ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍നിന്ന് എംഡിഎംഎയുമായി മൂന്നു യുവാക്കളെ പിടികൂടിയ സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ച് പോലീസ്. തീക്കോയി വേലത്തുശേരി മണ്ണറകാട്ട് എബിന് റെജി (28), ഈരാറ്റുപേട്ട തേവര്പറ ഭാഗം നടക്കല്‍ മണിമലക്കുന്നേല്‍ എം.എസ്. ജീമോന്‍ (31), പൂഞ്ഞാര്‍ പനച്ചിക്കപാറ തെക്കേടത്ത് വിമല്‍ രാജ് (24) എന്നിവരാണ് പോലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഇതരസംസ്ഥാനങ്ങളില്‍നിന്നു വന്‍തോതില്‍ എംഡിഎംഎ കടത്തിക്കൊണ്ടുവന്ന് ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാര്‍ ഭാഗങ്ങളില്‍ ചെറുകിട കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍നിന്നു കാറില്‍ എംഡിഎംഎ യുമായി വരുമ്പോള്‍ മണ്ഡപത്തിപ്പാറ ഭാഗത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിത്. എസ്പിയുടെ ഡാന്‍സാഫ് ടീം, ഈരാറ്റുപേട്ട പോലീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ ആസൂത്രിതമായി വലയിലാക്കിയത്. ക്രിസമസ്, പുതുവത്സരാഘോഷത്തോടനബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. വിമലിനെ നേരത്തെയും എംഡിഎംഎ…
Read MoreCategory: Edition News
കഞ്ചാവുമായി യുവാവ് അറസ്റ്റില്‍: പിടിച്ചെടുത്തത് 2.296 കിലോ
കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. എറണാകുളം വടുതല ബോട്ട് ജെട്ടി റോഡ് ചെറുവത്തൂര്‍ വീട്ടില്‍ ജോഹാന്‍ ജോയ്മോനെയാണ് (22) നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. വടുതല ബോട്ട് ജെട്ടി റോഡിന് സമീപത്ത് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് 2.296 കിലോ കഞ്ചാവ് കണ്ടെടുത്തു.
Read Moreമലയാറ്റൂര്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവല്‍ തുടങ്ങി
കാലടി: മലയാറ്റൂരില്‍ നക്ഷത്ര തടാകം മെഗാ കാര്‍ണിവലിന് തുടക്കമായി. മലയടിവാരത്ത് 110 ഏക്കര്‍ വിസ്തൃതിയില്‍ വെള്ളം നിറഞ്ഞു കിടക്കുന്ന മണപ്പാട്ട് ചിറക്ക് ചുറ്റും തെളിയിച്ചിരിക്കുന്ന 10,025 നക്ഷത്രങ്ങളാണ് കാര്‍ണിവലിന്റെ ആകര്‍ഷണം. പുതുവര്‍ഷം വരെ മലയടി വാരം ഇനി ആഘോഷങ്ങള്‍ക്ക് വേദിയാകും. അമ്യൂസ്മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, സാംസ്കാരിക പരിപാടികള്‍ എന്നിവ കാര്‍ണിവലിന്റെ ഭാഗമായുണ്ട്. വൈകിട്ട് 6.30 മുതല്‍ 11:30 വരെയാണ് കാര്‍ണിവല്‍ നടക്കുന്നത്. റോജി എം. ജോണ്‍ എംഎല്‍എ നക്ഷത്ര തടാകത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. സംഘാടക സമിതി കണ്‍വീനറും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ജോയ് അവോക്കാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഡോ. ജിന്റോ ജോണ്‍, അല്‍ഫോന്‍സാ ഡേവിസ്, ബ്ലോക്ക് മെമ്പര്‍മാരായ അനിമോള്‍ ബേബി , കൊച്ചുത്രേസ്യ തങ്കച്ചന്, ഇന്ത്യ കോമണ്‍വെല്‍ത്ത് ട്രേഡ് കമ്മീഷണര്‍ ഡോ. വര്‍ഗീസ് മൂലന് , ആലുവ റൂറല്‍…
Read Moreവില തകർന്നു: വാഴകർഷകർ പ്രതിസന്ധിയിൽ
കടുത്തുരുത്തി: ഏത്തവാഴ കൃഷിചെയ്ത കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വില താണതാണ് കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. പ്രതീക്ഷയോടെ ഏത്തവാഴ കൃഷിചെയ്ത നല്ലൊരു വിഭാഗം കര്‍ഷകരാണ് വിലയിടിവിനെത്തുടര്‍ന്ന് കണ്ണീർക്കയ ത്തിലായിരി ക്കുന്നത്. മാസങ്ങളോളം മണ്ണില്‍ പണിയെടുത്തുണ്ടാക്കിയ വാഴക്കുലകള്‍ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ് കര്‍ഷകര്‍. വാഴക്കുലകള്‍ കൊടുക്കാനാവാതെവന്നതോടെ പലയിടത്തും കിടന്ന് നശിക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിവകുപ്പിന്റെ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ കൃഷിതന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കര്‍ഷകര്‍ പറയുന്നു. ക്രിസ്മസ, പുതുവത്സരകാലത്ത് ഏത്തക്കുലയുടെ ഉപയോഗം വര്‍ധിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നേരേ തിരിച്ചാണ് സംഭവിച്ചതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷത്തെ അവസാന പ്രതീക്ഷയും നശിച്ച നിലയിലാണ് കര്‍ഷകര്‍. വിലയിടിവുമൂലം ഏത്തവാഴ കര്‍ഷകര്‍ കനത്ത സാമ്പത്തിക ബാധ്യതയിലാണ്. കൃഷി വകുപ്പിന്റെയും ഹോര്‍ട്ടികോര്‍പ്പിന്റെയും ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 10 കിലോഗ്രാം തൂക്കം വരുന്ന വാഴക്കുലയ്ക്ക് പരമാവധി 250 രൂപയാണ് കര്‍ഷകനു ലഭിക്കുന്നത്. കര്‍ഷകര്‍ മൂപ്പെത്തിയ വാഴക്കലുകള് വെട്ടി വിഎഫ്പിസിയുടെ…
