തിരുവനന്തപുരം: തന്റെ ശബരിമല പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി ഇല്ലെന്ന് സൂചിപ്പിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിച്ചു. നവകേരള സൃഷ്ടിക്ക് ഒപ്പം താനും വേണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും കടകംപള്ളി പറഞ്ഞു. ശബരിമല വിഷയത്തില്‍ പ്രതികരണങ്ങൾ നിയന്ത്രിച്ച് പരമാവധി ഒഴിയാൻ ശ്രമിക്കുമ്പോഴായിരുന്നു സിപിഎമ്മിനെ വെട്ടിലാക്കി കടകംപള്ളി ഖേദപ്രകടനം നടത്തിയത്. ശബരിമലയിൽ 2018ൽ സംഭവിച്ച കാര്യങ്ങളിൽ വലിയ വിഷമമുണ്ടെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. എന്നാല്‍ കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചത് എന്തിനെന്ന് അറിയില്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണം.
Read MoreCategory: Loud Speaker
പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതിക്കൊപ്പം നടത്തിച്ചു, കെട്ടിയിട്ടു! ഇരുവരെയും മര്‍ദിച്ചത് “ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിച്ചതിനു ശേഷം
ഭോപ്പാൽ: പീഡനത്തിനിരയായ പതിനാറു വയസുകാരിയെ പ്രതിക്കൊപ്പം നടത്തിക്കുകയും കെട്ടിയിടുകയും ചെയ്തു. മധ്യപ്രദേശിലെ അലിരാജ്പുരിലാണ് കൊടുംക്രൂരത അരങ്ങേറിയത്. ഒരു സംഘമാളുകൾ പെണ്‍കുട്ടിയെ പ്രതിയായ ഇരുപത്തിയൊന്നുകാരനൊപ്പം ഗ്രാമത്തിലൂടെ നടത്തിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പെൺകുട്ടിയുടെയും പ്രതിയുടെയും കൂടെയുള്ളവർ “ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം വിളിക്കുന്നതും ഇതിനുശേഷം ഇരുവരെയും മര്‍ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ഇതിനു പിന്നാലെയാണ് ഇരുവരെയും കെട്ടിയിട്ടത്. സംഭവമറിഞ്ഞെത്തിയ പോലീസ് ആണ് പെൺകുട്ടിയെ മോചിപ്പിച്ചതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറുപേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് 21 വയസുകാരനെയും അറസ്റ്റ് ചെയ്തു.
Read Moreസ്പെഷൽ അരി വിതരണം സർക്കാരിന് തുടരാ; തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കരുതെന്നും ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് റേഷൻ കടകൾ വഴി സർക്കാർ സ്പെഷൽ അരി നൽകുന്നത് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാരിന് അരിവിതരണം തുടരാമെന്നും ഇത് തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയം ആക്കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. അരിവിതരണം തടഞ്ഞ കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സംസ്ഥാനത്തെ മുൻഗണനേതര വിഭാഗങ്ങൾക്ക് കിലോയ്ക്ക് 15 രൂപ നിരക്കിൽ മാസം 10 കിലോ അരി നൽകുന്ന നടപടിയാണ് കമ്മീഷൻ തടഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിൽ അരിവിതരണം നിർത്തിയ സർക്കാർ വീണ്ടും മാർച്ചിൽ പുനരാരംഭിച്ചിരുന്നു. ഈ നടപടി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് വ്യക്തമാക്കിയാണ് കമ്മീഷൻ അരി വിതരണം തടഞ്ഞത്. എന്നാൽ തുടർപ്രക്രിയയുടെ ഭാഗമാണിതെന്നും അരി നൽകുമെന്നത് ബജറ്റിലെ പ്രഖ്യാപനമാണെന്നും സർക്കാർ വാദിച്ചു. അങ്ങനെയെങ്കിൽ എന്തുകൊണ്ട് കഴിഞ്ഞ ഓഗസ്റ്റിൽ നിർത്തിയെന്നായിരുന്നു കമ്മീഷന്റെ ചോദ്യം. സർക്കാരിന്റേത് ചട്ടലംഘനമാണെന്നും കമ്മീഷൻ ഹൈക്കോടതിയിൽ…
Read Moreപ്രധാനമന്ത്രി ഏപ്രിൽ രണ്ടിന് പ്രമാടത്ത്; ഒരു ലക്ഷം പേര് പങ്കെടുക്കും; ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ വേദിയില്‍
