കോട്ടയം: സ്ഥാനാർഥികളെ സംബന്ധിച്ചു നിർണായകമാണ് ഇന്നു പകലും രാത്രിയും. ആടിയുലയുന്ന വോട്ടുകളും അടിയൊഴുക്കളും ഇന്നു രാത്രികൊണ്ടു വോട്ടിംഗ് ഡീൽ ഉറപ്പിക്കും. സ്ഥാനാർഥികൾ നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നേരിട്ടെത്തി വോട്ട് നില ഉറപ്പിക്കുന്നതിന്റെ തിരക്കിലാണ് ഇന്ന്. പാളയത്തിലെ പടയെ മെരുക്കാനും ആടിനിൽക്കുന്നവരേയും ഉടക്കി നിൽക്കുന്നവരേയും നേരിൽകണ്ട തങ്ങളുടെ വോട്ട് ഉറപ്പിക്കുന്ന ഓട്ടത്തിലാണ് സ്ഥാനാർഥികൾ. വോട്ടിംഗ് ശതമാനം കുറവു പ്രതീക്ഷിക്കുന്ന ഇടങ്ങളിൽ ചില അവിശുദ്ധ കൂട്ടുകെട്ടുകൾ പോലും ഇന്നു രാത്രികൊണ്ടു സാധ്യമാകും. ഇതിൽ എതിർപാർട്ടിക്കാരും സാമുദായിക സംഘടനകളും പുരോഗമന വാദികളുമൊക്കെയുള്ളതിനാൽ അതീവ ശ്രദ്ധയോടെയായിരിക്കും നീക്കങ്ങളോരോന്നും. ഭാവിയിൽ ഇതിൽ പൊട്ടിത്തെറിയുണ്ടായി വിവരങ്ങൾ പുറത്തറിയുന്പോഴാണ് വോട്ടർമാർ പോലും മൂക്കത്ത് വിരൽവെക്കുന്നത്. അത്ര സംശുദ്ധമായ കൂട്ടുകെട്ടുകളായിരിക്കും. അതിസുന്ദരവും കുറച്ചു ലാഭകരവുമായ വാഗ്ദാനങ്ങളാണ് ഇടഞ്ഞു നിൽക്കുന്നവരെ ഒപ്പം ചേർക്കുന്നതിനു സ്ഥാനാർഥികളും മുന്നണി നേതാക്കന്മരും മുന്നോട്ടു വെയ്ക്കുന്നത്. പാരിതോഷികമായല്ല, ഒരു സന്തോഷം പേരിലാണ് ഇന്നു ലഭിക്കുന്ന…
Read MoreCategory: Loud Speaker
നഗ്നഫോട്ടോയ്ക്കായി കാമുകന് നിരന്തരം നിര്‍ബന്ധിച്ചു ! ജീവനൊടുക്കി 14കാരി; യുവാവിന് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്…
നഗ്ന ഫോട്ടോയും വീഡിയോയും അയച്ചു കൊടുക്കാനായി കാമുകന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് പതിനാലുകാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ ജാല്‍പായ്ഗുരി ജില്ലയിലാണ് സംഭവം. ഞായറാഴ്ച വൈകീട്ടാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. ധൂപുഗിരിയിലുള്ള യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീലചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് വിസമ്മതിച്ചതോടെ ബന്ധം അവസാനിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന പെണ്‍കുട്ടി ജീവിതം അവസാനിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും ഇയാള്‍ക്കുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു. യുവാവിന് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
Read Moreമാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 24 ആയി
