ഗാന്ധിനഗർ: വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം തട്ടുകടക്കാരനു ലഭിച്ചു. മെഡിക്കൽ കോളജിനുസമീപം തട്ടുകട നടത്തുന്ന മല്ലപ്പള്ളി വായ്പുര് കൊറ്റമല മേൽപ്പുറത്ത് ബാബുവി (56) നെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. നിരന്തരം ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു ബാബു. പലപ്പേഴും ചെറിയ സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇത്തവണയും നറുക്കെടുപ്പു ഫലം വന്നപ്പോൾ ചെറിയ സമ്മാനം എന്തെങ്കിലും കിട്ടിയോ എന്നു പരിശോധിച്ചെങ്കിലും ഒന്നും ഇല്ലാതിരുനതിനാൽ ടിക്കറ്റ് ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കൂടിനുള്ളിൽ നിക്ഷേപിച്ചു. തുടർന്ന് മറ്റൊരു സീരിയലിൽ ഇതേ നന്പർ ഉണ്ടായിരുന്നയാൾ വന്നു സമ്മാനം ഉണ്ടെന്നറിയിച്ചപ്പോഴാണ് ഉപേക്ഷിച്ച ടിക്കറ്റ് വീണ്ടും എടുത്തു നോക്കിയത്. സമ്മാനം ലഭിച്ച ടിക്കറ്റ് മുടിയൂർക്കര കേരള ബാങ്കിൽ ഏൽപ്പിച്ചു. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ഏറെ നാളുകളായി മെഡിക്കൽ കോളജ് പരിസരത്താണ് ഇദ്ദേഹം കഴിയുന്നത്. ഭാവി കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്നും തട്ടുകട തുടരുമെന്നും ബാബു പറയുന്നു.
Read MoreCategory: All News
മലര് വിവാഹിതയാവുന്നു ? പുതിയ പ്രൊജക്ടുകള് ഒന്നും ഏറ്റെടുക്കാതെ സായ് പല്ലവി ഒഴിഞ്ഞു മാറുന്നതിന്റെ കാരണം കണ്ടെത്തി ആരാധകര്…
തെന്നിന്ത്യന് സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലെ മലര് എന്ന കഥാപാത്രം താരത്തെ മലയാളി യുവത്വത്തിന്റെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത്. താരത്തെ മലര് മിസ് എന്നാണ് മലയാളി പ്രേക്ഷകര് വിളിക്കുന്നത്. അഭിനയത്തിന് പുറമെ ഡാന്സിലും തിളങ്ങിയിരുന്നു താരം. റിയാലിറ്റി ഷോയിലൂടെയായും സായ് പല്ലവി കൈയ്യടി നേടിയിരുന്നു. കസ്തൂരിമാന്, ധാം ധൂം തുടങ്ങിയ സിനിമകള്ക്ക് ശേഷമാണ് നായികയായി സായ് പല്ലവി എത്തിയത്. എംബിബിഎസ് പൂര്ത്തിയാക്കിയെങ്കിലും അഭിനയരംഗത്ത് തന്നെ തുടരുകയായിരുന്നു സായ് പല്ലവി. താരം വിവാഹിതയാവാനുള്ള തയ്യാറെടുപ്പുകളിലാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള് പുറത്തുവന്നിട്ടുള്ളത്. അഭിമുഖങ്ങളിലെല്ലാം സായ് പല്ലവിയോട് വിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അതേക്കുറിച്ചൊന്നും