വളരെ ചുരുങ്ങിയ ചിത്രങ്ങളില്ക്കൂടിത്തന്നെ മലയാളസിനിമയില്‍ സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കിയ സംവിധായകനാണ് ഒമര്‍ ലുലു. 2017 ല്‍ ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വന്നത്. ആ ചിത്രം വിജയം കണ്ടതോടെ ആ പാറ്റേണിലുള്ള ചിത്രങ്ങളുമായി ഒമര്‍ ലുലു കളംനിറഞ്ഞു. ചിലരെങ്കിലും വിമര്ശനങ്ങളുമായെത്തിയെങ്കിലും അതിലൊന്നും പതറാതെ ഒമര്‍ ലുലു മുമ്പോട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചങ്ക്സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയവയാണ് ഒമര്‍ ലുലുവിന്റെ മറ്റു ചിത്രങ്ങള്‍. മലയാളത്തിന്റെ ആക്ഷന്‍ താരം ബാബു ആന്റണി തിരിച്ചെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന സിനിമയാണ് ഒമര്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. അന്തരിച്ച തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് എഴുതിയ അവസാനത്തെ തിരക്കഥയാണ് പവര്സ്റ്റാറിന്റേത്.പവര്‍ സ്റ്റാര്‍ കൂടാതെ നല്ല സമയം എന്ന ചിത്രവും ഒമര്‍ സംവിധാനം ചെയ്യുന്നുണ്ട്. ഈ സിനിമയുടെയും പണിപ്പുരയില്‍ ആണ് ഒമര്‍ ലുലു. സിനിമ…
Read MoreCategory: All News
പതിവായി പ്രാര്‍ഥിച്ചിട്ടും ഭാര്യയുടെയും കുഞ്ഞിന്റെയും അസുഖം മാറിയില്ല ! വിഗ്രഹങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍…
ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത യുവാവ് പിടിയില്‍. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നമാണ് ഇയാളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറയുന്നു. 27 വയസ്സുള്ള ദിവസക്കൂലിക്ക് പണിയെടുക്കുന്ന വിനോദ് കുമാറാണ് പിടിയിലായത്. ഗ്രേറ്റര്‍ നോയിഡയില്‍ തിങ്കളാഴ്ചയാണ് സംഭവം. ക്ഷേത്രത്തിലെ മൂന്ന് വിഗ്രഹങ്ങള്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് വിനോദ് കുമാറില്‍ എത്തിച്ചേരുകയായിരുന്നു. വിഗ്രഹങ്ങള്‍ തകര്‍ക്കാന്‍ വിനോദ് ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി തന്റെ ഭാര്യയും അഞ്ചുവയസ്സുള്ള കുഞ്ഞും അസുഖബാധിതരാണെന്ന് വിനോദ് മൊഴി നല്‍കിയതായി പോലീസ് പറയുന്നു. ദൈവത്തോട് നിരന്തരം പ്രാര്‍ഥിച്ചിട്ടും അവരുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. അടുത്തിടെ അമ്മായിയും മരിച്ചു. നിരാശയിലാണ് വിഗ്രഹങ്ങള്‍ തകര്‍ത്തതെന്ന് യുവാവ് കുറ്റസമ്മതം നടത്തിയതായി പോലീസ് പറയുന്നു.
Read Moreമെക്കാനിക്കിന്റെ വേഷത്തിലെത്തി കെഎസ്ആര്‍ടിസി ബസുമായി കടന്നു ! പോകുന്നതിനിടെ നിരവധി വാഹനങ്ങളില്‍ ഇടിച്ചു…
ആലുവ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കൊണ്ടുപോയി.വ്യാഴാഴ്ച രാവിലെയാണ് സംഭവം. എന്നാല്‍ മോഷണം പോയ ബസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ് കലൂര്‍ ഭാഗത്തുനിന്നും കണ്ടെത്തുകയായിരുന്നു. ബസ് മോഷ്ടിച്ച് കടത്തിയ പ്രതിയെ നോര്‍ത്ത് പോലീസ് പിടികൂടി. ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയാണ് ആലുവ ഡിപ്പോയില്‍ നിന്ന് ബസ് മോഷണം പോയത്. മെക്കാനിക്കിന്റെ വേഷം ധരിച്ചെത്തിയ ആള് ബസുമായി കടന്നുകളയുകയായിരുന്നു. ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് വരുന്ന വഴിയില്‍ ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. അമിത വേഗതയില്‍ ബസ് പോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന് ഉടന്‍തന്നെ ഡിപ്പോയില്‍ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബസ് കലൂര്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്. ഇന്നു ഉച്ചയ്ക്ക് കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ഇത്.