കോന്നി: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തുകൊണ്ട് ഏപ്രില്‍ രണ്ടിന് കോന്നി പ്രമാടത്തു നടക്കുന്ന വിജയ് റാലിയില്‍ ഒരു ലക്ഷം പേര് പങ്കെടുക്കും. ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ വേദിയില്‍ അണിനിരക്കും. കോന്നി നിയോജകമണ്ഡലം സ്ഥാനാര്‍ഥി കെ. സുരേന്ദ്രനു പുറമെ ജില്ലയിലെ മറ്റു നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും വിജയ് റാലിയില്‍ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് അറിയിച്ചു. രണ്ടിനു രാവിലെ 11.30 നകം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനിയില്‍ യോഗത്തനെത്തുന്നവര് പ്രവേശിക്കണം. 11 മുതല്‍ പ്രവേശനം അനുവദിക്കും. മത സാമുദായിക നേതാക്കള്‍ പ്രത്യേകം ക്ഷണിതാക്കളായെത്തും. 11.45ന് പ്രധാനമന്ത്രി എത്തും. ജില്ലയിലെ എല്ലാ ബൂത്തുകളില്‍ നിന്നും പ്രവര്‍ത്തകരെത്തും. ആതിഥ്യമരുളുന്ന കോന്നി നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രം 30,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Read Moreസ്പീക്കർ പദവി കുറച്ചുനാൾ, അതിനുള്ളിൽ പണമുണ്ടാക്കണം; വ്യക്തിപരമായ ദുരുദ്ദേശ്യത്തോടെ തന്നെ ഫ്ളാറ്റിലേക്കു വിളിച്ചു വരുത്തി; സ്വപ്ന സുരേഷ് ഇഡിക്ക് നല്കിയ മൊഴികൾ ഞെട്ടിക്കുന്നത്
കൊച്ചി: സ്പീക്കര്‍ ശ്രീരാമകൃഷ്ണന് വ്യക്തിപരമായ ദുരുദ്ദേശ്യത്തോടെ തന്നെ ഫ്ളാറ്റിലേക്കു വിളിച്ചു വരുത്തിയെന്നു വ്യക്തമാക്കി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഇഡിക്ക് നല്കിയ മൊഴി പുറത്തു വന്നു. അട്ടക്കുളങ്ങരയിലെ വനിതാ ജയലില്‍ കഴിയുമ്പോള്‍ കഴിഞ്ഞ ഡിസംബര്‍ 16 ന് ഇഡിയുടെ ചോദ്യം ചെയ്യലില്‍ നല്കിയ മൊഴിയാണു പുറത്തു വന്നത്. സ്പീക്കറുടെ താത്പര്യത്തിന് വഴങ്ങാത്തതിനാല്‍ ഒമാനിലെ മിഡില്‍ ഈസ്റ്റ് കോളജില്‍ വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണന് നല്കിയ ഹര്‍ജിയില്‍ ഈ മൊഴിയടക്കമുള്ള വിവരങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. വളരെക്കുറച്ചു കാലമേ സ്പീക്കര്‍ പദവിയുണ്ടാകൂവെന്നും അതിനിടെ സമ്പാദ്യമുണ്ടാക്കണമെന്നും ഇതു കോണ്‍സുല്‍ ജനറലിനോടു പറയണമെന്നും ശ്രീരാമകൃഷ്ണന് ആവശ്യപ്പെട്ടുവെന്നതുള്പ്പെടെ മൊഴിയില്‍…
Read Moreവിമാന ജീവനക്കാരിയുടെ ശ്രദ്ധയിൽ പെട്ടില്ലായിരുന്നെങ്കിൽ; പറക്കലിനിടെ വിമാനത്തിന്റെ അടിയന്തരവാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരൻ പിടിയിൽ
വാരാണസി: പറക്കലിനിടെ വിമാനത്തിന്റെ എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഗൗരവ് എന്നയാളാണ് അറസ്റ്റിലായത്. വാരാണസിയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് നാടകീയ സംഭവം. അടിയന്തരവാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ വിമാനജീവനക്കാരിയും സഹയാത്രക്കാരും ചേർന്നു തടയുകയായിരുന്നു. വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയർന്ന ഉടനെ ഗൗരവ് സീറ്റിൽ നിന്നെഴുന്നേറ്റ് എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട വിമാന ജീവനക്കാരി മറ്റു യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ പിന്തിരിപ്പിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വിമാനത്തിൽ 89 യാത്രക്കാരുണ്ടായിരുന്നു. വിമാനം വാരാണസി വിമാനത്താവളത്തിൽ ഇറങ്ങി ഇയാളെ സിഐഎസ്എഫിനും തുടർന്ന് പ്രാദേശിക പോലീസിനും കൈമാറിയെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
Read Moreപാലക്കാട് മണ്ഡലത്തിൽ വികസനത്തിന്റെ കാര്യത്തിൽ സ്ഥാനാർത്ഥികൾ ഒറ്റക്കെട്ട്! മൂവരും പറഞ്ഞത് ഇങ്ങനെ…
