ഈരാറ്റുപേട്ട: കാരയ്ക്കാട് സ്കൂളില്‍ അധ്യാപകൻ വിദ്യാർഥിയെ മർദിച്ചതായി പരാതി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മിസ്ബാഹ് സക്കീറിനാണു മർദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥി ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സന്തോഷ് എന്ന അധ്യാപകനെതിരേ പരാതി നല്‍കിയതായി വിദ്യാര്‍ഥിയുടെ കുടുംബം പറഞ്ഞു. എക്സ് റേ പരിശോധനയില്‍ തോള് എല്ലിനു പരിക്കേറ്റതായി കുട്ടിയുടെ പിതാവ് പറഞ്ഞു. പിടിഎ യോഗം ചേര്‍ന്നു നടപടികള്‍ സ്വീകരിക്കുമെന്ന് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.
Read MoreCategory: Edition News
ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും; ഭാഗ്യലക്ഷ്മിക്ക് ഫോണിലൂടെ ഭീഷണി
കൊച്ചി: ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെതിരെ ഇനി സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്ന ശേഷമുള്ള ശക്തമായ നിലപാടുകളുടെ പേരിലാണ് ഭീഷണി. മുമ്പും ഇത്തരത്തിൽ ഭീഷണി ലഭിച്ചപ്പോൾ പോലീസിൽ പരാതി നൽകിയിരുന്നു. ആ പരാതിയിൽ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഭീഷണി സന്ദേശമെത്തിയ ഫോൺ നമ്പർ സഹിതമാണ് പരാതി നൽകിയത്. അന്വേഷണം ആരംഭിച്ചെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
Read Moreമാവേലിക്കരി ജില്ലാ ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവം: ഡോക്ടര്‍ക്കെതിരേ വകുപ്പുതല അന്വേഷണം
മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ യുവാവിന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡോക്ടര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തി. മാവേലിക്കര താമരക്കുളം ശാന്തി ഭവനില്‍ സുഭാഷ് (47) ആണ് പരാതിക്കാരന്. ശസ്ത്രക്രിയ വിഭാഗത്തിലെ ഡോ. ബിന്ദുവിനെതിരെയാണ് ഇയാള്‍ ആശുപത്രി സൂപ്രണ്ട് ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ. ജിതേഷ് പരാതിക്കാരന്റെയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരുടെയും മൊഴികള്‍ ശേഖരിക്കുകയയും ഡോക്ടറോഡ് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഉടന്‍തന്നെ വിശദമായ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറുമെന്നും ഡോ.കെ.എ. ജിതേഷ് അറിയിച്ചു. ബുധനാഴ്ച കാലിലെ മുറിവ് സംബന്ധിച്ച പരിശോധനയ്ക്കായി ശസ്ത്രക്രിയ ഒപിയിലെത്തിയതായിരുന്നു സുഭാഷ്. ഇയാളുടെ ടോക്കണ്‍ നമ്പര്‍ വിളിച്ചപ്രോൾ ഭാര്യയുടെ സഹായത്തോടെ പരിശോധന മുറിയിലേക്ക് എത്തി. ഈ സമയം മറ്റൊരു സ്ത്രീ ഇവരെ കടന്ന ഡോക്ടറിന് സമീപമുള്ള സ്റ്റൂളില്‍ ഇരുന്നു. അധികസമയം നില്‍ക്കാനാകില്ലെന്നും തന്റെ ടോക്കണ്‍ നമ്പരാണ് വിളിച്ചതെന്നും സുഭാഷ് പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ പരിശോധനാ…
Read Moreഭൂരിപക്ഷം കിട്ടിയിട്ടും എരുമേലിയില്‍ യുഡിഎഫിന് തലവര തെളിയില്ല; പ്രസിഡന്റ് പ്രതിപക്ഷത്തുനിന്ന്