Read Moreമണ്ഡലപൂജ; ശബരിമലയില്‍ ദര്‍ശന നിയന്ത്രണം
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ശബരിമല ദര്‍ശനത്തിന വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയില്‍ നിയന്ത്രണം. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 3,0000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35,000 പേരെയും മാത്രമേ വെര്‍ച്വല്‍ ക്യൂ മുഖേന അനുവദിക്കുകയുള്ളു. രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏര്‍പ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26ന് രാവിലെ 11ന് നിലയ്ക്കല്‍ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും. 26ന് രാവിലെ ഒമ്പതിനുശേഷം നിലയ്ക്കല്‍നിന്നു 10നുശേഷം പമ്പയില്‍ നിന്നു ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയില്‍ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക. 27ന് ഉച്ചയ്ക്ക് മണ്ഡലപൂജ…
Read Moreഞങ്ങളുണ്ട് ഇനി കൂട്ടിന്… തെരുവുനായ്ക്കളുടെ പുനരധിവാസം: ഷെല്‍ട്ടറുകള്‍ ഏറ്റെടുക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍
കൊച്ചി: ജില്ലയിലെ തെരുവുനായ്ക്കളുടെ പ്രശ്നപരിഹാരത്തിനും പുനരധിവാസത്തിനുമായി സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ക്കാന്‍ മൃഗക്ഷേമ പ്രവര്‍ത്തകര്‍. ആലുവ ഐസിഡിപി ക്യാമ്പസില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മൃഗക്ഷേമ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിനും അവയുടെ പരിപാലനത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കാന്‍ യോഗത്തില്‍ പങ്കെടുത്ത 26 മൃഗക്ഷേമ പ്രവര്‍ത്തകരും പിന്തുണ പ്രഖ്യാപിച്ചു. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്കുന്നവര് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും യോഗത്തില്‍ ചര്‍ച്ചയായി. തെരുവുനായ്ക്കളുടെ ഫീഡിംഗ് സ്പോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തണം, നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്ക് ഔദ്യോഗികമായ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കണം, ഭക്ഷണം നല്കുന്ന നായ്ക്കള്‍ കൃത്യമായി വാക്സിനേഷനും വന്ധ്യംകരണത്തിനും വിധേയമായിട്ടുണ്ടെന്ന് ഫീഡേഴ്സ് ഉറപ്പുവരുത്തണം എന്നീ നിര്‍ദേശങ്ങളും യോഗത്തില്‍ ഉന്നയിക്കപ്പെട്ടു. റെസ്ക്യൂ ചെയ്യപ്പെടുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ സൗജന്യമായി ചെയ്യാവുന്നതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
Read Moreമുണ്ടുനടയില്‍ അജ്ഞാത ജീവി: പുലിയെന്ന് അഭ്യൂഹം; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ
തൊടുപുഴ: പുറപ്പുഴ പഞ്ചായത്തിലെ വഴിത്തല മുണ്ടുനടയില്‍ പുലിയെന്നു സംശയിക്കുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. തിങ്കളാഴ്ച രാത്രി 9.30 ഓടെ നായയെക്കാള്‍ വലിപ്പമുള്ള ജീവി പുരയിടത്തിലെ കല്‍ക്കെട്ട് ചാടിക്കടന്നു പോകുന്നത് പ്രദേശവാസികളായ ഗോപി, ജോമോന് എന്നിവര്‍ കണ്ടു. ഇവരുടെ വീടിനു സമീപത്തുകൂടെയാണ് ഇത് ചാടിക്കടന്നു പോയത്. തുടര്‍ന്ന് വാര്‍ഡ് മെംബര്‍ ജോസ് കല്ലോലിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോള്‍ പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞതും ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇന്നലെ ഉച്ചയോടെ തൊടുപുഴ റേഞ്ച് ഓഫീസില്‍നിന്നെത്തിയ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി. നാട്ടുകാര്‍ കണ്ട ജീവി പുലിയല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാഴ്ചയില്‍ പുലിയോട് സാദ്യശ്യമുള്ള പൂച്ചപ്പുലിയോ കുറുനരിയോ ആകാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം.
