ന​ട​ന്‍ ടൊ​വി​നോ തോ​മ​സി​നെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ​ത് മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വ് ! പ്ര​തി കൊ​ല്ലം സ്വ​ദേ​ശി​യെ​ന്ന് പോ​ലീ​സ്

ന​ട​ന്‍ ടൊ​വി​നോ തോ​മ​സി​നെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി പോ​ലീ​സ് ക​ണ്ടെ​ത്തി​യ പ്ര​തി മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വാ​വ്. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല. ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ രീ​തി​യി​ലാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​ന​പ്പെ​ടു​ത്തി​യെ​ന്ന ടൊ​വി​നോ തോ​മ​സി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് കാ​ട്ടി ടൊ​വി​നോ സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​ക്കൊ​പ്പം ഇ​തി​ന് ആ​സ്പ​ദ​മാ​യ ഇ​ന്‍​സ്റ്റ​ഗ്രാം ലി​ങ്കും ന​ല്‍​കി. ക​മ്മീ​ഷ​ണ​ര്‍​ക്ക് ന​ല്‍​കി​യ പ​രാ​തി പ​ന​ങ്ങാ​ട് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം പ​ന​ങ്ങാ​ട് പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Read More

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ‘വെ​ള്ളം​കു​ടി ബാ​ബു’പി​ടി​യി​ല്‍; മോഷണത്തിനെത്തിയ പ്രതിയെ നാട്ടുകാർ ഓടിച്ചിട്ടുപിടിച്ചു

അ​ഞ്ച​ല്‍: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് വെ​ള്ളം​കു​ടി ബാ​ബു പി​ടി​യി​ല്‍. ആ​യൂ​ര്‍ ചു​ണ്ട​മു​ക​ൾ ഭാ​ഗ​ത്ത് ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പം വീ​ട്ടി​ല്‍ ക​വ​ര്‍​ച്ച​ക്കാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 11ന് വീ​ടി​ന്‍റെ മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന ബാ​ബു ക​വ​ര്‍​ച്ച​യ്ക്കാ​യി ശ്ര​മം തു​ട​ങ്ങ​വേ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ കൂ​ടി​യ​തോ​ടെ ഇ​യാ​ള്‍ ഓ​ടിര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. പി​ന്തു​ട​ര്‍​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളെ പി​ടി​കൂ​ടി ച​ട​യ​മം​ഗ​ലം പോ​ലീ​സി​ന് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. ക​വ​ര്‍​ച്ച​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​യു​ധ​ങ്ങ​ളും ക​ത്തി​യും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വെ​ള്ളം​കു​ടി ബാ​ബു​ എന്ന പേരിൽ അറിയപ്പെടുന്ന പ്രതിക്കെതി​രേ കൊ​ല്ലം ജി​ല്ല​യു​ടെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ ഇ​യാ​ളെ കു​ള​ത്തു​പ്പു​ഴ പോ​ലീ​സും പി​ടി​കൂ​ടി​യി​രു​ന്നു. അ​ടു​ത്തി​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​ടെ പി​ന്നി​ല്‍ ഇ​യാ​ളാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത ബാ​ബു​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​തി​യെ ഇ​ന്ന് വൈ​കു​ന്നേ​രം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന്…

Read More

തിരുവനന്തപുരത്തെ നാ​മ​ജ​പ​ക്കേ​സ് എ​ഴു​തിത്തള്ളി​യേ​ക്കും; നി​യ​മോ​പ​ദേ​ശ​ത്തി​നു​ശേ​ഷം തീ​രു​മാ​നം

  തി​രു​വ​ന​ന്ത​പു​രം: മി​ത്ത് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൻ​എ​സ്എ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​ക്കെ​തി​രേ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. ഘോ​ഷ​യാ​ത്ര​യ്ക്ക് ഗൂ​ഢ​ല​ക്ഷ്യ​മി​ല്ലെ​ന്നും അ​ക്ര​മം ന​ട​ന്നി​ല്ലെ​ന്നും കാ​ട്ടി പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നീ​ക്കം. അ​തേ​സ​മ​യം കേ​സ് എ​ഴു​തിത്തള്ളാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. നി​യ​മോ​പ​ദേ​ശം തേ​ടി​യശേ​ഷ​മാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ. ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ക എ​ളു​പ്പ​മ​ല്ല. പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ൻ​എ​സ്എ​സി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. സ്പീ​ക്ക​ർ എ.​എ​ൻ.​ഷം​സീ​ർ ഗ​ണ​പ​തി​യെ സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​ൻ​എ​സ്എ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര ന​ട​ത്തി​യ​ത്. എ​ൻ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സം​ഗീ​ത് കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​ഗീ​ത് കു​മാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്യു​ക​യും സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.…

