തിരുവനന്തപുരം: ഗവര്‍ണറെ പിണക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. നിര്‍ണായക ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കിലും കോടതിയെ സമീപിക്കേണ്ടെന്നാണ് ധാരണ. ഗവര്‍ണറുമായുള്ള തുറന്ന യുദ്ധം കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചാന്‍സിലര്‍ ബില്‍, ലോകായുക്ത ബില്‍ അടക്കമുള്ള നിര്‍ണായക ബില്ലുകള്‍ നിയമസഭ പാസാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഗവര്‍ണര്‍ ഒപ്പ് വച്ചിരുന്നില്ല. ഇതിനെതിരേ കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിന് നേരത്തേ നിയമോപദേശം ലഭിച്ചിരുന്നു. എന്നാൽ ഗവര്‍ണര്‍ക്കെതിരേ കോടതിയിയെ സമീപിച്ചാല്‍ പിന്നീട് ഒത്തുതീര്‍പ്പിനുള്ള സാധ്യത മങ്ങുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ ആലോചിച്ച് മതിയെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.
Read MoreCategory: Loud Speaker
ലൈംഗികപീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചില്‍ഡ്രന്‍സ് ഹോമില്‍ ജീവനൊടുക്കി !
ലൈംഗികപീഡനത്തിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം ഊന്നുകല്‍ ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ഭയ വഴി പുനരധിവസിപ്പിച്ച ആദിവാസി പെണ്‍കുട്ടിയാണ് ഇന്നലെ രാത്രി 10 മണിയോടുകൂടി താമസസ്ഥലത്തെ ശുചി മുറിയില്‍ ഷാളുപയോഗിച്ച് തൂങ്ങി മരിച്ചത്. ഉടനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. പോക്സോ കേസിലെ അതിജീവിതയായ പെണ്‍കുട്ടി രണ്ട് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read Moreകുടകില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചു ! ജോലികഴിഞ്ഞ് മടങ്ങിയ മലയാളി യുവതി മരിച്ചു
കുടക് ജില്ലയിലെ വിരാജ്പേട്ടിന് സമീപം അമ്മാട്ടിയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച്, ബാങ്കുദ്യോഗസ്ഥയായ മലയാളി യുവതി മരിച്ചു. തൃശ്ശൂര്‍ പാണഞ്ചേരി സ്വദേശി അമൃത(25)യാണ് മരിച്ചത്. പാണഞ്ചേരി വിളക്കത്തറ (നന്ദനം) പ്രകാശന്റെയും ഉഷയുടെയും (നഴ്സ്, മാരായ്ക്കല്‍ ആരോഗ്യ ഉപകേന്ദ്രം) മകളാണ്. കനറാ ബാങ്ക് അമ്മാട്ടി ശാഖയില്‍ ജോലിചെയ്യുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ അമൃത സഞ്ചരിച്ച സ്കൂട്ടര്‍ എതിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ മൈസൂരു അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിരാജ്പേട്ട് റൂറല്‍ പോലീസ് കേസെടുത്തു. സഹോദരി: അശ്വതി
Read Moreമാസപ്പടി അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വരും; മുഖ്യമന്ത്രിയും മകളും പണം കൈപ്പറ്റിയതിന് രേഖകളുണ്ടെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ കരിമണൽ കന്പനിയിൽനിന്നു മാസപ്പടി കൈപ്പറ്റിയ സംഭവം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നടന്നത് കോടികളുടെ അഴിമതിയാണ്. മുഖ്യമന്ത്രിയും മകളും പണം കൈപ്പറ്റിയതിന് രേഖകളുണ്ട ്. ഈ സംഭവം ഒതുക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. നിയമസഭയിൽ ഈ വിഷയം കോണ്‍ഗ്രസ് അവതരിപ്പിച്ചില്ല. ഇക്കാര്യത്തിൽ കോണ്‍ഗ്രസ് സിപിഎമ്മുമായി ഒത്തുതീർപ്പുണ്ടാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നിലച്ചുപോയതെന്നും ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ കെ. സുരേന്ദ്രൻ ആരോപിച്ചു.
