ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കെജിഎഫ് 2. ചിത്രത്തിലെ നായകന് റോക്കി ഭായിയായി യാഷ് തകര്‍ത്തഭിനയിച്ചപ്പോള്‍ ചിത്രത്തിലെ നായകനെ അനുകരിക്കുന്ന നിരവധി ആളുകളെയാണ് സോഷ്യല്‍ മീഡിയ കണ്ടത്. ഇത്തരത്തില്‍ റോക്കി ഭായിയെ അനുകരിച്ച് സിഗരറ്റ് ‘വലിച്ചു തള്ളിയ’ പതിനഞ്ചുകാരന് ആശുപത്രിയിലായിരിക്കുകയാണ്. ഹൈദരാബാദിലാണ് സംഭവം. റോക്കി ഭായിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു പായ്ക്കറ്റ് സിഗരറ്റ് പുകച്ചുതള്ളിയ പതിനഞ്ചുകാരനെ തൊണ്ടവേദനയും ചുമയും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു ദിവസത്തിനിടെ മൂന്നു തവണയാണ് പതിനഞ്ചുകാരന് കെജിഎഫിന്റെ രണ്ടാം ഭാഗം കണ്ടത്. തുടര്‍ന്ന് റോക്കി ഭായിയുടെ ‘പ്രകടന’ത്തില്‍ ആവേശഭരിതനായി ഒറ്റ പായ്ക്കറ്റ് സിഗരറ്റ് വലിച്ചു. പിന്നീട് കടുത്ത തൊണ്ടവേദനയും ചുമയും പിടിച്ചതോടെ ഹൈദരാബാദിലെ സെഞ്ചുറി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരനെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പിന്നീട് പ്രത്യേക കൗണ്‍സിലിങ്ങും നല്‍കിയാണ് ആശുപത്രിയില്‍ നിന്ന് തിരിച്ചയച്ചത്.
Read MoreCategory: All News
സംസ്ഥാനത്ത് ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിയ്ക്ക് നിയന്ത്രണം ! പുതിയ ഉത്തരവ് ഇങ്ങനെ…
സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷണി ഉപയോഗം നിയന്ത്രിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഡിജിപിക്ക് നിര്‍ദേശം നല്കി. 2020ലെ പുതിയ ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ പ്രാബല്യത്തിലായിട്ടും വിവിധ മത വിഭാഗങ്ങളിലെ ആരാധനാലയങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷന് ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. കുട്ടികള്‍, പ്രായം ചെന്നവര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് ഉച്ചഭാഷിണികളില്‍ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കി. 2020 ലെ കേന്ദ്ര ചട്ടം പ്രകാരം സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് ഹാള്‍, വിരുന്നു ഹാള്‍, അടിയന്തര യോഗങ്ങള്‍ നടക്കുന്ന സ്ഥലം എന്നിവിടങ്ങളില്‍ അല്ലാതെ രാത്രി 10 മുതല്‍ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.
