പയ്യന്നൂര്‍: പ്രിസൈഡിംഗ് ഓഫീസര്‍ക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റെന്ന പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ 37 പേര്‍ക്കെതിരേ കേസ്. പോളിംഗിനിടയിലും അതിന് ശേഷവുമായി നടന്ന അക്രമങ്ങളില്‍ പരിക്കേറ്റവരുടെ പരാതിയിലാണ് കേസ്. പയ്യന്നൂര്‍ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറായ തന്നെ കൈയേറ്റം ചെയ്തതയായുള്ള പാനൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫിന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ പ്രകാശന് മറ്റ് കണ്ടാലറിയാവുന്ന നാലു പേര്‍ക്കുമെതിരെയാണ് കേസ്. തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച തിരിച്ചറിയല്‍ രേഖകളിലില്ലാത്ത റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെത്തുടര്ന്നുള്ള വിരോധമാണ് കൈയേറ്റത്തിനു കാരണമെന്നാണ് ഇദ്ദേഹത്തിന്റെ പരാതി. തായിനേരി സ്കൂളിലെ 86 എ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്ന കെ.വി.മുരളിയുടെ പരാതിയില്‍ സാജിത്ത്, വൈശാഖ് എന്നിവര്‍ക്കെതിരേയും മറ്റ് കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരേയും കേസെടുത്തു. കള്ളവോട്ട് തടയാനുള്ള ശ്രമത്തിലെ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പരാതി. പെരുമ്പ യുപി സ്കൂളിലെ ബൂത്തിന്…
Read MoreCategory: Loud Speaker
കടയ്ക്കലിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരേ കല്ലേറ്; എറിയാൻ കൊണ്ടുവന്ന അമിട്ട് പൊട്ടി സിപിഎം പ്രവർത്തകന് പരിക്ക്
കടയ്ക്കൽ(കൊല്ലം) :കടയ്ക്കലിൽ ഇന്നലെ രാത്രിയിൽ ബിജെപി പ്രവർത്തകന്റെ വീടിനുനേരെ കല്ലേറ് നടന്നു. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ആക്രമണത്തിനിടെ എറിയാൻ കൊണ്ടുവന്ന അമിട്ട് പൊട്ടി ഒരാൾക്ക് പരിക്കേറ്റു. വിഷ്ണുലാൽ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾ ചികിത്സയിലാണ്. വിഷ്ണുലാൽ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. ഇയാളോടൊപ്പമുണ്ടായിരുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കൽ വടക്കേ വയൽ വാർഡിൽ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി നേതാവ് രതിരാജന്റെ വീടിനു നേരേയാണ് ആക്രമണമുണ്ടായത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് രതിരാജൻ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. വീടാക്രമിക്കുന്നതിനിടയിൽ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ ഓടിരക്ഷപ്പെടുന്നതിനിടയിലാണ് അമിട്ട് പൊട്ടിയത്.
Read Moreദേവികുളം മണ്ഡലത്തിലെ ഏക ട്രാൻസ്ജെൻഡർ! റീനയും ജ്യോൽസനയും ചരിത്രംകുറിച്ചു
തൊടുപുഴ: ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ജ്യോൽസനയും റീനയും വോട്ടുരേഖപ്പെടുത്തി ജില്ലയിൽ ചരിത്രംകുറിച്ചു. ദേവികുളം മണ്ഡലത്തിലെ ഏക ട്രാൻസ്ജെൻഡർ വോട്ടറായ റീന തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത് മൂന്നാർ എംആർഎസ് സ്കൂളിലെ 52-ാം നന്പർ ബൂത്തിലാണ്. ഉച്ചയോടെയായിരുന്നു റീന തന്റെ വോട്ടവകാശം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയത്. ജീവിതത്തിൽ രണ്ടാം തവണയാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റീന പറഞ്ഞു. തൊടുപുഴ നിയോജകമണ്ഡലത്തിലെ വോട്ടറായ ജ്യോൽസന രതീഷ് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസിലെ വനിത ഉദ്യോഗസ്ഥർ മാത്രം നിയന്ത്രിച്ച പിങ്ക് പോളിംഗ് ബൂത്തിലെത്തിയാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പുരുഷനായി വോട്ടു രേഖപ്പെടുത്തിയ ജ്യോത്സന സ്വന്തം അസ്തിത്വത്തിലുള്ള ആദ്യ വോട്ടാണ് ഇന്നലെ രേഖപ്പെടുത്തിയത്. പങ്കാളിയോടൊപ്പം കാറിലാണ് ജ്യോൽസന എത്തിയത്. ബൂത്ത് ലെവൽ ഓഫീസർ ശോഭന മാത്യു ഇവരെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