ആലോചിക്കുന്നേയില്ല എന്ന മറുപടിയാണ് താരം നല്കാറുള്ളത്. പ്രണയമുണ്ടോയെന്ന് ചോദിച്ചപ്പോള് അങ്ങനെയുള്ള കാര്യങ്ങളിലൊന്നും താല്പര്യമില്ലെന്നും താരം പറഞ്ഞിരുന്നു. എന്നാല് വിവാഹത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയിരിക്കുകയാണ് സായ് പല്ലവി എന്നുള്ള വിവരങ്ങളാണ് ഇപ്പോള് പുറത്തുവന്നിട്ടുള്ളത്. തെലുങ്ക്, തമിഴ് മാധ്യമങ്ങളെല്ലാം ഇതേക്കുറിച്ച് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്.…
Read Moreഎട്ടാമത്തെ വയസില് സഹോദരന്മാരുടെ ശല്യം സഹിക്കാതെ വീട് വിട്ട് ഓടിപ്പോകുന്നതിനെ ആലോചിച്ചു ! വെളിപ്പെടുത്തലുമായി കങ്കണ…
ബോളിവുഡിലെ പ്രമുഖതാരമാണ് കങ്കണ റണൗത്. നടിയെന്നതിനൊപ്പം തന്നെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും പതിവായി നടി പ്രതികരിക്കാറുണ്ട്. ഇതിന്റെ പേരില് വിവാദങ്ങളില് ഇടംപിടിക്കുന്നതും പതിവാണ്. ഇപ്പോള് അവതാരകയായും വാര്ത്തകളില് നിറയുകയാണ് കങ്കണ. ലോക്കപ്പ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായാണ് കങ്കണ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഷോയില് വച്ച് കങ്കണ നടത്തിയ വെളിപ്പെടുത്തലുകള് ഇപ്പോള് വാര്ത്തയായി മാറിയിരിക്കുകയാണ്. തന്റെ കുട്ടിക്കാലത്തെക്കുറിച്ചായിരുന്നു കങ്കണ വെളിപ്പെടുത്തല്. കുട്ടിക്കാലത്ത് താന് വീട്ടില് നിന്നും ഓടിപ്പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും അതിനായി ബാഗ് പാക്ക് ചെയ്യുക വരെ ചെയ്തിരുന്നുവെന്നാണ് കങ്കണ പറയുന്നത്. ഷോയിലെ മത്സരാര്ത്ഥിയായ അഞ്ജലി അറോറ താന് പ്ലസ് വണ്ണില് പഠിക്കുമ്പോള് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് വെളിപ്പെടുത്തിയപ്പോഴായിരുന്നു കങ്കണ തന്റെ കഥയും വെളിപ്പെടുത്തിയത്. ഒരിക്കല് സുഹൃത്തുക്കള്ക്കൊപ്പം കറങ്ങി നടക്കാനായി താന് ട്യൂഷന് ക്ലാസ് മിസ് ചെയ്തുവെന്നാണ് അഞ്ജലി പറയുന്നത്. എന്നാല് തന്നെ സഹോദരന് കാണുകയും എല്ലാവരുടേയും മുന്നില് വച്ച്…
Read Moreകാഠ്മണ്ഡുവിലെ നൈറ്റ്ക്ലബില് ഉല്ലസിച്ച് രാഹുല് ഗാന്ധി ! വീഡിയോ വൈറല്; ഒപ്പമുള്ള വനിത നിസ്സാരക്കാരിയല്ല…
