പുരാവസ്തു തട്ടിപ്പുവീരന് മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില് ചോദ്യംചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ട് നടന് മോഹന്ലാലിന് ഇ.ഡി. (എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില് ഹാജരാകാനാണ് നിര്ദ്ദേശം. മോന്സണ് കേസിനു പുറമേ മറ്റൊരു കേസിലും മോഹന്ലാലിന്റെ മൊഴിയെടുക്കും. പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില് മോഹന്ലാല് എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോന്സണുമായി വളരെ അടുത്ത ബന്ധം പുലര്ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോന്സണ് കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്ക്കൂടി മോഹന്ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോന്സണ് കേസില് ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന് നിര്ദേശം നല്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്കിയിരുന്നു.
Read MoreCategory: All News
ഒടുവില് കോവിഡ് ഉത്തരകൊറിയയിലും എത്തി ! വാര്ത്ത സ്ഥിരീകരിച്ച് കിം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു…
അങ്ങനെ കോവിഡ് ഉത്തര കൊറിയയിലുമെത്തി. കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗികമായി അംഗീകരിക്കുന്നത് ഇതാദ്യമായാണ്. മറ്റു രാജ്യങ്ങളിലെല്ലാം കോവിഡ് വ്യാപിച്ചപ്പോള് ഉത്തര കൊറിയ അതിര്ത്തികളെല്ലാം അടച്ചിരുന്നു. തലസ്ഥാനമായ പ്യോങ്യാങ്ങിലുള്പ്പെടെ ലോക്ഡൗണ് ഏര്പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്. എന്നാണ് ലോക്ഡൗണ് അവസാനിപ്പിക്കുക എന്ന് വിവരമില്ല. പ്യോങ്യാങ്ങിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ് വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര വാര്ത്താ ഏജന്സി അറിയിച്ചു. ഉത്തര കൊറിയന് നേതാവ് കിം ജോങ് ഉന് അടിയന്തര യോഗം വിളിച്ചു ചേര്ത്ത് സ്ഥിതിഗതികള് വിലയിരുത്തുകയും കര്ശനമായി അടിയന്തരാവസ്ഥ നടപ്പാക്കണമെന്നും നിര്ദേശിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില് വൈറസിനെ വേരോടെ പിഴുതെറിയണമെന്ന് കിം ആവശ്യപ്പെട്ടു. ‘അതിര്ത്തിയില് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തും. നഗരങ്ങളുള്പ്പെടെ എല്ലാ സ്ഥലങ്ങളും അടച്ചിടണം. നിര്മാണ പ്രവര്ത്തനങ്ങളും വ്യാപാരങ്ങളും യൂണിറ്റുകളില് മാത്രമായി ചുരുക്കണമെന്നും കിം പറഞ്ഞു. ഉത്തര കൊറിയയിലെ 25 മില്യന് ജനങ്ങളില് ആരും തന്നെ വാക്സീന്…
Read Moreസോഷ്യല് മീഡിയയും ഫോണും ഒന്നും ഉപയോഗിക്കാറില്ല ! ഇപ്പോഴുള്ളത് മൂന്നാം ഭര്ത്താവ്; ജീവിതം ഹാപ്പിയെന്ന് മായാ മൗഷ്മി…
മലയാള സിനിമ-സീരിയല് രംഗത്ത് ഒരുകാലത്ത് നിറഞ്ഞു നിന്ന താരമായിരുന്നു മായാ മൗഷ്മി. 25ലധികം സിനിമകളിലും 40ല് അധികം സീരിയലുകളിലും വേഷമിടാന് മായാ മൗഷ്മിയ്ക്കായി. സിനിമാ സീരിയല് നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ചു നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ. അഭിനയ രംഗത്തും നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം ഇപ്പോള്. ഒരു നടി ഇന്ഡസ്ട്രിയില് നിന്നും മാറി നില്ക്കുമ്പോള് തന്നെ അവരെ പറ്റി നിരവധി ഗോസിപ്പുകളാണ് പുറത്ത് വരുക. എന്നാല് ഒറ്റ ഗോസിപ്പുകള്ക്കും മറുപടി നല്കാതെ ഇത്രയും കാലം ജീവിതത്തിലെ പുതിയ അതിഥിയ്ക്കൊപ്പമുള്ള ജീവിതം ആസ്വദിക്കുകയായിരുന്നു മായ. ആദ്യ വിവാഹം വേര്പിരിഞ്ഞ ശേഷം 2002 ജൂലായ് രണ്ടിനാണ് സീരിയല് സംവിധായകനായ ഉദയ കുമാറിനെ നടി വിവാഹം ചെയ്തത്. സംവിധായകനുമായുള്ള വിവാഹത്തെ തുടര്ന്ന് ആദ്യ വിവാഹത്തില് ഉണ്ടായ കുഞ്ഞുമായി ഇവര് അകന്ന് കഴിയുകയായിരുന്നു. എന്നാല്…
Read MoreWhat is the best yoju casino review to play in Australia?
