി​റി(44)​നാ​ണ് ഇ​പ്പോ​ള്‍ ത​ട​വു ശി​ക്ഷ ല​ഭി​ക്കു​ന്ന​ത്. ഇ​യാ​ള്‍ ജീ​വി​ച്ചി​രി​പ്പി​ല്ലെ​ന്ന് ആ​യി​രു​ന്നു നേ​ര​ത്തെ പാ​കി​സ്ഥാ​ന്റെ വാ​ദം. എ​ന്നാ​ല്‍, സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​യ​തോ​ടെ പാ​ക് മു​ട്ടു​മ​ട​ക്കു​ക​യാ​യി​രു​ന്നു. ഭീ​ക​ര​വാ​ദി​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കി​യെ​ന്ന കേ​സി​ല്‍ ല​ഹോ​റി​ലെ കോ​ട​തി​യി​ല്‍ അ​തീ​വ​ര​ഹ​സ്യ​മാ​യാ​ണ് സാ​ജി​ദ് മ​ജീ​ദി​നെ വി​ചാ​ര​ണ ചെ​യ്ത​ത്. തെ​ളി​വ് ഹാ​ജ​രാ​ക്കാ​ന്‍ പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ അ​റ​സ്റ്റു ചെ​യ്ത് ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ത്തി​യ​ത്. ഭീ​ക​ര​സം​ഘ​ട​ന​ക​ള്‍​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ള്‍ ത​ട​യാ​നു​ള്ള ഫി​നാ​ന്‍​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ടാ​സ്‌​ക് ഫോ​ഴ്സി​ന്റെ (എ​ഫ്എ​ടി​എ​ഫ്) ക​രി​മ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യി​രു​ന്നു. വി​ല​ക്കു പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്തു​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പാ​കി​സ്ഥാ​ന്‍. ഇ​തി​നാ​യി ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ എ​ന്തെ​ല്ലാം സ്വീ​ക​രി​ച്ചെ​ന്ന് വി​ശ​ദീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സാ​ജി​ദ് മ​ജീ​ദി​നെ ശി​ക്ഷി​ച്ച​ത് എ​ന്നാ​ണ് വി​വ​രം. ഇ​ക്കാ​ര്യം എ​ഫ്എ​ടി​എ​ഫി​ന് മു​ന്നി​ല്‍ നേ​ട്ട​മാ​യി…

Read More

മൈഡിയര്‍ കരടിയിലെ നായിക ! മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായി; കുക്കറിഷോ വിവാദം; നടി അനിതാ നായരുടെ ജീവിതത്തില്‍ സംഭവിച്ചത്…

വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ധാരാളം നായികമാര്‍ മലയാള സിനിമയിലുണ്ട്. പിന്നീട് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതെ വരുന്നതോടെ അവര്‍ മിനിസ്‌ക്രീനിലേക്ക് ചേക്കേറാറുണ്ട്. അത്തരത്തിലൊരു നടിയായിരുന്നു അനിത നായര്‍. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊമ്പത്തില്‍ സന്ധ്യാ മോഹന്‍ സംവിധാനം ചെയ്ത് കലാഭവന്‍ മണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ ഡിയര്‍ കരടി. മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തു ഇരിക്കുന്ന ഒരു ചിത്രം തന്നെ ആയിരുന്നു ഇത്. മൃഗശാലയില്‍ നിന്നും ചാടി പോകുന്ന ഒരു കരടിയെ കണ്ടു പിടിക്കാന്‍ വേണ്ടി സ്വയം കരടി വേഷം കെട്ടുന്ന മണി എന്ന മൃഗശാല ജീവനക്കാരന്‍. കരടിയെ കണ്ടു പിടിച്ചില്ലെങ്കില്‍ തന്റെ ജോലി പോകുമെന്നും താന്‍ സ്നേഹിക്കുന്ന പെണ്‍കുട്ടിയെ കിട്ടിലെന്നും മണിക്ക് അറിയാം. അങ്ങനെ കരടിവേഷം കെട്ടുകയും അതിനെ ചുറ്റി ഉള്ള പൊല്ലാപ്പുകളും ആണ് സിനിമ. എസ്‌ഐ കരടി കേശവന്‍ എന്ന…

Read More

ഈ ക​​ള്ള് പ​​രി​​ശോ​​ധി​​ക്ക​​ണം! ക​​ള്ളു​​ഷാ​​പ്പി​​ലെ​​ത്തി​​യ എ​​ക്സൈ​​സ് ഉദ്യോഗസ്ഥരെ മ​​ദ്യ​​പ​ർ ത​​ട​​ഞ്ഞുവച്ചു; ഒ​​​ടു​​​വി​​​ൽ…