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില് സന്ദര്ശനം നടത്തിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില് വൈറലായതിനു പിന്നാലെ രാഷ്ട്രീയ വിവാദം. വീഡിയോ വൈറല് ആയതിനു പിന്നാലെ വിമര്ശനവുമായി ബിജെപിയും പ്രതിരോധിച്ച് കോണ്ഗ്രസും രംഗത്തുവന്നു. നേപ്പാളി തലസ്ഥാനത്തെ നിശാക്ലബിലെ പാര്ട്ടിയില് രാഹുല് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. രാഹുലിനു സമീപമുള്ളവര് മദ്യപിക്കുന്നതു ദൃശ്യങ്ങളിലുണ്ട്. എന്നാല് ഇതിന്റെ ആധികാരികത വ്യക്തമല്ല. സുഹൃത്തിന്റെ വിവാഹത്തില് പങ്കെടുക്കാനാണ് രാഹുല് കാഠ്മണ്ഡുവില് എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രാഹുല് കാഠ്മണ്ഡുവില് എത്തിയതായി നേപ്പാളി മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. മ്യാന്മറിലെ മുന് നേപ്പാളി അംബാസഡര് ഭീം ഉദാസിന്റെ മകളുടെ വിവാഹത്തില് പങ്കെടുക്കാനാണ് രാഹുല് എത്തിയതെന്നും റിപ്പോര്ട്ടില് പറയുന്നു. രാഹുലിന്റെ വീഡിയോ ബിജെപി ഐടി ഇന് ചാര്ജ് അമിത് മാളവ്യ ട്വിറ്ററില് ഷെയര് ചെയ്തു. മുംബൈയില് ഭീകരാക്രമണം നടന്നപ്പോള് രാഹുല് നിശാ ക്ലബില് ആയിരുന്നെന്ന് മാളവ്യ പറഞ്ഞു. സ്വന്തം…
Read Moreമാലാ പാര്വതിയ്ക്കു പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും ‘അമ്മ’ ആഭ്യന്തര പരാതി പരിഹാര സെല്ലില് നിന്ന് രാജിവച്ചു…
സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലില് രാജി തുടരുന്നു. സെല് അധ്യക്ഷ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ഇരുവരും രാജിക്കാര്യം അറിയിച്ച് അമ്മയ്ക്ക് ഇ- മെയില് അയച്ചു. കഴിഞ്ഞ ദിവസം മാലാ പാര്വതി രാജിവച്ചിരുന്നു. യുവ നടിയുടെ പീഡന പരാതിയില് വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സെല് അമ്മ എക്സിക്യുട്ടീവ് കൗണ്സിലിന് കത്ത് നല്കിയിരുന്നു. എന്നാല് എക്സിക്യുട്ടീവ് കൗണ്സിലില് നിന്ന് മാറിനില്ക്കാമെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിച്ച അമ്മ, കര്ശന നടപടി വേണമെന്ന സെല്ലിന്റെ ആവശ്യം പാടെ തള്ളിയിരുന്നു. ഇതേതുടര്ന്ന് സെല്ലില് നിന്നും രാജിവച്ച മാലാ പാര്വതി, ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിസന്നദ്ധത പ്രകടിപ്പിച്ചതായി പറഞ്ഞിരുന്നു.
Read Moreഭക്ഷണശാലകളുടെ മറവില് കേരളത്തില് തീവ്രവാദം വളരുന്നു ? കുഴിമന്തിക്കടകള് കൂണുപോലെ പൊന്തുന്നതിനു പിന്നിലുള്ളത് എന്ത്…