Read Moreതാരപ്രചാരണത്തിനൊരുങ്ങി പുതുപ്പള്ളി;എത്തുന്നത് മന്ത്രിമാരുടെയും നേതാക്കളുടെയും വലിയനിര
കോട്ടയം: മുഖ്യമന്ത്രി, പ്രതിക്ഷനേതാവ്, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങി നിരവധി പേരാണ് പുതുപ്പള്ളിയുടെ മണ്ണില്‍ പ്രചാരണത്തിനെത്തുന്നത്. പുതുപ്പള്ളിയില്‍ ഒരുവികസനവുമില്ലെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ ആരോപണങ്ങള്‍ക്കു അതേ നാണയത്തില്‍ മറുപടി നല്കാന് യുഡിഎഫും സജ്ജമായതോടെ വീറുംവാശിയും കൂടുകയാണ്. പുതുപ്പള്ളിയിലെ വികസനം എവിടെ എന്ന് ചാണ്ടി ഉമ്മനോടും ചോദ്യങ്ങള്‍ ഉയരുന്നു. പുതുപ്പള്ളിയിലെ വികസനത്തിന്റെ പട്ടിക തയാറാക്കിയാണ് യുഡിഎഫ് തിരിച്ചടിക്കൊരുങ്ങുന്നത്. ഇന്നലെ അകലക്കുന്നം തെക്കുംതലയില്‍ സ്ഥിതി ചെയ്യുന്ന കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥികളുടെ മുന്നിലെത്തിയ ചാണ്ടി ഉമ്മനോടും വികസനത്തെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. കോളജിനു ശിലപാകിയതും ഉദ്ഘാടനം നടത്തിയതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്നു ശിലാഫലകം കാണിച്ചു കൊടുത്തപ്പോഴാണ് വിദ്യാര്‍ഥികള്‍ക്കും മനസിലായത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തറക്കല്ലിട്ട സ്ഥാപനത്തിന് തുടര്‍ന്നു വന്ന അഞ്ചുവര്‍ഷക്കാലം എല്‍ഡിഎഫ് ഒന്നും ചെയ്യാത്തതും പിന്നീട് വന്ന ഉമ്മന്‍ചാണ്ടി നിര്‍മിച്ചതും…
Read Moreസുരക്ഷാവലയത്തിൽ മുഖ്യമന്ത്രിക്ക് ഇന്ന് വന്ദേഭാരതിൽ കന്നി യാത്ര; നിരീക്ഷണം ശക്തമാക്കി പോലീസ്
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് വന്ദേ ഭാരതിൽ യാത്രചെയ്യും. മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്രയാണിത്. മകൾ വീണാ വിജയന്റെ പേരിൽ ആരോപണങ്ങളുയർന്ന സാഹചര്യത്തിലും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഭൂമിസർവേ നടപടികൾ ആരംഭിച്ചതിനാലും പ്രതിപക്ഷ പ്രതിഷേധമുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ കനത്ത സുരക്ഷയിലായിരിക്കും മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രി യാത്രചെയ്യുന്ന കോച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും.വിമാനത്തിൽ മുൻപ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായതും സുരക്ഷ ശക്തമാക്കാൻ കാരണം. വന്ദേ ഭാരത് എക്സ്പ്രസിന് നിരന്തരം കല്ലേറുണ്ടാകുന്നതിനാൽ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തീവണ്ടി പുറപ്പെടുംമുൻപ് ഡ്രോൺ പറത്തിയും പരിശോധനയുണ്ടാകും.വന്ദേ ഭാരത് എക്സ്പ്രസിന് സ്റ്റോപ്പുള്ള എറണാകുളം വരെയുള്ള സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കുന്നത്. കൂത്തുപറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് നിയന്ത്രണങ്ങളെന്ന് പോലീസ് അറിയിച്ചു.
Read Moreഎന്റെ ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസമായിട്ടും ഉത്തരമില്ല; മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴല്നാടന്
കോട്ടയം: താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസമായിട്ടും ഉത്തരമില്ല. മാത്യു കുഴല്നാടന് എംഎല്‍എ ഇന്ന് വീണ്ടും മാധ്യമങ്ങളെ കാണും. വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണര്‍കാട് മണ്ഡലത്തിന്റെ ചുമതല വഹിക്കുന്നത് കുഴല്‍നാടനാണ്. വൈകിട്ട് മണര്‍കാട് വച്ചാകും എംഎല്‍എ മാധ്യമങ്ങളെ കാണുകയെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ എന്നു മാത്യു കുഴല്നാടന് എംഎല്‍എ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാകും വൈകുന്നേരം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കുകയെന്നാണ് സൂചന.