Contents For the duration of this summary All the perks of membership A Choice of yoju casino review Games Yoju casino review rewards Is it your goal to find the top Australian online casino? A wide variety of games, tempting bonuses, and a rewarding loyalty program are just a few of the yoju casino review features that players may enjoy at Yoju Casino. With cutting-edge safety precautions in place, you may play without worry. It doesn’t matter whether you’re a seasoned pro or just getting started; Yoju Casino has a…
Read Moreഇന്റിമേറ്റ് സീന് അഭിനയിക്കുമ്പോള് അദിതിയ്ക്ക് നാണമുണ്ടായിരുന്നു ! ചുംബനരംഗം അഭിനയിക്കാന് പറഞ്ഞപ്പോള് ചെയ്ത കാര്യം പറഞ്ഞ് സുരാജ്…
മലയാളികളുടെ പ്രിയനടന്മാരിലൊരാളാണ് സുരാജ് വെഞ്ഞാറന്മൂട്. കോമഡി കഥാപാത്രമായി വന്ന് മികച്ച അഭിനേതാവായി മാറിയ താരമാണ് സുരാജ്. ഇപ്പോള് ക്യാരക്ടര് റോളുകളാണ് ചെയ്യുന്നതെങ്കിലും തരംകിട്ടുമ്പോഴൊക്കെ സെറ്റില് തമാശ ഇറക്കാന് താരം മടിക്കാറില്ല. ജനഗണമനയുടെ സെറ്റില് താരം ഒഴിവ് സമയങ്ങളില് മിമിക്രിയും ബീറ്റ് ബോക്സിങ്ങും ചെയ്യാറുണ്ടായിരുന്നു എന്നു ധ്രുവന് അടുത്തിടെ പറയുകയുണ്ടായി. ഇപ്പോഴിതാ പത്താം വളവിന്റെ ചിത്രീകരണ വേളയില് സുരാജ് വെഞ്ഞാറമ്മൂടും സംവിധായകന് എം പത്മകുമാറും ചേര്ന്ന് അദിതി രവിയെ പറ്റിച്ച കഥയാണ് പുറത്ത് വരുന്നത്. അതിഥിയെ പറ്റിക്കുക മാത്രമല്ല കരയിക്കുകയും ചെയ്തുവെന്നും അടുത്തിടെ ഒരു ഓണ്ലൈന് മാധ്യമത്തിന് നല്കിയ അഭിമുഖത്തില് സുരാജും അദിതിയും പറഞ്ഞു. സുരാജ് ഇതേക്കുറിച്ച് പറയുന്നതിങ്ങനെ… ഇതില് ഒരു സീനിന്റെ ആവശ്യമുണ്ടോ എന്ന് സംവിധായകന് എന്നോട് ചോദിച്ചിരുന്നു. ഈ സീന് ആവശ്യമില്ല സാര് എന്ന് ഞാനും പറഞ്ഞു. ഇപ്പോള് ഇത് പറയരുത് അദിതിയെ വിളിച്ച് റിഹേഴ്സല്…
Read Moreഓടുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റില് നിന്നിറങ്ങി പ്രകടനം ! വീഡിയോ വൈറലായതിനു പിന്നാലെ വിമര്ശനം…
സമൂഹമാധ്യമങ്ങളില് വൈറലാകാന് പലപരിപാടികളും കാണിച്ച് അപകടം ക്ഷണിച്ചു വരുത്തുന്ന നിരവധിയാളുകളുണ്ട്. ഇത്തരത്തില് വാഹനത്തില് അഭ്യാസം കാണിച്ച് അപകടത്തില്പ്പെടുന്നവരുടെ വാര്ത്തകള് ദിനംപ്രതി കൂടി വരികയാണ്. പോലീസ് നടപടികള് പോലും ഇത്തരക്കാരെ മരണക്കളികളില് നിന്ന് പിന്തിരിപ്പിക്കുന്നില്ല. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും തുലാസിലാക്കിക്കൊണ്ട് യുവാക്കള് അഭ്യാസങ്ങള് തുടരുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് യുപിയിലെ ഗാസിയാബാദില് നിന്നുള്ള ഈ വീഡിയോ. ഓടുന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്നിന്ന് ഇറങ്ങി, തുറന്ന ഡോറില് കയറിയിരുന്നാണ് ഒരു യുവാവ് അഭ്യാസം കാണിക്കുന്നത്. ഗാസിയാബാദ് ഹൈവേയില് നടന്ന അപകടകരമായ ഈ അഭ്യാസത്തിന്റെ വീഡിയോ പുറത്തുവന്നതിനെത്തുടര്ന്ന് യുപി പോലീസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വീഡിയോയില് വാഹനത്തിന്റെ നമ്പര് വ്യക്തമല്ലെന്നും സിസിടിവി ദൃശ്യങ്ങള് പരിശോധിച്ച് നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
Read Moreകുടിയന്മാര്ക്ക് ഈ നാട്ടില് ചോദിക്കാനും പറയാനും ആരുമില്ലേ ! ജവാന് റമ്മിന്റെ വില 10 ശതമാനം കൂട്ടാന് സര്ക്കാരിനെ സമീപിച്ച് ബെവ്കോ…
സംസ്ഥാനത്തെ മദ്യപരുടെ ഇഷ്ട ബ്രാന്ഡായ ജവാന് റമ്മിന്റെ വില വര്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശിപാര്ശ. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന് റമ്മിന്റെ വില വര്ധിപ്പിക്കണമെന്ന ആവശ്യം ഉയര്ന്നത്. സര്ക്കാര് ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്. ജവാന് റമ്മിന്റെ വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്ശ ചെയ്തിരിക്കുന്നത്. ഇപ്പോള് ഒരു ലിറ്റര് ജവാന് റമ്മിന് 600 രൂപയാണ് വില. ഉയര്ന്ന ഡിമാന്ഡ് മൂലം പല ബെവ്കോ ഔട്ട്ലെറ്റുകളിലും പല സമയങ്ങളിലും ജവാന് കിട്ടാത്ത അവസ്ഥയാണുള്ളത്…
Read Moreടേക്ക് ഓഫിനിടെ ചൈനയില് വിമാനത്തിനു തീപിടിച്ചു ! ആളുകള് രക്ഷപ്പെട്ടോടുന്ന ദൃശ്യങ്ങള് പുറത്ത്…
ചൈനയിലെ വിമാനത്താവളത്തില് നിന്നും പറന്നുയരുന്നതിനിടെ ടിബറ്റന് എയര്ലൈന്സ് വിമാനത്തിന് തീപിടിച്ചു. യാത്രക്കാരില് ചിലര്ക്ക് നിസ്സാര പരിക്കേറ്റു.113 യാത്രക്കാരും ഒമ്പത് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി എയര്ലൈന്സ് അറിയിച്ചു. രാവിലെ എട്ടു മണിയോടെയാണ് സംഭവം. ചൈനീസ് നഗരമായ ചോങ്ക്വിങ്ങില്നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്വേയില്നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന് തന്നെ രക്ഷാപ്രവര്ത്തകര് എത്തി തീ അണച്ചു. തീനാളങ്ങള് ഉയരുന്നതിന്റെയും യാത്രക്കാര് ഭയപ്പെട്ട് ഓടുന്നതിന്റെയും ദൃശ്യങ്ങള് പുറത്തുവന്നു. മാര്ച്ചില് ചൈനയിലെ കുന്മിങ്ങില്നിന്ന് പറന്നുയര്ന്ന വിമാനം മലഞ്ചെരുവില് തകര്ന്നുവീണ് 132 യാത്രക്കാര് മരിച്ചിരുന്നു.
