ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ ഗൃഹനാഥന് വീടിനുള്ളിൽ വെടിയേറ്റു മരിച്ച സംഭവത്തില്‍ മൂന്നംഗ നായാട്ടു സംഘം അറസ്റ്റില്‍. മാവടി തകിടിയേല്‍ സജി (50 ), മുകളേല്‍പറമ്പില്‍ ബിനു (40 ), അടിമാലി മുനിയറ കല്ലിടുക്കില്‍ വിനീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. നെടുംകണ്ടം മാവടി പ്ലാക്കല്‍ സണ്ണി(57)യാണ് ചൊവ്വാഴ്ച രാത്രി വീടിനുള്ളില്‍ തലയ്ക്കു വെടിയേറ്റു മരിച്ചത്. സംഭവം നായാട്ടിനിടെ നടന്ന കൊലപാതകമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. നാ യാട്ടിനിടെ വീടിനോട് ചേര്‍ന്നുനിന്ന മൃഗത്തെ വെടിവെച്ചപ്പോള്‍ അബദ്ധത്തില്‍ സണ്ണിക്ക് വെടിയേറ്റതെന്നാണ് പ്രതികള്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തുനിന്നു വെടിവച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസന്വേഷണത്തിനായി കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തില്‍ 50 അംഗ പ്രത്യേക സംഘത്തിന് രൂപം നല്‍കിയിരുന്നു. ചൊവ്വാഴ്ച…
Read MoreCategory: Loud Speaker
ഹോസ്റ്റലില്‍ ഭക്ഷണം മുടങ്ങി ! പ്രിന്‍സിപ്പലിനെ ‘വാഴ’യാക്കി എസ്എഫ്ഐ പ്രതിഷേധം; കെ വിദ്യയ്ക്കെതിരേ നടപടിയെടുത്ത അതേ പ്രിന്‍സിപ്പല്‍…
അട്ടപ്പാടി ഗവ. കോളേജില്‍ പ്രിന്‍സിപ്പലിനെ ‘വാഴ’യാക്കി പ്രതിഷേധിച്ച് എസ്എഫ്ഐ. കോളേജ് ഹോസ്റ്റലില്‍ ഉച്ചഭക്ഷണം മുടങ്ങിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രിന്‍സിപ്പല്‍ ലാലി വര്‍ഗീസിനെ വാഴയോട് ഉപമിച്ച് എസ്എഫ്ഐ സമരം നടത്തിയത്. ആറുമാസമായി ഹോസ്റ്റലിലെ ശുചീകരണ തൊഴിലാളികള്‍ക്കും പാചകക്കാര്‍ക്കും വേതനം ലഭിച്ചിരുന്നില്ല. ഇവര്‍ നടത്തിയ പണിമുടക്ക് സമരത്തിന് പിന്തുണയുമായാണ് എസ്എഫ്ഐ എത്തിയ വാഴ സമരം നടത്തിയത്. എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യ അട്ടപ്പാടി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചയാളാണ് ലാലി വര്‍ഗീസ്. പോലീസ് ഇടപെട്ട് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമുണ്ടാക്കി. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ്, ഹോസ്റ്റലില്‍ ഭക്ഷണ വിതരണ ചുമതലയെന്നും പ്രശ്നം പരിഹരിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. മഹാരാജാസ് കോളേജില്‍ അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് ‘വാഴയാണെങ്കില്‍ കുലയ്ക്കുകയെങ്കിലും ചെയ്യും പ്രിന്‍സിപ്പല്‍ ഒന്നും ചെയ്യുന്നില്ല’ എന്ന് മുദ്രാവാക്യം വിളിച്ച് പ്രിന്‍സിപ്പല്‍ എന്നെഴുതിയ ബോര്‍ഡ്…
Read Moreപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയിൽ മൂന്ന് പത്രികകൾ തള്ളി; മത്സരരംഗത്ത് ഏഴുപേര്‍
കോട്ടയം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ആകെ ഏഴ് സ്ഥാനാര്‍ഥികള്‍. സൂക്ഷ്മപരിശോധനയില്‍ മൂന്ന് പത്രികകള്‍ തള്ളി. സ്വതന്ത്രനായി റിക്കാര്‍ഡുകള്‍ക്ക് വേണ്ടി മല്‍സരിക്കുന്ന പദ്മരാജന്റേയും എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകളാണ് തള്ളിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയ ആയിരുന്നു എല്‍ഡിഎഫ് ഡമ്മി സ്ഥാനാര്‍ഥി. മഞ്ജു എസ്. നായര്‍ എന്‍ഡിഎ ഡമ്മി സ്ഥാനാര്‍ഥി. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണികളുടെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം എഎപി സ്ഥാനാര്‍ഥിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥികളായ പി.