തിരുവനന്തപുരം: റോഡുകളിൽ എ ഐ കാമറ നീരിക്ഷണം വഴിയുള്ള പിഴ അടുത്തമാസം അഞ്ച് മുതൽ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണിരാജു. അതേസമയം ഇരുചക്രവാഹനത്തിൽ കുട്ടിയുമായി സഞ്ചരിക്കുന്ന കാര്യത്തിൽ കേന്ദ്രതീരുമാനം വരുവരെ ഇളവുണ്ടാകും. 12 വയസിന് താഴെയുള്ള കുട്ടികളെ തൽക്കാലത്തേക്ക് പിഴയിൽ നിന്നൊഴിവാക്കും. പൊതുവികാരം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയിൽ ഇളവ് തേടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. 12 വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിയെ രണ്ടു പേർക്കൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
Read MoreCategory: Loud Speaker
ബസ് സമരം വരുന്നത് അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ; അനിശ്ചിതകാല സ്വകാര്യ ബസ് സമരം അനാവശ്യമെന്നു ഗതാഗതമന്ത്രി
കോഴിക്കോട്: അധ്യയനവര്‍ഷം തുടങ്ങാനിരിക്കേ സമരമുഖത്തേക്ക് വീണ്ടും ബസുടമകള്‍ എത്തുമ്പോള്‍ ദുരിതത്തിലാകുക വിദ്യാര്‍ഥികളും മറ്റ് യാത്രക്കാരും. ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ജൂണ്‍ ഏഴുമുതല്‍ പണിമുടക്ക് ഉറപ്പായി. വിദ്യാര്‍ഥികളുടെ മിനിമം കണ്സഷന് 5 രൂപയാക്കണം, കണ്സഷന് നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കണ്സഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍. ഇക്കാര്യങ്ങളിലൊന്നും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ കണ്സഷന് കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ബസുടമകള്‍ നിരന്തരമായി ഉയര്‍ത്തുന്ന ആവശ്യമാണിത്. അതേസമയം കോവിഡനന്തരമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ബസുടമകള്‍ ഉയര്‍ത്തിയ ചാര്‍ജ് വര്‍ധന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. കണ്സഷന് ചാര്‍ജ് ഉയര്‍ത്തിയാല്‍ വിദ്യാര്‍ഥിസംഘടനകള്‍ എതുരീതിയില്‍ പ്രതികരിക്കുമെന്ന ആശങ്കയാണ് സര്‍ക്കാരിനുള്ളത്. വിവിധ മേഖലകളിലുണ്ടായ ചാര്‍ജ് വര്‍ധനവ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചരത്തില്‍ പ്രത്യേകിച്ചും. തിരുവനന്തപുരം: സ്വകാര്യബസ് ഉടമകൾ ഗതാഗതമന്ത്രിയുമായി നടത്തിയ…
Read Moreഎട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി…
എട്ടു വയസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ തടവുശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. ഇതിനു പുറമെ 1,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55) ജഡ്ജി കെ. സോമന് ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് സംഭവം. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ് കുട്ടി. സംഭവത്തെ തുടര്‍ന്ന് ഭയന്നുപോയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഫ്ളാറ്റില്‍ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കനത്ത ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മരണം വരെ കഠിന തടവ് കൂടാതെ മറ്റു…
