നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരനായ വയനാട് സ്വദേശിയില്‍നിന്നും 72 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1274.46 ഗ്രാം സ്വര്‍ണ മിശ്രിതവുമായി വയനാട് മാനന്തവാടി കല്ലുമ്പുറത്ത് വീട്ടില്‍ മൊയ്തീന് ആണ് പിടിയിലായത്. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്. ഇന്‍ഡിഗോ വിമാനത്തില്‍ 24നാണ് ജിദ്ദയില്‍ നിന്നും ഇയാള്‍ മുംബൈയില്‍ ഇറങ്ങിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം നാല് ക്യാപ്സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. എന്നാല്‍ മുംബൈയിലെത്തിയ ശേഷം മലാശയത്തില്നിന്ന് സ്വര്‍ണം എടുത്ത് ബാഗിന്റെ പോക്കറ്റില്‍ ഇട്ടു. തുടര്‍ന്ന് ആഭ്യന്തര വിമാനത്തില്‍ കൊച്ചിയിലെത്തിയപ്പോഴാണ് ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്.
Read MoreCategory: Loud Speaker
ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് കേസ്
കണ്ണൂര്‍: ചികിത്സയ്ക്കിടെ രോഗി മരിച്ചെന്നാരോപിച്ച് ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിന് ടൗണ്‍ പോലീസ് കേസെടുത്തു. കൊയിലി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ലാലിയുടെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയത്തിന് ബ്ലോക്കുണ്ടായി മുഹമ്മദി (53) നെ ഇന്നലെ വൈകുന്നേരം അഞ്ചോടെ കൊയിലി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍ ചികിത്സിക്കുന്നതിനിടെ ഗുരുതരാവസ്ഥയിലായിരുന്ന രോഗി മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ പിഴവുമൂലമാണ് മരിച്ചതെന്നും പറഞ്ഞ് ബന്ധുക്കള്‍ ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
Read Moreദുബായില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം ആലുവ പോലീസ് സ്റ്റേഷനില്‍ ! ഏറ്റെടുക്കാതെ കുടുംബം
കോട്ടയം: ദുബായിയില്‍ മരിച്ച ഏറ്റുമാനൂര്‍ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഇന്നു പുലര്‍ച്ചെ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബം എത്തിയില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്നു കുടുംബം അറിയിച്ചു. ആംബുലന്‍സില്‍ സൂക്ഷിച്ച മൃതദേഹം ആലുവ പോലീസ് സ്റ്റേഷനു മുമ്പിലാണ് ഇപ്പോഴുള്ളത്. ഏഴു ദിവസം മുമ്പാണ് ഏറ്റുമാനൂര്‍ സ്വദേശി ദുബായിയില്‍ മരിച്ചത്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം നേരത്തേ തന്നെ സന്നദ്ധ സംഘടനകള്‍ തുടങ്ങിയിരുന്നു. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മരണസര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സര്‍ട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാല്‍ മതിയെന്നാണു കുടുംബം അറിയിച്ചിരുന്നത്. അധികം ദിവസം മൃതദേഹം അവിടെ സൂക്ഷിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം നാട്ടിലെത്തിയാല്‍ വിളിക്കാനാണു കുടുംബം പറഞ്ഞത്. അതുപ്രകാരം സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശേരിയാണു മൃതദേഹം നാട്ടിലെത്തിച്ചത്. സബിയ എന്ന പെണ്‍കുട്ടിയാണ് നാട്ടില്‍ മൃതദേഹം ഏറ്റുവാങ്ങിയത്. ഇവര്‍ കുടുംബത്തെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ആലുവ പോലീസ്…
Read Moreസന്ധിയില്ലാസമരമെന്ന് കെ. സുധാകരന് ! പ്രതിദിനം ഒരാള്‍ക്ക് ആയിരക്കണക്കിന് രൂപ പിഴ നല്‍കേണ്ടി വരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്‍ക്കും