കെ. ദേവദാസ്, സന്തോഷ് ജോസഫ്, ഷാജി എന്നിവരുടെയും പത്രിക അംഗീകരിച്ചു. എല്‍ഡിഎഫിനായി സിപിഎമ്മിന്റെ ജെയ്ക് സി. തോമസ്, യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ചാണ്ടി ഉമ്മന്‍, എന്‍ഡിഎയ്ക്കായി ബിജെപിയുടെ ജി.ലിജിന്‍ ലാല്‍, ആംആദ്മി പാര്‍ട്ടിയുടെ ലൂക്ക് തോമസ് എന്നിവരാണ് പ്രധാനമായും തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടില്ലെന്നതിനാല്‍ പുതുപ്പള്ളിയില്‍ അന്തിമ ചിത്രമായെന്ന് പറയാനാകില്ല. 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന…
Read Moreനില്ക്കാന് സ്ഥമില്ല, വാക്കേറ്റം ഒടുവില്‍ കയ്യാങ്കളിയിലേക്ക്; മെട്രോയില്‍ സ്ത്രീകള്‍ തമ്മില്‍ പൊരിഞ്ഞ അടി
ഡല്‍ഹി മെട്രോ വാര്‍ത്തകളിലെ നിറസാന്നിധ്യമാണ്. ഫോട്ടോഷൂട്ടിനും, ഇന്‍സ്റ്റഗ്രാം റീലിനുമൊക്കെയായി ആളുകള്‍ ഇപ്പോള്‍ എത്തുന്നത് മെട്രോയിലേക്കാണ്. ഈ സംഭവങ്ങളുടെയൊക്കെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷമാകാറുണ്ട്. കൗതുകരമായ ഇത്തരം സംഭവങ്ങൾ നടക്കുന്നതോടൊപ്പം തന്നെ യാത്രക്കാര്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷത്തിന്റെയും വാക്ക് തര്‍ക്കത്തിന്റെയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. എന്നാൽ സമാനമായൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മെട്രോയില്‍ നില്ക്കാന് സ്ഥലമില്ലാത്തതിന്റെ പേരില്‍ രണ്ട് സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റമാണ് വീഡിയോയില്‍. രണ്ട്പേരും സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം തുടങ്ങി. തുടര്‍ന്ന് പരസ്പരം സ്ഥലം നൽകി മാറിനില്ക്കാന് ഇരുവരും തയാറാകാത്തതിനെ തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിലേക്കെത്തി. സമീപത്ത് നില്ക്കുന്നവര് ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവര്‍ അത് കേള്‍ക്കാന്‍ തയാറായില്ല. ഇവര്‍ക്കൊപ്പം മെട്രോയില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
Read Moreഇരട്ട വിജയം..! സംസ്ഥാനത്ത് കൂടുതൽ കാലം മുഖ്യമന്ത്രി;അച്യുതമേനോനെ മറികടന്ന് പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായവരുടെ പട്ടികയിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്തെത്തി. സി. അച്യുതമേനോനെ മറികടന്നാണ് പിണറായി വിജയൻ ഇന്ന് മൂന്നാം സ്ഥാനത്തെത്തിയത്. തുടർച്ചയായി രണ്ട് മന്ത്രിസഭകളെ നയിച്ച മുഖ്യമന്ത്രിയും പിണറായി വിജയനാണ്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇ.കെ. നായനാരും രണ്ടാം സ്ഥാനത്ത് കെ. കരുണാകരനുമാണ്. 2,640 ദിവസങ്ങളാണ് സി.അച്യുതമേനോനൻ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത്. പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് ഇന്ന് 2,641ാം ദിവസമാണ്. ഇ.കെ.നായനാർ 4,009 ദിവസങ്ങളും കെ.കരുണാകരൻ 3,246 ദിവസങ്ങളും മുഖ്യമന്ത്രി സ്ഥാനത്തിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരിൽ ഒന്നാം സ്ഥാനത്ത് 1994 ഡിസംബർ 12 മുതൽ 2019 മേയ് 27വരെ സിക്കിം മുഖ്യമന്ത്രിയായിരുന്ന പവൻകുമാർ ചാംലിങ്ങ് ആണ്. രണ്ടാം സ്ഥാനത്ത് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആണ്.
