ന്യൂഡൽഹി: പാക്കിസ്ഥാനെതിരേ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർജിക്കൽ സ്ട്രൈക്കിന് ശേഷം രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമമുണ്ടായി. എന്നാൽ രാജ്യം അതിനെ കരുത്തോടെ നേരിട്ടു. ഭീകരതയെ ചെറുത്ത് തോൽപ്പിക്കാൻ രാജ്യത്തിനാകും. ഭീകരർക്ക് ചുട്ടമറുപടി നൽകുമെന്നും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കവെ മോദി പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാകവചം സൈനികരാണ്. സർജിക്കൽ സ്ട്രൈക്കിലെ സൈനികരുടെ പങ്ക് രാജ്യത്തിന് അഭിമാനമായി. രാജ്യസുരക്ഷയാണ് പ്രധാനം, ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. നിരവധി വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം നൽകി രാജ്യം മുന്നേറുകയാണ്. പിറന്ന മണ്ണിനെ സേവിക്കുകയാണ് നമ്മുടെ കടമയെന്നും മോദി പറഞ്ഞു.
Read MoreCategory: Loud Speaker
ശരീരത്തിൽ തീവ്രവാദിയെന്ന് മുദ്രകുത്തി; ജയിൽ സുപ്രണ്ടിനെതിരെ തടവുകാരന്റെ പരാതി; നിഷേധിച്ച് ജയിൽ സൂപ്രണ്ട്
ചണ്ഡീഗഡ്: ശരീരത്തിൽ തീവ്രവാദിയെന്ന് മുദ്രകുത്തിയെന്ന തടവുകാരന്റെ ആരോപണത്തില്‍ ജയില്‍ സുപ്രണ്ടിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. പഞ്ചാബിലെ ബര്‍ണാല ജില്ലയിലെ വിചാരണ തടവുകാരൻ കരംജിത്ത് സിംഗ്(28) ആണ് പരാതിക്കാരന്. സംഭവത്തിൽ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മൻസ ജില്ലയിലെ ഒരു കോടതിയിലാണ് തടവുകാരൻ കരംജിത് സിംഗ് ജയിൽ സുപ്രണ്ടിനെതിരെ ആരോപണം ഉന്നയിച്ചത്. ജയിലിൽ തടവുകാരുടെ അവസ്ഥ ദയനീയമാണ്. എയ്ഡ്സും ഹെപ്പറ്റൈറ്റിസും ഉള്ളവരെ പ്രത്യേക വാർഡുകളിൽ പാർപ്പിക്കാറില്ല. ഇക്കാര്യങ്ങൾ ഉന്നയിച്ച് താൻ പരാതിപ്പെടുമ്പോൾ ജയിൽ സൂപ്രണ്ട് ക്രൂരമായി മർദിക്കുമെന്നും കരംജിത്ത് ആരോപിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം ജയിൽ സൂപ്രണ്ട് ബൽബീർ സിംഗ് നിഷേധിച്ചു. ഇത്തരം വ്യാജ കഥകൾ മെനയാൻ കരംജിത്ത് സിംഗ് മിടുക്കനാണ്. ലഹരിമരുന്ന് കേസ് മുതൽ കൊലപാതക ശ്രമം വരെയുള്ള 11 കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് കരംജിത്ത് സിംഗ്. ഇയാളുടെ ജയില്‍ മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്.…
Read Moreകേരളത്തിൽ ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി; നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുകമാത്രമാണെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് കുറയ്ക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കോവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനങ്ങൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് നേരിടുന്നത്. കേരളത്തിലും ഇതേസാഹചര്യമാണ് നിലനിൽക്കുന്നത്. ഇന്ധന നികുതി കുറച്ചാൽ സംസ്ഥാനത്തിന് കടുത്ത വരുമാന നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയോളം കൂട്ടിയിട്ടാണ് കേന്ദ്രം അഞ്ച് രൂപ കുറച്ചതെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. മുഖം മിനുക്കല്‍ നടപടി മാത്രമാണ് കേന്ദ്രം ചെയ്യുന്നത്. പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് പൈസ കൊടുക്കുന്ന പോലെയാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ബാലഗോപാല്‍ പരിഹസിച്ചു. ഇന്ധന നികുതി കുറയ്ക്കണം; ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭമെന്ന് കെ. സുധാകരൻ സംസ്ഥാനം ഇന്ധന നികുതി കുറച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കേന്ദ്രം നികുതി കുറച്ച നടപടി സ്വാഗതം ചെയ്യുന്നു.…
