മികച്ച അഭിനേത്രിയെങ്കിലും വിവാദങ്ങളുടെ കളിത്തോഴികൂടിയാണ് നടി കങ്കണ റണൗത്ത്. പല വിഷയങ്ങളിലുമുള്ള താരത്തിന്റെ പ്രതികരണങ്ങള് പലപ്പോഴും വലിയ വാര്ത്തയാകാറുണ്ട്. രാഷ്ട്രീയ വിഷയങ്ങളിലുള്പ്പെടെ തുറന്നടിക്കുന്ന കങ്കണ പക്ഷെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് കുറവാണ്. പ്രണയം, വിവാഹം തുടങ്ങിയവയെക്കുറിച്ചൊന്നും നടി അധികം സംസാരിക്കാറില്ല. എന്നാല് ഇപ്പോള് തന്റെ വിവാഹം നീണ്ടു പോവുകയാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. പുതിയ ചിത്രം ധക്കഡിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലാണ് കങ്കണ തമാശ രൂപേണ ഇക്കാര്യം പറഞ്ഞത്. താന് ആണുങ്ങളെ തല്ലുന്നവളാണെന്ന് പരക്കെ ഗോസിപ്പുകള് പ്രചരിക്കുന്നുണ്ടെന്നും അതിനാല് വിവാഹം കഴിക്കാന് അനുയോജ്യനായ ആളെ കിട്ടുന്നില്ലെന്നുമാണ് കങ്കണ പറഞ്ഞത്. അടുത്തിടെ നല്കിയ മറ്റൊരു അഭിമുഖത്തില് താന് വിവാഹം കഴിച്ച് കുടുംബമായി ജീവിക്കാന് ആഗ്രഹിക്കുന്നെന്ന് കങ്കണ പറഞ്ഞിരുന്നു. അടുത്ത അഞ്ച് വര്ഷത്തിനുള്ളില് താന് ഭാര്യയും അമ്മയുമാവാനാഗ്രഹിക്കുന്നെന്നായിരുന്നു നടി പറഞ്ഞത്. താനൊരാളുമായി പ്രണയത്തിലാണെന്നും ഉടന് തന്നെ കൂടുതല്…
Read MoreCategory: All News
ഇതൊക്കെ നിസാരം..! മലാല ലില്ലി ഏബ്രഹാം ചില്ലറക്കാരിയല്ല; അംഗീകാരമായി ബഹുമതി
മുക്കൂട്ടുതറ: കേരളത്തിലെ മുഴുവൻ എംഎൽഎമാരുടെയും 195 രാജ്യങ്ങളുടെയും ഇന്ത്യയിലെ പ്രസിഡന്റുമാരുടെയും പ്രധാനമന്ത്രിമാരുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഗവർണർമാരുടെയും പേരുകൾ ഒരക്ഷരം പോലും തെറ്റാതെ നൊടിയിടയിൽ കാണാതെ പറയും ആറ് വയസുകാരി മലാല ലില്ലി ഏബ്രഹാം എന്ന കൊച്ചുമിടുക്കി. ഈ അസാധാരണ മിടുക്കിന് ഇപ്പോൾ അംഗീകാരമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം ലഭിച്ചിരിക്കുകയാണ്. മുക്കൂട്ടുതറ കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായ മലാല ലില്ലി ഏബ്രഹാം (ആറ് ) അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളാണ്. മൂന്നര വയസ് മുതൽ മലാല ബുദ്ധിവൈഭവം പ്രകടമാക്കി തുടങ്ങി. അച്ഛൻ ലിജോ വായിച്ച ബൈബിളിലെ 23ാം സങ്കീർത്തനം മകൾ കാണാതെ പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്. ബൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടു വരെയുള്ള 66 പുസ്തകങ്ങളും ക്രമമായി…
Read Moreടണ്കണക്കിനു മാലിന്യവുമായി പഴയിടം കോസ്വേ! പാലത്തിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർ നടക്കുന്നത് മൂക്കുംപൊത്തി
