സിനിമാ താരം ധനുഷിന്റെ യഥാര്‍ഥ മാതാപിതാക്കളെന്ന് അവകാശപ്പെട്ട് മധുരൈയിലെ മേലൂരിലുള്ള വൃദ്ധ ദമ്പതികള്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ട്രാന്‍സ്പോര്‍ട് ബസ് മുന്‍ ഡ്രൈവര്‍ കതിരേശന്, ഭാര്യ മീനാക്ഷി എന്നിവരാണ് താരത്തിന്റെ മാതാപിതാക്കളാണെന്ന വാദവുമായി കോടതിയെ സമീപിച്ചത്. ഇതിനെതിരെ ധനുഷ് വൃദ്ധ ദമ്പതികള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മാതാപിതാക്കളാണെന്ന കേസ് പിന്‍വലിക്കണമെങ്കില്‍ ഇല്ലെങ്കില്‍ 10 കോടിയുടെ മാനനഷ്ട കേസ് നേരിടേണ്ടി വരുമെന്നുമാണ് ധനുഷിന്റെ അഭിഭാഷകന് നോട്ടീസ് അയച്ചത്. കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് അയച്ചത്. എന്നാല്‍ ഇപ്പോഴും തങ്ങളുടെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ധനുഷിന്റെ നോട്ടീസിനെ നിയമപരമായി നേരിടുമെന്നുമാണ് ദമ്പതികള്‍ വ്യക്തമാക്കിയിരിക്കുന്നത്. ധനുഷ് തങ്ങളുടെ മകനാണെന്നും സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതാണെന്നുമാണ് കതിരേശന്റേയും മീനാക്ഷിയുടേയും വാദം. യഥാര്‍ത്ഥ മാതാപിതാക്കളായ തങ്ങള്‍ക്ക് ചിലവിനായി പ്രതിമാസം ധനുഷ് 65,000 രൂപ നല്‍കണമെന്നും കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചത്. 2017 ലാണ് മധുരൈയിലെ കോടതിയില്‍…
Read MoreCategory: All News
ധനമന്ത്രിയുടേതടക്കം വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് രൂപീകരിച്ച് പണം തട്ടാന്‍ ശ്രമം ! നിരവധി ആളുകള്‍ക്ക് സന്ദേശങ്ങള്‍…
ധനമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും അടക്കം വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. വ്യവസായ മന്ത്രി പി.രാജീവിന്റെയും ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റേയും പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. കുറ്റക്കാരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് ഡിജിപി ക്ക് പരാതി നല്കി. മന്ത്രിമാരുടെ ഫോട്ടോ ഡിപി ആയുള്ള വാട്സ്ആപ്പ് അക്കൗണ്ടില്‍ നിന്നാണ് സന്ദേശങ്ങള്‍ വരുന്നത്. ആദ്യം കുശലാന്വേഷണം, പിന്നെ ഗൂഗിള്‍ പേ, ആമസോണ്‍ പേ തുടങ്ങിയ കാര്യങ്ങളിലേക്ക് സംഭാഷണം വഴിമാറും. അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ജീവനക്കാര്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്. 84099 05089 എന്ന നമ്പറില്‍ നിന്നാണ് വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡി.പി ആയി നല്കി സന്ദേശങ്ങള്‍ അയച്ചത്. വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. 97615 57053 എന്ന നമ്പറില്‍ നിന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ഡിപിയുള്ള വാട്സ്…
Read Moreവിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു നല്‍കിയത് അടുത്ത സുഹൃത്ത് ! പീഡനപരാതി പിന്‍വലിപ്പിക്കാനും ചുക്കാന്‍ പിടിക്കുന്നത് മറ്റൊരു നടി…