Read Moreകെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ;പണിമുടക്കിൽ എഐടിയുസി ഉൽപ്പെടെയുള്ള സംഘടനകൾ
കെഎസ്ആർടിസി പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ;പണിമുടക്കിൽ എഐടിയുസി ഉൽപ്പെടെയുള്ള സംഘടനകൾ തിരുവനന്തപുരം: ശന്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് (ഐഎൻടിയുസി) 48 മണിക്കൂറും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി), കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്), കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) എന്നീ സംഘടനകൾ 24 മണിക്കൂറുമാണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ശന്പള പരിഷ്കരണം സംബന്ധിച്ച് മന്ത്രിതല ചർച്ചയിൽ തീരുമാനമാകാത്തതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ടു പോകുന്നതിനു ജീവനക്കാരുടെ സംഘടനകൾ തീരുമാനിച്ചത്.
Read Moreപ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം കാഷ്മീരിലെ സൈനികർക്കൊപ്പം
ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ദിനം കാഷ്മീരിലെ സൈനികർക്കൊപ്പം പങ്കിടും. രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് നരേന്ദ്രമോദിയുള്ളത്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രജൗരി ജില്ലയിലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറൽ എം.എം. നരവാനെ ബുധനാഴ്ച ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. പൂഞ്ച്, രജൗരി ജില്ലാ അതിർത്തികൾ പങ്കിടുന്ന ഈ മേഖലയിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികർ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ഇതേ സെക്ടറിലുണ്ടായ സ്ഫോടനത്തിൽ ഒരു ഓഫീസർ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു.
Read Moreരാജ്യസഭാ സീറ്റിൽ ആരു വരും ? ജോസ് കെ മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എമ്മിൽ അഭിപ്രായം; പക്ഷേ…
കോട്ടയം: ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ ജോസ് കെ മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എമ്മിൽ അഭിപ്രായം. ജോസ് കെ.മാണി നേരത്തെ വഹിച്ചിരുന്ന സ്ഥാനം മുന്നണി മാറ്റത്തിന്റെ പേരിൽ രാജിവച്ചതിനാൽ ആ സ്ഥാനത്തേക്ക് പാർട്ടി ചെയർമാൻ തന്നെ വന്നാൽ മതിയെന്നാണ് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിരിക്കുന്നത്. എന്നാൽ രണ്ടര വർഷം മാത്രമുള്ള എംപി സ്ഥാനത്തേക്ക് വീണ്ടും എത്താൻ ജോസ് കെ.മാണിക്ക് താത്പര്യമില്ല. പകരം പാർട്ടിയിലെ മുതിർന്ന നേതാക്കളെ ആരെയെങ്കിലും നിർദേശിക്കാനാണ് സാധ്യത. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെ പേരിനാണ് പ്രഥമ പരിഗണന. നിലവിലെ എംപി തോമസ് ചാഴികാടനു പുറമേ സ്റ്റീഫൻ ജോർജിനെ രാജ്യസഭയിലേക്ക് പരിഗണിച്ചാൽ സമുദായ സമവാക്യം തെറ്റുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. ലോപ്പസ്് മാത്യു, ജോർജുകുട്ടി ആഗസ്തി എന്നിവരും പരിഗണനയിലുണ്ട്. ഇതിനിടയിൽ പാർട്ടിക്കു ലഭിച്ച സ്ഥാനത്തേക്ക് മലബാറിൽ നിന്നുള്ള നേതാവിനെ…