ക​​​​രി​​​​പ്പൂ​​​​ത്ത​​​​ട്ട്: ക​​​​ള്ളു​​​​ഷാ​​​​പ്പി​​​​ലെ​​​​ത്തി​​​​യ എ​​​​ക്സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ മ​​​​ദ്യ​​​​പ​​​ന്മാ​​​​ർ ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ചു. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി ഏ​​​​ഴി​​​​നു പി​​​​ണ​​​​ഞ്ചി​​​​റ​​​​ക്കു​​​​ഴി 41-ാം ന​​​​ന്പ​​​​ർ ക​​​​ള്ളു​​​​ഷാ​​​​പ്പി​​​​ൽ എ​​​​ത്തി​​​​യ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ റേ​​​​ഞ്ചി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യാ​​​​ണ് ത​​​​ട​​​​ഞ്ഞു​​​​വ​​​​ച്ച​​​​ത്. ത​​​​ങ്ങ​​​​ൾ കു​​​​ടി​​​​ക്കു​​​​ന്ന ക​​​​ള്ള് പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ​​​കൂ​​​​ടി ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം വ​​​​രു​​​​ന്ന മ​​​​ദ്യ​​​​പ​​​​സം​​​​ഘം ഷാ​​​​പ്പി​​​​നു​​​​ള്ളി​​​​ൽ ത​​​​ട​​​​ഞ്ഞ​​​​ത്. ജി. ​​​​ജ​​​​യ​​​​കു​​​​മാ​​​​ർ എ​​​​ന്ന ലൈ​​​​സ​​​​ൻ​​​​സി​​​​യു​​​​ടെ പേ​​​​രി​​​​ലാ​​​​ണ് ഷാ​​​​പ്പ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​ര​​​മെ​​​​ത്തി​​​​യ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഷാ​​​​പ്പി​​​​നു​​​​ള്ളി​​​​ലെ മാ​​​​നേ​​​​ജ​​​​രു​​​​ടെ കൗ​​​​ണ്ട​​​​റി​​​​ൽ ക​​​​യ​​​​റി ഏ​​​​താ​​​​നും മി​​​​നി​​​​റ്റു​​​​ക​​​​ൾ​​​​ക്കു ​ശേ​​​​ഷം പു​​​​റ​​​​ത്തേ​​​​ക്കി​​​​റ​​​​ങ്ങു​​​​ന്പോ​​​​ഴാ​​​​ണ് ഷാ​​​​പ്പി​​​​ൽ മ​​​ദ്യ​​​പി​​​ച്ചു​​​കൊ​​​​ണ്ടി​​​​രു​​​​ന്ന​​​വ​​​ർ ബ​​​​ഹ​​​​ളം വ​​​ച്ച് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ത​​​​ട​​​​ഞ്ഞ​​​​ത്. ക​​​​ള്ളി​​​​ൽ മാ​​​​യ​​​​മാ​​​​ണെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ടു ക​​​​ള്ളു പ​​​​രി​​​​ശോ​​​​ധി​​​​ച്ച​ ശേ​​​​ഷം പോ​​​​യാ​​​​ൽ മ​​​​തി​​​​യെ​​​​ന്നു​​​മാ​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ത​​​​ട​​​​ഞ്ഞ​​​​ത്. ഒ​​​ടു​​​വി​​​ൽ, പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​ന്നും ഇ​​​​പ്പോ​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ കൈ​​​​വ​​​​ശ​​​​മി​​​​ല്ലെ​​​​ന്നും ര​​​​ണ്ടു ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ വ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പും ന​​​​ൽ​​​കി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ മ​​​​ദ്യ​​​​പ​​​​രു​​​​ടെ ഇ​​​​ട​​​​യി​​​​ൽ​​​നി​​​​ന്നു ത​​​​ടി ത​​​​പ്പു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Read More

പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ഞ​ങ്ങ​ൾ ത​ന്നെ ത​രു​മ​ല്ലോ, അ​തി​ൽ​പ്പെ​ട്ട​വ​രെ മാ​ത്രം പി​ടി​ച്ചാ​ൽ​പ്പോ​രേ..! രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്തപ്പോളുള്ള വീഡിയോ പുറത്ത് വിട്ട് വിടി ബൽറാം

