ഫെമിനിസം എന്നതിന്റെ അർഥം എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആണും പെണ്ണും ഒരേപോലെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാ വിഷയങ്ങളിലും സ്ത്രീയും പുരുഷനും ഒരേപോലെ ആയിരിക്കണം. തൊഴിലിടങ്ങളിലും ഒരേപോലെ മുന്നോട്ടു പോകണം. പരസ്പരമുള്ള ബഹുമാനമാണ് എല്ലാവർക്കുമിടയിൽ ഉണ്ടാകേണ്ടത്. -നമിത പ്രമോദ്
Read MoreCategory: Movies
ബോളിവുഡിലെ പരസ്യമായ രഹസ്യം! ഒരു മുറിയിൽ പൂട്ടിയിട്ടിട്ടും പിണക്കം മാറാതെ…
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ശ്രീദേവിയും ജയപ്രദയും. ഒരേകാലഘട്ടത്തിലായിരുന്നു ഇരുവരും സിനിമയിൽ തിളങ്ങി നിന്നത് . ഇന്ത്യൻ സിനിമയുടെ താരറാണിമാരായിരുന്നുവെങ്കിലും ഇരുവരും അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ഇവർ തമ്മിലുളള പിണക്കം അന്ന് ബോളിവുഡിൽ പരസ്യമായ രഹസ്യമായിരുന്നു. ആ പിണക്കം വളരെക്കാലം നീണ്ടു നിൽക്കുകയും ചെയ്തിരുന്നു. ജയപ്രദയുടെ പിറന്നാളിനോടനുബന്ധിച്ച് ഇക്കഴിഞ്ഞ ദിവസം സിനിമ കോളങ്ങളിൽ വൈറലായത് ശ്രീദേവിയുമായുള്ള പിണക്കത്തെക്കുറിച്ചാണ്. സൗത്ത് ഇന്ത്യയിലെ പ്രശസ്തരായ നടിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. എഴുപതുകളിലാണ് ഇരുവരും ബോളിവുഡിൽ എത്തുന്നത്. ഇവരുടെ സിനിമകളെല്ലാം വൻ വിജയമായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അവർ തമ്മിൽ. അന്ന് ഇവരുടെ മത്സരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഗോസിപ്പ് കോളങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ശ്രീദേവിയു ജയപ്രദയും. ഇവരുടെ പിണക്കത്തെ കുറിച്ചുളള റിപ്പോർട്ടുകൾ പലപ്പോഴും എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു. ബോളിവുഡിൽ തുല്യപ്രധാന്യമായിരുന്നു ഇരുവർക്കതും ലഭിച്ചിരുന്നത്. ശ്രീദേവിയെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി…
Read Moreഉത്തര ഉണ്ണി വിവാഹിതയായി; താരമായി ബിജു മേനോനും സംയുക്തയും
നടി ഊർമിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബംഗളൂരുവിൽ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരൻ. 2020 ഏപ്രില്‍ മാസത്തിൽ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. വിവാഹവേദിയിൽ താരങ്ങളായത് ബിജു മേനോനും ഭാര്യ സംയുക്ത വർമയുമാണ്. സംയുക്തയുടെ ബന്ധുവാണ് ഊർമിള ഉണ്ണി. കുടുംബസമേതമാണ് ബിജു മേനോൻ പങ്കെടുത്തത്. ലെനിന് രാജേന്ദ്രന് സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
Read Moreഎന്നെ വിവാഹം കഴിക്കുമോ…പ്രിയാമണിയുടെ രസികൻ മറുപടി
തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ് പ്രിയാ മണി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരങ്ങളടക്കം സ്വന്തമാക്കിയിട്ടുള്ള നടിയാണ് പ്രിയാ മണി. തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. ഫിലിംഫെയർ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങളും പ്രിയാ മണി സ്വന്തമാക്കിയിട്ടുണ്ട്. 2017ലായിരുന്നു പ്രിയാ മണി വിവാഹിതയാകുന്നത്. മുസ്തഫയാണ് പ്രിയയുടെ ഭർത്താവ്. ഫാമിലി മാനിലൂടെ ഒടിടിയിലും പ്രിയാ മണി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓരോ കഥാപാത്രവും സൂക്ഷ്മതയോടെയാണ് പ്രിയാ മണി തിരഞ്ഞെടുക്കുന്നത്. നിലവിൽ ബെംഗളൂരുവിലാണ് പ്രിയ താമസിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ഫിലിം ഫെയർ അവാർഡ്സിൽ പങ്കെടുക്കാൻ പ്രിയാ മണി എത്തിയിരുന്നു. കറുപ്പണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലായിരുന്നു പ്രിയാ മണി എത്തിയത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും പങ്കുവച്ചിരുന്നു താരം. കറുപ്പണിയുന്ന സ്ത്രീകൾ കളർഫുൾ ജീവിതം നയിക്കുമെന്നായിരുന്നു ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് പ്രയാ മണി പറഞ്ഞത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ചിത്രത്തിന്…
Read Moreമകളുടെ പിണക്കം; വിജയകുമാർ പറയുന്നു
മകൾ മുത്തുഗൗ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. സുരേഷേട്ടന്റെ മോന്റെ കൂടെ. പക്ഷേ ദൗർഭാഗ്യമെന്ന് പറയട്ടെ എന്റെ അറിവോടെ ആയിരുന്നില്ല അത്, മോളുടെ ഈ മീഡിയ കമ്മ്യൂണിക്കേഷൻ എന്ന് പറയുന്ന വിഷയത്തെക്കുറിച്ച് ഇപ്പോഴാണ് ഞാൻ അറിയുന്നതെന്ന വിജയകുമാർ. ഞാൻ ഇതേക്കുറിച്ച് അന്വേഷിക്കാൻ വേണ്ടി ഇവാനിയോസ് കോളേജിൽ പോയപ്പോൾ അവർ പറയുകയുണ്ടായി, വിജയകുമാറേ ഇതൊരു കോഴ്സാണ്. അപ്പോൾ ആ കുട്ടികളുടെ സ്വപ്നം എന്ന് പറയുന്നത് സിനിമയാണെന്ന്. മാത്രമല്ല കൂട്ടുകാർ പറയുമല്ലോ അച്ഛൻ നടൻ ആണല്ലോ അപ്പോ നിനക്കും ആകാമല്ലോ എന്ന്. പക്ഷേ ഞാൻ വേണ്ട മോളെ എന്നാണ് പറഞ്ഞത്. അത് നമ്മൾക്ക് ശരിയാകില്ലെന്നും പറഞ്ഞു. അതിന്റെ പേരിൽ പരിഭവവും പിണക്കവും ഒക്കെയുണ്ടായി. അതൊക്കെ തീർത്തു. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു.