Read Moreഇന്ധനവിലവര്‍ധന! കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാന്‍ കഴിയാത്ത അവസ്ഥയെന്ന് നേതാക്കള്‍; എല്ലാം ശരിയാക്കാമെന്ന് സംഘടനാ സെക്രട്ടറി
കോഴിക്കോട്: കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലാന്‍ കഴിയാത്ത അവസ്ഥയെന്ന് നേതാക്കള്‍. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവും പാചകവാതകസിലിണ്ടറുകളുടെ വലകുതിപ്പും മൂലം ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടുന്നത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന ബിജെപി സംസ്ഥാന ഘടകമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഇന്ധനവിലവര്‍ധനവ് കേരളത്തിലെ ജനങ്ങളെയാണ് മൊത്തം എതിരാക്കിയതെന്ന് ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇന്ധന വില വര്‍ധന പ്രവര്‍ത്തകരെയും നേതാക്കളെയും പ്രതിസന്ധിയിലാക്കുന്നു. മറ്റ് വിഷയങ്ങളില്‍ പാര്‍ട്ടി സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തുമ്പോള്‍ ഇന്ധനവില വര്‍ധനവ് എന്നത് ഇരുട്ടടിയായി നില്ക്കുന്നു. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും തുറന്നെതിര്‍ത്തതും ആളുകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ട അവസ്ഥയുണ്ടാക്കിയതായും നേതാക്കള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം വിവാദങ്ങള്‍ ഉണ്ടായെങ്കിലും കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരം ജനങ്ങള്‍ക്കിടയില്‍ വലിയ വിശ്വാസ്യത നേടിഎടുത്തതായും പാര്‍ട്ടി നേതാക്കള്‍ വിലയിരുത്തുന്നു. കെ.സുധാകരന് സംസ്ഥാന അധ്യക്ഷനായശേഷം സമരമുഖത്ത് കോണ്‍ഗ്രസ് വലിയനേട്ടമുണ്ടാക്കുന്നതായും തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം…
Read Moreഇരട്ടിവില പിഴയായി..! മണ്ണെണ്ണയ്ക്കു കൂടിയത് എട്ടുരൂപ, വ്യാപാരികളും പ്രതിസന്ധിയില്‍! കടയില്‍ ഇരിക്കുന്ന സ്റ്റോക്കിനും വില വര്‍ധിപ്പിച്ചു
പത്തനംതിട്ട: റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില ലിറ്റര്‍ ഒന്നിന് ഒറ്റയടിക്ക് 8രൂപ വര്‍ധിപ്പിച്ച നടപടി കാര്‍ഡുടമകള്‍ക്ക് മാത്രമല്ല റേഷന്‍ വ്യാപാരികള്‍ക്കും ആഘാതമായി. 200 ലിറ്റര്‍ ഉള്ള ഒരു ബാരല്‍ മണ്ണെണ്ണയ്ക്ക് 10000 രൂപയ്ക്ക് മുകളില്‍ വ്യാപാരി വില നല്‍കണമെന്ന് മാത്രമല്ല അത് റേഷന്‍കടകളില്‍ എത്തിക്കാന്‍ കയറ്റിറക്ക് കൂലിയും വണ്ടിക്കൂലിയുമായി കുറഞ്ഞത് 400 രൂപയെങ്കിലും ചെലവാകും. ഇത്തരത്തില്‍ ലഭിക്കുന്ന മണ്ണെണ്ണ കടയിലെത്തി തുറന്നു നോക്കുമ്പോള്‍ അഞ്ചു ലിറ്റര്‍ വരെ കുറവ് വരുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. തികച്ചും അപരിഷ്കൃതമായ അളവ് രീതിയാണ് റേഷന്‍ മണ്ണെണ്ണ വിതരണത്തില്‍ മൊത്തവിതരണക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇരട്ടിവില പിഴയായി.. ബയോമെട്രിക് സംവിധാനത്തില്‍ കൂടി കാര്‍ഡ് ഉടമകള്‍ക്ക് വിതരണം ചെയ്യുന്ന മണ്ണെണ്ണ ഉദ്യോഗസ്ഥര്‍ റേഷന്‍ കട പരിശോധിക്കുമ്പോള്‍ സ്റ്റോക്കില്‍ കുറവ് വന്നാല്‍ ആ മണ്ണെണ്ണയുടെ ഇരട്ടിവില പിഴയായി അടയ്ക്കേണ്ട ഗതികേടാണ് വ്യാപാരികള്ക്കെന്ന് ഓള് കേരള…