  ക​ൽ​പ്പ​റ്റ: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച എ​സ്എ​ഫ്ഐ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യു​ന്ന വീ​ഡി​യോ പു​റ​ത്തു​വി​ട്ട് വി.​ടി. ബ​ൽ​റാം. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്ത് പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്പോ​ൾ മ​റു​വ​ശ​ത്തെ വി​ൻ​ഡോ​യി​ലൂ​ടെ ഇ​വ​ർ ചാ​ടി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ബ​ൽ​റാം ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. പോ​ലീ​സു​കാ​ർ നോ​ക്കി നി​ൽ​കെ​യാ​ണ് ഇ​വ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്നും ഇ​റ​ങ്ങി പോ​കു​ന്ന​ത്. പോ​ലീ​സ് ഒ​രു വ​ശ​ത്തു​കൂ​ടെ പി​ടി​ച്ച് വ​ണ്ടി​യി​ൽ കേ​റ്റു​ന്നു, മ​റു​ഭാ​ഗ​ത്തെ ജ​ന​ൽ വ​ഴി വാ​ന​ര​സേ​ന​ക്കാ​ർ ഇ​റ​ങ്ങി​യോ​ടു​ന്നു​വെ​ന്നും ബ​ൽ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. എ​ന്നി​ട്ട​വ​രി​ലൊ​രു​ത്ത​ൻ കാ​ക്കി​യി​ട്ട പോ​ഴ​ന്മാ​രോ​ട് ചോ​ദി​ക്കു​ന്നു, പ്ര​തി​ക​ളു​ടെ ലി​സ്റ്റ് ഞ​ങ്ങ​ൾ ത​ന്നെ ത​രു​മ​ല്ലോ, അ​തി​ൽ​പ്പെ​ട്ട​വ​രെ മാ​ത്രം പി​ടി​ച്ചാ​ൽ​പ്പോ​രേ എ​ന്ന്. കാ​ക്കി​യി​ട്ട​വ​ന്മാ​ർ കേ​ട്ടി​ല്ല എ​ന്ന മ​ട്ടി​ൽ എ​ങ്ങോ​ട്ടോ നോ​ക്കി നി​ൽ​ക്കു​ന്നു. ഏ​ത് വാ​ഴ​യാ​ണാ​വോ കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും ബ​ൽ​റാം ചോ​ദി​ക്കു​ന്നു.

Read More

ജി​ഷ്ണു​വി​നെ മ​ര്‍​ദി​ച്ച​വ​രി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നും ! പോ​ലീ​സ് കേ​സെ​ടു​ത്ത​തും ന​ജാ​ഫി​ന്റെ മൊ​ഴി​യി​ല്‍; എ​സ്ഡി​പി​ഐ​ക്കാ​ര്‍ സി​പി​എ​മ്മി​നെ വി​ഴു​ങ്ങു​ന്നു​വോ ?

ബാ​ലു​ശ്ശേ​രി​യി​ല്‍ എ​സ്ഡി​പി​ഐ​യു​ടെ ഫ്‌​ള​ക്‌​സ് ത​ക​ര്‍​ത്ത​തി​ല്‍ ഡി​വൈ​എ​ഫ്‌​ഐ നേ​താ​വി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത് ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ന്‍. ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​നാ​യ ന​ജാ​ഫ് ഫാ​രി​സാ​ണ് നേ​താ​വാ​യ ജി​ഷ്ണു​വി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ന​ജാ​ഫ് ഫാ​രി​സ് നി​ല​വി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. ന​ജാ​ഫും ജി​ഷ്ണു​വി​നെ ത​ല്ലി​യ കൂ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ന​ജാ​ഫി​ന്റെ മൊ​ഴി​യി​ലാ​ണ് ജി​ഷ്ണു​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പി​ന്നാ​ലെ​യാ​ണ് ജി​ഷ്ണു​വി​നെ​തി​രെ ആ​ള്‍​ക്കൂ​ട്ട ആ​ക്ര​മ​ണം ഉ​ണ്ടാ​യി എ​ന്ന ത​ര​ത്തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്ന​ത്. ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വം ജി​ഷ്ണു​വി​നെ​തി​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രം​ഗ​ത്തു​വ​ന്നി​രു​ന്നു. തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള ആ​ക്ര​മ​ണ​മെ​ന്നാ​യി​രു​ന്നു ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വ​സീ​ഫി​ന്റെ പ്ര​തി​ക​ര​ണം. ന​ജാ​ഫ് ഫാ​രി​സി​നെ​തി​രാ​യ കേ​സ് പി​ന്‍​വ​ലി​ക്കാ​ന്‍ ഉ​ന്ന​ത ത​ല സ​മ്മ​ര്‍​ദ്ദം ഉ​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ പോ​ലീ​സ് കാ​ണി​ച്ച വ്യ​ഗ്ര​ത സം​ശ​യം ഉ​ള​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ന​ജാ​ഫ് സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ല്ലെ​ന്നാ​ണ് ഡി​വൈ​എ​ഫ്‌​ഐ പ​റ​യു​ന്ന​ത്. കേ​സി​ല്‍ ഇ​തു​വ​രെ ക​സ്റ്റ​ഡി​യി​ലാ​യ​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.…