Read More

ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ അ​ധ്യാ​പ​ക​ന്‍ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​താ​യി പ​രാ​തി ! കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ പാ​ടു​ക​ള്‍

കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ത്ഥി​യെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. പേ​രാ​മ്പ്ര വ​ട​ക്കു​മ്പാ​ട് യു.​പി. സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി മു​ഹ​മ്മ​ദ് സി​നാ​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ക്ലാ​സി​ല്‍ മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് അ​ധ്യാ​പ​ക​ന്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​മേ​റ്റ പാ​ടു​ക​ളു​ണ്ട്. ഓ​ഗ​സ്റ്റ് 14ന് ​ആ​ണ് കു​ട്ടി​ക്ക് മ​ര്‍​ദ​ന​മേ​റ്റ​ത്. പ്ര​ണ​വ് എ​ന്ന അ​ധ്യാ​പ​ക​നാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് കു​ട്ടി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടേ​യോ അ​ധ്യാ​പ​ക​ന്റേ​യോ പ്ര​തി​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ജെയ്ക് സി.തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; കെട്ടിവയ്ക്കാനുളള തുക നല്‍കിയത് ഡിവൈഎഫ്ഐ

കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോട്ടയം ആർഡിഒ വിനോദ് രാജിന്‍റെ മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പിച്ചത്. കോട്ടയം ഡിസി ഓഫീസില്‍ നിന്നും എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായെത്തിയാണ് ജെയ്ക് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു. എന്നിവര്‍ ജെയ്ക്കിനൊപ്പം പ്രകടനത്തില്‍ പങ്കെടുത്തു. ഡിവെഎഫ്‌ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിന് കെട്ടിവയ്ക്കാനുളള തുക നല്‍കിയത്. 2016ല്‍ 26-ാം വയസിലാണ് ജെയ്ക് സി.തോമസ് ആദ്യമായി പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആയിരുന്നു എതിർ സ്ഥാനാര്‍ഥി. 2021ലും ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ ജെയ്ക് ആയിരുന്നു മത്സരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന്…

Read More

12കാ​ര​നാ​യ വി​ദ്യാ​ര്‍​ഥി മ​ദ്ര​സ​യി​ല്‍ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ! ഇ​മാം പോ​ലീ​സ് പി​ടി​യി​ല്‍

പ​ന്ത്ര​ണ്ട് വ​യ​സ്സു​ള്ള വി​ദ്യാ​ര്‍​ഥി​യെ മ​ദ്ര​സ​യി​ല്‍ ക​ഴു​ത്ത​റു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ കേ​സി​ല്‍ ഇ​മാ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ച്ചാ​ര്‍ ജി​ല്ല​യി​ലെ ലൈ​ലാം​പൂ​രി​ലെ ഹ​വൈ​താം​ഗി​ലെ ദാ​റു​സ് സ​ലാം ആ​ലി​യ മ​ദ്ര​സ​യി​ലാ​ണ് വി​ദ്യാ​ര്‍​ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു . ന​മ​സ്‌​ക​രി​ക്കാ​നാ​യി വി​ദ്യാ​ര്‍​ത്ഥി​യെ മു​റി​യി​ല്‍ ഉ​ള​ള​വ​ര്‍ ഉ​ണ​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം മ​ദ്ര​സ സീ​ല്‍ ചെ​യ്തു. പു​ല​ര്‍​ച്ചെ മൂ​ന്ന് മ​ണി​ക്കും നാ​ലി​നു​മി​ട​യി​ലാ​യി​രി​ക്കാം സം​ഭ​വ​മെ​ന്ന് ക​ച്ചാ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് നു​മാ​ല്‍ മ​ഹ​ത്ത പ​റ​ഞ്ഞു. ഇ​മാം ആ​യ മു​ക്കി​ല്‍ റ​ഹ്മാ​ന്‍ ഖാ​ന്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ ഇ​മാം കു​റ്റം സ​മ്മ​തി​ച്ചി​ട്ടി​ല്ല. ഡോ​ര്‍​മി​റ്റ​റി​യി​ല്‍ വെ​ച്ച് വി​ദ്യാ​ര്‍​ത്ഥി​യെ ഖാ​ന്‍ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ദൃ​ക്‌​സാ​ക്ഷി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. പ്ര​തി​ക്കെ​തി​രെ ഐ​പി​സി സെ​ക്ഷ​ന്‍ 302 പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​തി​യെ…