Read Moreകുരങ്ങുപനിയ്ക്ക് പിന്നിലുള്ളത് കോവിഡ് വാക്സിനോ ? പ്രചരണങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…
കോവിഡ് ലോകത്ത് ഭീതി വിതയ്ക്കുന്നത് തുടരുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി അസംബന്ധങ്ങളും പ്രചരിക്കുന്നുണ്ട്. ചിലര്‍ ബോധപൂര്‍വമായി ഇത്തരം അസംബന്ധം പടച്ചു വിടുന്നതില്‍ വാപൃതരായിക്കഴിയുന്നു. ഇപ്പോള്‍ ലോകത്തിനു ഭീതിയായി കുരങ്ങുപനി കൂടി എത്തിയതോടെ കോവിഡിനെയും കുരങ്ങുപനിയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള കഥകള്‍ക്കും പഞ്ഞമില്ല. കോവിഡ് വാക്സിനുകളുമായി ബന്ധപ്പെടുത്തിയാണ് കുരങ്ങുപനിയേക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പലയിടത്തും പ്രചരിക്കുന്നത്. കുരങ്ങുപനിക്ക് കാരണമാകുന്ന ഒരു ‘ചിമ്പാന്‍സി വൈറസ്’ കോവിഡ് വാക്സിനുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. കുരങ്ങുകളുടെ കോശങ്ങളില്‍നിന്നാണ് വാക്സിന് ഉത്പാദിപ്പിക്കുന്നതെന്നും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്രാസെനക വാക്സിനുകളില്‍ ഇത്തരം ചിമ്പാന്‍സി വൈറസുകളുടെ സാന്നിധ്യമുണ്ടെന്നുമാണ് പ്രചാരണം. ചിമ്പാന്സികളില് ജലദോഷത്തിന് കാരണമാകുന്ന ഒരുതരം ദുര്‍ബലമായ വൈറസിനെ ജനിതക വ്യതിയാനം വരുത്തി വെക്ടര്‍ വൈറസുകളായി ആസ്ട്രസെനെക വാക്സിനില്‍ ഉപയോഗിക്കുന്നുണ്ട്. ഇതാണ് ചിലര്‍ ‘കുരങ്ങുപനി സിദ്ധാന്തം’ പടച്ചുവിടുന്നതിനു പിന്നിലുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുന്നവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും ഇത്തരം വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ്…
Read Moreഅധ്യാപകന്റെയും വിദ്യാര്‍ഥിനിയുടെയും കോക്പിറ്റില്‍ നിന്നുള്ള ലൈംഗികബന്ധ വീഡിയോ വൈറലായി ! ഇരുവരെയും പുറത്താക്കി…
കോക്ക്പിറ്റില്‍ വിദ്യാര്‍ത്ഥിനിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് പൈലറ്റ് പരിശീലകനെ ജോലിയില്‍ നിന്ന് പുറത്താക്കി. അധ്യാപകനും വിദ്യാര്‍ഥിനിയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതോടെയാണ് ഫ്ളൈറ്റ് സ്കൂള്‍ സംഭവം അറിയുന്നത്. ഇതിനെ തുടര്‍ന്ന്, പൈലറ്റിനെയും, വനിതാ കേഡറ്റിനെയും സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. റഷ്യയിലെ റിയാസാന്‍ മേഖലയിലെ റഷ്യന്‍ ഫെഡറല്‍ സബ്ജക്ടിലായിരുന്നു സംഭവം. റഷ്യയിലെ സാസോവോ ഫ്ലൈറ്റ് സ്കൂള്‍ ഓഫ് സിവില്‍ ഏവിയേഷനിലെ പരിശീലകനായിരുന്നു ഇത്തരമൊരു കൃത്യത്തില്‍ ഏര്‍പ്പെട്ടത്. അധ്യാപകനായ യുവാവിന് 28ഉം, വിദ്യാര്‍ത്ഥിനിയ്ക്ക് 21ഉം ആണ് പ്രായം. വിവാഹിതനായ അയാള്‍ വിദ്യാര്‍ത്ഥിനിയോടൊപ്പം സെസ്ന 172 വിമാനത്തില്‍ കയറി. താനുമായി സെക്സില്‍ ഏര്‍പ്പെടാന്‍ അധ്യാപകന് വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ചു. അയാള്‍ വിവാഹിതനായതിനാല്‍ വിദ്യാര്‍ത്ഥിനി അതിന് ഒരുക്കമായിരുന്നില്ല. എന്നാല്‍, തനിക്ക് സെക്സ് അനുവദിച്ചാല്‍ കൂടുതല്‍ സമയം പറക്കാന്‍ വിടാമെന്ന് പിന്നീട് അയാള്‍ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. കൂടുതല്‍ ക്ലാസ് അനുവദിക്കുമെന്ന് കേട്ട പെണ്‍കുട്ടി അധ്യാപകന്റെ നിര്‍ദ്ദേശം…
Read Moreജോണി ഈ കുട്ടി നിങ്ങളുടതാണ്…എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത് ! കോടതി മുറിയില്‍ എത്തിയ യുവതി പറഞ്ഞത്…
