ഹരിപ്പാട്: ഹരിപ്പാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ് വയോധികയ്ക്കു പരിക്ക്. ആനാരി സ്വദേശിനി നബീസ (78) ആണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്ന് ചൂണ്ടിക്കാട്ടി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരേ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ഹരിപ്പാട് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു നബീസ. എന്നാൽ, യാത്രക്കാർ പൂർണമായും ഇറങ്ങിക്കഴിയുന്നതിന് മുൻപേ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് വഴിവച്ചത്. പെട്ടെന്ന് ബസ് നീങ്ങിയതോടെ ബാലൻസ് തെറ്റി നബീസ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ നബീസയെ ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് കാട്ടി നബീസയുടെ കുടുംബം ഹരിപ്പാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രായമായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജീവനക്കാർ വീഴ്ചവരുത്തിയെന്ന് കെഎസ്ആർടിസി അധികൃതരും വിലയിരുത്തി. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരുടെ…
Read MoreCategory: Alappuzha
പാലം പണി വൈകുന്നു; കാവാലം-തട്ടാശേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം; അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ
മങ്കൊമ്പ് : ടെൽഡർ നടപടികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും കാവാലം തട്ടാശേരി പാലത്തിന്റെ തുടർ നടപടികൾ ഇഴയുന്നു. സെപ്റ്റംബർ അവസാന വാരത്തിലാണ് കാവാലം പാലത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തായത്. നവംബർ ആരംഭത്തിൽതന്നെ കരാർ ഏറ്റെടുത്ത കമ്പനിയുടെ വിവരങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇതെത്തുടർന്ന് കമ്പനി അധികൃതർ സ്ഥലത്തെത്തി തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കുമുള്ള താമസസൗകര്യങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ആദ്യം കരയിലെ മണ്ണു പരിശോധനയും, കഴിഞ്ഞ മാസം ആറ്റിലെ മണ്ണു പരിശോധനയും നടത്തിയിരുന്നു. എന്നാൽ പിന്നീടുള്ള നടപടികൾ ഒന്നുംതന്നെ ആരംഭിച്ചിരുന്നില്ല. പാലത്തിനായി ഏറ്റെടുത്ത സ്ഥലത്തു നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കുന്ന ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. നേരത്തേ സർക്കാർതലത്തിൽ ഇതിനുള്ള കരാറുകാരെ തേടിയിരുന്നെങ്കിലും നടപടികളായിരുന്നില്ല. എന്നാൽ ടെണ്ടർ നടപടികൾക്കു ശേഷം സ്ഥലത്തെത്തിയ കരാറുകാർ സ്വന്തം നിലയിൽ മരങ്ങൾ മുറിച്ചുനീക്കാമെന്നേറ്റിരുന്നു. നിർദിഷ്ട പ്രദേശത്തെ ഇലക്ട്രിപോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളും ആരംഭിച്ചിട്ടില്ല. നിർമാണ ജോലികൾ ആരംഭിക്കുന്നതിനു മുൻപായി നടത്തേണ്ട…