സന്ധിയില്ലാസമരമെന്ന് കെ. സുധാകരന് ! പ്രതിദിനം ഒരാള്‍ക്ക് ആയിരക്കണക്കിന് രൂപ പിഴ നല്‍കേണ്ടി വരുന്നത്സാധാരണക്കാരുടെ കുടുംബ ബജറ്റിനെ തകര്‍ക്കും തിരുവനന്തപുരം: എഐ കാമറ വഴി ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ജനങ്ങളെ ദ്രോഹിക്കുന്ന പെറ്റിനടപടികൾ അംഗീകരിക്കില്ലെന്നും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ. സുധാകരൻ വ്യക്തമാക്കി. എഐ കാമറ വഴി പിഴ ഈടാക്കി തുടങ്ങുന്ന ജൂണ്‍ അഞ്ചിന് സംസ്ഥാനത്തെ എഐ കാമറകള്‍ക്ക് മുന്നില്‍ കാമറ മറച്ചുള്ള ഉപരോധ സമരം കോണ്‍ഗ്രസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കാമറ സ്ഥാപിച്ചതുമായി നടന്ന അഴിമതിയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ എല്ലാ മേഖലകളിലും ഇപ്പോള്‍ നടത്തുന്നത് നികുതി ഭീകരതയാണ്. കാമറ പിഴയിലൂടെ സാധാരണക്കാരെ കൊള്ളയടിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് സാമൂഹിക പ്രതിബദ്ധതയില്ലെന്നും…
Read Moreകെകെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു ! ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നം വച്ചെന്ന് വിമര്‍ശനം
സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയും സ്തനാര്‍ബുദ ഗവേഷകയുമായ റയ്യാന ബര്‍നാവിയെ പ്രശംസിച്ചു കൊണ്ട് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാകുന്നു. റയ്യാന ബര്‍നാവിയുടെ ചിത്രത്തോടൊപ്പമാണ് ആശംസാകുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സങ്കുചിത മതചിന്തകളിലൂന്നി സ്ത്രീകളുടെ സ്വതന്ത്ര ചിന്തകളേയും അവകാശങ്ങളേയുമാകെ ഹനിക്കുന്ന ഒരു വിഭാഗത്തിനുള്ള മറുപടി കൂടിയാണ് ഈ ബഹിരാകാശ ദൗത്യം എന്നാണ് ശൈലജ ടീച്ചരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാന വരികള്‍. ഈ വാക്കുകളാണ് സൈബറിടത്തിലെ ചര്‍ച്ചാവിഷയം. കെകെ ശൈലജയുടെ പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തിയത്. ടീച്ചറെ നിങ്ങള്‍ സങ്കിയായിരുന്നോ എന്ന തരത്തിലുള്ള കമന്റുകളാണ് അധികവും. ഒരു പ്രത്യേക മതവിഭാഗത്തെ ഉന്നംവച്ചുള്ള പോസ്റ്റാണിതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാന്‍ കഴിയാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖത്തടിക്കുന്ന മറുപടി എന്നും, ആദ്യം സ്വന്തം…
Read Moreസംസ്ഥാനത്ത് 29 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴ ! ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും 29 ാം തീതിവരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. നാളെ മുതല്‍ 28 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ 28-ാം തീയതി വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. നാളെ മുതല്‍ 28 വരെ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശം നല്കി
Read Moreഇഎംഐ മുടങ്ങുമ്പോള്‍ റിക്കവറി ഏജന്റുമാരെ വച്ച് കാര്‍ പിടിച്ചെടുക്കുന്നത് മൗലികാവകാശലംഘനം ! കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി…
വായ്പയുടെ പ്രതിമാസ ഗഡു (EMI) മുടങ്ങിയതിന്റെ പേരില്‍ റിക്കവറി ഏജന്റുമാരെ വച്ച് ബാങ്കുകള്‍ കാര്‍ പിടിച്ചെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പട്ന ഹൈക്കോടതി. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ജീവിക്കാനും ഉപജീവനത്തിനുമുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിയോഗിച്ച റിക്കവറി ഏജന്റുമാര്‍ വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് രാജീവ് പ്രസാദിന്റെ ഉത്തരവ്. ഇഎംഐയില്‍ കുടിശ്ശിക വരുത്തിയാല്‍ റിക്കവറി ഏജന്റുമാരെ വച്ച് ബാങ്കുകള്‍ക്ക് വാഹനം പിടിച്ചെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ വാഹനം പിടിച്ചെടുത്ത റിക്കവറി ഏജന്റുമാര്‍ക്കെതിരെ നിയമ നടപടിയെടുക്കാന്‍ പോലീസിന് കോടതി നിര്‍ദേശം നല്കി. ജാമ്യവസ്തു പിടിച്ചെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു മാത്രമേ ബാങ്കുകള്‍ക്ക് വായ്പാ തുക തിരിച്ചുപിടിക്കാനാവൂ. നിയമത്തിലെ ഈ വകുപ്പുകളാണ് ജാമ്യവസ്തു പിടിച്ചെടുക്കാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അധികാരം നല്‍കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