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പിന്റെയും ആംബര്‍ ഹേഡിന്റെയും കേസ് വിസ്താരത്തിനിടെ കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കോടതിമുറിയില്‍ വച്ച് ഒരു ആരാധിക തന്റെ കുഞ്ഞിന്റെ പിതാവ് ഡെപ്പ് ആണെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. കോടതി ഇടവേളയെടുക്കുന്നതിനിടെ ഗാലറിയിലിരുന്ന യുവതി ”ജോണി, എനിക്ക് നിങ്ങളെ ഇഷ്ടമാണ്. നമ്മുടെ ആത്മാക്കള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു” എന്ന് അലറി. ഇതുകേട്ട ഡെപ്പ് യുവതിക്ക് നേരെ തിരിഞ്ഞ് കൈവീശിക്കാണിച്ചു. ”ഈ കുഞ്ഞ് നിങ്ങളുടേതാണ്. എപ്പോഴാണ് കുഞ്ഞിന്റെ പിതാവ് ആണെന്ന് അംഗീകരിക്കുന്നത്?”തന്റെ കയ്യിലിരുന്ന കുഞ്ഞിനെ ഉയര്‍ത്തിക്കാണിച്ച് യുവതി വീണ്ടും വിളിച്ചുപറഞ്ഞു. ഉടന്‍ തന്നെ ഇവരെ കോടതിമുറിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 2015 ലാണ് ജോണി ഡെപ്പും ആംബര്‍ ഹെഡും വിവാഹിതരാവുന്നത്. എന്നാല്‍ 2017ല്‍ ഇരുവരും വിവാഹമോചിതരാകുകയായിരുന്നു. ആംബര്‍ ഹെഡ് വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനമാണ് ഇപ്പോഴത്തെ കേസിന് ആസ്പദമായത്. താന്‍ ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണ് എന്നാണ്…
Read More45കാരിയെ കൂട്ടബലാല്‍സംഘം ചെയ്ത ശേഷം കത്തിച്ചു കൊന്നു ! ആറ് അതിഥിത്തൊഴിലാളികള്‍ രാമേശ്വരത്ത് പിടിയില്‍…
തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കത്തിച്ച് കൊന്ന സംഭവത്തില്‍ ആറ് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച മുതല്‍ കാണാതായ സ്ത്രീയെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ ചെമ്മീന്‍ ഫാമില്‍ ജോലിചെയ്യുന്നവരാണ് കസ്റ്റഡിയിലായവര്‍. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കടല്‍ത്തീരത്തുനിന്ന് ചിപ്പികളും മറ്റും ശേഖരിച്ചാണ് കൊല്ലപ്പെട്ട സ്ത്രീ കുടുംബം പുലര്‍ത്തിയിരുന്നത്. കഴിഞ്ഞദിവസവും പതിവുപോലെ ജോലിക്ക് പോയ ഇവര്‍ രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ ഭര്‍ത്താവ് രാമേശ്വരം വടക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകള്‍ക്ക് ശേഷം ചെമ്മീന്‍ ഫാമിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇതേത്തുടര്‍ന്നാണ് ചെമ്മീന്‍ ഫാമിലെ അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍…
Read More17 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷം അവര്‍ വിവാഹിതരായി ! സാക്ഷികളായി രണ്ടു കുട്ടികളും…
17 വര്‍ഷത്തെ ലിവിംഗ് ടുഗെദറിനു ശേഷം സംവിധായകന് ഹന്‍സല്‍ മേത്തയും പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സഫീന ഹുസൈനും വിവാഹിതരായി. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹചടങ്ങുകള്‍ക്ക് ശേഷം മനോഹരമായ ഒരു കുറിപ്പും ഹന്‍സല്‍ മേത്ത പങ്കുവച്ചു. ‘പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം, രണ്ട് കുട്ടികള്‍. ഞങ്ങളുടെ രണ്ട് ആണ്മക്കളും വളര്‍ന്ന് അവരുടേതായ സ്വപ്നങ്ങള്‍ക്ക് പിറകെ യാത്രചെയ്യുന്ന ഈ അവസരത്തില്‍ ഞങ്ങള്‍ വിവാഹിതരാകുന്നു. സ്നേഹം എന്നെന്നും നിലനില്ക്കുന്നു”.ഹന്‍സല്‍ മേത്ത കുറിച്ചു.