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം 24 ആയി. ശനിയാഴ്ച സുക്മ, ബിജാപുർ ജില്ലകളുടെ അതിർത്തിയായ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടയാത്. ഞായറാഴ്ച വനമേഖലയിൽനിന്ന് 19 ജവാന്മാരുടെ മൃതദേഹങ്ങൾകൂടി കണ്ടെടുത്തു. ഏറ്റുമുട്ടലിൽ 15 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായാണു റിപ്പോർട്ട്. പ്രദേശത്ത് പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി(പിഎൽജിഎ) സംഘടനയിൽപ്പെട്ട മാവോയിസ്റ്റുകളുടെ സാന്നിധ്യമറിഞ്ഞാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ നേരിടാനെത്തിയത്. ഹിഡ്മ എന്നു പേരായ മാവോയിസ്റ്റ് കമാൻഡറുടെ കീഴിലുള്ള 400 അംഗ മാവോയിസ്റ്റ് സംഘമായിരുന്നു തെകൽഗുഡ ഗ്രാമത്തിനു സമീപമുള്ള വനമേഖലയിലുണ്ടായിരുന്നത്. ജവാന്മാരെ മൂന്നുവശത്തുനിന്നു വളഞ്ഞ മാവോയിസ്റ്റുകൾ ലൈറ്റ് മെഷീൻ ഗണ്ണുകളും ഐഇഡിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സുരക്ഷാസൈനികരുടെ രണ്ടു ഡസനിലേറെ അത്യാധുനിക ആയുധങ്ങൾ മാവോയിസ്റ്റുകൾ കവർന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു രണ്ടായിരത്തോളം സുരക്ഷാസൈനികർ തെക്കൻ ബസ്തർ വനമേഖലയിൽ മാവോയിസ്റ്റ്വേട്ട ആരംഭിച്ചത്. താരെം, ഉസൂർ, പാമേദ്, മിൻപ, നർസപുരം എന്നിങ്ങനെ അഞ്ചിടത്തുനിന്നായിരുന്നു സുരക്ഷാസൈന്യം മാവോയിസ്റ്റുകളെ നേരിട്ടത്. താരെമിൽനിന്നു…
Read Moreപരസ്യപ്രചാരണത്തിനു കൊടിയിറക്കം,നിശബ്ദ പ്രചാരണത്തിരക്കിൽ സ്ഥാനാർഥികൾ; നാളെ കേരളം പോളിംഗ് ബൂത്തിലേക്ക്…
കണ്ണൂർ: അവസാന മണിക്കൂറിലും ആവേശക്കൊടുമുടി കയറിയ പരസ്യപ്രചാരണത്തിനു കൊടിയിറക്കം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചരണത്തിന്റെ ഒരു ദിവസം. തൊട്ടടുത്ത ദിവസം കേരളം തങ്ങളുടെ നിയമസഭാ സാമാജികരെ തെരഞ്ഞെടുക്കാൻ പോളിംഗ് ബൂത്തിലേക്കുപോകും.കൊട്ടിക്കലാശം തെരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയെങ്കിലും വൻ ആവേശമാണ് പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ കണ്ടത്. ഇടത് പക്ഷത്തെ ആവേശത്തിലാക്കിയത് ക്യാപ്റ്റൻ സഖാവ് പിണറായി തന്നെ. യുഡിഎഫ് ക്യാമ്പിന് ആവേശമായി രാഹുൽ ഗാന്ധിയും അവസാന ദിവസം പ്രചാരണത്തിനെത്തി. ഇടത് മുന്നണിയെ ആവേശത്തിലാക്കി ധര്‍മടത്തും തലശേരിയിലും മുഖ്യമന്ത്രി പിണറായി വിജയൻ റോഡ് ഷോ നടത്തി. മണ്ഡലത്തെ ചെങ്കടലാക്കി തുറന്ന ജീപ്പിലായിരുന്നു മുഖ്യമന്ത്രിയുടെ റോഡ് ഷോ. ഇന്ദ്രൻസ്, മധുപാൽ, ഹരിശ്രീ അശോകൻ, പ്രകാശ് രാജ് എന്നിവരടങ്ങിയ വലിയ താരനിരയും അദ്ദേഹത്തിനൊപ്പം പ്രചാരണത്തിൽ പങ്കെടുത്തു. നേമത്ത് കെ മുരളീധരന്റെ പ്രചാരണത്തിനാണ് രാഹുൽ തലസ്ഥാനത്ത് എത്തിയത്. റോഡ്ഷോയിലൂടെ…