Read Moreകരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ വ്യാജ മുദ്രപതിച്ച കാറില്‍ എത്തി സ്വര്‍ണം തട്ടാന്‍ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുദ്രയുള്ള സ്റ്റിക്കര്‍ പതിച്ച് സ്വര്‍ണം തട്ടാനെത്തിയ നാലുപേര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.സംസ്ഥാനത്താകെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ടവര്‍ അടക്കമുള്ള കേസായതിനാല്‍ പോലീസ് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരം അനുസരിച്ചാണ് മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കിയത്. പ്രതികളില്‍ അര്ജുന് ആയങ്കിയുടെ കൂട്ടാളിയും ഉള്‍പ്പെടും. ഇന്നലെ പുലര്‍ച്ചെ നാലിനാണ് കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്തുവച്ച് കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര പതിച്ച വ്യാജ നമ്പറുള്ള കാര്‍ പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. പോലീസ് ഉപയോഗിക്കുന്ന വാഹനത്തിനു സമാനമായ വിധത്തില്‍ വെള്ള ബൊലേറൊ കാറിലാണ് കേന്ദ്ര സര്‍ക്കാറിന്റെ മുദ്ര വ്യാജമായി പതിച്ചിരുന്നത്. ഒറ്റ നോട്ടത്തില്‍ സര്‍ക്കാര്‍ വാഹനമാണെന്നു മാത്രമേ കരുതുകയുള്ളു. ഇതിലാണ് ആറംഗ സംഘം ഒളിച്ചിരുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങി പുറത്തിറങ്ങുന്ന കള്ളക്കടത്തുകാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം…
Read Moreതൃശൂരിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
തലോര്‍ (തൃശൂർ) : ദേശീയപാതയിൽ ജറുസലെമിന് സമീപം നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്കു പുറകില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. അഞ്ചുപേരുടെ നില ഗുരുതരം. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. തമിഴ്നാട് നാമക്കലില്‍ നിന്ന് കൊച്ചിയിലെ വ്യവസായ കേന്ദ്രങ്ങളിലേക്ക് പഠനയാത്രക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ തകരാറിലായി കിടന്ന ലോറിക്കു പുറകിലാണ് ബസ് ഇടിച്ചത്.പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും, തൃശൂർ മെഡിക്കല്‍ കോളജിലും, പുതുക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾ നടന്നുവരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയുടെ ഒരു ദിശയില്‍ രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പുതുക്കാട് നിന്നെത്തിയ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തി.
Read Moreയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: തേക്കിൻകാട് മൈതാനത്ത് ഡി.കെ. ശിവകുമാറും
തൃശൂര്‍: തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിലാണ് ശിവകുമാർ പങ്കെടുക്കുന്നത്. തേക്കിന്‍കാട് മൈതാനത്ത് വൈകുന്നേരം മൂന്നിന് ചേരുന്ന പൊതുസമ്മേളനത്തിൽ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് പ്രതിനിധി സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച പഴയകാല പ്രവര്‍ത്തകരുടെ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു.
Read More