Read Moreജോഗിംഗ് വിത്ത് ‘അണ്ണാന്സ്’ ! യുവാവിനൊപ്പം ജോഗിംഗ് നടത്തുന്ന അണ്ണാന്മാര്; വീഡിയോ വൈറല്‍…
യുവാവിനൊപ്പം ജോഗിംഗ് നടത്തുന്ന ഒരുകൂട്ടം അണ്ണാന്മാര് സോഷ്യല്‍മീഡിയയുടെ മനംകവരുകയാണ്. നായകളും പൂച്ചകളും മറ്റും ജോഗിങ്ങിനിടയില്‍ ആളുകളെ പിന്തുടരുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അണ്ണാന്മാര് ജോഗിംഗ് നടത്തുന്നയാളെ പിന്തുടരുന്ന കാഴ്ച ലോകം കണ്ടത്. പാര്‍ക്കിലൂടെ ജോഗിംഗ് നടത്തിയ യുവാവിന്റെ പിന്നാലെയാണ് അണ്ണാന്മാരെത്തിയത്. അലിസണ് ക്യാമറോണ്‍ ആണ് ട്വിറ്ററിലൂടെ മനോഹരമായ ഈ ദൃശ്യം പങ്കുവച്ചത്. യുവാവിന്റെ പിന്നാലെ അണ്ണാന്മാര് എത്തുന്നതിന്റെ പിന്നിലെ രഹസ്യവും ഇവര്‍ വ്യക്തമാക്കി. പോക്കറ്റില്‍ കരുതിയിരിക്കുന്ന നട്സ് ജോഗിങ്ങിനിടയില്‍ യുവാവ് അണ്ണാന്മാര്ക്ക് നല്‍കുന്നുണ്ട്. ഭക്ഷണം കിട്ടാനാണ് അണ്ണാന്മാര് കൂട്ടത്തോടെ യുവാവിന് പിന്നാലെ പായുന്നത്. യുവാവും അണ്ണാന്മാരും പാര്‍ക്കിലെ പതിവു കാഴ്ചയാകാമെന്നും ഇവര്‍ വിശദീകരിച്ചു. ലക്ഷക്കണക്കിനാളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.
Read Moreമുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ദുരുപയോഗം ചെയ്തു ! യുപിയില്‍ 15കാരന് ശിക്ഷയായി വിധിച്ചത് ഗോശാല വൃത്തിയാക്കല്‍…
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമത്തില്‍ പ്രചരിപ്പിച്ച 15 വയസ്സുകാരന് കൗതുകകരമായ ശിക്ഷ വിധിച്ച് ജുവനൈല്‍ജസ്റ്റിസ് ബോര്‍ഡ്. 15 ദിവസം ഗോശാലയില്‍ ജോലിചെയ്യാനും 15 ദിവസം പൊതുസ്ഥലം വൃത്തിയാക്കാനുമാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ശിക്ഷയായി ഉത്തരവിട്ടിരിക്കുന്നത്. ഇതുകൂടാതെ 10,000 രൂപ പിഴയടക്കാനും ബോര്‍ഡ് ഉത്തരവിട്ടു. മൊറാദാബാദിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് 15 വയസ്സുകാരനെതിരെ നടപടിയെടുത്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രകോപനപരമായ സന്ദേശത്തോടുകൂടി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രസിഡന്റ് അഞ്ജല്‍ അദാന, അംഗങ്ങളായ പ്രമീള ഗുപ്ത, അരവിന്ദ് കുമാര്‍ ഗുപ്ത എന്നിവരാണ് കേസ് പരിഗണിച്ച് ശിക്ഷ വിധിച്ചത്. കുട്ടിയുടെ പ്രായവും ആദ്യ കേസാണെന്ന പരിഗണനയും വെച്ചാണ് ചെറിയ ശിക്ഷ നല്‍കിയതെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അറിയിച്ചു. കുട്ടിക്കെതിരെ ഐപിസി സെക്ഷന്‍ 505 ഐടി ആക്ട് സെക്ഷന്‍…
Read More