കാസര്ഗോഡ് ഷവര്മ കഴിച്ച് വിദ്യാര്ഥി മരിച്ച സംഭവം കേരളത്തിലാകെ ചര്ച്ചാവിഷയമായെങ്കിലും ഇത്തരം സംഭവങ്ങള് ഇവിടെ ആദ്യമായല്ലെന്നതാണ് യാഥാര്ഥ്യം. മുമ്പും പലരും ഷവര്മ കഴിച്ച് മരിച്ചപ്പോഴും കുറച്ചു ദിവസം മാത്രം അത്ര ചര്ച്ച ചെയ്യപ്പെട്ടു. ചുരുക്കത്തില് പറഞ്ഞാല് ആരെങ്കിലും മരിക്കുമ്പോള് മാത്രമാണ് ഷവര്മയും കുഴിമന്തിയും പോലുള്ള ഭക്ഷണ വിഭവങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് എല്ലാവരും ചര്ച്ച ചെയ്യുന്നത്. കുഴിമന്തിയും ഷവര്മയും അല്ഫാമുമടക്കമുള്ള അറേബ്യന് വിഭവങ്ങള് നല്കുന്ന ഹോട്ടലുകള് കേരളത്തില് കൂണുപോലെയാണ് മുളച്ചു പൊന്തുന്നത്. പലതും വൃത്തിയുടെ കാര്യത്തില് തീരെ മോശവും. കാസര്ഗോഡ് ഷവര്മ കഴിച്ച് വിദ്യാര്ഥിനി മരിച്ചതു പോലെയുള്ള സംഭവങ്ങള് ഉണ്ടാകുമ്പോള് മാത്രമാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്കു തന്നെ ഇറങ്ങുന്നത്. ഷവര്മ ഉള്പ്പെടെയുള്ള വിഭവങ്ങള് നല്കുന്ന ഹോട്ടലുകളില് ചിലതിന്റെ ഉദ്ദേശ്യശുദ്ധി തന്നെ സംശയത്തിന്റെ നിഴലിലാക്കുന്നതാണ് സമീപകാലത്ത് കേരളത്തില് അരങ്ങേറിയ പല സംഭവങ്ങളും. തീവ്രവാദത്തിനായി കേരളത്തിലേക്ക് എത്തുന്ന പണത്തിന്റെ നല്ലൊരു പങ്കും ഇത്തരം…
Read Moreപി.സി ജോര്ജിന് ചൊവ്വാഴ്ച കോട്ടയത്ത് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില് വമ്പിച്ച സ്വീകരണം…
കോട്ടയം: മത വിദ്വേഷം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മുന് എംഎല്എ പി.സി ജോര്ജിന് കോട്ടയത്ത് ചൊവ്വാഴ്ച്ച സ്വീകരണം. വിവിധ ക്രൈസ്തവ സംഘടനകളുടെയും പൗര സമിതിയുടെയും നേതൃത്വത്തില് കോട്ടയം ടൗണില് വച്ചാണ് സ്വീകരണം നല്കുന്നത്. ചൊവ്വാഴ്ച്ച നടക്കുന്ന സ്വീകരണ സമ്മേളനത്തില് രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര് പങ്കെടുക്കും. ഞായറാഴ്ച്ച പുലര്ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് പോലീസ് പി.സി ജോര്ജിനെ കസ്റ്റഡിയിലെടുത്തത്. മത വിദ്വേഷം പ്രസംഗങ്ങള് നടത്തിയ ഇസ്ലാമിക നേതാക്കള്ക്കെതിരേ കേസെടുക്കാന് പോലും തയാറാകാതിരുന്ന പോലീസ് പി.സി ജോര്ജിനെ മാത്രം അറസ്റ്റ് ചെയ്തതിനെതിരേ വലിയ വിമര്ശനം ഉയര്ന്നിരുന്നു. ഇസ്ലാമിക തീവ്രവാദികളെ സന്തോഷിപ്പിക്കാന് വേണ്ടിയായിരുന്നു പിണറായി സര്ക്കാര് തന്നെ അറസ്റ്റ് ചെയ്തതെന്നായിരുന്നു ജാമ്യം കിട്ടിയ ജോര്ജിന്റെ ആദ്യ പ്രതികരണം.
