ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്തെല്ലാം ഉണ്ടാകുമെന്ന ആകാംക്ഷയിലാണെന്ന് ശശി തരൂർ എംപി. ധനമന്ത്രി എന്താണ് പറയുന്നതെന്ന് കേൾക്കാൻ നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സാമ്പത്തിക സർവേ നല്ല സാമ്പത്തിക വളർച്ച പ്രവചിക്കുന്നു. ആ വളർച്ചയ്ക്കൊപ്പം തൊഴിലുകളും ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. “തൊഴിലില്ലായ്മയുടെ വർധന ആരെയും സഹായിക്കില്ല. അതിനാൽ, ഇന്ത്യയിലെ യുവാക്കൾക്ക് ഈ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അവരുടെ മനസിലുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് കാണാൻ ഞങ്ങൾ ആകാംക്ഷയിലാണ്.’- ശശി തരൂർ പറഞ്ഞു.
Read MoreCategory: Loud Speaker
ചരിത്രം കുറിക്കാൻ സുനേത്ര പവാർ; മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഇന്ന്
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം കുറിച്ച് സുനേത്ര പവാർ ഇന്നു സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി അധികാരമേൽക്കും. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി എന്ന ബഹുമതിയോടെയാണ് സുനേത്ര പവാർ പദവിയിലേറുന്നത്. ഇന്നു വൈകുന്നേരം അഞ്ചിന് മുംബൈയിലെ ലോക് ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. കഴിഞ്ഞ ബുധനാഴ്ച വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുതിർന്ന എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്റെ വിയോഗത്തെത്തുടർന്നാണ് ഈ നിർണായക രാഷ്ട്രീയ നീക്കം. അജിത് പവാറിന്റെ വിയോഗത്തെത്തുടർന്ന് പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ നേതൃശൂന്യത പരിഹരിക്കാൻ എൻസിപിയും മഹായുതി സഖ്യവും നടത്തിയ ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് അജിത് പവാറിന്റെ ഭാര്യ സുനേത്രയെ തന്നെ ഈ സ്ഥാനത്തേക്ക് തീരുമാനിച്ചത്. വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി എൻസിപി നേതാക്കളായ ഛഗൻ ഭുജ്ബൽ, പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. സുനേത്ര പവാർ നേതൃത്വം ഏറ്റെടുക്കണമെന്നത് പാർട്ടിയുടെയും ജനങ്ങളുടെയും…
Read More10 വര്‍ഷത്തിനിടയില്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 48,371 എന്‍ഡിപിഎസ് കേസുകൾ; കുറവ് കേസുകൾ കാസര്‍ഗോഡ് ജില്ലയില്‍
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 48,371 എന്‍ഡിപിഎസ് കേസുകള്‍. 2016 മുതല്‍ 2026 ജനുവരി 20 വരെ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍, യുവജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട കേസുകളുടെ കണക്കാണിത്.ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. 8,313 എന്‍ഡിപിഎസ് കേസുകളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ടായത്. 5,696 കേസുകളുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനത്തും 5,694 കേസുകളുമായി ഇടുക്കി മൂന്നാം സ്ഥാനത്തുമുണ്ട്. കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കാസര്‍ഗോഡ് നിന്നാണ്- 1,262 കേസുകള്‍. ഈ കാലഘട്ടത്തില്‍ മറ്റു വകുപ്പുകളുമായി ചേര്‍ന്ന് 5,209.58 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. 14,494 കഞ്ചാവ് ചെടികളും 2,327.12 ഗ്രാം ഹാഷിഷും 666.51 ഗ്രാം ഹാഷിഷ് ഓയിലും 427.914 ഗ്രാം ഹെറോയിനും പിടിച്ചെടുക്കുകയുണ്ടായി. 54.9630 ഗ്രാം- ബ്രൗണ്‍ഷുഗര്‍, 454.862 ഗ്രാം – എംഡിഎംഎ, 0.815 ഗ്രാം –…
Read Moreവൃക്കകൾ തകരാറിലായി ആരോഗ്യസ്ഥിതി മോശം; ടി.പി. കൊലക്കേസ് പ്രതിയുടെ ജാമ്യാപേക്ഷയിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദേശം
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷയിൽ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം. ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് പ്രതിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജിനോട് ആവശ്യപ്പെട്ടത്. ആരോഗ്യനില വഷളായെന്നും വൃക്ക മാറ്റിവയ്ക്കണമെന്നും ജ്യോതി ബാബു ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതു പരിശോധിച്ചശേഷമാണ് കോടതിനടപടി. റിപ്പോർട്ട് പരിഗണിച്ചശേഷം ഇടക്കാല ജാമ്യം സംബന്ധിച്ച കാര്യം പരിഗണിക്കുമെന്നും വേണമെങ്കിൽ മൂന്നു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി. ജ്യോതി ബാബുവിന്റെ ഇരു വൃക്കകളും തകരാറിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ജ്യോതി ബാബുവിന് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ജയിലിൽ നൽകുന്നതായി സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.