കോട്ടയം: കേവലഭൂരിപക്ഷം കിട്ടിയിട്ടും എരുമേലി പഞ്ചായത്ത് ഭരിക്കാന്‍ യുഡിഎഫിന് വരയില്ല. സംവരണ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് ഇരുത്താന്‍ യുഡിഎഫില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നാരും വിജയിച്ചില്ല. എരുമേലി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേതൃത്വത്തിനു പാളിച്ച പറ്റിയെന്ന വിമര്‍ശനത്തിനു പിന്നാലെയാണ് ഇങ്ങനെയൊരു ഗതികേട്. 23 വാര്‍ഡുകളില്‍ 14 സീറ്റുകളാണ് യുഡിഎഫിനുള്ളത്. തോല്ക്കാന് മാത്രമായി മൂന്നു വാര്‍ഡുകളില്‍ ജനപിന്തുണയില്ലാത്ത സ്ഥാനാര്‍ഥികളെ ഇറക്കിയെന്നും 18 സീറ്റില്‍ വിജയം ഉറപ്പായിരുന്നുവെന്നുമാണു വിമര്‍ശനം. വിജയം ഉറപ്പുള്ള വാര്‍ഡില്‍ പട്ടിക വര്ഗവിഭാഗത്തെ വിജയിപ്പിക്കാനാകാതെ വന്നതിലും നേതൃത്വത്തിന് വീഴ്ച പറ്റി. 26ന് രാവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് ബഹിഷ്കരിച്ചാല്‍ അന്ന് നടക്കില്ല. അടുത്ത ദിവസവും യുഡിഎഫ് വിട്ടുനിന്നാല്‍ ചട്ടപ്രകാരം വരണാധികാരിക്ക് പങ്കെടുക്കുന്നവരെ വച്ച് തെരഞ്ഞെടുപ്പ് നടത്താം. സ്വാഭാവികമായി എല്‍ഡിഎഫില്‍ ശ്രീനിപുരത്ത് വിജയിച്ച അമ്പിളി സജീവന് (സിപിഎം) പ്രസിഡന്റാകും. 26ന് രാവിലെ തെരഞ്ഞെടുപ്പ് ഹാളിലെത്തി ഒപ്പുവച്ചശേഷം തെരഞ്ഞെടുപ്പ്…
Read Moreവോട്ടിന് വേണ്ടി സിപിഎം പൂട്ടിച്ചു; വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ തുറന്നു; 21ന് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്
കണ്ണൂര്‍: ജനരോഷം പ്രതികൂലമാകുമെന്ന തിരിച്ചറിവില്‍ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം പൂട്ടിച്ച കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ കരിയാപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന മത്സ്യസംസ്കരണ കമ്പനി ഫലപ്രഖ്യാപനം വന്നതിന് പിന്നാലെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ജനങ്ങളുടെ വോട്ടുനേടാനായി പാര്‍ട്ടി നേതാക്കള്‍ നടത്തിയ വിശ്വാസ വഞ്ചനക്കെതിരെ ശക്തമായ പ്രതിഷേധവുമുയരുന്നു. സത്യപ്രതിജ്ഞ നടക്കുന്ന 21ന് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ് കരിയാപ്പിലെ ജനങ്ങള്‍. വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കി കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് എന്ന മത്സ്യ സംസ്കരണ കേന്ദ്രത്തിനെതിരെ നിരവധി പ്രക്ഷോഭ സമരങ്ങളാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. പഞ്ചായത്തിലെ ആലപ്പടമ്പ് തെയ്യോട്ടു കാവിന് സമീപത്ത് പ്രവര്‍ത്തനമാരംഭിച്ച ലാറ്റക്സ് കമ്പനി, ആലക്കാട്ടെ ടാര്‍ മിക്സിംഗ് യൂണിറ്റ് എന്നിവയ്ക്കെതിരേയയും ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. മത്സ്യങ്ങള്‍ കേടുകൂടാതിരിക്കാനായി ഉപയോഗിക്കുന്ന ഫോര്‍മാലിനാണ് ഫാക്ടറിയില്‍നിന്നും മലിനജലത്തോടൊപ്പം പുറത്തേക്ക് ഒഴുകുന്നതെന്നും ഇത് കുടിവെള്ളത്തില്‍ കലര്ന്നുണ്ടാക്കുന്ന ഭീകരമായ ആരോഗ്യ പ്രശ്നങ്ങളും എല്ലാ ജീവജാലങ്ങളേയും മത്സ്യ സമ്പത്തും ഇല്ലാതാക്കുന്ന…
Read Moreഅതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ; മാർട്ടിനെതിരേ സൈബർ പോലീസ് കേസെടുത്തു