Read Moreകാണിക്ക എണ്ണുന്നതിനിടെ വാച്ചർ പുറത്തേക്ക് പോയി; കൈയിലെ കാർഡ് ബോർഡ് കുടഞ്ഞപ്പോൾ കിട്ടിയത് മുപ്പത്തിരണ്ടായിരം രൂപ
ഹരിപ്പാട്: ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽനിന്ന് കാണിക്കവഞ്ചിയിലെ പണം മോഷ്ടിച്ച വാച്ചർ പിടിയിൽ. ഹരിപ്പാട് സ്വദേശിയായ രാഗേഷ് കൃഷ്ണനെയാണ് ദേവസ്വംബോർഡ് അധികൃതർ പിടികൂടിയത്. ഇന്നലെ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടെയാണ് ഇയാൾ പണം മോഷ്ടിച്ചത്. മൂന്നു വഞ്ചികളിൽ രണ്ടെണ്ണം എണ്ണിയശേഷം ഒരു കാർഡ് ബേർഡ് പെട്ടിയുമായി ഇയാൾ പോകുന്നതു കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് മോഷണം പിടിക്കപ്പെട്ടത്. ഇയാളിൽനിന്ന് 100ന്റെ 63 നോട്ടുകളും 500ന്റെ 12 നോട്ടുകളും 20ന്റെ 1000 നോട്ടുകളുമടക്കം 32,300 രൂപ കണ്ടെത്തി. ക്ഷേത്രത്തിലെ നാദസ്വരം കലാകരാനായിരുന്ന രാഗേഷ് നാലുമാസം മുമ്പാണ് വാച്ചറായത്. അന്നുമുതൽ ഇയാൾ കാണിക്ക വഞ്ചിയിൽനിന്ന് പണം മോഷ്ടിക്കുന്നതായി വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് നിരീക്ഷിച്ചുവരികയാരിന്നു. സബ്ഗ്രൂപ്പ് ഓഫീസറുടെ നേതൃത്വത്തിൽ പണം എണ്ണി തിട്ടപ്പെടുത്തിയശേഷം ഇയാൾ കാർഡ് ബേർഡ് പെട്ടിയും ചാക്കുകളുമായും കടന്നുകളയുകയായിരുന്നു. ഇത് കണ്ട് സംശയം തോന്നി പെട്ടി…
Read Moreആറ്റിൽ വീണ കുട്ടിക്ക് യുവാവ് രക്ഷകനായി; നന്ദി പറഞ്ഞ് കുടുംബം; രോഹിതിന് അഭിനന്ദന പ്രവാഹം
മങ്കൊമ്പ് : ആറ്റിൽ മുങ്ങിത്താണ നാലുവയസുകാരിക്ക് രക്ഷകനായ യുവാവ് നാട്ടിൽ താരമായി. മാമ്പുഴക്കരി പനിക്കിയിൽ ജോഷി കുര്യന്റെ മകൾ ആൻമരിയ ജോഷിക്ക്, രോഹൻ വി. ജേക്കബാണ് രക്ഷകനായത്. ഇന്നലെ രാവിലെ പത്തരയോടെ ആൻമരിയയുടെ വീടിനു സമീപത്തെ പമ്പയാറ്റിലാണു സംഭവം. പള്ളിയിൽ കുർബാനയ്ക്കു ശേഷം രോഹൻ ബന്ധുവിന്റെ വീട്ടിലേക്കു പോകുമ്പോൾ ആറ്റുതീരത്തെ കൽക്കെട്ടിൽ ബന്ധുവായ സ്ത്രീക്കൊപ്പം ഇരുന്ന കുട്ടി കാൽവഴുതി ആഴമേറിയ ആറ്റിലേക്കു വീഴുകയായിരുന്നു. വള്ളത്തിനും കൽക്കെട്ടിനുമിടയിൽപ്പെട്ടകുട്ടി ആറ്റിൽ മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ നിലവിളി കേട്ട് ഓടിയെത്തിയ രോഹൻ ആറ്റിലേക്കു ചാടി കുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ രോഹന്റെ ഇടതു കൈക്കു ചെറിയ മുറിവേറ്റു. സംഭവം വൈറലായതോടെ രോഹൻ നാട്ടിലെ താരമായി മാറി. ചങ്ങനാശേരി എസ്ബി കോളജിൽ ഒന്നാം വർഷ ബിഎ മലയാളം വിദ്യാർഥിയായ രോഹൻ നല്ലൊരു അത്ലറ്റ് കൂടിയാണ്. പ്ലസ്ടു തലം വരെ ഉപജില്ലാ മേളകളിൽ 100,…
Read Moreആദ്യം കൗതുകം, പിന്നെ ആശങ്ക… സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഗോപിനാഥന് നായര്‍ക്ക് കത്ത്