പാലക്കാട്: തങ്ങൾ വിജയിച്ചാൽ പാലക്കാട് മണ്ഡലത്തിൽ സമഗ്ര വികസനം നടപ്പാക്കുമെന്ന് നയം വ്യക്തമാക്കി പാലക്കാട് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികൾ. ജില്ല നേരിടുന്ന അടിസ്ഥാനപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്നും സ്ഥാനാർഥികൾ പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ, എൽഡിഎഫ് സ്ഥാനാർഥി സി.പി.പ്രമോദ്, എൻഡിഎ സ്ഥാനാർഥി ഇ.ശ്രീധരൻ എന്നിവർ വികസന കാഴ്ചപ്പാടും ആശയങ്ങളും തുറന്നുപറഞ്ഞത്. തന്റെ 67 വർഷത്തെ ഒൗദ്യോഗിക ജീവിതത്തിലെ അനുഭവ സന്പത്തും പരിചയവും ജില്ലയെ വികസനകുതിപ്പിലേക്ക് എത്തിക്കാൻ ഉപയോഗിക്കുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ പറഞ്ഞു. വ്യാവസായിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ ഉൗന്നൽ നൽകിയിട്ടുള്ള വികസനമായിരിക്കും നടപ്പിലാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്ത് വർഷക്കാലം എംഎൽഎ എന്ന നിലയിൽ ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഷാഫി പറന്പിൽ പറഞ്ഞു. മെഡിക്കൽ കോളജ്, വിക്ടോറിയ കോളജിലെ സിവിൽ സർവീസ് അക്കാദമി എന്നിവക്ക് പുറമെ…
Read More45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ; ദിവസം രണ്ടര ലക്ഷം പേർക്കു വീതം; 45 ദിവസം കൊണ്ടു ലക്ഷ്യം കൈവരിക്കാൻ തീരുമാനം
തിരുവനന്തപുരം: 45 വയസിനു മുകളിൽ പ്രായമുള്ളവർക്കു കോവിഡ് വാക്സിൻ നൽകിത്തുടങ്ങുന്ന ഏപ്രിൽ ഒന്നു മുതൽ ദിവസം രണ്ടര ലക്ഷം പേർക്കു വീതം വാക്സിൻ നൽകി 45 ദിവസം കൊണ്ടു ലക്ഷ്യം കൈവരിക്കാൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഇതിനായി കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശ പ്രകാരം കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസായി എടുത്തിട്ടുള്ളവർ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് 42 ദിവസം മുതൽ 56 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് എടുക്കണം. കോവാക്സിൻ ആദ്യ ഡോസായി എടുത്തിട്ടുള്ളവർ ആദ്യഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കണം. വാക്സിനേഷൻ കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കുവാൻ പൊതുജനങ്ങൾ തയാറാകണമെന്ന് ആരോഗ്യ വകുപ്പ് അഭ്യർഥിച്ചു
Read Moreശമ്പളവും പെൻഷനും മുടങ്ങില്ല; ദുഃഖവെള്ളിയാഴ്ചയും ഈസ്റ്ററിനും ട്രഷറി പ്രവർത്തിക്കും; സർക്കുലർ പുറത്തിറങ്ങി
തിരുവനന്തപുരം: പൊതു അവധി ദിവസങ്ങളായ ദുഃഖവെള്ളിയും ഈസ്റ്റർ ഞായറും ഈ വർഷം സംസ്ഥാനത്തെ ട്രഷറികൾ പ്രവർത്തിക്കും. ഇത് സംബന്ധിച്ചുളള ട്രഷറി ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി. 11-ാം ശന്പള പരിഷ്ക്കരണ ഉത്തരവ് അനുസരിച്ചുള്ള പുതുക്കിയ ശന്പളവും പെൻഷനും ഏപ്രിൽ മൂന്നു മുതൽ വിതരണം ചെയ്യുന്നതിന്റെ ഭാഗമായാണ് ദുഃഖവെള്ളി, ഈസ്റ്റർ ഞായർ എന്നിവ ട്രഷറി വകുപ്പിന് പ്രവൃത്തി ദിനമാക്കിയതെന്നാണ് സർക്കുലറിൽ പറയുന്നത്. ഈ ദിവസങ്ങളിൽ ഹാജരാകുന്നവർക്ക് മറ്റൊരു ദിവസം കോന്പൻസേറ്ററി അവധി അനുവദിക്കും. ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് നിയന്ത്രിത അവധി ആയിരിക്കുമെന്നും സർക്കുലറിൽ പറുന്നു.
Read Moreഷമ മുഹമ്മദിനും ഇരട്ട വോട്ട്! ആരോപണവുമായി സിപിഎം; സിപിഎം ആരോപണം തെറ്റെന്ന് ഷമ
കണ്ണൂർ: എഐസിസി മാധ്യമ വക്താവ് ഷമ മുഹമ്മദിനും ഇരട്ട വോട്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ ആരോപണം. കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ 89-ാം ബൂത്തിലാണ് രണ്ട് വോട്ടും. 89ാം ബൂത്തിലെ 532ാം നമ്പർ വോട്ടറായ ഷമ മുഹമ്മദ് വിലാസത്തോടൊപ്പം പിതാവ് മുഹമ്മദ് കുഞ്ഞിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. ഇതേ ബൂത്തിലെ 125-ാം നമ്പർ വോട്ടറും ഷമ മുഹമ്മദാണ്. ഇരട്ട വോട്ട് സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അതേസമയം, സിപിഎം ആരോപണം തെറ്റെന്ന് ഷമ പ്രതികരിച്ചു. സിപിഎം തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു.
Read More