Read Moreബിജെപിക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാവില്ല! മുന്നണി സാധ്യത ഇല്ലാതാക്കിയത് ഇടതുപാർട്ടികൾ; കമൽഹാസൻ
ചെന്നൈ: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് തന്നെക്കാൾ അർഹത രജനീകാന്തിന് തന്നെയെന്ന് കമൽഹാസൻ. എന്നാൽ, ഈ സമയത്തെ പുരസ്കാര പ്രഖ്യാപനത്തിന് കാരണം രാഷ്ട്രീയമാകാമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ ഇടതു പാർട്ടികളും കോൺഗ്രസും തന്നെ വിലകുറച്ചു കണ്ടു. കേരളത്തിൽ പിണറായി വിജയന്റെ നിലപാട് തന്നെ ഏറെ ആകർഷിച്ചുവെന്നും കമൽഹാസൻ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. തമിഴ്നാട്ടിൽ മുന്നണി സാധ്യത ഇല്ലാതാക്കിയത് ഇടതു പാർട്ടികളാണ്. അതിൽ വിഷമമുണ്ട്. ബിജെപിയുമായി ഒരു കാലത്തും സഖ്യത്തിനില്ല. ബിജെപിക്ക് തന്നെ പണം കൊടുത്ത് വാങ്ങാനാവില്ല. രജനീകാന്തുമായുള്ള തന്റെ ചർച്ചകൾ ഫലം കാണാതെ പോയതിൽ നിരാശയുണ്ടെന്നും കമൽഹാസൻ പറഞ്ഞു.
Read Moreമറക്കില്ല ആ ചായകുടിയും സൗഹൃദവും! മുൻ സ്പീക്കർ പി.പി. തങ്കച്ചൻ തെരഞ്ഞെുപ്പ് ഓര്‍മകള്‍ പങ്കുവയ്ക്കുന്നു
ഷിജു തോപ്പിലാന്‍ പെരുമ്പാവൂര്‍: തെരഞ്ഞെടുപ്പ് വാശിയുടെയും രാഷ്ട്രീയ പോരാട്ടത്തിന്റേതുമാണെങ്കിലും വ്യത്യസ്ത ആശയക്കാരോടുള്ള സൗഹൃദത്തിന് മത്സരം മുറിവേല്‍പ്പിക്കരുതെന്ന പക്ഷക്കാരനാണു നാലു തവണ പെരുമ്പാവൂരിന്റെ എംഎല്‍എയും നിയമസഭാ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചന്. 1977 ല്‍ നിയമസഭയിലേക്കു കന്നി മത്സരത്തിനിറങ്ങിയ അങ്കമാലിയില്‍ പി.പി. തങ്കച്ചനെ തോല്പിച്ചതു സിപിഎമ്മിലെ എ.പി. കുര്യന്. തെരഞ്ഞെടുപ്പു ഫലമറിഞ്ഞശേഷം തുറവൂരിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തി അഭിനന്ദനമറിയിക്കാനും ഒരുമിച്ചിരുന്നു ചായ കുടിക്കാനും തങ്കച്ചന് മറന്നില്ല. തെരഞ്ഞെടുപ്പിലെ പരസ്പരമുള്ള മത്സരത്തിലൂടെ കൂടുതല്‍ സുദൃഢമായ കുര്യനുമായുള്ള ബന്ധം അദ്ദേഹത്തിന്റെ മരണം വരെ ശക്തമായി തുടര്‍ന്നുവെന്നും തങ്കച്ചന് ഓര്‍ക്കുന്നു. രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമ്പോഴും ബന്ധങ്ങള്‍ നിലനിര്‍ത്താനുള്ള ജാഗ്രത അന്നത്തെ നേതാക്കള്‍ക്കുണ്ടായിരുന്നു. ഇന്ന് ഈ പ്രവണത കുറഞ്ഞിട്ടുണ്ടോവെന്നു സംശയമുണ്ടെന്നും തങ്കച്ചന് പറഞ്ഞു. ഇടതു കോട്ടയായിരുന്ന പെരുമ്പാവൂര്‍ 1982ല്‍ പിടിച്ചെടുത്തതും, നാലു തവണ തുടര്‍ച്ചയായി ജയിച്ചതുമാണു പി.പി. തങ്കച്ചനെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ശ്രദ്ധേയനാക്കുന്നത്. പി.ഗോവിന്ദപിള്ള,…
Read Moreസ്ത്രീധനം നൽകിയില്ല; യുവതിയെ നഗ്നയാക്കി മർദ്ദിച്ച് ഭർത്താവിന്റെ ബന്ധുക്കൾ; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍
ഭൂവനേശ്വർ: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ നഗ്നയാക്കി മര്‍ദിച്ച് ഭര്‍ത്താവിന്റെ ബന്ധുക്കള്‍. ഒഡീഷയിലെ കേന്ദ്രപരയിലാണ് സംഭവം. 24കാരിയായ യുവതിക്കാണ് ക്രൂരമര്‍ദനമേറ്റത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ യുവതിയെ നഗ്നയാക്കി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയരീതിയില്‍ പ്രചരിച്ചിരുന്നു. പ്രദേശവാസികളാണ് യുവതിയെ മര്‍ദനത്തില്‍ നിന്നു രക്ഷിക്കുകയും ധരിക്കാന്‍ വസ്ത്രം നല്‍കുകയും ചെയ്തത്. സംഭവത്തില്‍ പോലീസ് യുവതിയുടെ മൊഴിയെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചുവെന്ന് പോലീസ് അറിയിച്ചു.
Read Moreമഷിയുണങ്ങാതെ പുറത്തുവിടില്ല! ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും കേരളത്തിൽ; കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഐടി വിദഗ്ധനാണ് ഇദ്ദേഹം
തിരുവനന്തപുരം: ഇരട്ട വോട്ട് വിവാദത്തെ തുടർന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷണം ശക്തമാക്കിയതിനു പിന്നാലെ ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും കേരളത്തിലെത്തി. ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എച്ച്.ആർ. ശ്രീനിവാസ് ആണ് കേരളത്തിലെത്തിയിരിക്കുന്നത്. ഐടി വിദഗ്ധരുടെ പാനലിനെ നയിക്കുന്നതിനാണ് അദ്ദേഹം എത്തിയതെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിലെ ഐടി വിദഗ്ധൻ കൂടിയാണ്. ഇരട്ട വോട്ടുള്ളവർ വോട്ട് ചെയ്യാൻ എത്തുന്പോൾ ഇവരുടെ ഫോട്ടോ എടുക്കുന്നതിനൊപ്പം വിരലടയാളവും ഒപ്പും ശേഖരിക്കും. ഒരിടത്തു മാത്രമേ വോട്ട് ചെയ്തിട്ടുള്ളുവെന്നു വ്യക്തമാക്കുന്ന ഡിക്ലറേഷനും നൽകേണ്ടി വരും. ഇവരുടെ മഷി അടയാളം ഉണങ്ങിയ ശേഷം മാത്രമേ ബൂത്ത് വിട്ടു പോകാൻ അനുവദിക്കുകയുള്ളു. ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് ചെയ്തതായോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്തെന്നു ബോധ്യപ്പെട്ടാൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. ഒരു വർഷം വരെ തടവോ അല്ലെങ്കിൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാൻ…