Read Moreവെറും കാലി പഴ്സല്ല! കാറിന്റെ മുകളില്‍ ‘സൂക്ഷിച്ച’ പഴ്സ് റോഡില്‍ വീണു; ഉടമസ്ഥനറിഞ്ഞത് പോലീസിന്റെ വിളി വന്നപ്പോള്‍…
സ്വന്തം ലേഖകൻ ചട്ടഞ്ചാല്‍: തിങ്കളാഴ്ച രാവിലെ ഭാര്യയേയും കുട്ടിയേയും കൂട്ടി കാറില്‍ കാസര്‍ഗോട്ടേക്ക് പോവുകയായിരുന്നു കോളിയടുക്കം അണിഞ്ഞയിലെ പിക്കപ്പ് വാന്‍ ഡ്രൈവറായ കെ.എസ്. നിഷാദ്. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്നൊരു ഫോണ്‍കോള്‍ വന്നു. മറുവശത്ത് കാഞ്ഞങ്ങാട് ഇന്ത്യന്‍ കോഫി ഹൗസിലെ ജീവനക്കാരനായ സഹോദരന് രതീഷായിരുന്നു. ‘നിന്റെ പഴ്സെങ്ങാനും വഴിയില്‍ വീണുപോയിട്ടുണ്ടോ’ എന്നായിരുന്നു സഹോദരന്റെ ചോദ്യം. “ഏയ് ഇല്ല. കാറില്‍ പോകുമ്പോള്‍ പഴ്സെങ്ങനെ വഴിയില്‍ പോകാന്‍’ എന്നായിരുന്നു പെട്ടെന്നുള്ള നിഷാദിന്റെ ഉത്തരം. എന്നാലും ഒന്നു നോക്കണമെന്ന് രതീഷ് പറഞ്ഞപ്പോള്‍ നിഷാദ് പോക്കറ്റ് തപ്പിനോക്കി. സത്യമാണ്. അവിടെ വച്ചിരുന്ന പഴ്സ് കാണാനില്ല. വെറും കാലി പഴ്സല്ല. 36,000 രൂപ. മൂന്ന് എടിഎം കാര്‍ഡുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍… ഇതെല്ലാം അതിനകത്ത് ഉണ്ടായിരുന്നു. ഒരു നിമിഷം നിഷാദിന്റെ ശ്വാസം നിലച്ചതുപോലെയായി. വിറയാര്‍ന്ന ശബ്ദത്തില്‍ പഴ്സ് കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ മറുവശത്തുനിന്നുള്ള മറുപടി ആശ്വാസത്തിന്റേതായി. നിന്റെ…
Read Moreജയലളിതയുടെ തോഴി ശശികലയുടെ പേര് പട്ടികയിലില്ല, വോട്ട് ചെയ്യാനായില്ല! ശശികലയ്ക്കു ദുഃഖമുണ്ടെന്ന് അഭിഭാഷകൻ
ചെന്നൈ: 16-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തമിഴ് ജനത ഇന്നലെ വിധിയെഴുതിയപ്പോൾ അന്തരിച്ച മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികലയ്ക്കു വോട്ട് രേഖപ്പെടുത്താനായില്ല. വോട്ടർപട്ടികയിൽനിന്നു ശശികലയുടെ പേരു നീക്കിയതാണു കാരണം. വോട്ട് രേഖപ്പെടുത്താനാകാത്ത തിൽ ശശികലയ്ക്കു ദുഃഖമുണ്ടെന്ന് അഭിഭാഷകൻ രാജ സെന്തുർപാണ്ഡ്യൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2019 ജനുവരി31 നു ശശികലയുടെ പേരു നീക്കം ചെയ്തതായാണു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഈ അനീതിക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും രാജ പറഞ്ഞു. ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിയിലായിരുന്നു ശശികല താമസിച്ചിരുന്നത്. ജയലളിതയുടെ നിര്യാണത്തെത്തുടർന്ന് വസതി സർക്കാർ ഏറ്റെടുത്തു സ്മാരകമാക്കി. 2017 ഫെബ്രുവരിയിൽ അനധികൃത സ്വത്തുസന്പാദനക്കേസിൽ കുറ്റക്കാരിയെന്നു കണ്ട് ശശികലയെ കോടതി ശിക്ഷിച്ചു. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്പോഴാണ് പേരു നീക്കിയത്. തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലെ അണ്ണാ ഡിഎംകെ സ്ഥാനാർഥിയായി ശശികലയുടെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ,…
Read Moreമാസ്ക് ശരിയായി ധരിച്ചില്ല; മകന്റെ മുൻപിൽ വച്ച് പിതാവിനെ ക്രൂരമായി മർദിച്ച് പോലീസ്; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഇൻഡോർ: മാസ്ക് കൃത്യമായി ധരിക്കാത്തതിന് മകന്റെ മുൻപിൽവച്ച് പിതാവിന് പോലീസിന്റെ ക്രൂരമർദനം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഏറെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഓട്ടോ റിക്ഷാ ഡ്രൈവറായ കൃഷ്ണ കെയര്ക്കാണ് മര്‍ദനമേറ്റത്. ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ പോകുന്നവഴിക്കാണ് കൃഷ്ണയ്ക്ക് മര്‍ദനമേറ്റത്. മാസ്ക് ശരിയായി ധരിക്കാത്തതിനാണ് തന്നെ പോലീസ് മര്‍ദിച്ചതെന്ന് കൃഷ്ണ ആരോപിക്കുന്നു. റോഡില്‍വച്ച് പോലീസ് കൃഷ്ണയുടെ വാഹനം കൈകാണിച്ച് നിര്‍ത്തിച്ചു. തുടര്‍ന്ന് ഇയാളോട് പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ ഇവര്‍ നിര്‍ദേശിച്ചു. എന്നാല്‍ കൃഷ്ണ ഇത് നിരസിച്ചപ്പോഴാണ് ഇവര്‍ മര്‍ദ്ദനം ആരംഭിച്ചത്. റോഡില്‍ വീണ കൃഷ്ണയെ രണ്ട് പോലീസുകാര്‍ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു. ഈ സമയം കൃഷ്ണയുടെ കുഞ്ഞ് സംഭവം കണ്ട് പേടിച്ച് കരയുന്നുണ്ട്. എന്നാല്‍ പോലീസുകാരെ തടയാന്‍ ആരും തയാറായില്ല. ദൃശ്യങ്ങള്‍ അടുത്തു നിന്നയാളാണ് പകര്‍ത്തിയത്. കമല്‍ പ്രജാപത്, ധര്‍മേന്ദ്ര ജാത് എന്നാണ് ഈ പോലീസുകാരുടെ പേര്. മര്‍ദനത്തിന്റെ…