Read Moreമുമ്പും വിളിച്ചിട്ടുണ്ട്…കൊച്ചുകുട്ടിയെ എന്തിനിങ്ങനെ ഉപദ്രവിക്കുന്നു ! വിദ്വേഷ മുദ്രാവാക്യത്തെ ന്യായീകരിച്ച് കുട്ടിയുടെ പിതാവ്…
ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആണ്‍കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് പിതാവ്. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍.ആര്.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം അവന് വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോടു പ്രതികരിച്ചു. കുട്ടിയുടെ പിതാവിനെ കൊച്ചിയില്‍നിന്ന് പോലീസ് ശനിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. കുട്ടിയുടെ പിതാവിന്റെ വാക്കുകള്‍ ഇങ്ങനെ…’ഇപ്പോള്‍ വിവാദമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. എന്‍.ആര്.സി, സി.എ.എ റാലിക്കിടെ പഠിച്ച മുദ്രാവാക്യമാണത്. ആരും പഠിപ്പിച്ചതല്ല. അതില്‍ ഏതെങ്കിലും മതത്തേ കുറിച്ചോ മറ്റോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെ മാത്രമാണ് വിമര്‍ശിച്ചത്. എന്തിനാണ് ചെറിയ കുട്ടിയെ ഇങ്ങനെ ഉപദ്രവിക്കുന്നത് ? വിവാദങ്ങളില്‍ ഒരു കഴമ്പുമില്ല. എന്താണ് ഉദ്ദേശ്യമെന്നും അറിയില്ല. താന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാവൊന്നുമല്ലെന്നും എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്യാറുള്ളത്’ കുട്ടിയുടെ പിതാവ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവം വ്യാപക…
Read Moreവീട്ടില്‍ ലിംഗ നിര്‍ണയ പരിശോധന ! പെണ്കുട്ടിയാണെന്നു കണ്ടാല്‍ ഉടന്‍ ഗര്‍ഭച്ഛിദ്രം; ആശാവര്‍ക്കര്‍ അടക്കമുള്ളവര്‍ പിടിയില്‍; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…
രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നിരോധിച്ചത്. എന്നാല്‍ ഇതിനു തുരങ്കം വയ്ക്കുന്ന നടപടികള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്നും രഹസ്യമായി നടന്നു വരുന്നുണ്ട്. ഇത്തരത്തില്‍ ഒഡീഷയിലെ ബെര്‍ഹാംപുരില്‍ അനധികൃത ലിംഗനിര്‍ണയവും ഗര്‍ഭച്ഛിദ്രവും നടത്തിവന്നിരുന്ന വമ്പന്‍ റാക്കറ്റാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായിരിക്കുന്നത്. ലിംഗ നിര്‍ണയ പരിശോധനകേന്ദ്രം നടത്തിയിരുന്ന ആളും ഇയാളുടെ ക്ലിനിക്കില്‍ ഗര്‍ഭിണികളെ എത്തിച്ചിരുന്ന ആശ വര്‍ക്കറും അടക്കം 13 പേരെയാണ് പിടികൂടിയത്. രഹസ്യകേന്ദ്രത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിങ് മെഷീനുകള്‍ ഉപയോഗിച്ച് ലിംഗനിര്‍ണയം നടത്തിയിരുന്ന പ്രതികള്‍, പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബെര്‍ഹാംപുര്‍ സ്വദേശിയായ ദുര്‍ഗ പ്രസാദ് നായിക്കാണ് അങ്കുലി, ആനന്ദ് നഗറിലെ വീട്ടില്‍ അനധികൃത ലിംഗ നിര്‍ണയ പരിശോധന കേന്ദ്രം നടത്തിവന്നിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാളുടെ നേതൃത്വത്തില്‍ വമ്പന്‍ സംഘം പ്രവര്‍ത്തിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം ഉച്ചയോടെ ഇയാളുടെ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കില്‍…
