ന്യൂയോർക്ക്: ഫോർബ്സ് പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്മാൻ എം.എ യൂസഫലി അടക്കം 10 മലയാളികള്‍. പ്രവാസി വ്യവസായിയാ യൂസഫലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 480 കോടി ഡോളറാണ് (35,600 കോടി രൂപ) ആസ്തി. അതി സമ്പന്നരുടെ ആഗോള പട്ടികയില്‍ 589-ാം സ്ഥാനമാണ് യൂസഫലിക്ക്. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 26-ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിയുടെ ആസ്തി. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 330 കോടി ഡോളര്‍ ആസ്തിയാണ് ക്രിസ് ഗോപാലകൃഷ്ണനുള്ളത്. രവി പിള്ള, ബൈജു രവീന്ദ്രന് (250 കോടി ഡോളര്‍ വീതം), എസ്. ഡി. ഷിബുലാല്‍ (190 കോടി), ജെംസ് ഗ്രൂപ്പ് ചെയര്മാന് സണ്ണി വര്‍ക്കി (140 കോടി), ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ്…
Read MoreCategory: Loud Speaker
രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയതിന്റെ കാരണം അറിയിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി
കൊച്ചി: രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം. ഇക്കാര്യം രേഖാമൂലം അറിയിക്കണമെന്ന് ഹൈക്കോടതിയാണ് ആവശ്യപ്പെട്ടത്. അതേസമയം, രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ ഉറപ്പുനൽകി. തെരഞ്ഞെടുപ്പ് മാറ്റിയതിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും. കേരളത്തിൽനിന്നു കാലാവധി പൂർത്തിയാക്കുന്ന രാജ്യസഭയിലെ മൂന്ന് ഒഴിവുകളിലേക്ക് ഏപ്രിൽ 12ന് പ്രഖ്യാപിച്ചിരുന്ന തെരഞ്ഞെടുപ്പാണ് കമ്മീഷൻ നേരത്തേ മരവിപ്പിച്ചിരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു വിജ്ഞാപനം പുറത്തിറക്കിയ ശേഷം അതേ നിയമസഭയിൽനിന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പു നടത്തുന്നത് ഉചിതവും ചട്ടപ്രകാരവും ആകില്ലെന്ന നിയമോപദേശത്തെ തുടർന്നാണു തുടങ്ങിവച്ച നടപടികൾ മരവിപ്പിച്ചത്. ഇനി മേയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷമേ രാജ്യസഭയിലെ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ പുനരാരംഭിക്കുകയുള്ളൂ
Read More“ടൈറ്റാണ്”..! പോളിംഗ് ശതമാനത്തിലെ കുറവിൽ പകച്ച് മുന്നണികൾ; കണക്കു കൂട്ടലുകളിൽ സീറ്റുകൾ കുറയുന്നു
റെനീഷ് മാത്യു കണ്ണൂർ: സംസ്ഥാനത്തെ പോളിംഗ് ശതമാനത്തിലുള്ള കുറവിൽ പകച്ച് മുന്നണികൾ. പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളുടെ കണക്ക്കൂട്ടലുകളെയും തെറ്റിച്ചു. പ്രതീക്ഷയർപ്പിച്ച സീറ്റുകളിൽ ചിലയിടങ്ങളിൽ പ്രവചനാതീതമാണെന്നാണ് നിലവിലെ വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് മുൻപെ നൂറിന് മേൽ സീറ്റുകൾ നേടുമെന്ന് പറഞ്ഞ എൽഡിഎഫിന്റെ കണക്കുകൂട്ടലുകൾ 95 ലേക്ക് മാറി. ന്യൂനപക്ഷ മേഖലകളിലും തീരമേഖലകളിലുമുണ്ടായ കനത്ത പോളിംഗും എൽഡിഎഫിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. യുഡിഎഫിന് 85 സീറ്റുകൾ കിട്ടുമെന്നാണ് പ്രതീക്ഷ.നേമത്ത് അടക്കം പത്തോളം സീറ്റുകളിലാണ് ബിജെപിയുടെ വിജയപ്രതീക്ഷ. നിലവിലുള്ള ഏക സീറ്റിൽ നിന്ന് നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ മൂന്നു മുതൽ ആറു വരെ എത്താമെന്ന് പോളിംഗിന് ശേഷം നേതാക്കളുടെ നിരീക്ഷണം. സിറ്റിംഗ് സീറ്റായ നേമത്തും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാൻ ഇ. ശ്രീധരൻ മത്സരിക്കുന്ന പാലക്കാടും ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്.സംസ്ഥാനത്ത് 74.03 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക കണക്ക്. തപാൽ,സർവീസ്…
Read Moreമുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി ഭീഷണിപ്പെടുത്തി..! ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ റദ്ദാക്കണം; ഇഡി ഹൈക്കോടതിയിലേക്ക്