തൃശൂർ: അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാംപ്രതി മാർട്ടിനെതിരേ തൃശൂർ സൈബർ പോലീസ് കേസെടുത്തു. മാർട്ടിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചവർക്കെതിരേയും നടപടിയുണ്ടാകും. വിയ്യൂർ സെൻട്രൽ ജയിലിലാണു മാർട്ടിൻ ശിക്ഷ അനുഭവിക്കുന്നത്. അതിജീവിതയുടെ കുടുംബാംഗം ഡിഐജി എസ്. ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാ നത്തിലാണു പോലീസ് നടപടി. സംഭവം അന്വേഷിക്കാൻ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേ ഷകസംഘമാണു കേസ് അന്വേഷിക്കുക.നടിയെ ആക്രമിച്ചകേസിലെ കുറ്റവാളി മാർട്ടിൻ സംസാരിക്കുന്ന വീഡിയോയാണു കേസിൽ വിധി വന്നശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. അതിജീവിത ഉൾപ്പടെ ചേർന്നുകൊണ്ടുള്ള ഗൂഢാലോചനയാണു കേസെന്നാണു മാർട്ടിൻ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ മാർട്ടിൻ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്നുമുണ്ട്. ദിലീപിനെ കുടുക്കാൻ സൃഷ്ടിച്ചതാണു കേസെന്നും മാർട്ടിൻ ആരോപിക്കുന്നു. വീഡിയോ ചിത്രീകരിച്ചതിന്റെ ഉദ്ദേശലക്ഷ്യമടക്കം അന്വേഷണപരിധിയിൽ കൊണ്ടുവരും. കേസിൽ അഞ്ചുവർഷം ജയിലിൽ കിടന്ന മാർട്ടിൻ…
Read Moreപാരഡി ഗാനത്തിനെതിരേ കേസെടുപ്പിച്ചതില് പോലീസിലും പാര്‍ട്ടിയിലും അഭിപ്രായഭിന്നത
പത്തനംതിട്ട: പോറ്റിയേ കേറ്റിയേ… എന്ന തദ്ദേശ തെരഞ്ഞെടുപ്പ് പാരഡി പ്രചാരണ ഗാനത്തിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതിയില്‍ കേസെടുത്തതിനു പിന്നാലെ വിഷയത്തില്‍ പോലീസിലും സിപിഎമ്മിലും വ്യത്യസ്ത അഭിപ്രായം. കേസും നിയമനടപടികളും തിരിഞ്ഞു കൊത്തുമെന്ന അഭിപ്രായമാണ് ഒരു വിഭാഗത്തിനുള്ളത്. കേസ് നിലനില്‍ക്കുമോയെന്ന ചോദ്യം പോലീസിലും ഉയര്‍ന്നു. വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായി പാട്ടില്‍ എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോയെന്നുള്ളതാണ് ഉയരുന്ന ചോദ്യം. രാഷ്ട്രീയമായി സിപിഎമ്മിനു മാനക്കേടുണ്ടായെന്ന ഒറ്റക്കാരണം മാത്രമാണ് ഇപ്പോള്‍ കേസിനാസ്പദം. വിഷയം വിവാദമായതോടെ തെരഞ്ഞെടുപ്പിനുശേഷം പാട്ടിന് കൂടുതല്‍ പ്രചാരണം കൈവരികയും ചെയ്തു. ശബരിമല ഭക്തിഗാനം വികലമാക്കി ഉപയോഗിച്ചെന്നു ചൂണ്ടിക്കാട്ടി റാന്നി സ്വദേശി പ്രസാദ് കുഴിക്കാലയാണു പരാതി നല്‍കിയത്. ഗാനം തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അയ്യപ്പഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് ഗാനമെന്നും പരാതി ഗൗരവത്തിലെടുക്കണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പ്രതികരിക്കുകയും ചെയ്തു. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്…
Read Moreപാരഡി ഗാന വിവാദം; പാട്ട് സൈറ്റുകളില്‍ നിന്നു നീക്കം ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി
തിരുവനന്തപുരം: പോറ്റിയെ കേറ്റിയേ… പാരഡി ഗാനം സൈറ്റുകളില്‍ നിന്നു നീക്കം ചെയ്യാന്‍ പോലീസ് നടപടി തുടങ്ങി. യു ട്യൂബ്, ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നു ഗാനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർക്ക് സൈബര്‍ പോലീസ് ഇന്ന് നോട്ടീസ് നല്‍കും. ഗാനത്തിലെ ഉള്ളടക്കം വിശ്വാസ സമൂഹത്തെ ഇളക്കി വിടാനും മതവിദ്വേഷം വളര്‍ത്താനും ഇടയാക്കുന്നതെന്നാണ് സൈബര്‍ പോലീസ് കാരണമായി