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പഴയിടം കോസ്വേയിൽ അടിഞ്ഞുകൂടിയത് ടണ്കണക്കിന് മാലിന്യം. ഉപയോഗം കഴിഞ്ഞ് പുഴയിലേക്ക് വലിച്ചെറിഞ്ഞ ചെറുതും വലുതുമായ പ്ലാസ്റ്റിക്ക് കുപ്പികളും കൂടുകളും അടങ്ങുന്ന പാഴ് വസ്തുക്കളാണ് അടിഞ്ഞുകൂടിയത്. മാലിന്യങ്ങളുടെ ദുർഗന്ധം മൂലം പാലത്തിലൂടെ സഞ്ചരിക്കുന്ന കാൽനടയാത്രക്കാർ മൂക്കുംപൊത്തിയാണ് നടക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ പഴയിടം പാലത്തിൽ നിന്ന് ടണ്കണക്കിന് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. മഴക്കാലമെത്തുന്നതോടെ ചിറ്റാർ പുഴയിൽ വീണു കിടക്കുന്ന മരങ്ങളും തടിക്കഷണങ്ങളും മാലിന്യങ്ങളുമാണ് ഒഴുകി പാലത്തിനടിയിൽ തങ്ങി നിൽക്കുന്നത്. തോട്ടിലേക്കും പുഴയിലേക്കും മരങ്ങൾ ഒടിഞ്ഞ് വീഴുന്നത് യഥാസമയം എടുത്ത് നീക്കാത്തതാണ് കനത്തമഴയിൽ മാലിന്യങ്ങൾ ഒഴുകി പോകാതെ പാലത്തിൽ തങ്ങിക്കിടക്കാൻ കാരണമാകുന്നത്. പാലത്തിൽ തങ്ങി നിൽക്കുന്ന മാലിന്യങ്ങൾ നാട്ടുകാരാണ് നീക്കം ചെയ്തിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുന്പ് പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. തുടർന്നാണ് വീണ്ടും ടണ്കണക്കിന് മാലിന്യങ്ങൾ കോസ് വേയിൽ അടിഞ്ഞുകൂടിയിരിക്കുന്നത്.…
Read Moreഅനശ്വര പ്രണയത്തിന്റെ സ്മാരകം; ഭാര്യയുടെ മൃതദേഹം 72 കാരൻ ഒറ്റമുറിവീട്ടിൽ സൂക്ഷിച്ചത് 21 വർഷം
പ്രണയം അനശ്വരമാണെന്ന് പറയാറുണ്ടെങ്കിലും അതിന്റെ സ്മാരകമായി പ്രിയതമയുടെ മൃതശരീരം സൂക്ഷിക്കുക എന്നത് അത്യപൂർവമായ ഒന്നാണ്. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലുള്ള ചാൺ ജാൻവാട്ച്ചാക്കൽ എന്ന 72 കാരനാണ് ഭാര്യയുടെ മൃതശരീരം 21 വർഷം വീട്ടിൽ സൂക്ഷിച്ചത്. തന്റെ ഒറ്റമുറിവീട്ടിൽ ഒരു ശവപ്പെട്ടിയിലാണ് രണ്ട് ദശാബ്ദത്തിലധികം ഭാര്യയുടെ മൃതദേഹം മറ്റാരുമറിയാതെ ചാണ് സൂക്ഷിച്ചുവച്ചത്. ഒടുവിൽ കഴിഞ്ഞ ഏപ്രിൽ 21നാണ് ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷന്റെ സഹായത്തോടെ ഭാര്യയുടെ ശവസംസ്കാരം ചാണ് നടത്തിയത്. തന്റെ മരണശേഷം ഭാര്യയ്ക്ക് ഉചിതമായ സംസ്കാരം ലഭിക്കാനിടയില്ല എന്ന ചിന്തമൂലം ചാണ് ഫെറ്റ് കസേം ബാങ്കോക്ക് ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. മൃതശരീരം പുറത്തേക്കുകൊണ്ടു പോകുന്പോൾ വൈകാതെ താനും വരുമെന്ന് വിലപിച്ചുകൊണ്ട് മിഴിനീരോടെ അതിനകന്പടി സേവിക്കുന്ന ചാണിന്റെ വീഡിയോ ഹൃദയസ്പർശിയാണ്. രണ്ട് ആണ് മക്കളുണ്ടായിരുന്നെങ്കിലും അവരിൽ നിന്നകന്ന് ഒരു ഒറ്റമുറി വീട്ടിൽ കഴിഞ്ഞുവരികയായിരുന്നു ചാണ്. സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിലും ഭാര്യയുടെ മരണം…