Read Moreവാതിൽപ്പടി സേവനം അവതാളത്തിൽ ! കുട്ടനാട്ടിലെ റേഷൻ വിതരണം മുടങ്ങും
മങ്കൊമ്പ്: സൗജന്യ ഓണക്കിറ്റുകളുടെ വിതരണമടക്കം ഉപേക്ഷിച്ചതിനുപിന്നാലെ റേഷൻകടകളിൽ അവശ്യവസ്തുക്കളുമെത്തുന്നില്ലെന്നു പരാതി. ഓണത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും വിതരണം ചെയ്യേണ്ട സാധനങ്ങൾ ഇതുവരെയും റേഷൻ കടകളിൽ എത്തിച്ചേർന്നിട്ടില്ലെന്നാണ് ചില്ലറ റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നത്. ഓണം പ്രമാണിച്ചു നീല, വെള്ള കാർഡുടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച സ്പെഷൽ അരിയും ആട്ടയുമടക്കം താലൂക്കിലെ 60 ശതമാനം കടകളിലും സ്റ്റോക്ക് ഇനിയും എത്തിയിട്ടില്ല. റേഷൻ കടകൾക്കു സാധനങ്ങളെത്തിക്കേണ്ട ഡോർ ഡെലിവറി സമ്പ്രദായത്തിലെ അപാകതകളാണ് സാധനങ്ങളെത്താൻ വൈകുന്നതെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. പുതിയ കരാറുകാരാണ് ഡോർ ഡെലിവറി സേവനത്തിനായി കരാർ എടുത്തിട്ടുള്ളത്. സാധനങ്ങളെത്തിക്കുന്നതിൽ ഇവർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്നും ആക്ഷേപമുണ്ട്. നിലവിലെ സ്ഥിതി തുടരുന്നത് ഓണക്കാലത്തു കൂടുതൽ ബുദ്ധമുട്ടുകളുണ്ടാക്കുമെന്ന് ഇവർ പറയുന്നു. മാസാവസാനം ഓണത്തിനുശേഷം റേഷൻ കടകൾ അവധിയായതിനാൽ, ഈ മാസത്തെ റേഷൻ വാങ്ങാൻ കാർഡുടമകൾക്ക് ഇനിയും വെറും 10 ദിവസങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂ. ഇത് വ്യാപാരികളും…
Read Moreഅനുമതി പത്രവും പാസുമില്ല ! മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു
മല്ലപ്പള്ളി: അനധികൃതമായി പാറയും പച്ചമണ്ണും ഖനനം ചെയ്തതിന് മണ്ണുമാന്തി യന്ത്രം കീഴ്വായ്പൂര് പോലീസ് പിടിച്ചെടുത്തു. കീഴ്വായ്പൂര് മണ്ണുമ്പുറത്തെ സ്വകാര്യ പുരയിടത്തിലെ പറമ്പില്‍ ഖനനം നടത്തിയ ജെസിബിയാണ് രഹസ്യവിവരത്തേതുടര്‍ന്ന്, എസ്ഐ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വൈകുന്നേരം പിടിച്ചെടുത്തത്. അനുമതിപത്രമോ പാസോ ഇല്ലാതെ മണ്ണെടുപ്പ് നടത്തിയതിനാണ് നടപടി. മണ്ണും പാറയും ഇവിടെ നിന്നു വന്‍തോതില്‍ അനധികൃത ഖനനം നടത്തി കടത്തിയതായി വ്യക്തമായതിനേത്തുടര്‍ന്ന്, ഇത് തടയുന്നതിനുവേണ്ട നടപടി പോലീസ് സ്വീകരിച്ചു. അനന്തര നടപടികള്‍ക്കായി ജിയോളജി വകുപ്പിന് കൈമാറിയതിനേതുടര്ന്ന് പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടുകൊടുത്തു. എഎസ്്ഐ ഉണ്ണികൃഷ്ണന്, സിപിഒ വരുണ്‍ കൃഷ്ണന് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Read Moreമണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്! ആയുധങ്ങളും ലഹരിവസ്തുക്കളും പിടിച്ചെടുത്തു
ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും അക്രമം. ബെഥേല്‍, കോട്രുക് അടക്കമുള്ള ഗ്രാമങ്ങള്‍ക്കു സമീപമുള്ള കുന്നുകളില്‍ വെടിവയ്പുണ്ടായി. പലയിടത്തും ഇപ്പോഴും വെടിവയ്പു തുടരുകയാണ്. ബിഷ്ണുപുരും ചുരാചന്ദ്പുരും അടക്കമുള്ള സംഘര്‍ഷമേഖലകളില്‍ സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ആയുധങ്ങളും ലഹരിമരുന്നുകളും പിടിച്ചെടുത്തു. ഗ്രനേഡുകള്‍, തോക്കുകള്‍, വെടിയുണ്ടകള്‍ തുടങ്ങിയവയാണ് കണ്ടെത്തിയത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.അതേസമയം കലാപവുമായി ബന്ധപ്പെട്ടുള്ള 11 കേസുകള്‍ അന്വേഷിക്കാന്‍ സിബിഐ 53 അംഗ സംഘത്തെ രൂപീകരിച്ചു. ഇതില്‍ 29 പേര് വനിതാ ഉദ്യോഗസ്ഥരാണ്. ഇത്രയധികം വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സിബിഐ അന്വേഷണ സംഘം രൂപീകരിക്കുന്നത് ഇതാദ്യമായാണ്.
Read Moreകോൺഗ്രസ് എംഎൽഎയ്ക്ക് വധഭീഷണി ! രണ്ടു പേർ പിടിയിൽ
ചണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസ് എംഎൽഎ നീരജ് ശർമയെയും അമ്മയെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഔറംഗബാദ് ഗ്രാമവാസിയായ ബൻസിലാൽ, അദ്ദേഹത്തിന്റെ സഹായി ദിനേശ് എന്നിവരാണ് അറസ്റ്റിലായത്. മിൽക്ക് ഡയറി നടത്തിപ്പുകാരനാണ് ബൻസിലാൽ. ഫരീദാബാദിൽനിന്നുള്ള എംഎൽഎയാണ് നീരജ് ശർമ. ചൊവ്വാഴ്ചയാണ് അദ്ദേഹം സരൺ പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ചു പരാതി നൽകിയത്. എംഎൽഎയുടെ അനാവശ്യ ഇടപെടൽ കാരണം പാർവതിയ കോളനിയിലുള്ള പശുവളർത്തൽ കേന്ദ്രത്തിൽനിന്നു തനിക്കു പുറത്താകേണ്ടി വരികയും ധാരാളം സാമ്പത്തിക നഷ്ടം സംഭവിക്കുകയും ചെയ്തെന്നും അതിനാലാണ് വധഭീഷണി മുഴക്കിയതെന്നും ബൻസിലാൽ പോലീസിനോടു പറഞ്ഞു.
Read Moreപന്ത്രണ്ട് വർഷത്തിന് ശേഷം അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം; മനസും പൗരത്വവും- രണ്ടും ഹിന്ദുസ്ഥാനി
ന്യൂഡൽഹി: ബോളിവുഡ് നടൻ അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം. സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പൗരത്വം ലഭിച്ച കാര്യം നടൻതന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മനസും പൗരത്വവും- രണ്ടും ഹിന്ദുസ്ഥാനി എന്ന് നടൻ ട്വിറ്ററിൽ കുറിച്ചു. 2011ലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. അതോടെ അക്ഷയ് കുമാറിന്റെ ഇന്ത്യൻ പൗരത്വം നഷ്ടമായി. 12 വർഷത്തിനുശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം വീണ്ടും ലഭിക്കുന്നത്.
Read More