കൈയ്യിലെ പണം തീര്‍ന്നതിനെത്തുടര്‍ന്ന് വിജയ് ബാബുവിന് വേണ്ടി രണ്ട് ക്രെഡിറ്റ് കാര്‍ഡുകള്‍ ദുബായില്‍ എത്തിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. വിജയ് ബാബുവിന്റെ അടുത്ത സുഹൃത്താണ് കാര്‍ഡുകള്‍ എത്തിച്ചതെന്നാണ് വിവരം. കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ വിദേശത്തു തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്നാണു ക്രെഡിറ്റ് കാര്‍ഡുകള്‍ എത്തിച്ചു തരാന്‍ വിജയ് ബാബു സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തിനോട് ആവശ്യപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണു സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് കേസിലെ പരാതിക്കാരിയായ പുതുമുഖ നടിയെ സ്വാധീനിച്ചു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച മലയാളി നടിയെ അടുത്ത ദിവസങ്ങളില്‍ പോലീസ് ചോദ്യം ചെയ്യും. പീഡനക്കേസില്‍ പ്രതിയായി വിദേശത്തേക്കു മുങ്ങിയതിനു ശേഷം വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും സിനിമാ നിര്‍മാണ…
Read Moreഭർത്താവിനോടു പല തവണ പറഞ്ഞിട്ടും…! അലമാരയുടെ വാതിൽ പൊളിഞ്ഞത് ഒന്നു നേരെയാക്കാമോ…? തൃശൂർ സ്വദേശിനി വീട്ടമ്മയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്; പിന്നെ നടന്നത്…
സ്വന്തം ലേഖകൻ തൃശൂർ: വീട്ടിലെ അലമാരിയുടെ വാതിൽ പൊളിഞ്ഞുവീണിട്ട് കാലം കുറേ ആയി…. ഈ ഒറ്റവരികൊണ്ട് ഫെയ്സ്ബുക്കിലെ താരമായിരിക്കുകയാണ് തൃശൂർ സ്വദേശിനി ആതിര സുനിൽ എന്ന വീട്ടമ്മ. ഭർത്താവിനോടു പല തവണ പറഞ്ഞിട്ടും അലമാരയുടെ വാതിൽ നന്നാക്കാത്തതിനെ തുടർന്നാണ് ഭാര്യ ഫെയ്സ്ബുക്കിൽ ഇങ്ങനെയൊരു പോസ്റ്റിട്ടത്. മൊബൈലിൽ ഫെയ്സ്ബുക്കും നോക്കി ഭർത്താവ് സുനിൽ സ്വാമിനാഥൻ അങ്ങനെ ഇരിക്കുന്പോഴാണ് ഭാര്യയുടെ അക്കൗണ്ടിൽനിന്ന് ഇങ്ങനെയൊരു പോസ്റ്റ് വരുന്നത്… ഉരുളയ്ക്കുപ്പേരി പോലെ ഭർത്താവും പോസ്റ്റിട്ടു – ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്… ആദ്യമിട്ട പോസ്റ്റോടെ എല്ലാം തീർന്നെന്നു കരുതല്ലേ… രണ്ടാംനാൾ ആതിര സുനിൽ വീണ്ടും എഫ്ബിയിൽ പോസ്റ്റിട്ടു… അലമാരി ശരിയാക്കാത്ത പക്ഷം മുണ്ടിട്ടു മൂടിയ അലമാരിയുടെ ഫോട്ടോസ് ഷെയർ ചെയ്യുന്നതായിരിക്കും എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ.് അലമാരിയുടെ വാതിൽ പൊളിഞ്ഞാൽ ഇത്രയൊക്കെ പ്രശ്നമുണ്ടോ എന്നു ചിന്തിക്കുന്നവരോട് ആതിര പറയുന്നു – വാതിലില്ലാത്ത…
Read Moreഅമ്മയും അമ്മയുടെ സുഹൃത്തും കൂട്ടുനിന്നു! ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
കടുത്തുരുത്തി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മൂന്നു പേരെ പോലീസ് പിടികുടി. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ വിഷ്ണു (21)വാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇതിനു കൂട്ടുനിന്ന ഇയാളുടെ അമ്മ ടിന്റു (40), ഇവരുടെ ആണ്‍സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കർണാടകയിലെ സുള്ള്യ ഭാഗത്ത് കുന്പളശേരി എന്ന സ്ഥലത്തുനിന്ന് വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പത്തിനാണ് സംഭവം. ഇറുന്പയം സ്വദേശിയായ പെണ്‍കുട്ടി ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട വിഷ്ണുവിനോടൊപ്പം പോകുകായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷകർത്താക്കളുടെ പരാതിയിൽ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടർന്നു പെണ്‍കുട്ടിയെ വെള്ളൂർ പോലീസ് കൂട്ടിക്കൊണ്ട് വന്നു. തുടരന്വേഷണത്തിലാണ് കർണാടകയിൽനിന്നും കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളുർ എസ്ഐ…
Read Moreതിരഞ്ഞെടുപ്പ് കഴിഞ്ഞും മക്കള്‍ക്ക് സ്കൂളില്‍ പോകണം…എനിക്ക് ജോലി ചെയ്തു ജീവിക്കണം ! സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ ജോ ജോസഫിന്റെ ഭാര്യ…