കൊച്ചി: ക്രൈംബ്രാഞ്ചിന്റെ എഫ്ഐആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സന്ദീപിന്റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയാണ് ഇഡി ഹര്‍ജി നല്‍കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്നാണ് സന്ദീപിന്റെ മൊഴി. സന്ദീപിന്റെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചെന്നും ഇഡി ആരോപിക്കുന്നു. മൊഴിയെടുക്കാന്‍ അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദ് ചെയ്യണെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെടും. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉന്നതര്‍ക്കുമെതിരെ എന്‍ഫോഴ്മെന്റ് കള്ളതെളിവ് ഉണ്ടാക്കിയെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മൊഴി നല്‍കിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഇഡിയുടെ കസ്റ്റഡിയിലുള്ളപ്പോഴും ജയിലില്‍ വച്ച് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി സ്പീക്കര്‍, കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്കെതിരെ മൊഴി നല്കാന് നിര്‍ബന്ധിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിച്ച മൊഴി നല്കി കള്ളത്തെളിവുണ്ടാക്കിയതായി സന്ദീപ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read Moreഇരുചക്രവാഹനത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ കടത്താൻ ശ്രമം! വോട്ടിംഗ് യന്ത്രങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
ചെന്നൈ: ചെന്നൈയിലെ വേളാച്ചേരി പ്രദേശത്ത് വോട്ടിംഗ് യന്ത്രങ്ങൾ ഇരുചക്രവാഹനത്തിൽ കൊണ്ടുപോയ രണ്ടുപേർ അറസ്റ്റിൽ. യന്ത്രങ്ങളുടെ സീൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്നവരാണ് ഇവരെ കണ്ടെത്തിയത്. ഉടനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇവരെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. എന്നാൽ ഈ യന്ത്രങ്ങൾ റിസർവ് യൂണിറ്റുകളായിരുന്നുവെന്നും, വോട്ടിംഗിന് ഉപയോഗിച്ചിട്ടില്ലെന്നും തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങൾ അശ്രദ്ധയോടെ കൈകാര്യം ചെയ്തവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreതട്ടിയെടുത്ത സൈനികനെ വിട്ടയയ്ക്കാമെന്നു മാവോയിസ്റ്റുകൾ; ചർച്ചയ്ക്കു തയാറെന്നും സംഘം; തെരച്ചിൽ തുടരുന്നു
ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തർ വനമേഖലയിൽ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ കാണാതായ സിആർപിഎഫ് കോണ്‍സ്റ്റബിളിനുവേണ്ടി തെരച്ചിൽ തുടരുന്നു. മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ കോണ്‍സ്റ്റബിൾ രാകേശ്വർ സിംഗ് മൻഹസിനെ കണ്ടെത്താൻ വ്യോമ നിരീക്ഷണവും തുടരുന്നുണ്ട്. അതേസമയം ഇദ്ദേഹത്തെ വിട്ടയയ്ക്കാമെന്നും ചർച്ചകൾക്കു തയാറാണെന്നും മാവോയിസ്റ്റുകൾ അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രാകേശ്വർ ജീവനോടെയുണ്ടെന്നും ഉപദ്രവിക്കില്ലെന്നും മാവോയിസ്റ്റുകൾ നേരത്തേ സന്ദേശം നൽകിയിരുന്നു. എന്നാൽ മോചനം എന്നുണ്ടാവുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണെന്ന് സേനാ വൃത്തങ്ങൾ പറയുന്നു. ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ സാന്നിധ്യം തെരച്ചിലിനു തടസമാണ്. ഏറ്റുമുട്ടലിനെ തുടർന്ന് സൈന്യം തിരിച്ചടിക്കുമെന്നുള്ള ഭീഷണി ഒഴിവാക്കാനാണ് കോണ്‍സ്റ്റബിളിനെ മാവോയിസ്റ്റ് സംഘം തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ആക്രമണത്തിനു നേതൃത്വം നൽകിയ മാവോയിസ്റ്റ് നേതാവ് ഹിദ്മയെ പിടികൂടാനുള്ള തീവ്ര ശ്രമത്തിലാണ് സേന. മാവോയിസ്റ്റ് വേട്ടയിൽ പ്രത്യേക പരിശാീലനം നേടിയ സിആർപിഎഫ് കോബ്ര കമാൻഡോകൾ, സംസ്ഥാന പോലീസിലെ പ്രത്യേക…
Read Moreദുരൂഹത ബാക്കിയാക്കി അവർ എവിടെപ്പോയി? അറുപറയിലെ ദമ്പതികളെ കാണാതായിട്ട് നാലുവർഷം പിന്നിടുന്നു;തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ മക്കളും മുത്തച്ഛനും…