Read Moreകലാശക്കൊട്ടില്ല! പരസ്യ പ്രചാരണത്തിന് ഞായറാഴ്ച കൊടിയിറങ്ങും, കനത്ത സുരക്ഷ; ബൈക്ക് റാലി വേണ്ട; കുട്ടികളെയും ഉപയോഗിക്കരുത്…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും നിറഞ്ഞ പരസ്യ പ്രചാരണത്തിന് ഞായറാഴ്ച വൈകുന്നേരത്തോടെ സമാപനം. കേരളത്തിൽ കലാശക്കൊട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. കോവിഡ് വ്യാപനവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് നിരോധനം. ഇന്നു മുതൽ ബൈക്കി റാലി നടത്തുന്നതിനും അനുമതിയില്ല. നാളെ വൈകുന്നേരം ആറു വരെയാണ് പരസ്യ പ്രചാരണത്തിനുള്ള അനുമതിയുള്ളത്. അതിനുശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, കലാപരിപാടികൾ തുടങ്ങിയവ പാടില്ല. ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കും. വാഹന പരിശോധന കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പരസ്യപ്രചരണത്തിന് സമാപനം കുറിച്ച് നടക്കുന്ന കൊട്ടിക്കലാശം നിരോധിച്ചതോടെ കർശന നിയന്ത്രണവുമായി പോലീസ് രംഗത്ത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്നുമുതൽ ജില്ലയിൽ കനത്ത സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചു. കൊട്ടിക്കലാശം നിരോധിച്ചതോടെ മറ്റു പേരുകളിൽ അളുകൾ കൂട്ടം കൂടിയുള്ള പ്രചാരണ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ കേരള പോലീസിന് പുറമെ കേന്ദ്രസേനയേയും…
Read Moreഎന്താവും തലശേരി? തലശേരിക്കുള്ളത് എന്നും ഇടത് അനുഭാവമുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രം
നവാസ് മേത്തർ തലശേരി: പൈതൃക നഗരമുൾപ്പെടുന്ന തലശേരി മണ്ഡലം ഇടതു കോട്ടയാണ്. എന്നും ഇടത് അനുഭാവമുള്ളവരെ മാത്രം ജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. മണ്ഡലം രൂപീകൃതമായ 1957 ല്‍ ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യറില് തുടങ്ങി കെ.പി.ആര് ഗോപാലന്, എന്‍.ഇ.ബലറാം, പാട്യം ഗോപാലന്, എം.വി.രാജഗോപാല്‍, ഇ.കെ. നായനാര്‍, കെ.പി. മമ്മുമാസ്റ്റര്, കോടിയേരി ബാലകൃഷ്ണന് തുടങ്ങി ഏറ്റവുമൊടുവിൽ എ.എൻ.ഷംസീറിലെത്തി നിൽക്കുകയാണ് വിജയികളുടെ നിര. മണ്ഡലം രൂപീകൃതമായ വര്‍ഷം മുതല്‍ രണ്ടുതവണ ജസ്റ്റിസ് വി.ആര്.കൃഷണയ്യരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. രണ്ടു പതിറ്റാണ്ട് കാലം കോടിയേരി ബാലകൃഷ്ണനായിരുന്നു. 1996ല്‍ വിജയിച്ച കെ.പി.മമ്മു മാസ്റ്റര്‍ ഇ.കെ.നായനാര്‍ക്കുവേണ്ടി എംഎല്‍എ സ്ഥാനം ഒഴിയുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയുമൊക്കെ സമ്മാനിച്ച മണ്ഡലമെന്ന പ്രത്യേകതയും തലശേരിക്കുണ്ട്.1957 മുതല്‍ 1970 വരെ സിപിഐ വിജയിച്ച മണ്ഡലമാണിത്. പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎമ്മാണ് വിജയിച്ചിട്ടുള്ളത്. 2016 ലെ തെരഞ്ഞെടുപ്പില്‍ എ.പി.അബ്ദുള്ളക്കുട്ടിയെ 34,117 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷംസീര്‍…
Read More