Read More

മ​ല​യാ​ളി​ക​ള്‍​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന ‘സ​മ്മാ​ന’​വു​മാ​യി കെ​എ​സ്ഇ​ബി ! സെ​സ് നി​ര​ക്ക് കൂ​ട്ടി​യേ​ക്കും

അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് വ​ന്‍​തോ​തി​ല്‍ കു​റ​ഞ്ഞ​തോ​ടെ സം​സ്ഥാ​ന വൈ​ദ്യു​തി വ​കു​പ്പ് വ​ന്‍ പ്ര​തി​സ​ന്ധി​യി​ലാ​ണ്. പു​റ​മെ നി​ന്ന് അ​മി​ത വി​ല ന​ല്‍​കി വൈ​ദ്യു​തി വാ​ങ്ങു​ക​യാ​ണ് ഒ​രു പോം​വ​ഴി. ഈ ​അ​വ​സ​ര​ത്തി​ല്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി മ​റി ക​ട​ക്കു​ന്ന​തി​ന് വൈ​ദ്യു​തി സെ​സ് കൂ​ട്ടാ​നൊ​രു​ങ്ങി കെ.​എ​സ്.​ഇ.​ബി. വൈ​ദ്യു​തി മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി നാ​ളെ വി​ളി​ച്ചു കൂ​ട്ടു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കും. വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ദ്ധി​പ്പി​ക്കാ​നു​ള​ള സ​മ​യ​പ​രി​ധി മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ഴി​ഞ്ഞെ​ങ്കി​ലും ,ഹൈ​ക്കോ​ട​തി ത​ട​ഞ്ഞ​തി​നാ​ല്‍ പു​തി​യ നി​ര​ക്ക് പ്ര​ഖ്യാ​പി​ക്കാ​നാ​യി​ട്ടി​ല്ല. പു​റ​മെ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തി​ന്റെ ന​ഷ്ടം നി​ക​ത്താ​ന്‍ അ​ത​ത് മാ​സം സെ​സ് പി​രി​ക്കാ​ന്‍ കെ.​എ​സ്.​ഇ.​ബി​ക്ക് അ​നു​മ​തി​യു​ണ്ടെ​ങ്കി​ലും അ​ത് യൂ​ണി​റ്റി​ന് 10 പൈ​സ​യാ​യി റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്‍ കു​റ​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി വാ​ങ്ങാ​ന്‍ കോ​ടി​ക​ള്‍ ചെ​ല​വാ​യാ​ലും സെ​സ് അ​ധി​കം പി​രി​ക്കാ​നാ​കാ​ത്ത സ്ഥി​തി. അ​തേ സ​മ​യം ,കേ​ന്ദ്ര നി​യ​മ​മ​നു​സ​രി​ച്ച് പ​രി​ധി​യി​ല്ലാ​തെ സെ​സ് ഏ​ര്‍​പ്പെ​ടു​ത്താ​നു​മാ​കും. ന​ഷ്ടം നി​ക​ത്തു​ന്ന​തി​ന് നി​യ​മ​പ​ര​മാ​യി എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന്…

Read More

വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ല്‍ മാ​ര്‍​ക്‌​സി​സ്റ്റു​കാ​ര്‍ ! ഇ​ട​തു​പ​ക്ഷം വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്ന് മ​മ​ത

ജാ​ദ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ റാ​ഗിം​ഗി​നെ​ത്തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഇ​ട​തു​പ​ക്ഷ​ത്തെ രൂ​ക്ഷ​മാ​യി കു​റ്റ​പ്പെ​ടു​ത്തി പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ​ബാ​ന​ര്‍​ജി. വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി മാ​ര്‍​ക്സി​സ്റ്റു​ക​ളാ​ണെ​ന്നും അ​വ​ര്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും മ​മ​ത ആ​രോ​പി​ച്ചു. ബി.​ജെ.​പി​യും കോ​ണ്‍​ഗ്ര​സു​മാ​യി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടി​ലാ​ണി​വ​ര്‍ എ​ന്നും മ​മ​ത അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ര്‍​ക്സി​സ്റ്റു​ക​ളാ​ണ് ഇ​തി​നു പി​ന്നി​ല്‍. ബി.​ജെ.​പി​യും കോ​ണ്‍​ഗ്ര​സു​മാ​യി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് വെ​ച്ചു പു​ല​ര്‍​ത്തു​ന്ന അ​വ​രു​ടെ പ്ര​ധാ​ന​ശ​ത്രു തൃ​ണ​മൂ​ലാ​ണ്. ല​ജ്ജ​യു​ടെ ഒ​രു ക​ണി​ക പോ​ലും അ​വ​രി​ല്‍ അ​വ​ശേ​ഷി​ക്കു​ന്നി​ല്ല. ജാ​ദ​വ്പു​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​വ​ര്‍ ‘ചെ​ങ്കോ​ട്ട​യാ​ക്കി’ മാ​റ്റി. അ​തു​കൊ​ണ്ടാ​ണ് കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​യ്ക്ക് അ​വ​ന്റെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ല​സ്സ് അ​ഴി​ച്ചു മാ​റ്റേ​ണ്ടി വ​ന്ന​തെ​ന്നും മ​മ​ത പ​റ​ഞ്ഞു. അ​വ​രു​ടെ കു​ത്ത​കാ​വ​കാ​ശ​മാ​യാ​ണ് അ​വ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യെ കാ​ണു​ന്ന​ത്. ക്യാ​മ്പ​സി​ല്‍ പോ​ലീ​സി​നെ പ്ര​വേ​ശി​പ്പി​ക്കാ​നോ സി​സി​ടി​വി സ്ഥാ​പി​ക്കാ​നോ അ​വ​ര്‍ അ​നു​വ​ദി​ക്കി​ല്ല. ജാ​ദ​വ്പു​ര്‍ പോ​ലെ ഏ​റെ കീ​ര്‍​ത്തി​കേ​ട്ട ഒ​രു സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ​വ​ര്‍. ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ…