കോന്നി: ജീവിച്ചിരിക്കുന്ന അറുപതുകാരനെ മരിച്ചയാളാക്കി രേഖപ്പെടുത്തി സാമൂഹിക പെന്ഷന് നടപടികളുടെ ഭാഗമായി ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് അയച്ച സംഭവം വീട്ടുകാരിലും നാട്ടുകാരിലും കൗതുകവും ഒപ്പം ആശങ്കയും പരത്തി. പ്രമാടം പഞ്ചായത്ത് ഇളകൊള്ളൂര്‍ ആറാം വാര്‍ഡില്‍ താമസിക്കുന്ന മടൂര് മുരുപ്പേല്‍ ഗോപിനാഥന് നായര്‍ (60) എന്നയാളിനാണ് ഞെട്ടിക്കുന്ന കത്ത് ലഭിച്ചത്. സ്ഥിരമായി സാമൂഹിക പെന്ഷന് വാങ്ങുന്ന ഗോപിനാഥന് നായരുടെ നോമിനിയോട്, പെന്ഷന് നടപടികള്‍ക്കായി ഡെത്ത് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഇന്നലെ കൈയില്‍ കിട്ടിയ കത്ത് തുറന്ന് വായിച്ചപ്പോഴാണ് താന്‍ മരിച്ചവനായി മാറിയ വിവരം ഗോപിനാഥന് നായര്‍ അറിഞ്ഞത്. സംഭവം നാട്ടില്‍ ചര്‍ച്ചയായതോടെ, പഞ്ചായത്തിന്റെ രേഖാപിശകാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീവിച്ചിരിക്കുന്ന ആളെ മരിച്ചെന്നു രേഖപ്പെടുത്തി കത്ത് അയച്ച സംഭവം ഭരണസംവിധാനത്തിലെ അശ്രദ്ധയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതേസമയം, ഇനി മരിക്കാനേ ബാക്കിയുള്ളൂ എന്ന…
Read Moreപമ്പ സര്‍ക്കാര്‍ ആശുപത്രിയില്‍ കാലിലെ മുറിവുകെട്ടിയത് സര്‍ജിക്കല്‍ ബ്ലേഡ് അകത്തുവച്ച്; അനാസ്ഥയ്ക്കെതിരെ പരാതിയുമായി കുടുംബം
പത്തനംതിട്ട: ശബരിമല തീര്‍ഥാടകയുടെ കാലിലെ മുറിവില്‍ സര്‍ജിക്കല്‍ ബ്ലേഡ് മാറ്റാതെ ബാന്‍ഡേജ് കെട്ടിയതായി പരാതി. പമ്പയി ലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിച്ച വീഴ്ചയ്ക്കെതിരേ തീര്‍ഥാടകയായ പ്രീതയാണ് പത്തനംതിട്ട ഡിഎംഒയ്ക്കു പരാതി നല്‍കിയത്. കാലിലെ മുറിവുമായി പമ്പയിലെ ആശുപത്രിയില്‍ ചികിത്സ തേടിയതാണ് പ്രീത. ഡോക്ടറെ കണ്ടശേഷം മുറിവ് ഡ്രസ് ചെയ്യുന്നതിനായി നഴ്സിംഗ് റൂമിലെത്തിച്ചു. അവിടെയിരുന്നയാള്‍ സ്കിന്‍ കട്ട് ചെയ്തപ്പോള്‍ തന്നെ അസ്വാഭാവികത തോന്നി. പരിചയക്കുറവു കാരണമാണെന്നു പറയുകയും ചെയ്തു. നഴ്സാണോയെന്ന് ചോദിച്ചപ്പോള്‍ നഴ്സിംഗ് അസിസ്റ്റന്റാണെന്നായിരുന്നു മറുപടി. ബാന്‍ഡേജ് ചുറ്റി വിട്ടുകൊള്ളാനും മറ്റൊരു ആശുപത്രിയില്‍ പൊയ്ക്കൊള്ളാമെന്നും പറഞ്ഞു. വേദന അസഹനീയമായപ്പോള്‍ ബാന്‍ഡേജ് തുറന്നു നോക്കിയപ്പോഴാണ് ഇതിനുള്ളില്‍ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടത്. പന്തളത്തു നിന്നു തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പമാണ് നെടുമ്പാശേരി സ്വദേശിയായ പ്രീത പമ്പയിലെത്തിയത്. പമ്പ ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥയ്ക്കെതിരേയാണ് പത്തനംതിട്ട ഡിഎംഒയ്ക്കു പരാതി നല്‍കിയത്.
