കോട്ടയം: ഒരു കുടുംബത്തിലെ മരണപ്പെട്ടു പോയ ആളുടെ ഒഴികെയുള്ള ആറു വോട്ടുകൾ നീക്കം ചെയ്തതായി പരാതി. വിജയപുരം പഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരനായിരുന്ന വടവാതൂർ മേപ്പുറത്ത് എം.കെ. റെജിമോന്റെ ഉൾപ്പെടെ കുടുംബത്തിലെ ആറു പേരുടെ വോട്ടുകളാണ് നീക്കം ചെയ്തതായി പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ മരണപ്പെട്ടു പോയ റെജിമോന്റെ പിതാവ് എം.കെ. കേശവന്റെ പേര് ആറാം വാർഡിലെ ബൂത്തിലുണ്ട്. ഇന്നു രാവിലെ റെജിമോനും കുടുംബാംഗങ്ങളും വോട്ട് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്ത വിവരമറിയുന്നത്. തുടർന്ന് അന്വേഷിച്ചപ്പോൾ ഇവർ നാളുകൾക്കു മുന്‍പ് ആറാം വാർഡിൽ നിന്നും 13-ാം വാർഡിലേക്ക് താമസം മാറിയതിനാലാണ് വോട്ട് നീക്കം ചെയ്തതെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ വോട്ട് 13-ാം വാർഡിലേക്ക് മാറ്റാൻ അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്കിയിരുന്നെങ്കിൽ മരിച്ചു പോയയാളുടെ പേര് മാത്രം എങ്ങനെ ആറാം വാർഡിലെ വോട്ടർ പട്ടികയിൽ…
Read MoreCategory: Loud Speaker
പോസ്റ്ററില്‍ ഫോട്ടോ വന്നത് അറിഞ്ഞിരുന്നോ? പ്രചാരണപോസ്റ്ററിൽ വയോധികയായ പാറുവിനെ മോഡലാക്കിയതു വിവാദത്തിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: ഭക്ഷ്യസുരക്ഷ സംബന്ധിച്ച എൽഡിഎഫിന്റെ പ്രചാരണപോസ്റ്ററിൽ കളമശേരി കുസാറ്റിനു സമീപം ഒറ്റമുറിയിൽ താമസിക്കുന്ന വയോധികയായ പാറുവിനെ മോഡലാക്കിയതിനെച്ചൊല്ലി വിവാദം. റേഷൻ കാർഡും കിറ്റുമായി ചിരിച്ചുകൊണ്ടിരിക്കുന്ന പാറുവിന്റെ ചിത്രമാണ് എൽഡിഎഫ് പോസ്റ്ററിലുള്ളത്. എന്നാൽ തനിക്ക് അർഹമായ റേഷനരി കിട്ടുന്നില്ലെന്നും പിങ്ക് റേഷൻകാർഡ് മാറ്റി മഞ്ഞ കാർഡാക്കാൻ ആരും സഹായിച്ചില്ലെന്നും പരിഭവം പറയുന്ന പാറുവിന്റെ വീഡിയോ യുഡിഎഫ് പ്രവർത്തകർ ചിത്രീകരിച്ചു സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ ചൂടേറിയ ചർച്ചയായി. ഈ വീഡിയോ ഹൈബി ഈഡൻ എംപി ഫേസ് ബുക്കിൽ പോസ്റ്റും ചെയ്തു. പിങ്ക് കാർഡിനു നാലു കിലോ അരിയാണ് കിട്ടുന്നതെന്നും അത് പോരെന്നും യുഡിഎഫിന്റെ വീഡിയോയിൽ പാറു മുത്തശ്ശി പറയുന്നു. പൈപ്പ്ലൈൻ റോഡിലെ പാറുവിന്റെ ഒറ്റമുറി വീട് നേരത്തേ ഷീറ്റുകൾ ഉപയോഗിച്ചുള്ളതായിരുന്നു. ഇതു കത്തിപ്പോയപ്പോൾ കുസാറ്റിലെ ബിടെക് എൻജിനീയറിംഗ് വിദ്യാർഥികളാണ് പുതുക്കി നൽകിയതെന്നും പാറു പറയുന്നു. പാറുവിനെ തെറ്റിദ്ധരിപ്പിച്ചാണ് റേഷൻ കാർഡുമായി…
Read Moreകോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്! കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്; കെ.സുരേന്ദ്രന്
കോഴിക്കോട്: സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണിത്. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടി. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി നീക്കുപോക്കിന് തയാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എല്‍ഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രന് പറഞ്ഞു.
Read Moreഅഴിമതിരഹിതമായ ഒരു സർക്കാർ കേരളത്തിൽ വരും; മലയാളത്തിൽ ട്വീറ്റ് ചെയ്ത് അമിത്ഷാ
ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ മലയാളത്തിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എല്ലാവരോടും, പ്രത്യേകിച്ച് തന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർഥിക്കുന്നുവെന്നും ഷാ പറഞ്ഞു.
Read Moreദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പം! എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി
കണ്ണൂർ: സ്വാമി അയ്യപ്പനും ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമടത്തെ പിണറായിയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പമാണ്. എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരൻ നായർ പറഞ്ഞത്.
Read Moreഅക്ഷയ് കുമാറിനു പിന്നാലെ 45 അണിയറ പ്രവർത്തകർക്കും കോവിഡ്! രാംസേതു എന്ന സിനിമയുടെ ചിത്രീകരണം നിർത്തി
മുംബൈ: നടൻ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു രാംസേതു എന്ന സിനിമയുടെ ചിത്രീകരണം നിർത്തി. അക്ഷയ് കുമാറിനു പുറമേ 45 അണിയറ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് ചിത്രീകരണം നിർത്തിയത്. മുംബൈയിലെ പുതിയ ലൊക്കേഷനിൽ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിലാണ് വൈറസ് ബാധ കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ച അണിയറ പ്രവർത്തകരിൽ കൂടുതൽ പേരും സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളാണ്. ഇവരെയെല്ലാം ക്വാറന്റൈൻ ചെയ്തിരിക്കുകയാണെന്ന് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ഞായറാഴ്ചയാണ് അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചത്.