Read Moreമനോനില തെറ്റിയപ്പോൾ എല്ലാം മറന്നു; നവജാതശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; എന്തിനിങ്ങനെ ചെയ്തെന്ന ചോദ്യത്തിന് യുവതി നൽകിയ മറുപടി ഞെട്ടിക്കുന്നത്…
ചേർത്തല: 21 ദിവസം പ്രായമുള്ള നവജാത ശിശുവിനെ പ്ലാസ്റ്റിക് കൂടിലാക്കി അമ്മ തോട്ടിലെറിഞ്ഞ സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന്റെ ചികിത്സ തുടരുന്നു. കുഞ്ഞ് ഇൻക്യുബേറ്ററിലാണ്. അമ്മയും ഒപ്പമുണ്ട്. അമ്മ പ്രത്യേക നിരീക്ഷണത്തിലാണ് കൗൺസലിംഗ് ഉൾപ്പെടെ മാനസിക രോഗ ചികിത്സയും തുടങ്ങി. അമ്മയ്ക്കതിരേ വധശ്രമത്തിനും ജുവനൈൽ ആക്ട് പ്രകാരവും കേസ് എടുത്തതായി അർത്തുങ്കൽ പോലീസ് പറഞ്ഞു. അർത്തുങ്കൽ ചേന്നവേലിയിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.കിടപ്പുമുറിയിൽ നിന്നു കുഞ്ഞിനെ പ്ലാസ്റ്റിക് കൂടിലാക്കി വീടിനു സമീപത്തെ തോടിൽ ഇടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഭർതൃസഹോദരനാണ് ഉടനെ കണ്ടതും രക്ഷപ്പെടുത്തിയതും. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അമ്മയ്ക്ക് മാനസിക പ്രശ്നം ഉള്ളതായാണ് വിവരം. ഏഴാം മാസം പ്രസവം നടന്നതിനാൽ വീട്ടിൽ അമ്മയും കുഞ്ഞും പ്രത്യേക മുറിയിൽ നിരീക്ഷണത്തിലായിരുന്നു. രണ്ടു വയസുള്ള മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തയാറായതെന്നാണ് അമ്മ…
Read Moreഎന്നെ പുഞ്ചിരിപ്പിച്ച എല്ലാവര്ക്കും നന്ദി ! ഗോപി സുന്ദര്‍ വിഷയത്തില്‍ അഭയയ്ക്ക് പിന്തുണയുമായി കൂട്ടുകാര്‍
ഗായിക അഭയ ഹിരണ്മയിയുടെ പാര്‍ട്ണറും സംഗീത സംവിധായകനുമായ ഗോപി സുന്ദരും ഗായിക അമൃത സുരേഷും തമ്മില്‍ അടുക്കുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. അമൃതയെ നെഞ്ചോടു ചേര്‍ത്തുള്ള ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ഈ അവസരത്തില്‍ ശ്രദ്ധേയമാകുകയാണ് അഭയ ഹിരണ്മയിയുടെ പിറന്നാള്‍ പോസ്റ്റ്… ‘എത്ര സംഭവബഹുലമായ വര്‍ഷം… ഇത് എനിക്ക് ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു, പക്ഷേ ഇപ്പോള്‍ സ്ഥിരതയും സമാധാനവുമുണ്ട്. , അത് ഞാന്‍ ആസ്വദിക്കുകയാണ് അത് എന്നെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്… ഈ പ്രോസസ്സ് ഞാന്‍ ഇഷ്ടപ്പെടുന്നു. ലോകത്തില്‍ നിന്നും കിട്ടുന്ന സ്നേഹം എനിക്ക് വിശ്വസിക്കാവുന്നതിലും അപ്പുറമാണ്. അത് വിനയത്തോടെ സ്വീകരിക്കുന്നു. ഇനിമേല്‍ കുറച്ചു കൂടി മെച്ചപ്പെട്ട മനുഷ്യയായും സംഗീതജ്ഞയായും തുടരാന്‍ ശ്രമിക്കും എന്ന് വാക്കു തരുന്നു. ഈ വര്‍ഷം രണ്ടു കേക്കുകള്‍ മുറിക്കാനുള്ള അവസരം ലഭിച്ചു…’ തന്റെ…
Read More23-ാം വയസില്‍ വിവാഹമോചനം ! പിന്നെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടില്ലെന്ന് പൃഥിയുടെ നായിക ഗായത്രി രഘുറാം…