Read Moreആദ്യം ലൂണ, പിന്നെ ചന്ദ്രയാൻ..! ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് 23ന്
ബംഗളൂരു: ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തിനു മുൻപു റഷ്യയുടെ ലൂണ-25 പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങും. ചന്ദ്രയാൻ ജൂലൈ 14നും ലൂണ ഓഗസ്റ്റ് 10നുമാണ് വിക്ഷേപിച്ചത്. ചന്ദ്രയാന്‍ ഒന്നോ രണ്ടോ ദിവസം മുന്‍പ് ചന്ദ്രന്റെ ഉപരിതലത്തിൽ ലൂണ ഇറങ്ങുമെന്നാണ് സൂചന. ചന്ദ്രയാന്റെ റോക്കറ്റിനേക്കാൾ കൂടുതൽ ശക്തമായ സോയൂസ് റോക്കറ്റിന്റെ സഹായത്തോടെയാണു ലൂണയുടെ സഞ്ചാരം. അതേസമയം, പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെടുത്തിയതോടെ ചന്ദ്രയാൻ 3 മറ്റൊരു പ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടു. മൊഡ്യൂൾ ഇപ്പോൾ ചന്ദ്രന്റെ ഉപരിതലത്തോട് അടുക്കുന്ന ഒരു ഭ്രമണപഥത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് 23നാണ് തീരുമാനിച്ചിരിക്കുന്നത്
Read Moreകടംകേറി കുത്തുപാളയെടുത്ത് കേരളം ! ഈ വര്‍ഷം ഇതുവരെ എടുത്തത് 18,500 കോടി; ഏഴുമാസത്തില്‍ ഇനി എടുക്കാവുന്നത് 2000 കോടി മാത്രം
കേരളം മുങ്ങുന്ന കപ്പലാണെന്ന തോന്നലാണ് യുവാക്കളെ കൂട്ടത്തോടെ നാടുവിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് പലരും പറയുന്നത്. ഈ വാക്കുകളെ ശരിവയ്ക്കും വിധത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്ക്. നിത്യച്ചെലവിനും പെന്‍ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാനിരിക്കുകയാണ് കേരള സര്‍ക്കാര്‍. നിത്യചെലവിനും പെന്‍ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാന്‍ കേരള സര്‍ക്കാര്‍. 2,000 കോടി രൂപകൂടിയാണ് കടം എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കാനും കെഎസ്ആര്‍ടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നല്‍കാനും ഈ തുക വിനിയോഗിക്കും. ക്ഷേമപെന്ഷന് വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു. ഇതോടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വര്‍ഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. 20,521 കോടിയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില്‍ 15,390 കോടി രൂപ മാത്രമേ…
Read Moreആളുകളില്‍ നിന്ന് പണം വാങ്ങിയ ശേഷം ഭാര്യയോട് നഗ്നയായി വീഡിയോ കോള്‍ ചെയ്യാനാവശ്യപ്പെട്ട് മര്‍ദ്ദനം ! ഭര്‍ത്താവിനെതിരേ കേസ്
നഗ്നയായി വീഡിയോ കോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ച ഭര്‍ത്താവിനെതിരേ കേസെടുത്തു. പാലായില്‍ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20കാരിയായ യുവതി നീലേശ്വരം പോലീസില്‍ പരാതി നല്‍കിയത്. നഗ്നയായി വീഡിയോകോള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചപ്പോള്‍ ശാരീരികമായി മര്‍ദ്ദിക്കുകയും ചെയ്തെന്നുമാണ് പരാതി. ആളുകളില്‍നിന്ന് പണം വാങ്ങിയ ശേഷം തന്നെ ഭീഷണിപ്പെടുത്തി വിവസ്ത്രയായി നിന്ന് വീഡിയോകോള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചതായും ഭാര്യ പോലീസിനോട് പറഞ്ഞു. ഗാര്‍ഹിക പീഡനത്തിന് യുവാവിനെതിരെ കേസെടുത്ത് നീലേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
Read More