Read More

കാ​ഴ്ച​യി​ല്ലാ​ത്ത​തി​ന്റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ച്ച​വ​ര്‍​ക്കേ മ​ന​സ്സി​ലാ​വൂ ! അ​ധ്യാ​പ​ക​ന്റെ പ​രാ​തി​യി​ല്‍ ആ​റു​പേ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ല്‍ കാ​ഴ്ച പ​രി​മി​തി​യു​ള്ള അ​ധ്യാ​പ​ക​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക്ലാ​സി​ല്‍ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന്റെ വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ആ​റ് പേ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. കെ.​എ​സ്.​യു യൂ​ണി​റ്റ് വൈ​സ്.​പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഫാ​സി​ല്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ഫാ​സി​ലി​നെ കൂ​ടാ​തെ ന​ന്ദ​ന സാ​ഗ​ര്‍, രാ​ഗേ​ഷ്, പ്രി​യ​ദ, ആ​ദി​ത്യ, ഫാ​ത്തി​മ ന​ഫ്ലം എ​ന്നീ വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​പ​മാ​നി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് വി​ഭാ​ഗം എ​ച്ച്ഒ​ഡി എ​ന്നി​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി​യേ​യും കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ല്‍ ത​ന്നെ പ​ഠി​ച്ച് അ​ധ്യാ​പ​ക​നാ​യ ഡോ.​പ്രി​യേ​ഷി​നാ​ണ് അ​പ​മാ​നം നേ​രി​ട്ട​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്രി​യേ​ഷ് പ​റ​യു​ന്ന​തി​ങ്ങ​നെ… സം​ഭ​വം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. കു​ട്ടി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് അ​ങ്ങ​നെ പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​വ​ര് ഷൂ​ട്ട് ചെ​യ്യു​ന്ന​തും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ച​തും ഞാ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. അ​ധ്യാ​പ​ക​ന്‍ എ​ന്ന നി​ല​യ്ക്ക് എ​നി​ക്ക് കൂ​ടി സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. അ​തി​ലു​ള്‍​പ്പെ​ട്ട കു​ട്ടി​ക​ളെ തെ​റ്റ്…

Read More

വഴിയിൽ തടഞ്ഞു നിർത്തി പതിമൂന്നുകാരിയെ കയറിപിടിച്ചു; അമ്പത്തെട്ടുകാരനായ വാവാച്ചനെ അകത്താക്കി പോലീസ്

അ​ടി​മാ​ലി: പതിമൂന്നുകാ​രി​യെ അ​പ​മാ​നി​ച്ച കേ​സി​ൽ അന്പത്തെട്ടു കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ല്ലാ​ർ എ​ട്ടേ​ക്ക​ർ ചു​ണ്ടേ​ക്കാ​ട​ൽ വാ​വ​ച്ച​നെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സൂ​ളി​ൽ ന​ട​ന്ന കൗ​ണ്‍​സ ലിം​ഗി​ലാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ധ്യാ​പ​ക​ർ ഇ​ക്കാ​ര്യം ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യി​ൽ നി​ന്നു മ​ജി​സ്ട്രേ​ട്ട് ര​ഹ​സ്യമൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ക​യ​റിപ്പിടി​ച്ചു എ​ന്നാ​ണ് മൊ​ഴി. പോ​ക്സോ ആ​ക്‌ട് പ്രകാരം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More