ഭര്‍ത്താവിനെതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ പ്രതികരണവുമായി തൃക്കാക്കരയിലെ ഇടതുസ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ ഭാര്യ ഡോ.ദയ പാസ്കല്‍. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും തങ്ങള്‍ക്ക് ഇവിടെ ജീവിക്കേണ്ടതാണെന്നും ആശയദാരിദ്ര്യമുള്ളതുകൊണ്ടാണ് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ഒരു യുവതിക്കൊപ്പം ഡോ. ജോ ജോസഫ് എന്ന പേരില്‍ രണ്ടു ദിവസമായി സമൂഹമാദ്ധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് ഡോ. ദയ പ്രതികരണം നടത്തിയത്. എല്ലാവര്ക്കും കുടുംബമുള്ളതല്ലേ. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും ഞങ്ങള്‍ ഇവിടെ ജീവിക്കേണ്ടവരാണ്. ഇതുവളരെ ക്രൂരമല്ലേ. ഇത്തരം പ്രചാരണങ്ങളില്‍ നിന്നും പിന്മാറണമെന്ന് നേതാക്കളോട് അപേക്ഷിക്കുകയാണ്. കുട്ടികള്‍ക്ക് സ്കൂളില്‍ പോകണ്ടേ, അവരുടെ കൂട്ടുകാരെ കാണണ്ടേ, എനിക്ക് ജോലി ചെയ്തു ജീവിക്കണ്ടേ. നമ്മളെല്ലാരും മനുഷ്യരല്ലേയെന്നാണ് ഡോ.ദയ ചോദിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്നും ദയ പറഞ്ഞു. ഇപ്പോള്‍ എല്ലാ പരിധിയും വിടുന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എവിടെയോ കറങ്ങിയിരുന്ന വ്യാജ…
Read Moreവിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് ! പീഡനത്തിനിരയായ യുവനടി ഹൈക്കോടതിയില്‍…
യുവനടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ നിര്‍മാതാവ് വിജയ് ബാബുവിനെ നാട്ടിലെത്തിയ ശേഷം അറസ്റ്റു ചെയ്താല്‍ മതിയാകില്ലേ എന്ന് ആരാഞ്ഞ് ഹൈക്കോടതി. എവിടെയാണെങ്കിലും അറസ്റ്റ് അനിവാര്യമാണെന്നു സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുമ്പോള്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം ഉണ്ടായശേഷം മറ്റു നടപടികളിലേയ്ക്കു കടക്കണമെന്നു കാട്ടി വിജയ് ബാബുവിന്റെ അഭിഭാഷകന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തിനെതിരെ ശക്തമായ നിലപാടാണ് അതിജീവിത കോടതിയില്‍ സ്വീകരിച്ചത്. പ്രതി മുന്‍കൂര്‍ ജാമ്യ വ്യവസ്ഥ തീരുമാനിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നു കേസിലെ അതിജീവിത ഹൈക്കോടതിയില്‍ അഭ്യര്‍ഥിച്ചു. മുന്‍വിധിയോടെ കാര്യങ്ങളെ കാണരുത്. പ്രതിക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത കോടതിയില്‍ വാദിച്ചു. അതേസമയം വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.
Read Moreക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് പറഞ്ഞ് മര്‍ദ്ദിച്ചെന്ന് ബേക്കറി ഉടമ ! മര്‍ദ്ദനമേറ്റത് തങ്ങള്‍ക്കെന്ന് ആരോപണ വിധേയര്‍…
ബേക്കറിയില്‍ നിന്നു ലഭിച്ച ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് ആരോപിച്ച് ചായ കുടിക്കാനെത്തിയ സംഘം ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെ ബേക്കറിയിലാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ ബേക്കറി ഉടമയും ഭാര്യയും രണ്ട് മക്കളും ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ടാണ് ആറംഗ സംഘം ശിവകുമാറിന്റെ ബേക്കറിയില്‍ ചായ കുടിക്കാനെത്തിയത്. ചായക്കൊപ്പം ക്രീം ബണ്ണും ഓര്‍ഡര്‍ ചെയ്തു. സംഘത്തിലൊരാള്‍ ബണ്ണില്‍ ക്രീം ഇല്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതോടെയായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. വാക്കുതര്‍ക്കം പിന്നെ കയ്യാങ്കളിയിലേക്ക് നീങ്ങി. ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധി വിനായകനും മര്‍ദനമേറ്റതെന്നാണ് പരാതി. കടയില്‍ എത്തിയ 95 വയസുകാരന് വേലായുധനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. കടയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. അതേസമയം, കടയുടമയും മകനും ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയുമായി ആരോപണ വിധേയരായ പാലാംകടവ് സ്വദേശികളും പോലീസില്‍…