Read Moreനാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധം
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരിൽ 45 വയസ് മുതൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധകുത്തിവയ്പ് നിർബന്ധമാക്കി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. വാക്സിൻ സ്വീകരിച്ചവർ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച 96,982 കേസുകളും 442 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വകഭേദം വന്ന വൈറസ് വ്യാപനം രാജ്യത്ത് ശക്തമാണ്. രണ്ടാം തരംഗം ശക്തമാകാൻ കാരണം മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള ജനങ്ങളുടെ വിമുഖതയാണെന്ന് വിദഗ്ദ്ധർ പറയുന്നു.
Read Moreവോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്തും മുൻപേ..! സിപിഐ സ്ഥാനാർഥി പി.ബാലചന്ദ്രനും കെ.ജയശങ്കറും സുനിൽ ലാലൂരും ഗുരുവായൂർ ദർശനം നടത്തി
സ്വന്തം ലേഖകൻഗുരുവായൂർ: വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്തും മുൻപേ സ്ഥാനാർഥികൾ ഗുരുവായൂർ ദർശനം നടത്തി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി. തൃശൂർ നിയോജകമണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ, കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ജയശങ്കർ, നാട്ടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ എന്നിവരാണ് ഇന്നു രാവിലെ ആറുമണിയോടെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്. സിപിഐ സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ ഗുരുവായൂർ ദർശനം നടത്തിയെന്നറിഞ്ഞ് പലരും അത്ഭുതം പ്രകടിപ്പിച്ചെങ്കിലും എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച മുടങ്ങാതെ ബാലചന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിലെത്താറുണ്ടെന്ന് അടുത്തു ബന്ധപ്പെട്ടവർ പറഞ്ഞു.
Read Moreശബരിമലയും ലൗജിഹാദും ജനങ്ങളെ ആശങ്കയിലാഴ്ത്തി! എൻഡിഎക്ക് ഭരണം പിടിക്കാൻ 30 സീറ്റുപോലും വേണ്ടെന്ന് വി. മുരളീധരൻ
കോഴിക്കോട്: സംസ്ഥാനത്ത് എൽഡിഎക്ക് ഭരണം പിടിക്കാൻ 30 സീറ്റുപോലും വേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ശബരിമലയും ലൗജിഹാദും ജനങ്ങളെ ആശങ്കയിലാഴ്ത്തിയെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറും. കേരളത്തില്‍ മാറിമാറി ഭരണം നടത്തുന്ന പാർട്ടികളോടുള്ള അസംതൃപ്തി ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിക്കുമെന്നും മുരളീധരൻ പറഞ്ഞു.
Read More‘മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ’… മമ്മൂട്ടി വോട്ട് ചെയ്യാനെത്തി; മാധ്യമ പ്രവർത്തകരെ തടഞ്ഞ് ബിജെപി; കാരണം ഇങ്ങനെ…
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. പൊന്നുരുന്നി സികെഎസ് സ്കൂളിലാണ് ഭാര്യ സുല്ഫത്തിനൊപ്പമെത്തി താരം വോട്ട് രേഖപ്പെടുത്തിയത്. ഇതിനിടെ, മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾ പക൪ത്തുന്നതിനെതിരെ ബിജെപി രംഗത്തെത്തി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാർഥി എസ്. സജിയുടെ ഭാര്യയാണ് ദൃശ്യങ്ങൾ പകര്‍ത്തുന്നതിനെ ചോദ്യം ചെയ്തത്. ദൃശ്യങ്ങൾ പകർത്തുന്നത് മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ എന്നും ഇവർ ചോദിച്ചു.
Read More