Read Moreമഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി “ടൈംട്രാവലർ”; 2034ൽ നിന്നെത്തിയ ആളെന്ന് അവകാശവാദം
സോഷ്യൽ മീഡിയ ഏറ്റവും ആഘോഷമാക്കുന്ന വിഷയങ്ങളിൽ ഒന്നാണ് ടൈംട്രാവലിംഗ്. ഭാവിയിൽ നിന്നെത്തിവർ എന്ന അവകാശവാദത്തോടെ മുന്പും പലരും പല പ്രവചനങ്ങളും നടത്തിയിരുന്നെങ്കിലും പിന്നീട് വ്യാജമാണെന്ന് തെളിയുകയാണ് പതിവ്. ഇപ്പോഴിതാ അമേരിക്കയിൽനിന്ന് പുതിയൊരു ടൈംട്രാവലർ കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഭാവിയിൽ നടക്കുവാൻ പോകുന്ന മഹാദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പമായി എത്തിയത് കാവ്ഹി ലിയോനാർഡ് എന്ന ടിക്ടോക്കറാണ്. താൻ 2034ൽ നിന്നെത്തിയ ആളാണെന്നാണ് കാവ്ഹി അവകാശപ്പെടുന്നത്. ഈ വർഷം ജൂലൈ 14ന് അമേരിക്കയിൽ വലിയൊരു ഭുകന്പമുണ്ടാകും, ഓഗസ്റ്റ് ഒന്പതിന് 20 ലക്ഷത്തിലധികം ആളുകളെ കാണാതാകും, ഒക്ടോബർ മൂന്നിന് സ്റ്റോക്കേഴ്സ് എന്നൊരു സത്വം ഭൂമിയെ ആക്രമിക്കുമെന്നും ഇയാൾ പറയുന്നു. ദൈവത്തോട് പ്രാർത്ഥിക്കാനും ഫോളോവേഴ്സിനോട് ആവശ്യപ്പെടുന്നുണ്ട്. എന്തായാലും കാവ്ഹിയുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയിൽ വൈറലാവുകയാണ്. 67 ലക്ഷത്തിലധികം ആളുകളാണ് ടിക്ടോക്ക് വഴിയുള്ള ഈ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്.
Read Moreകെ റെയിലൊക്കെ പിന്നെയിടാം, ആദ്യം ഈ ഡോക്ടർമാർക്ക് ഒരു കമ്പ്യൂട്ടർ കൊടുക്കൂ..! കോട്ടയം മെഡിക്കൽ കോളിലെ അനാസ്ഥകൾ ചൂണ്ടിക്കാട്ടി യുവാവിന്റെ കുറിപ്പ്
കോട്ടയം മെഡിക്കൽ കോളിലെ അനാസ്ഥകൾ ചൂണ്ടിക്കാട്ടിയ യുവാവിന്റെ കുറിപ്പ് ശ്രദ്ധനേടുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഹാരിസ് സേവ്യറാണ് അപകടത്തിൽപെട്ട തന്റെ ബന്ധുവിന്റെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. റാന്നിയിൽ വച്ചാണ് ഹാരിസിന്റെ ബന്ധുവിനെ പിക്കപ്പ് വാൻ ഇടിച്ചിട്ടത്. തുടർന്ന് വൈകുന്നേരം ആറുമണിയോടെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. സിഡിയിലാക്കിയ സ്കാനിംഗ് റിസൾട്ടുമായി ഡോക്ടറെ കണ്ടപ്പോൾ അത് ഇട്ടുനോക്കാൻ തനിക്ക് കമ്പ്യൂട്ടർ ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്കിയതെന്നും ഫേസ്ബുക്ക് കുറിപ്പിൽ ആരോപിക്കുന്നു. കണ്ണിനു താഴെ ആഴത്തിൽ മുറിവുണ്ടായിരുന്ന രോഗിയുടെ മുറിവ് വൃത്തിയാക്കാൻ പോരും ആരും വന്നില്ലെന്നും ഇതേത്തുടർന്ന് രാത്രി പത്തിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഹാരിസ് കുറിപ്പിൽ പറയുന്നു. കെ-റെയിൽ ഒക്കെ പിന്നേം ഇടല്ലോ, ആദ്യം ഈ സിഡി റിസൾട്ട് ഇട്ടു നോക്കാൻ ഒള്ള കമ്പ്യൂട്ടർ അല്ലെ വേണ്ടത്, അല്ലെങ്കിൽ ആക്സിഡന്റ് പറ്റുന്ന രോഗികൾ ഒരു കമ്പ്യൂട്ടറും പ്രിന്ററും ആയി…