Read Moreഅന്നേരത്തെ കലിപ്പില് തെളിവുകള് അടങ്ങിയ ഫോണ് മഞ്ജു പുഴയില് എറിഞ്ഞു കളഞ്ഞു ? മഞ്ജു വാര്യര് ഇക്കാര്യം സ്ഥിരീകരിച്ചാല് കേസ് ആകെ വഴിമാറും…
നടിയെ ആക്രമിച്ച കേസില് വഴിത്തിരിവായേക്കാവുന്നു മൊഴിയുമായി ദൃക്സാക്ഷി. നടിയെ ആക്രമിക്കാന് ക്വട്ടേഷന് കൊടുക്കാന് ദിലീപിനെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് ഉത്തരമായ സാക്ഷിമൊഴിയാണ് പുറത്തു വന്നത്. അതേസമയം കേസില് നിര്ണായകമാകേണ്ട തെളിവ് നടി മഞ്ജു നശിപ്പിച്ചെന്നുമാണ് മൊഴിയില് വ്യക്തമാക്കുന്നത്. ക്വട്ടേഷന് പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്ണായക തെളിവുകളുണ്ടായിരുന്ന ഫോണ് ഭാര്യ മഞ്ജു വാരിയര് ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായാണ് ഒരു സാക്ഷി മൊഴി നല്കിയിരിക്കുന്നത്. മൊഴികളുടെ വസ്തുത ബോധ്യപ്പെടാന് അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോണ് പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന് മഞ്ജു വാര്യറും തയാറായാല് അതു കേസന്വേഷണത്തില് വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയര് അപ്പോള് തോന്നിയ ദേഷ്യത്തില് ഫോണ് വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി. തുടര്ന്ന്…
Read Moreഅരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ടു കിലുക്കാന് മോഹം ! കടമെടുപ്പ് മുടങ്ങിയാല് ശമ്പളവും പെന്ഷനും ഗുദാ ഹവാ…
കേരളത്തിന്റെ സാമ്പത്തിക നില ദിനംപ്രതി പരുങ്ങലിലായിരിക്കുമ്പോഴും കെ-റെയില് പദ്ധതിയുമായി മുമ്പോട്ടു പോകാന് തന്നെയാണ് സര്ക്കാരിന്റെ പദ്ധതി. ഉപ്പു തൊട്ട് കര്പ്പൂരം വരെയുള്ള കാര്യങ്ങള്ക്ക് വായ്പ എടുത്തു മുന്നോട്ടു പോകുന്ന കേരളത്തിന്റെ കാര്യങ്ങളെല്ലാം അവതാളത്തില് ആക്കുന്നതാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ഇടപെടല്. സാമ്പത്തികവര്ഷം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും കേരളത്തിന് കടമെടുക്കാന് കേന്ദ്രസര്ക്കാരിന്റെ അനുമതി കിട്ടിയില്ല. എടുത്ത കടത്തെപ്പറ്റി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്ക്കം തുടരുന്നതാണ് കാരണം. കിഫ്ബി വായ്പയിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള് എടുക്കുന്ന വായ്പകളിലും ചോദ്യങ്ങള് ഉയര്ന്നു. ഇതിനെ എതിര്ത്ത് കേരളം രംഗത്തെത്തി. കേന്ദ്രസര്ക്കാര് എതിര്ത്തതോടെ വായ്പ എടുക്കുന്നതില് അനിശ്ചിതത്വം ഉണ്ടായിരിക്കുകയാണ്. ഈ 2000 കോടിയും കേരളത്തിന്റെ ആകെ വായ്പാ പരിധിയില് ഉള്പ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. വായ്പ മുടങ്ങിയാല് ശമ്പള- പെന്ഷന് വിതരണത്തിലും പ്രതിസന്ധിയേറും എന്നതാണ് വസ്തുത. കടം കിട്ടാതായതോടെ വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കാനാവാതെ ഗുരുതര…
Read More