Read Moreതേക്കടിവനത്തില് മഴ ശക്തമെന്നു സൂചന! ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ വീണ്ടും തുറന്നു
കുമളി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഇന്നലെ അടച്ച ഷട്ടറുകള്‍ ഇന്നു രാവിലെ വീണ്ടും തുറന്നത്. ഡാമിലെ ജലനിരപ്പ് 138. 9 അടിയായി ഉയര്‍ന്നിരിക്കുകയാണ്. ഇന്നലെ രാവിലെ ഏഴിനു അടച്ച മൂന്നു ഷട്ടറുകളും വൈകുന്നേരം അഞ്ചിനടച്ച രണ്ടു ഷട്ടറുകളും 60 സെന്റീ മീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. ഒരുഷട്ടര്‍ തുറന്നുവച്ചിരിക്കുകയായിരുന്നു. തേക്കടിവനത്തിനുള്ളില് മഴ ശക്തമാണെന്നാണ് സൂചന. ഇന്ന് രാവിലെ അണക്കെട്ടിലേക്ക് 5083 ഘനയടി വെള്ളമാണ് ഒഴുകിയെത്തുന്നത്. ഡാമിലെ ജലനിരപ്പും നീരൊഴുക്കും ഒക്കെ സംബന്ധിച്ച് തമിഴ്നാട് നല്കുന്ന കണക്കുകള്‍ മാത്രമാണ് കേരളത്തിന്റെ പക്കലുള്ളത്. ഡാമിലെ സ്ഥിതിവിവരങ്ങള്‍ സ്വതന്ത്രമായി വിലയിരുത്താനുള്ള യാതൊരു സംവിധാനവും കേരളത്തിനില്ല. ഡാമിന്റെ വൃഷ്ടിപ്രദേശവും വെള്ളം സ്വാഭാവികമായി ഒഴുകുന്ന പ്രദേശവും ഡാം ഭീഷണി നേരിടുന്ന പ്രദേശവും കേരളമാണെങ്കിലും ഡാമിലെ യാതൊരു വിവരവും നേരിട്ട് ശേഖരിക്കാനുള്ള സംവിധാനം കേരളത്തിനില്ലെന്നത് പരിതാപകരമാണ്.
Read Moreഏറ്റവും കയ്പേറിയ തെരഞ്ഞെടുപ്പുഫലം! ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തി; രണ്ട് ബിജെപി മുഖ്യമന്ത്രിമാർ തെറിച്ചേക്കും
നിയാസ് മുസ്തഫ മൂന്നു ലോക്സഭാ സീറ്റുകളിലേക്കും 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ചത്ര വിജയം നേടാനാവാതെ പോയതിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. ഇതോടെ രണ്ടു ബിജെപി മുഖ്യമന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലായി. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെയും കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈയുടെയും നിലയാണ് പരുങ്ങലിലായത്. ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്നു നിയമസഭാ മണ്ഡലത്തിലും ഒരു ലോക്സഭാ മണ്ഡലത്തിലും ബിജെപിയുടെ ബദ്ധവൈരികളായ കോൺഗ്രസ് വിജയിച്ചത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഏറ്റവും കയ്പേറിയ തെരഞ്ഞെടുപ്പുഫലം എന്ന നിലയ്ക്കാണ് ബിജെപി കേന്ദ്രനേതൃത്വം ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ് തോൽവിയെ കാണുന്നത്. അടുത്തവർഷം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സംസ്ഥാനം കൂടിയാണ് ഹിമാചൽ പ്രദേശ് എന്നതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വത്തിൽനിന്ന് ജയ് റാം താക്കൂറിന് മാറിനിൽക്കാനാവില്ല. ഹിമാചൽപ്രദേശിൽ ഉപതെരഞ്ഞെടുപ്പു നടന്ന…
Read More