Read Moreകുടുംബ കലഹത്തിലേക്ക് നയിച്ചത് രാത്രി വൈകിയുള്ള ഭർത്താവിന്റെ ഫോണ്വിളികൾ ? ഞെട്ടലിൽ നിന്നും മാറാതെ പോലീസും ഭീതിയൊഴിയാതെ നഗരവാസികളും
ആലപ്പുഴ: റബർ ഫാക്ടറി റോഡിലുള്ള പോലീസ് ക്വാർട്ടേഴ്സിൽ അമ്മയും മക്കളും മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ നിന്നും മാറാതെ പോലീസും ഭീതിയൊഴിയാതെ നഗരവാസികളും. രാത്രി വൈകിയുള്ള ഭർത്താവ് റനീസിന്റെ ഫോണ്വിളികളെ ചൊല്ലിയാണ് പ്രധാനമായും വീട്ടിൽ തർക്കമുണ്ടായിരുന്നതെന്ന് സൂചനയുണ്ട്. ഇടക്കാലത്ത് പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകുകയും പരിഹാര ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. റെനീസും കുടുംബവും കഴിഞ്ഞ നാല് വർഷമായി ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. ഇവർക്കൊപ്പം താമസിച്ചിരുന്ന നജിലയുടെ മാതാവ് ലൈലാ ബീവി നാലു ദിവസം മുന്പാണ് കൊല്ലത്തെ വീട്ടിലേക്കു മടങ്ങിയത്. റെനീസിന്റെ മാനസിക പീഡനമാണ് യുവതിയുടെയും മക്കളുടെയും മരണത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്പലപ്പുഴ തഹസിൽദാർ സി.പ്രേംജിയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹങ്ങൾ ആലപ്പുഴ…
Read Moreപരസ്യത്തില് അഭിനയിക്കാമോയെന്ന് ആശുപത്രിയുടെ ക്ഷണം ! 50 പേരുടെ സൗജന്യ കരള്മാറ്റ ശസ്ത്രക്രിയ പ്രതിഫലമായി ചോദിച്ച് സോനു സൂദ്
സാമൂഹിക പ്രതിബദ്ധതയുടെയും സന്നദ്ധ സേവനങ്ങളുടെയും കാര്യത്തില് മുന്പന്തിയിലുള്ള നടനാണ്സോനു സൂദ്. സോനുവിന്റെ നന്മപ്രവൃത്തികള് നിരവധി തവണ വാര്ത്തയായിട്ടുണ്ട്. ഇത്തവണ പ്രമുഖ ആശുപത്രി തങ്ങളുടെ പരസ്യവുമായി സഹകരിക്കാന് ആവശ്യപ്പെട്ട് രംഗത്തെത്തിയപ്പോള് താരം പകരമായി ചോദിച്ചത് സൗജന്യ ശസ്ത്രക്രിയകളാണ്. പ്രതിഫലമായി 50 കരള്മാറ്റ ശസ്ത്രക്രിയകള് നടത്തണമെന്നാണ് ആശുപത്രിയോട് താരം ആവശ്യപ്പെട്ടത്. ദ മാന് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സോനു സൂദിന്റെ വെളിപ്പെടുത്തല്. ഇത്രയും ആളുകള്ക്ക് ശസ്ത്രക്രിയ നടത്തണമെങ്കില് 12 കോടിയോളം രൂപവേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ഒരാള് ബന്ധപ്പെടുന്നത്. താനുമായി സഹകരിച്ച് പ്രവര്ത്തിക്കാന് താല്പര്യമുണ്ടെന്ന് അവര് പറഞ്ഞു. താന് അവരെ പ്രമോട്ട് ചെയ്യാമെന്നും പകരമായി അന്പത് രോഗികളുടെ കരള്മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും തിരിച്ച് ആവശ്യപ്പെട്ടു. ഇതിനായി 12 കോടിയോളം രൂപ ചെലവുവരും. ഇപ്പോള് ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ചികിത്സചെലവുകള്ക്ക് സാമ്പത്തിക സ്ഥിതിയില്ലാത്തവര്ക്കാണ് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നത്’ സോനു സൂദ് പറഞ്ഞു.…