Read Moreകുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കി; രണ്ടാഴ്ച മുമ്പ് വിവാഹിതരായ ശ്രീജയുടെ ആദ്യവിവാഹത്തിലെ കുട്ടികളാണു കൊല്ലപ്പെട്ടത്
ചെറുപുഴ: ദമ്പതികളെ തൂങ്ങിമരിച്ചനിലയിലും മൂന്നു കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയനിലയിലും കണ്ടെത്തി. പെരിങ്ങോം പഞ്ചായത്തിലെ പാടിയോട്ടുചാൽ വാച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുളപ്രവീട്ടിൽ ഷാജി (40), ഭാര്യ നകുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (8), സുരഭി (6) എന്നിവരാണ് മരിച്ചത്. ഷാജിയുടെയും ശ്രീജയുടെയും രണ്ടാം വിവാഹമാണ്. രണ്ടാഴ്ച മുമ്പാണ് ഇവർ വിവാഹിതരായതെന്നാണ് അയൽവാസികൾ പറയുന്നത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. ശ്രീജയ്ക്കു ഭർത്താവും മൂന്നു മക്കളുമാണുണ്ടായിരുന്നത്. ശ്രീജയുടെ മൂന്നു മക്കളാണ് കൊല്ലപ്പെട്ടത്. ശ്രീജയുടെ ആദ്യ ഭർത്താവിന്റെ വീട്ടിലാണ് കൂട്ടമരണം നടന്നിരിക്കുന്നത്. കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയശേഷം ദന്പതികൾ തൂങ്ങി മരിക്കുകയായിരുന്നെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെ ശ്രീജ ചെറുപുഴ പോലീസ് സ്റ്റേഷനിൽ വിളിച്ച് ഞങ്ങൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അഞ്ചു പേരും മരിച്ചിരുന്നു. പോലീസ് വന്നു കഴിഞ്ഞാണ്…
Read Moreമദ്യപിച്ചു കഴിഞ്ഞാല്‍ മറ്റൊരാണും പെണ്ണും കിടക്കുന്നത് കാണുന്നത് ഹോബി ! ഷിനോ കടുത്ത മനോവൈകൃതമുള്ളയാള്‍…
വൈഫ് സ്വാപ്പിംഗ് എതിര്‍ത്ത യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്ന് കൊല്ലപ്പെട്ട ജൂബിയുടെ സഹോദരന്. ഭാര്യമാരെ പങ്കുവെയ്ക്കുന്നതിനെതിരെ പോലീസില്‍ പരാതി നല്‍കിയതിന്റെ പകതീര്‍ക്കാനാണ് ഭര്‍ത്താവ് ഷിനോ ജൂബിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. പങ്കാളി കൈമാറ്റത്തിന് പോലീസ് കേസ് വന്നതിന് പിന്നാലെ അകന്ന് കഴിയുകയായിരുന്ന ജൂബിയെ അതിന് ശേഷം പലതവണ ഷിനോ പിന്തുടര്‍ന്നിരുന്നതായി സഹോദരന് വെളിപ്പെടുത്തി. ഒരു മാസം മുമ്പ് കാസര്‍ഗോഡ് ഒരു കമ്പനിയില്‍ ജൂബി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി പോയപ്പോള്‍ താനും സുഹൃത്തും കൂടെ പോയെന്നും സഹോദരന് പറഞ്ഞു. കോട്ടയം കുറുപ്പന്തറ കഴിഞ്ഞ് ഒരാള്‍ മാറിനില്‍ക്കുന്നത് പോലെ ജൂബിക്ക് തോന്നി. അത് ഷിനോ ആണെന്ന് അവള് സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് ഞാനും സുഹൃത്തും പോയി നോക്കിയപ്പോള്‍ അത് ഷിനോ തന്നെയായിരുന്നു. തുടര്‍ന്ന് അവന് ജൂബിയെ ട്രെയിനില്‍ നിന്ന് വലിച്ചിറക്കി. എന്റെ കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന്…
Read Moreകടം വാങ്ങിയും ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് ! രാഹുലിനെതിരേ ഉയരുന്നത് കോടികളുടെ തിരിമറി