മലയാളത്തിന്റെ സൂപ്പര്‍താരം പൃഥിരാജിന്റെ ആദ്യ ചിത്രം നന്ദനം ആണെന്നാണ് മിക്കവരും കരുതുന്നത്. സത്യത്തില്‍ നക്ഷത്ര കണ്ണുള്ള രാജകുമാരന് അവനുണ്ടൊരു രാജകുമാരി എന്ന രാജസേനന് സിനിമയിലാണ് പൃഥ്വി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രം വലിയ പരാജയമായി മാറിയിരുന്നു. അതേ സമയം തിയേറ്ററുകളില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ ചിത്രമായിരുന്നു ഇത്. പൃഥ്വിരാജിന് ഒപ്പം തന്നെ അതിലെ നായികയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ മലയാളത്തില്‍ അധികം കണ്ടില്ല. പ്രശസ്ത കൊറിയോഗ്രാഫര്‍ രഘുറാമിന്റെ മകള്‍ ഗായത്രി രഘുറാം അയിരുന്നു രാജസേനന് ചിത്രത്തിലെ നായികയായി എത്തിയത്. ചാര്‍ലി ചാപ്ലിന് എന്ന് സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം. പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ് സിനിമകളില്‍ സജീവമായെങ്കിലും മൂന്ന് വര്‍ഷം കൊണ്ട് കല്യാണം കഴിഞ്ഞ് ഇന്റഡസ്ട്രി വിട്ടു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ ഗായത്രി…
Read Moreപ്ലസ്ടുക്കാരിയും കാമുകനും ഒളിച്ചോടി ! ഒരാഴ്ചത്തെ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പോലീസ് പിടികൂടിയത് മാരക മയക്കുമരുന്ന്…
ഒളിച്ചോടിയ പ്ലസ്ടു വിദ്യാര്‍ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എംഡിഎംഎയുമായി പിടികൂടി പോലീസ്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് നിന്ന് ഒരാഴ്ച മുമ്പ് ഒളിച്ചോടിയ കമിതാക്കാളെയാണ് മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ളസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരാണ് പിടിയില്‍ ആയത്. ഇവരില്‍ നിന്ന് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു തെക്കുവശം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്.…
Read Moreമോഷണം ആരോപിച്ച് യുവതിയെ നടുറോഡിലിട്ടു പൊതിരെ തല്ലി ! ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്കെതിരേ കേസ്…
മോഷണമാരോപിച്ച് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. തിരുവനന്തപുരം ശാസ്തമംഗലത്താണ് സംഭവം. വള മോഷ്ടിച്ചെന്ന് ആരോപിച്ച് ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നീനയാണ് മരുതംകുഴി സ്വദേശിയായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ നീനയ്ക്കെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നീനയുടെ ബ്യൂട്ടിപാര്‍ലറിനു മുമ്പില്‍വെച്ചാണ് സംഭവം. ഒപ്പമുണ്ടായിരുന്ന മകളുടെ കണ്മുന്നില്വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്. അതേസമയം മര്‍ദനമേറ്റ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബ്യൂട്ടിപാര്‍ലറിനുള്ളില്‍ വന്നിരുന്നപ്പോള്‍ വള മോഷ്ടിച്ചെന്ന് ആരോപിച്ച് ഉടമ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അതേസമയം യുവതി കടയിലെത്തി ഒരു കസ്റ്റമറോട് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും പിന്നീട് തന്നെ അവര്‍ അസഭ്യം പറയുകയായിരുന്നുവെന്നുമാണ് ബ്യൂട്ടിപാര്‍ലര്‍ ഉടമയുടെ വാദം. മാത്രമല്ല യുവതി കടയില്‍നിന്ന് വള മോഷ്ടിച്ചെന്ന് സംശയമുള്ളതായും ഉടമ പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം മറ്റുനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreആരാദ്യം പിടിക്കും… കായൽപരപ്പിൽ മീൻ പിടിയ്ക്കാനെത്തിയ മത്സ്യത്തൊഴിലാളികളെ നോക്കുന്ന നീർകാക്കക്കൾ. വേമ്പനാട്ടുകായലിൽ നിന്നുള്ള കാഴ്ച. -ജോണ്‍ മാത്യു.
Read More