Read Moreയുവതിയെ ഫോണിൽ ശല്യം ചെയ്ത യുവാവ് പോലീസ് പിടിയിൽ
മാന്നാർ: യുവതിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തയാളെ മാന്നാർ പോലീസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 നാണ് യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയത്. തുടർന്ന് ശനിയാഴ്ച രാത്രി വീണ്ടും ഫോൺ വിളിച്ചു ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതേത്തുടർന്ന് യുവതി മാന്നാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് പിടികൂടിയത്. മാവേലിക്കര വള്ളികുന്നം സ്വദേശിയായ ജയൻ എന്ന യുവാവാണ് യുവതിയെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചത്. പ്രതിയെ വേഗത്തിൽ കണ്ടെത്തിയ നടപടിയിൽ പോലീസിനെ പ്രകീർത്തിച്ചും ഇത്തരത്തിൽ സ്ത്രീകൾക്കെതിരേ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ തന്നെ പോലീസിനെ സമീപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുവതി സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.
Read Moreഉത്സവസീസണിലെ ഉയർന്ന വിമാനടിക്കറ്റ് നിരക്ക് നിയന്ത്രിക്കണമെന്ന് കെ.സി. വേണുഗോപാൽ
അമ്പലപ്പുഴ: ഉത്സവസീസണിലെ ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി.ക്രിസ്മസ്- പുതുവത്സരാഘോഷ സീസണിൽ കേരളത്തിൽനിന്ന് ഗൾഫ് മേഖലയിലേക്കും രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിലെ അന്യായവർധന നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവിന് കത്തുനൽകി. വലിയ പ്രവാസി ജനസംഖ്യയുള്ള സംസ്ഥാനമായ കേരളത്തിൽ ഇത്തരം നിരക്ക് വർധനവ് സാധാരണക്കാരായ യാത്രക്കാർക്ക് ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ഈ സാഹചര്യത്തിൽ, വിമാന ടിക്കറ്റ് നിരക്കുകൾക്കു പരമാവധി പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള നിരക്ക് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അന്യായമായ നിരക്ക് വർധനവിന് വിമാനക്കമ്പനികൾക്കു പിഴ ചുമത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ടിക്കറ്റ് നിരക്കുകൾ തത്സമയം നിരീക്ഷിക്കാൻ…
Read Moreഅയ്യപ്പവിഗ്രഹത്തില്‍ ചാർത്താനുള്ള തങ്കഅങ്കി ഘോഷയാത്ര ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു
ആറന്മുള: ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്കു തുടക്കമായി. ഇന്നു രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്.ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂമില്‍ നിന്നു പുറത്തെടുത്ത തങ്കഅങ്കി പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ ദര്ശനത്തിനായിവച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തര തിരുനാള്‍ ബാലരാമവര്‍മ നടയ്ക്കുവച്ച തങ്ക അങ്കി മണ്ഡലപൂജയ്ക്കു മുന്നോടിയായാണ് ശബരിമലയിലെത്തിക്കുന്നത്. 26ന് ഉച്ചയോടെ പന്പയിലെത്തുന്ന തങ്കഅങ്കി യാത്ര വൈകുന്നേരം സന്നിധാനത്ത് എത്തും. പതിനെട്ടാം പടിക്കുമുകളില്‍ തങ്കഅങ്കി ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി ക്ഷേത്രസോപാനത്തില്‍ എത്തിക്കുകയും അവിടെനിന്ന് ക്ഷേത്രംതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടത്തും. ശബരിമല ക്ഷേത്ര മാതൃകയില്‍ തയാറാക്കിയ രഥത്തിലാണ്് തങ്കഅങ്കി കൊണ്ടുപോകുന്നത്്. സായുധ പോലീസിന്റെ അകന്പടിയോടെയാണ് യാത്ര.ആറന്മുളയില് നിന്നു നെടുന്പ്രയാര്, കോഴഞ്ചേരി, കാരംവേലി, ഇലന്തൂര്‍, ഇലവുംതിട്ട…
Read More