Read Moreകല്യാണം കഴിഞ്ഞ ആളാണല്ലോ എന്ന് പറഞ്ഞ് അവര് ഒഴിവാക്കി ! തുറന്നു പറച്ചിലുമായി നടി ശിവദ…
വളരെക്കുറച്ച് സിനിമകളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശിവദ. 2009ല് പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിച്ചത്. ജയസൂര്യ നായകനായി എത്തിയ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ പ്രിയങ്കരിയായത്. അഭിനയത്തിനൊപ്പം തന്നെ മനോഹരമായ കുടുംബജീവിതവും നയിക്കുന്ന താരം കൂടിയാണ് ശിവദ. ഒരു മകളാണ് താരത്തിനുളളത്. എന്നാല് ഇപ്പോള് കല്ല്യാണം കഴിഞ്ഞത് കൊണ്ട് തന്നെവേണ്ട എന്ന് വെച്ച സിനിമകളുണ്ടെന്നും കുഞ്ഞുള്ളത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്യാന് തന്നെ വിളിച്ചുവെന്നും പറയുകയാണ് ശിവദ. മലയാള സിനിമകളില് ഞാന് ബ്രേക്ക് എടുത്തിരുന്നെങ്കിലും ആ സമയത്ത് ഞാന് തമിഴ് ചെയ്യുന്നുണ്ടായിരുന്നു. മലയാളം ഇല്ലെങ്കില് തമിഴ് ചെയ്യും, തമിഴ് ഇല്ലെങ്കില് മലയാളം ചെയ്യും എന്ന ഒരു ബാലന്സ് എപ്പോഴുമുണ്ട്. കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഒരുപാട് കാര്യങ്ങള് നേരിടേണ്ടി…
Read Moreഷി ജിന്പിങിന് ‘തലയ്ക്ക് അസുഖം’ ! ശസ്ത്രക്രിയയ്ക്കു പകരം പാരമ്പര്യ ചികിത്സയില് വിശ്വാസം അര്പ്പിച്ച് ചൈനീസ് പ്രസിഡന്റ്…
ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ്ങിന്റെ തലച്ചോറില് ഗുരുതര രോഗം ബാധിച്ചതായി റിപ്പോര്ട്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള് ദുര്ബലമാകുകയും ചുരുങ്ങുകയും ചെയ്യുന്ന സെറിബ്രല് അന്യൂറിസം എന്ന ഗുരുതര രോഗം ബാധിച്ച് 2021 അവസാനം മുതല് അദ്ദേഹം ചികിത്സയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് മരുന്നുകളെയാണ് അദ്ദേഹം ആശ്രയിക്കുന്നതെന്നും ഷി തീര്ത്തും അവശനനാണെന്നും റിപ്പോര്ട്ടില് പറയുന്നു. അസുഖത്തെ തുടര്ന്ന് കഴിഞ്ഞ വര്ഷം ജിന്പിങ്ങിനെ ആശുപത്രിയില് പ്രവേശിപ്പിച്ചതായും റിപ്പോര്ട്ടിലുണ്ട്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയില് നിന്ന് ഷി ചിന്പിങ് ബോധപൂര്വം വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പാശ്ചാത്യ മാധ്യമങ്ങള് വാര്ത്ത നല്കിയിരുന്നു. ബെയ്ജിംഗില് നടന്ന ശൈത്യകാല ഒളിംപിക്സ് ആണ് അടുത്തകാലത്ത് അദ്ദേഹം പങ്കെടുത്ത പൊതുപരിപാടി. 2020 ഒക്ടോബറില് ഷെന്ഷെനില് നടന്ന ചടങ്ങിനിടെ വളരെ ക്ഷീണിതനായി കാണപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് ഊഹാപോഹങ്ങള്…
Read More