Read Moreഅകത്ത് കയറിയിരുന്നുള്ള വിശദീകരണം! എല്‍ഡിഎഫ് ഭരണനേട്ടങ്ങൾ വിവരിച്ച് സിപിഐ ഭവന സന്ദര്‍ശനം ആരംഭിച്ചു
പത്തനംതിട്ട: എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങളും ഭരണനേട്ടങ്ങളും സംബന്ധിച്ച് ജനങ്ങളുമായി ആശയം വിനിമയം നടത്താനായി സിപിഐ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പത്തനംതിട്ടയില്‍ ആരംഭിച്ചു.എല്ലാ ബ്രാഞ്ച് പരിധിയിലെയും മുഴുവന്‍ വീടുകളിലും എത്തി വീട്ടുകാരോട് ആശയവിനിമയം നടത്തുകയാണ് ഭവന സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. അവര്‍ ചൂണ്ടിക്കാട്ടുന്ന കോട്ടങ്ങളും നിര്‍ദേശങ്ങളും പ്രതീക്ഷകളും പരിഗണിക്കും. വിമര്‍ശനങ്ങള്‍ സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളുകയും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഗൗരവമായി നടത്തുകയും ചെയ്യും.30 വരെയാണ് ഭവന സന്ദര്‍ശനം. പത്തനംതിട്ടയില്‍ ആരംഭിച്ച ഭവന സന്ദര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാർ, മന്ത്രി ജെ. ചിഞ്ചുറാണി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്. രാജേന്ദ്രന്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.ആര്. ഗോപിനാഥന്, ഡി. സജി, കെ.ജി. രതീഷ് കുമാർ, ജില്ല അസിസ്റ്റന്റ് സെക്രട്ടറി അരുൺ കെ.എസ്. മണ്ണടി, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ അടൂര്‍ സേതു, കെ. സതീഷ്, എം.…
Read Moreചിങ്ങോലി പഞ്ചായത്തിലെ കോൺഗ്രസ്- ബിജെപി സഖ്യം; കോൺഗ്രസും നിലപാട് വ്യക്തമാക്കണമെന്ന് എൽഡിഎഫ്
ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്തിലെ കോൺഗ്രസ്- ബിജെപി സഖ്യത്തെപ്പറ്റി രമേശ് ചെന്നിത്തല എംഎൽഎയും കോൺഗ്രസ്, ബിജെപി നേതൃത്വങ്ങളും നിലപാട് വ്യക്തമാക്കണമെന്ന് പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ചിങ്ങോലി പഞ്ചായത്തിലെ കോൺഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായാണ് രണ്ട് അംഗങ്ങൾ മാത്രമുള്ള ബിജെപിക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത്. അതേപോലെ കോൺഗ്രസിന് രണ്ട് സ്ഥിരംസമിതികളുടെ അധ്യക്ഷസ്ഥാനം ലഭിച്ചതും രണ്ട് ബിജെപി അംഗങ്ങളുടെ വോട്ടുകിട്ടിയതിനാലാണ്. ഇരുപാർട്ടികളും പരസ്പര സഹകരണത്തോടെ വോട്ട് ചെയ്തതുകൊണ്ടാണ് എട്ട് വോട്ടുകൾ നേടി ബിജെപി, കോൺഗ്രസ് അംഗങ്ങൾ വിജയിച്ചത്.മൂന്ന് മുന്നണികളും അവരവരുടെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ തെരഞ്ഞെടുപ്പിനുശേഷം ചിങ്ങോലിയിലെ ജനഹിതം അട്ടിമറിക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളാണ് ഇപ്പോഴത്തെ അവിശുദ്ധ സഖ്യം. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയൽ റൺ ചിങ്ങോലിയിൽ നടത്തി വിജയിപ്പിക്കുകയായിരുന്നു. ഹരിപ്പാട്ട് തന്റെ ഭാവി സുരക്ഷിതമല്ലെന്ന്…