Read Moreഅതിവേഗ റെയില്‍പദ്ധതി ആര് കൊണ്ട് വന്നാലും എതിര്‍ക്കില്ല; ഇ.ശ്രീധരനെ മുന്‍പ് അനുകൂലിച്ചവര്‍ ഇപ്പോള്‍ എതിര്‍ക്കുകയാണെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ റെയില്‍ വേണമെന്നാണ് യുഡിഎഫിന്റെ നിലപാട്. അതിവേഗ റെയില്‍പദ്ധതി ആര് കൊണ്ട് വന്നാലും എതിര്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പാരിസ്ഥിതിക ആഘാത പഠനം നടത്തണം. ഇ.ശ്രീധരനെ മുന്‍പ് അനുകൂലിച്ചവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച റെയില്‍ പദ്ധതി പ്രാരംഭ പഠനം പോലും നടത്താതെയുള്ളതാണ്.ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടി കുറ്റപത്രം നല്‍കുന്നത് വൈകിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദത്തിന് എസ്ഐടി കൂട്ടുനില്‍ക്കരുത്. ഹൈക്കോടതി പോലും ജാമ്യം നല്‍കാത്ത പ്രതികള്‍ക്ക് കുറ്റപത്രം സമയബന്ധിതമായി നല്‍കാത്തത് കാരണം സ്വാഭാവിക ജാമ്യം ലഭിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. എസ്ഐടി കുറ്റപത്രം നല്‍കുന്നത് വൈകിയാല്‍ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കുറ്റവാളികള്‍ രക്ഷപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreകുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ മധുസൂദനന് ബൂര്‍ഷ്വാ രാഷ്ട്രീയനേതാവ്; പുസ്തകമിറങ്ങിയശേഷം കണക്കൊപ്പിക്കാന്‍ സിപിഎം
കണ്ണൂര്‍: ടി.ഐ.മധുസൂദനന് ബൂര്‍ഷ്വാ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതീകമെന്ന് മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂർ സിപിഎമ്മിലെ രക്തസാക്ഷി ഫണ്ടുൾപ്പടെയുള്ളവയിൽ വെട്ടിപ്പ് ടി.ഐ. മധുസൂദനൻ വെട്ടിപ്പ് നടത്തിയെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുറത്തിറങ്ങാനിരിക്കുന്ന “നേതൃത്വത്തെ അണികൾ തിരുത്തണമെന്ന’ പുസ്തകത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ടി.ഐ. മധുസൂദനന്റെ പേര് എടുത്ത് പറഞ്ഞു തന്നെയാണ് രൂക്ഷമായ വിമർശനം. ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ റിയൽ എസ്റ്റേറ്റ് മാഫിയയുടെ കണ്ണിയാണെന്നും കുറ്റപ്പെടുത്തുന്നു. പയ്യന്നൂരിലെ സിപിഎമ്മിൽ എങ്ങിനെയാണ് വിഭാഗീയത ഉണ്ടായതെന്നും പുസ്തകം വിശദീകരിക്കുന്നു. 2005ൽ ടി.ഐ.മധുസൂദനന് ഏരിയ സെക്രട്ടറിയായപ്പോള്‍ മുതൽ ഗ്രൂപ്പുകളെ വളര്‍ത്താനായി ആശ്രിതരെ കൂടെക്കൂട്ടിയുള്ള ശ്രമങ്ങളാംഭിച്ചതെന്നാണ് പറയുന്നത്. താന്‍ ഏരിയ കമ്മിറ്റിയിലേക്ക് വന്നപ്പോള്‍ മുതലാണ് തന്നോട് വിരോധമുണ്ടായത്. എല്ലാമറിഞ്ഞിട്ടും മധുസൂദനനെ നേതൃത്വത്തിലുള്ളവര്‍ സംരക്ഷിക്കുകയാണ് ചെയ്തത്. മധുസൂദനനും നിലവിലുള്ള ഏരിയ സെക്രട്ടറി പി.സന്തോഷും നഗരസഭാ ചെയർ പേഴ്സൺ സരിന് ശശിയും…
Read Moreഇനി വരുന്ന ദിവസങ്ങളെല്ലാം പരീക്ഷയുണ്ട്, എവിടെ തുടങ്ങണമെന്ന് അറിയില്ല: സമ്മർദം സഹിക്കാൻ പറ്റുന്നില്ല; ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
ഗുരുഗ്രാം: പഠന സമ്മർദത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. ഗുരുഗ്രാമിലാണ് സംഭവം. 13 വയസുകാരി അതിദി ആണ് മരിച്ചത്. കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ പഠനവുമായി ബന്ധപ്പെട്ട് താൻ കടുത്ത മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് എഴുതിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ വിളിക്കാനെത്തി. എന്നാൽ വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. പലതവണ വിളിച്ചിട്ടും അദിതി വാതിൽ തുറന്നില്ല. ജനാലയിലൂടെ നോക്കിയപ്പോൾ കുട്ടിയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ, വ്യാഴാഴ്ച പരീക്ഷയുണ്ടെന്നും എവിടെ നിന്ന് പഠനം തുടങ്ങണമെന്ന് അറിയില്ലെന്നും എഴുതിയിട്ടുണ്ട്. കുടുംബത്തോടൊപ്പം ലക്നോവിൽ നിന്നും ഗുരുഗ്രാമിലേക്ക് താമസം മാറിയ അദിതി ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ് ഹർദോയിയിലെ സർക്കാർ വകുപ്പിലും പിതാവ് ബംഗുളൂരുവിലെ ഒരു…