കുമരകം: അറുപറയിലെ ദന്പതികളെ കാണാതായി നാലു വർഷം പിന്നിടുന്പോഴും ദുരൂഹത ബാക്കി. 2017 ഏപ്രിൽ ആറാം തീയതി ഹർത്താൽ ദിനത്തിൽ വൈകുന്നേരം കോട്ടയം ടൗണിലേക്കു പുത്തൻ മാരുതി കാറിൽ ഭക്ഷണം വാങ്ങാൻ പുറപ്പെട്ട അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരാണ് ഇനിയും തിരിച്ചെത്താത്തത്. വൃദ്ധനായ പിതാവ് അബ്ദുൾ ഖാദറും രണ്ട് മക്കളും ഇവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ നാലു വർഷം പിന്നിട്ടിട്ടും കാത്തിരിപ്പു തുടരുകയാണ്.അബ്ദുൾ ഖാദർ കുമരകം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവാതുക്കൽ വഴിയാണു കാർ പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ നാളിതുവരെ ലഭിച്ചില്ല.പോലീസിന്റെ അന്വേഷണം വിഫലമായെന്ന പിതാവിന്റെ പരാതിയെ തുടർന്നു മുഖ്യമന്ത്രി അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ജില്ലയുടെ വിവിധ മേഖലകളിൽ കരയിലും ജലത്തിലും തെരച്ചിൽ വ്യാപിപ്പിച്ചെങ്കിലും പ്രയോജനം…
Read Moreതെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കരുത്; സ്ട്രോംഗ് റൂമിന് പുറത്ത്കോണ്‍ഗ്രസിന്റെ കാവല്‍; അക്രമങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് ചെന്നിത്തല
കോഴിക്കോട്: യുഡിഎഫ് ഐതിഹാസിക വിജയം നേടി അധികാരത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്കു പിന്നാലെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ അനുവദിക്കാരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശവുമായി രമേശ് ചെന്നിത്തല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ കാര്യത്തില്‍ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. വോട്ടെണ്ണല്‍ ദിനം കഴിയുന്നത് വരെ സ്ട്രോംഗ് റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് എല്ലാ ജില്ലകളിലും ഡിസിസി പ്രസിഡന്റുമാര്‍ ഒരു കോണ്‍ഗ്രസ് പ്രതിനിധിയെ നിരീക്ഷണത്തിനായി ചുമതലപ്പെടുത്തി. ഫലം വരുന്നതുവരെ ഔദ്യോഗിക പ്രതിനിധികള്‍ മാറിമാറി സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് യു.രാജീവന് അറിയിച്ചു. സ്ട്രോംഗ് റൂം നിരീക്ഷണം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും രമേശ് ചെന്നിത്തല പ്രവര്‍ത്തര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ഇലക്ഷന് പ്രക്രിയ അവസാനിക്കാത്തതിനാല്‍ മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.…
Read Moreമത്സരിച്ച 12 സീറ്റുകളിലും വിജയിക്കും! ആരോപണങ്ങൾകൊണ്ട് പാലായിലെ ജനങ്ങളെ സ്വാധീനിക്കാനാകില്ല; കാപ്പന് മറുപടിയുമായി ജോസ്
കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പന് മറുപടിയുമായി കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. പാലായിലെ ജനങ്ങളെ സ്വാധീനിക്കാൻ കാപ്പന്റെ ആരോപണങ്ങൾ കൊണ്ടാകില്ലെന്ന് ജോസ് തുറന്നടിച്ചു. പാർട്ടി മത്സരിച്ച 12 സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷത്തിൽ കാര്യമില്ല. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
Read Moreതിരിച്ചറിയല്‍ രേഖകളില്ല, റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തി! പിന്നെ നടന്നത് പൊരിഞ്ഞയടി; പയ്യന്നൂരില്‍ 37 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
പയ്യന്നൂര്‍: പ്രിസൈഡിംഗ് ഓഫീസര്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ 37 പേര്‍ക്കെതിരേ കേസ്. പോളിംഗിനിടയിലും അതിന് ശേഷവുമായി നടന്ന അക്രമങ്ങളില്‍ പരിക്കേറ്റവരുടെ പരാതിയിലാണ് കേസ്. പയ്യന്നൂര്‍ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ തന്നെ കൈയേറ്റം ചെയ്തതയായുള്ള പാനൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ പ്രകാശന് മറ്റ് കണ്ടാലറിയാവുന്ന നാലു പേര്‍ക്കുമെതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച തിരിച്ചറിയല്‍ രേഖകളിലില്ലാത്ത റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെത്തുടര്ന്നുള്ള വിരോധമാണ് കൈയേറ്റത്തിനു കാരണമെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. തായിനേരി സ്കൂളിലെ 86 എ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്ന കെ.വി.മുരളിയുടെ പരാതിയില്‍ സാജിത്ത്, വൈശാഖ് എന്നിവര്‍ക്കെതിരേയും മറ്റ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേയും കേസെടുത്തു. കള്ളവോട്ട് തടയാനുള്ള ശ്രമത്തിലെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി. പെരുമ്പ യുപി സ്കൂളിലെ ബൂത്തിന്…
Read More