Read Moreനിര്‍മാണം പാതിവഴിയിലായ കുടിവെള്ള പദ്ധതിക്ക് റീത്തുവച്ചു പ്രദേശവാസികളുടെ കടുത്ത പ്രതിഷേധം
ഹരിപ്പാട്: നിര്‍മാണം പാതിവഴിയിലായ കുടിവെള്ള പദ്ധതിക്ക് റീത്തുവച്ച് പ്രതിഷേധം. വീയപുരം പഞ്ചായത്ത് മൂന്നാം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് കഴിഞ്ഞ നാലുവർഷമായി പരിഹാരം കാണാത്ത അധികാരികളുടെ അനാസ്ഥയ്ക്കെതിരേയാണ് പ്രതിഷേധം നടന്നത്. പൊതുജനങ്ങളുടെ നികുതി പണത്തിൽനിന്നു ലക്ഷങ്ങൾ മുടക്കി കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റും വീയപുരം മുൻ പഞ്ചായത്ത് സമിതിയും ചേർന്ന് പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുന്ന തുരുത്തേൽ പാലത്തിന്റെ വടക്കുവശത്ത് താഴെ സ്ഥാപിച്ച, നിശ്ചലമായ ബോർ വെല്ലിനു മുന്നിൽ പ്രതീകാത്മകമായി റീത്തുവച്ചു പ്രതിഷേധിച്ചത്. നാട്ടുകാരായ പൊതുപ്രവർത്തകാരാണ് ഈ പ്രതിഷേധത്തിൽ പങ്കെടുത്തത്. ജീവന്റെ നിലനിൽപ്പിന്റെ അവിഭാജ്യഘടകമായ കുടിവെള്ളം കൃത്യമായും നൽകാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ മറ്റു സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ അറിയിച്ചു. പിഡബ്ല്യൂഡിയുടെ സ്ഥലത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച കുഴൽക്കിണറിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതിനാൽ പദ്ധതി ഉപേക്ഷിച്ചു എന്ന് മുൻ പ്രസിഡന്റ് അറിയിച്ചതായാണ് സമരക്കാർ പറയുന്നത്. ഇതിനൊപ്പം തുടങ്ങിയ മറ്റൊരു വാർഡിലെ പദ്ധതി…
Read Moreഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയതില്‍ തര്‍ക്കം; ഓട്ടോ ഡ്രൈവര്‍ക്കും പ്രദേശവാസിക്കും മര്‍ദനം
ചേര്‍ത്തല: ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെയും പ്രശ്നം പറഞ്ഞുതീര്‍ക്കാനെത്തിയ സമീപവാസിയെയും കാര്‍ ഓടിച്ചിരുന്ന പട്ടാള ഉദ്യോഗസ്ഥനും സഹോദരനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മുഹമ്മ പഞ്ചായത്ത് 17-ാം വാര്‍ഡ് ചാരമംഗലം തടത്തില്‍ സുനില്‍കുമാര്‍ (42), ചേര്‍ത്തല തെരുവില്‍ ടി.ടി. സജി എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചേര്‍ത്തല സ്വദേശികളായ അനന്തകൃഷ്ണന്, സഹോദരന് വിഷ്ണുരവി എന്നിവരെ പ്രതിയാക്കി ചേര്‍ത്തല പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെയാണ് ചേര്‍ത്തല ഇഎസ്ഐ ആശുപത്രിക്കു സമീപം സുനില്‍കുമാറിന്റെ ഓട്ടോയ്ക്കു പിന്നില്‍ കാര്‍ തട്ടിയത്. ഇത് ചോദ്യം ചെയ്ത സുനില്‍ കുമാറിന്റെ മുഖത്ത് അടിക്കുകയും റോഡിലിട്ട് മര്‍ദിക്കുകയും ചെയ്തെന്നാണ് പരാതി. വിവരമറിഞ്ഞ് പ്രശ്നം പറഞ്ഞുതീര്ക്കനെത്തിയ സജിയെയും മര്‍ദിച്ചെന്നാണ് പരാതി. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്നെത്തിയ പോലീസ് അനന്തകൃഷ്ണനെയും വിഷ്ണുവിനെയും പിടികൂടുകയായിരുന്നു. മര്‍ദനമേറ്റ സജിയെയും സുനില്‍…
Read More