Read Moreവെള്ളത്തിനും വ്യാജൻ! അത്യാവശ്യ നേരത്ത് ഒരു കുപ്പി വെള്ളം വാങ്ങുന്ന സമയത്ത് പലരും ബ്രാൻഡോ മറ്റ് കാര്യങ്ങളോ ശ്രദ്ധിച്ചെന്ന് വരില്ല; പക്ഷേ…
കനത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുമ്പോൾ വ്യാജ കുപ്പിവെള്ളവും അരങ്ങു തകർക്കുകയാണ്. പ്രശസ്ത ബ്രാൻഡുകളുടേതിനോട് സാമ്യമുള്ള ലേബലിൽ ഇറങ്ങുന്ന ഇത്തരം വ്യാജന്മാർ ഒരേസമയം ഉപഭോക്താക്കളെ കബളിപ്പിക്കുകയും കുട്ടികളുടേതടക്കം ആരോഗ്യം കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. വിശദമായി പരിശോധിക്കാത്തവരുടെ ശ്രദ്ധയിൽപ്പെടാത്ത തരത്തിലാണ് കമ്പനിയുടെ ലോഗോ ഉൾപ്പടെ വ്യാജന്മാർ പകർത്തുന്നത്. വിപണിയിൽ ഏറെ പ്രചാരമുള്ളബ്രാൻഡുകളുടെ പേരിനോട് ഏറെ സമാനതയുള്ള പേരും ഡിസൈനുകളുമാണ് ഇവർ ഉപയോഗിക്കുന്നത്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താൻ പരിശോധനകൾ സ്ഥിരമായി നടക്കുന്നുണ്ടെങ്കിലും, ഇത്തരം വ്യാജ ബ്രാൻഡുകൾ കണ്ടെത്താൻ ഫലപ്രദമായ പരിശോധന ഇല്ലാത്ത സ്ഥിതിയാണ്. കുടിവെള്ളത്തിന്റെ സ്രോതസോ ശുദ്ധീകരണത്തെ കുറിച്ചോ യാതൊരു വിവരവും ലഭ്യമല്ല. കുട്ടികൾക്കടക്കം ഇത്തരം കുടിവെള്ളം വാങ്ങി നൽകുമ്പോൾ, ഏറെ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. മുൻകാലങ്ങളിൽ പല പരിശോധനകളിലും കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വ്യാജ പേരുകളിൽ ഇറങ്ങുന്ന ഉത്പന്നങ്ങൾ യാതൊരു പരിശോധനകളും നടക്കാതെയും മാനദണ്ഡങ്ങൾ…
Read Moreമേയ് ദിനം! സാര്വരാജ്യതൊഴിലാഴികളെ സംഘടിക്കുവിന്… സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്…; ചരിത്രം ഇങ്ങനെ…
സാര്വരാജ്യതൊഴിലാഴികളെ സംഘടിക്കുവിന്… സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്…എന്ന വയലാറിനന്റെ ഗാനം കേള്ക്കാത്തവര് ആരുമുണ്ടാകില്ല. അതേ, മറ്റൊരു അന്തര്ദേശിയ തൊഴിലാളിദിനം. നമ്മുടെ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളിയുടെ അവകാശങ്ങളെയും ഓര്മപ്പെടുത്തി കൊണ്ട് വീണ്ടുമൊരു തൊഴിലാളി ദിനം കൂടി. 1886 ല് നടന്ന അമേരിക്കയിലെ ഇല്ലിനോയിസിലും ചിക്കാഗോയിലും “ഹേ മാര്ക്കറ്റ്’ കലാപത്തിന്റെ സ്മരണ പുതുക്കലായാണ് വര്ഷം തോറും തൊഴിലാളിദിനം ആചരിക്കുന്നത്. നമ്മള് ഓരോരുത്തരുടെയും തൊഴിലിനും തൊഴില് അവകാശങ്ങള്ക്കും രാജ്യത്തിന്റേയോ, ഭാഷയുടേയോ, അതിര്വരന്പുകളില്ലെന്നും, തൊഴിലാളികളുടേയെല്ലാം അടിസ്ഥാന പ്രശ്നം ഒന്നും തന്നെയാണെന്നും ഓര്മപ്പെടുത്തുന്ന ദിനം കൂടിയാണ് മേയ് ദിനം. മേയ് മാസം ഒന്നിനാണ് മേയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെത്തുടർന്ന് അതിന്റെ സ്മരണക്കായി മേയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്. എൺപതോളം രാജ്യങ്ങളിൽ മേയ്…
Read MoreTips on how to Meet One Latin Women of all ages Online
Online dating websites are a great way in order to meet single Latin women. You can select the type of female you’d like to night out based on her age, level, hair color, religion, and more. This takes the hassle out of figuring out where to meet Latina women. These sites are simple, easy, and a powerful way to meet a wife or perhaps girlfriend. If you want to meet one Latin women, you must first be comfortable expressing your self. If you’re uninteresting or emotionless, the woman will not…
Read More