കൊടുമണ്‍: റിമാന്‍ഡിലായ എസ്എന്‍ഡിപി പ്രാദേശിക നേതാവിനെതിരേ ഉയരുന്നത് ഗുരുതര സാമ്പത്തിക ആരോപണങ്ങള്‍. സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് എസ്എന്‍ഡിപി യോഗം 171-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് രാഹുല്‍ ചന്ദ്രനെ കന്യാകുമാരിയിലെ ഒരുലോഡ്ജില്‍ നിന്നാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ച അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊടുമണ്‍ സ്റ്റേഷനില്‍ ആറു പരാതികളാണ് രാഹുല്‍ ചന്ദ്രനെതിരേ ലഭിച്ചത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ഇയാള്‍ ശാഖായോഗാംഗങ്ങളില് നിന്ന് പണം തട്ടിയത്. 171-ാം നമ്പര്‍ ശാഖയ്ക്ക് കീഴിലുള്ള അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വിഎച്ച്എസ്എസില്‍ ജോലി വാഗ്ദാനം ചെയ്തും ഇയാള്‍ പണം കൈപ്പറ്റിയതായി പറയുന്നു. ബിസിനസ് ആവശ്യത്തിനെന്നും പറഞ്ഞാണ് പലരില്‍ നിന്നും പണം വാങ്ങിയിട്ടുള്ളത്. പലിശ എല്ലാ മാസവും തരുമെന്നും എപ്പോള്‍ ആവശ്യപ്പട്ടാലും മുതല്‍ മടക്കി നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് കൈപ്പറ്റിയത്. പണം ആവശ്യപ്പെട്ട് തിരികെ കിട്ടാതെ വന്നപ്പോള്‍…
Read Moreവനമേഖലയില്‍ മാലിന്യം തള്ളിയ യുവാവിനെ വാഹനം സഹിതം പിടികൂടി
വടശേരിക്കര: വനമേഖലയില്‍ മാലിന്യം നിക്ഷേപിച്ച യുവാവ് അറസ്റ്റില്‍. വാഹനവും പിടിച്ചെടുത്തു. ചിറ്റാര്‍ പന്നിയാര്‍ കോളനിയില്‍ ധാരാലയം വീട്ടില്‍ ഡി.പി. പ്രശാന്തിനെയാണ് (32) വടശേരിക്കര റേഞ്ച് ഓഫിസര്‍ കെ. വി. രതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്തത്. മാലിന്യം കൊണ്ടുവന്ന കെഎല്‍ 26 എഫ് – 5357 നമ്പര്‍ പിക്അപ് വാനും പിടിച്ചെടുത്തു. എട്ട്് വലിയ ചാക്കുകളില്‍ നിറച്ച് വടശേരിക്കരയില്‍ സുബി എന്നയാളുടെ പക്കല്‍ നിന്നും ശേഖരിച്ച അപ്ഹോള്‍സ്റ്ററി മാലിന്യമാണ്് വനമേഖലയില്‍ തള്ളിയത്. മണിയാര്‍ – അഞ്ച്മുക്ക് റോഡില്‍ കൊടുമുടി ഫോറസ്റ്റ് ക്യാമ്പ് ഷെഡിനു സമീപം ഞായറാഴ്ച രാത്രിയാണ് മാലിന്യം തള്ളിയത്. സംഭവം ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. വാഹനം ചിറ്റാറില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. മാലിന്യം ചിറ്റാറില്‍ എത്തിക്കാമെന്ന് പറഞ്ഞ് 1500 രൂപ വാഹന വാടകവാങ്ങിയിരുന്നതായും ഇയാള്‍ മൊഴിനല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.…
Read Moreവടശേരിക്കര ബൗണ്ടറിയില്‍ കടുവ ആടിനെ കൊണ്ടുപോയി ! തെരച്ചിലിനിടെ മുമ്പിലെത്തിയ്ത കാട്ടാനയും കാട്ടുപോത്തും…
പത്തനംതിട്ട: വടശേരിക്കര ബൗണ്ടറിയില്‍ ഇന്നലെ രാത്രി ഒരു വീട്ടില്‍ നിന്ന് മൂന്ന് ആടുകളെ നഷ്ടപ്പെട്ടതിനു പിന്നാലെ വനപാലക സംഘം നടത്തിയ തെരച്ചിലിനിടെ മുമ്പിലെത്തിയതു കാട്ടാനയും കാട്ടുപോത്തും. വടശേരിക്കര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡായ ബൗണ്ടറിയില്‍ ഒരാഴ്ചയിലേറെയായി കാട്ടാനയുടെ നിരന്തര ശല്യമുണ്ട്. ഇതിനിടെയാണ് ഇന്നലെ രാത്രി 8.30 ഓടെ ആര്‍ക്കേമണ്‍ ഭാഗത്ത് കടുവയിറങ്ങിയത്. വാലുമണ്ണില്‍ അമ്പിളി സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ നിന്ന് ഒരു ആടിനെ കടുവ പിടിച്ചുകൊണ്ടുപോകുന്നതു കണ്ടാണ് വീട്ടുകാര്‍ ബഹളം വച്ചത്. പരിശോധനയില്‍ രണ്ട് ആടുകള്‍ കൂടി നഷ്ടപ്പെട്ടുവെന്ന് കണ്ടെത്തി. ഒളികല്ല് വനമേഖലയിലേക്കാണ് കടുവ ഓടിപ്പോയതെന്നു പറയുന്നു. വടശേരിക്കര ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറിയുള്ള പ്രദേശമാണിവിടം. ഈ ഭാഗത്ത് കാട്ടാന കഴിഞ്ഞയാഴ്ച മുതല്‍ എത്തുന്നുണ്ട്. ആദ്യമായാണ് ഈ ഭാഗം വരെ കാട്ടാന എത്തുന്നത്. കടുവ മുമ്പ് മണിയാര്‍ വരെ എത്തിയിരുന്നു. പെരുനാട് ബഥനിമല ഭാഗത്ത് നിരന്തരമായ കടുവശല്യം…
Read Moreപാര്‍ലമെന്റ് മന്ദിരം ! രാഷ്ട്രപതിയെ ക്ഷണിക്കാത്തത് പൊറുക്കാനാവാത്ത തെറ്റെന്ന് തരൂര്‍
ന്യൂഡല്‍ഹി: പുതുതായി പണികഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ രാഷ് ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും പൊറുക്കാനാവാത്ത തെറ്റുമാണെന്നു കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഭരണഘടനയുടെ 60, 111 അനുച്ഛേദങ്ങള്‍ അനുസരിച്ച് രാഷ്ട്രപതിയാണ് പാര്‍ലമെന്റിന്റെ തലവനെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഭൂമിപൂജ ചടങ്ങും നിര്‍മാണോദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി തനിയെ നിര്‍വഹിച്ചതു വിചിത്രമായ നടപടിയാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ സൈദ്ധാന്തികനായ വി.ഡി. സവര്‍ക്കറുടെ ജന്മദിനമായ മേയ് 28നാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. 2020 ഡിസംബറിലാണ് കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
Read More2000ന്റെ നോട്ടുകള്‍ ബാങ്കിലെത്തിത്തുടങ്ങി ! മാറ്റിയെടുക്കാന്‍ ഐഡി പ്രൂഫും അപേക്ഷാ ഫോമും വേണ്ട
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2,000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിക്കൊടുത്തു തുടങ്ങി. ഇന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണു മാറ്റിയെടുക്കാന്‍ സമയം. മിക്ക ബാങ്കുകളിലും രാവിലെ മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയവവരുടെ തിരക്ക് അനുഭവപ്പെട്ടു. ഒരാള്‍ക്ക് ക്യൂവില്‍നിന്ന് പത്തു നോട്ടുകള്‍ (20,000 രൂപ) വരെയാണ് ഒരു സമയം മാറാനാകുക. പിന്നാലെ അതേ ക്യൂവില്‍ വീണ്ടും ചേര്‍ന്ന് നോട്ട് മാറിയെടുക്കാം. നോട്ട് മാറ്റിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖയോ പ്രത്യേക അപേക്ഷാഫോമോ ആവശ്യമില്ല. ബാങ്കില്‍ 2,000 രൂപ നോട്ടുകള്‍ അക്കൗണ്ടുള്ളവര്‍ക്കു പരിധിയില്ലാതെ നിക്ഷേപിക്കാം. 2,000 രൂപ നോട്ടുകള്‍ മാറിയെടുക്കാനോ ബാങ്കുകളില്‍ നിക്ഷേപിക്കാനോ തിരക്കു കൂട്ടേണ്ടതില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ”സെപ്റ്റംബര്‍ 30നു ശേഷവും 2,000 രൂപ നോട്ട് രാജ്യത്ത് ഉപയോഗിക്കാം. 2,000 രൂപ നോട്ട് പിന്‍വലിച്ചത് റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്മെന്റിന്റെ ഭാഗമായാണ്. സെപ്റ്റംബര്‍ 30നു മുന്‍പ് ഭൂരിഭാഗം…
Read More