Read More

മാ​ഹി​യി​ല്‍ നി​ന്ന് മ​ദ്യം ക​ട​ത്തി​യ യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍ ! ഇ​യാ​ള്‍​ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ള്‍…

മാ​ഹി​യി​ല്‍ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം ക​ട​ത്തി​യ കേ​സി​ല്‍ യു​വ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി ശ​ര​ത് മോ​ഹ​നാ​ണ് പ​യ്യോ​ളി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഉ​ന്ന​ത​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് കാ​ണി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ശ​ര​ത്ത്. ഗ​വ​ര്‍​ണ​ര്‍, മ​ന്ത്രി​മാ​ര്‍, ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ചി​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ശ​ര​ത്തി​നെ​തി​രെ ഏ​ഴ് കേ​സു​ക​ള്‍ ഉ​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള ബ​ന്ധം സ്ഥാ​പി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. ഹൈ​ക്കോ​ട​തി അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളെ ക​ബ​ളി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ഹൈ​ക്കോ​ട​തി വി​ജി​ല​ന്‍​സി​ന്റെ അ​ന്വേ​ഷ​ണ​വും ഇ​യാ​ള്‍​ക്കെ​തി​രേ ന​ട​ക്കു​ന്നു​ണ്ട്. 2013ല്‍ ​മാ​ഹി മ​ദ്യം കൈ​വ​ശം വെ​ച്ച കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച ശേ​ഷം ഹാ​ജ​രാ​കാ​തി​രു​ന്ന പ്ര​തി​യെ ഇ​പ്പോ​ള്‍ വാ​റ​ന്റ് പു​റ​പ്പെ​ടു​വി​ച്ച​തോ​ടെ​യാ​ണ് പ​യ്യോ​ളി പോ​ലീ​സ് എ​റ​ണാ​കു​ള​ത്തു നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ചി​ക്ക​ന്‍ പു​ഴു​ക്ക​ള്‍ ! ഓ​ര്‍​ഡ​ര്‍ ചെ​യ്ത ബി​രി​യാ​ണി​യി​ല്‍ നി​റ​യെ പു​ഴു​ക്ക​ള്‍; ഇ​ക്കാ​ര്യം ഹോ​ട്ട​ലു​ട​മ​യോ​ടു പ​റ​ഞ്ഞ​പ്പോ​ള്‍ സം​ഭ​വി​ച്ച​ത്…

ഹോ​ട്ട​ലി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത ചി​ക്ക​ന്‍ ബി​രി​യാ​ണി​യി​ല്‍ നി​ന്ന് പു​ഴു​ക്ക​ളെ കി​ട്ടി​യെ​ന്ന് പ​രാ​തി. കാ​ക്ക​നാ​ട്ടെ ടേ​സ്റ്റി എം​പ​യ​ര്‍ ഹോ​ട്ട​ലി​ല്‍ നി​ന്നും ക​ഴി​ച്ച ബി​രി​യാ​ണി​യി​ലാ​ണ് പു​ഴു​ക്ക​ളെ ക​ണ്ട​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഭാ​ഗം അ​റി​യി​ച്ചു. സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് ബി​രി​യാ​ണി​യി​ല്‍ നി​ന്ന് ജീ​വ​നോ​ടെ​യു​ള്ള പു​ഴു​ക്ക​ളെ ല​ഭി​ച്ച​ത്. ഫ്രൈ ​ചെ​യ്ത ചി​ക്ക​ന്‍ അ​ട​ര്‍​ത്തി​യെ​ടു​ത്ത​പ്പോ​ഴാ​ണ് പു​ഴു​ക്ക​ളെ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഇ​ക്കാ​ര്യം ഹോ​ട്ട​ല്‍ അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ഭ​ക്ഷ​ണം മാ​റ്റി ന​ല്‍​കാ​മെ​ന്നും ബി​ല്ല് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നും പ​റ​ഞ്ഞ് ഹോ​ട്ട​ല്‍ ഉ​ട​മ ഇ​വ​രെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത് ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന മ​റ്റൊ​രാ​ളാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹോ​ട്ട​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ഫു​ഡ് സേ​ഫ്റ്റി അ​തോ​റി​റ്റി ഓ​ഫീ​സ​ര്‍ ഉ​റ​പ്പു​ന​ല്‍​കി​യ​താ​യി പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞു. പു​ഴു​ക്ക​ള്‍ അ​ട​ങ്ങി​യ ബി​രി​യാ​ണി ഹോ​ട്ട​ല്‍ ഉ​ട​മ ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​ക്കാ​ര​ന്‍ പ​റ​യു​ന്നു. തൃ​ക്കാ​ക്ക​ര…

Read More