Read Moreകുമ്പഴയിൽ അഞ്ച് വയസുകാരിയെ മർദിച്ചുകൊന്ന കേസ്! ചാടിപ്പോയ രണ്ടാനച്ഛൻ അലക്സ് പിടിയിൽ പിടിയിൽ
പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരിയായ തമിഴ് ബാലിക സജന മർദനമേറ്റ് പ്രതിയായ രണ്ടാനച്ഛൻ അലക്സ് പിടിയിൽ. കസ്റ്റഡിയിലിരിക്കെ തിങ്കളാഴ്ച അലക്സ് ഓടി രക്ഷപ്പെടുകയായിരുന്നു. പത്തനംതിട്ട നഗരത്തിൽ നിന്നാണ് അലക്സിനെ പിടികൂടിയത്. കുമ്പഴ കളീക്കൽപ്പടിക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന തമിഴ്നാട് രാജപാളയം സ്വദേശിനിയുടെ മകളാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെയാണു സംഭവം. സമീപത്തെ വീട്ടിൽ അടുക്കള ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മാതാവ് കനക കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം തിരക്കിയപ്പോൾ അലക്സ് കുഞ്ഞിനെ മർദിച്ചതായി അറിഞ്ഞു. അയൽവാസികളുടെ സഹായത്തോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുമ്പ്തന്നെ കുഞ്ഞ് മരിച്ചു കഴിഞ്ഞിരുന്നു. കഴുത്തിലും ശരീരഭാഗങ്ങളിലും മൂർച്ചയേറിയ ആയുധം കൊണ്ടു വരഞ്ഞ പാടുകളുണ്ട്. രഹസ്യ ഭാഗങ്ങളിൽ നീർക്കെട്ട് ഉള്ളതായും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അലക്സ് മർദിക്കുന്നത് പതിവായിരുന്നുവെന്ന് മാതാവ് പോലീസിന് മൊഴി നൽകി. കൂലിവേലക്കാരനാണ് അലക്സ്. കുഞ്ഞിന്റെ മൃതദേഹം ഇന്ന് കോട്ടയം…
Read Moreഅതിൽ സംശയമില്ല! പാലക്കാട് മികച്ച വിജയം നേടും, കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ഇ. ശ്രീധരൻ
മലപ്പുറം: പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർഥി ഇ. ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും. അതിൽ സംശയമില്ലെന്നും ഇ. ശ്രീധരൻ പ്രതികരിച്ചു. പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ താൻ വിജയിക്കും. ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം പാർട്ടിക്ക് വ്യത്യസ്തമായൊരു ചിത്രം നൽകിയെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ.ശ്രീധരൻ. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.
Read Moreഅപകടകാരി, മഅദനി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്കെതിരേ സുപ്രീംകോടതിയുടെ ഗുരുതര നിരീക്ഷണം. മഅദനി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുള്ള ആളാണെന്നും അപകടകാരിയാണെന്നും ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ നിരീക്ഷിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനും അവിടെ താമസിക്കാനും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റീസിന്റെ പരാമർശം. ചീഫ് ജസ്റ്റീസിനൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസ് വി.സുബ്രഹ്മണ്യൻ, അഭിഭാഷകനായിരുന്നപ്പോൾ മഅദനിക്ക് വേണ്ടി കേസിൽ ഹാജരായിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
Read Moreമാവോയിസ്റ്റുകൾ ഒരുക്കിയത് വൻ കെണി; അമിത് ഷാ ഛത്തീസ്ഗഡിലേക്ക്
റായ്പുർ: മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഛത്തീസ്ഗഡിലെത്തും. ബിജാപുർ-സുക്മ ജില്ലകളുടെ അതിർത്തിയിൽ ശനിയാഴ്ചയാണ് 22 ജവാ·ാർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അക്രമികൾക്കു തക്കതായ മറുപടി നൽകുമെന്നും ഈ രക്തച്ചൊരിച്ചിൽ പൊറുക്കാനാവാത്തതാണെന്നും അമിത് ഷാ പറഞ്ഞു. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനായി അമിത് ഷാ യോഗം വിളിച്ചിട്ടുണ്ട്. വനമേഖലയിൽ കെണിയൊരുക്കി കാത്തിരുന്ന മാവോയിസ്റ്റുകൾ ക്രൂരമായ ആക്രമണമാണ് നടത്തിയത്. സൈനികരെ വളഞ്ഞ് നാലുപാടുനിന്നും തലങ്ങും വിലങ്ങും വെടിയുതിർത്തു. മരിച്ച സൈനികരുടെ കൈയിലുണ്ടായിരുന്ന രണ്ടു ഡസനോളം ആയുധങ്ങൾ, ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ തുടങ്ങിയവ മാവോയിസ്റ്റുകൾ കൊണ്ടുപൊയി. നാലു സംഘങ്ങളായാണ് ശനിയാഴ്ച സൈനികർ ഈ പ്രദേശത്ത് സുരക്ഷാ പരിശോധനകൾക്കായി പോയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരച്ചിലിനിറങ്ങിയ സുരക്ഷാ സൈനികരെ കാത്ത് ആയുധധാരികളായ മാവോയിസ്റ്റ് സംഘം കെണിയൊരുക്കി നിലയുറപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു…
Read More