Read Moreഅല്‍പാച്ചിനോയും റോബര്‍ട്ട് ഡി നിറോയുമൊക്കെയെന്ത് ! മമ്മൂട്ടി ലോകത്തിലെ ഏറ്റവും മികച്ച നടനെന്ന് അല്‍ഫോണ്‍സ് പുത്രന്…
മലയാള സിനിമയിലെ സൂപ്പര്‍താരം മമ്മൂട്ടിയെ വാനോളം പുകഴ്ത്തി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. ഭീഷ്മപര്‍വം സിനിമയിലെ പ്രകടനത്തെ പുകഴ്ത്തിയാണ് സംവിധായകന് രംഗത്തെത്തിയത്. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം ഭീഷ്മപര്‍വത്തിന് തിയറ്ററുകളില്‍ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. 100 ശതമാനം കാണികളെയും പ്രവേശിപ്പിക്കാന്‍ അനുവദിച്ചതിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തിയ ചിത്രമായിരുന്നു ഭീഷ്മ പര്‍വം. ഭീഷ്മപര്‍വത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് ആയിരുന്നു ഫേസ്ബുക്കില്‍ അല്‍ഫോന്‍സ് കുറിപ്പ് പങ്കുവെച്ചത്. ‘ഭീഷ്മപര്‍വം തകര്‍ത്തു, ഭീഷ്മപര്‍വം ടീമിന് അഭിനന്ദനങ്ങള്‍. സിനിമയ്ക്ക് അടിപൊളി ലുക്കും ഫീലും ഉണ്ടാക്കിയ അമല്‍ നീരദിനോടും ആനന്ദ് സി ചന്ദ്രനോടും പ്രത്യേക സ്നേഹം’ എന്നായിരുന്നു അല്‍ഫോന്‍സ് പുത്രന് ഫേസ്ബുക്കില്‍ കുറിച്ചത്. അല്‍ഫോന്‍സ് പുത്രന്റെ പോസ്റ്റിന് ഒരു ആരാധകന് കുറിച്ച കമന്റ് ഇങ്ങനെ, ‘ലോകസിനിമയിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മമ്മൂട്ടി സര്. ഓരോ സിനിമയിലും കഥാപാത്രത്തിന്റെ ആത്മാവ് കൊണ്ടുവരുന്ന…
Read Moreഅതിനവര്‍ അച്ഛനും അമ്മയ്ക്കും പൊങ്കാലയിട്ടു ! താന്‍ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനു ശേഷമുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി ശ്വേതാ മേനോന്…
മലയാളത്തിന്റെ പ്രിയതാരമാണ് ശ്വേതാമേനോന്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം വെന്നിക്കൊടി പാറിച്ച ശ്വേതയുടെ അഭിനയജീവിതം 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. അഭിനയത്തില്‍ മാത്രമല്ല അവതര ണത്തിലും ചാനല്‍ പരിപാടികളിലും എല്ലാമായി സജീവമാണ് ശ്വേതാ മേനോന്. അടുത്തിടെ ഫ്ളവേഴ്സ് ചാനലിലെ ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ സിനിമാ ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും കാര്യങ്ങളെ കുറിച്ച് സംസാരിച്ച ശ്വേതയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷോയില്‍ മമ്മൂട്ടി ചിത്രമായ അനശ്വരത്തിലൂടെ ആണ് താന്‍ മലയാളത്തില്‍ തുടക്കം കുറിച്ചതെന്നു പറഞ്ഞ താരം.ഷൂട്ടിങ് സമയത്ത് മമ്മൂക്കയെ അങ്കിള്‍ എന്നായിരുന്നു വിളിച്ചിരുന്നത് എന്നും. പിന്നീടാണ് ആ വിളി അവിടെയുള്ളവര്‍ തിരുത്തിയതെന്നും വ്യക്തമാക്കി. കാമസൂത്ര പരസ്യത്തില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചും താരം ഷോയില്‍ സംസാരിക്കുകയുണ്ടായി. അച്ഛനും അമ്മയും മലയാളി ആണെങ്കിലും ശ്വേത ജനിച്ചുവളര്‍ന്നത് പുറത്തായിരുന്നു. ഒറ്റക്കുട്ടിയാണെങ്കിലും അച്ഛന് നല്ല സ്ട്രിക്ടായാണ് തന്നെ വളര്‍ത്തിയതെന്ന് ശ്വേത പറഞ്ഞു. തറവാട് വിട്ടാണോ സിനിമയിലേക്ക് വന്നതെന്നായിരുന്നു…
Read More