പറയുന്നത്. ഗാനരചയിതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ ഇന്നലെ വൈകുന്നേരമാണ് തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തത്. മൂന്ന് വര്‍ഷം വരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. അണിയറ പ്രവര്‍ത്തകരില്‍നിന്നു പോലീസ് അടുത്ത ദിവസം മൊഴി രേഖപ്പെടുത്തും. തിരുവാഭരണ പാത സംരക്ഷണ സമിതി ഭാരവാഹി പ്രസാദ് കുഴിക്കാല സംസ്ഥാന പോലീസ് മേധാവിക്ക് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മുന്‍മുഖ്യമന്ത്രി കെ. കരുണാകരനെതിരെ സിപിഎമ്മുകാര്‍ ഭക്തിഗാനത്തിന്റെ പാരഡിഗാനം ഇറക്കിയിട്ടുണ്ടെന്ന്…
Read Moreതോറ്റു പോയതെവിടെ? ഒരു താത്വിക അവലോകനത്തിനായി കോട്ടയത്തേക്ക്; പരാജയം പഠിക്കാൻ സിപിഎം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പുഫലം വിലയിരുത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി 22, 23 തീയതികളില്‍ ചേരും. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, കെ.കെ. ജയചന്ദ്രന്, വി.എന്‍. വാസവന് എന്നിവര്‍ പങ്കെടുക്കും. ബ്രാഞ്ച് സെക്രട്ടറിമാരോട് ബൂത്തുതല കണക്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. മൂന്നു നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധനയുണ്ടായതായാണു വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്റെ മണ്ഡലത്തിലെ കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തോല്‍വി വിശദമായി പരിശോധിക്കും. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷന് തിരിച്ചു പിടിക്കാനായത് നേട്ടമാണെങ്കിലും മന്ത്രിയുടെ മണ്ഡലത്തിലെ അയ്മനം പഞ്ചായത്തില്‍ ബിജെപി ഭൂരിപക്ഷം നേടിയതും ഏറ്റുമാനൂര്‍ നഗരസഭയില്‍ ബിജെപി അംഗങ്ങള്‍ വര്‍ധിച്ചതും ചര്‍ച്ചയാകും. കുമരകം, പൊന്‍കുന്നം, തൃക്കൊടിത്താനം, വെള്ളൂര്‍ ജില്ലാ ഡിവിഷനുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വിമര്‍ശനമുണ്ട്. കുമരകത്ത് ജില്ലാ പഞ്ചായത്ത് മുന്‍പ്രസിഡന്റ് കെ.വി. ബിന്ദുവിന് ഒരവസരംകൂടി നല്കിയിരുന്നെങ്കില്…
Read Moreസാമൂഹ്യ വിരുദ്ധർ മൂന്നാംതവണയും ഓട്ടോറിക്ഷ കത്തിച്ചു; ആദ്യകത്തിക്കലിന്റെ കേസ് നടന്നു വരുന്നതിനിടെയാണ് വീണ്ടും ഓട്ടോ കത്തിയത്
രാജാക്കാട്: രാജാക്കാടിന് സമീപം കൊച്ചുമുല്ലക്കാനത്ത് ഓട്ടോറിക്ഷ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ചൂഴിക്കരയിൽ രാജേഷിന്റെ ഓട്ടോ റിക്ഷയാണ് ചൊവ്വാഴ്ച രാത്രിയിൽ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. സ്വന്തം വീട്ടിലേക്ക് ഓട്ടോറിക്ഷ കൊണ്ടുപോകാൻ റോഡ് ഇല്ലാത്തതിനാൽ രാത്രിയിൽ അയൽപക്കത്തെ വീട്ടുമുറ്റത്താണ് പാർക്കുചെയ്യാറുള്ളത്.ഇതിന് മുൻപ് രണ്ട് പ്രാവശ്യം ഇതേ സ്ഥലത്ത് രാജേഷിന്റെ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചിരുന്നു. അതു സംബന്ധിച്ചുള്ള പരാതിയിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണ് മൂന്നാമതും രാജേഷിന്റെ ഓട്ടോ വീണ്ടും കത്തിച്ചത്. സിസിടിവി ദൃശ്യങ്ങളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ രാജാക്കാട് എസ്എച്ച്ഒ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കി.
Read More