Read Moreനോട്ടുമായി ആരും ഇവിടെ കയറണ്ട… ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റുകളിൽ ഇനി ഡിജിറ്റൽ ഇടപാടുകൾ മാത്രം
തിരുവനന്തപുരം: ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകളിൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റലാകുന്നു. കറൻസി ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കും. യുപിഐ, കാർഡ് എന്നിവ വഴി മാത്രമാകും ഇനി ഇടപാടുകൾ നടത്താനാകുക. ഫെബ്രുവരി 15 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ബെവ്കോ എംഡി അർഷിത അട്ടല്ലൂരി ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി. തിരക്ക് ഒഴിവാക്കാനും ഇടപാടുകൾ കൂടുതൽ സുതാര്യമാക്കാനുമാണ് ഈ നീക്കമെന്നാണ് ബെവ്കോ നൽകുന്ന വിശദീകരണം.
Read Moreനേമത്ത് മത്സരിക്കാന്‍ സതീശന് ധൈര്യമുണ്ടോ? യോദ്ധാവാകാൻ സതീശൻ നടത്തുന്ന ശ്രമങ്ങൾ കൗതുകകരമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ധൈര്യമുണ്ടെങ്കിൽ നേമത്ത് മത്സരിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംഘപരിവാറിനെതിരെ പോരാടുന്ന വലിയ യോദ്ധാവായി സ്വയം ചമയാന്‍ വി.ഡി.സതീശന് നടത്തുന്ന ശ്രമങ്ങള്‍ കൗതുകകരമാണ്. ബിജെപിയോടുള്ള മൃദുസമീപനവും കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളില്‍ ഇരുന്നു വാചകക്കസര്‍ത്ത് നടത്തിയാല്‍ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനാവില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. വി.ഡി.സതീശൻ ക്ഷണം സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷ. പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയുടെ വീട്ടിൽ പോയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
Read Moreകേന്ദ്ര ബജറ്റ് 2026: പ്രതീക്ഷയോടെ കേരളം; എംയിസും ശബരി റെയിലും വിഴിഞ്ഞം പാക്കേജും പ്രധാന ആവശ്യങ്ങള്‍
ന്യൂഡൽഹി: ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ കേരളം വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, നിര്‍ണായകമായ പല പദ്ധതികള്‍ക്കും കേന്ദ്ര സഹായം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കേന്ദ്ര അവഗണനയ്ക്കെതിരെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കേരളത്തിന് ഏറെ നിര്‍ണായകമാണ്. ഏറെക്കാലമായുള്ള കേരളത്തിന്റെ ആവശ്യമാണ് കോഴിക്കോട് കിനാലൂരില്‍ എയിംസ് അനുവദിക്കുക എന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സംസ്ഥാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇത്തവണത്തെ ബജറ്റില്‍ ഇതിനായുള്ള പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിശ്വാസം. അങ്കമാലി എരുമേലി ശബരി റെയില്‍വേ പാതയ്ക്കായി കേന്ദ്ര ബജറ്റില്‍ മതിയായ തുക നീക്കിവെക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്കും മധ്യതിരുവിതാംകൂറിനും ഏറെ ഗുണകരമാകുന്ന ഈ പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.…
Read More