Read Moreജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത ആളാണ് മമ്മൂക്ക
മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കിൽ ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത ആളാണ് അദ്ദേഹം. മമ്മൂക്കയുടെ കൂടെ എല്ലാക്കാലത്തും അഭിനയിക്കുന്നത് ഭയങ്കര ആവേശം നൽകുന്നതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമാണ്. മധുരരാജയിൽ ആണ് എനിക്ക് എറ്റവും കൂടുതൽ സ്ക്രീൻ സ്പേസ് മമ്മൂക്കയുമായി പങ്കിടാൻ കഴിഞ്ഞത്. എനിക്ക് കൂടൂതൽ പെർഫോമൻസ് ഉണ്ടായിരുന്ന ഒരു സിനിമയായിരുന്നു മധുരരാജ. ഞാൻ 2002ൽ ഒരു ടെലിവിഷൻ അവതാരകനായിട്ട് വന്ന ഒരു ആളാണ്. ആ സമയത്ത് ഒരു മ്യൂസിക്കൽ ആൽബം റിലീസ് ചെയ്യാൻ മമ്മൂക്ക എറണാകുളത്ത് വരുന്നുണ്ടെന്ന് അറിഞ്ഞു. അന്നാണ് മമ്മൂക്കയെ ആദ്യമായാണ് നേരിൽ കാണുന്നത്. അന്ന് ആ ഓഡിറ്റോറിയത്തിലെത്തി. ഒരു ചാനലാണ് പ്രോഗ്രാം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഞാൻ ചാനലിലെ ഒരംഗമായിരുന്നത് കൊണ്ട് മമ്മൂക്ക വന്നപ്പോൾ എനിക്ക് സ്റ്റേജിന്റെ അടുത്ത് പോയി നിൽക്കാൻ പറ്റിയെന്ന് പ്രശാന്ത്
Read Moreകരഞ്ഞ് പോയ നിമിഷം; ഇപ്പോഴും ഇതൊക്കെ നിലനിൽക്കുന്നുവെന്ന് വിലാസിനി
നാടകത്തിൽ നിന്നു സിനിമയിലെത്തിയ നടിയാണ് കുട്ട്യേടത്തി വിലാസിനി. മധു, പ്രേം നസീർ തുടങ്ങിയ പഴയകാല നായകന്മാരുടെ കൂടെ അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവങ്ങൾ തുറന്ന് പറഞ്ഞിട്ടുള്ള വിലാസിനിയുടെ പുതിയൊരു അഭിമുഖത്തിന്റെ വീഡിയോ ആണ് വൈറലാവുന്നത്. നടി പ്രിയരാമനൊപ്പം ഒരു സീരിയലിൽ ഒന്നിച്ച് പ്രവർത്തിച്ചതിനെ കുറിച്ചും അന്ന് സെറ്റിലുണ്ടായ പ്രവൃത്തികളെ കുറിച്ചുമൊക്കെയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ വിലാസിനി പറയുന്നത്.അന്നും വലിയ താരങ്ങൾ വലിയവരാണ്. അവർക്ക് അവരുടേതായ സ്ഥാനവും അംഗീകാരങ്ങളുമുണ്ട്. പ്രിയരാമൻ ഒരു സീരിയൽ എടുത്തു. പാവക്കൂത്ത് എന്ന പേരിൽ. അധികം സ്ത്രീകളൊന്നും ഇല്ലായിരുന്നു. അതിൽ നായിക ഇല്ലെന്ന് വേണമെങ്കിൽ പറയാം. പ്രിയരാമൻ നിർമാതാവ് ആയിരുന്നു. ഭർത്താവ് രഞ്ജിത്തും ഒപ്പമുണ്ട്. ഒരു ദിവസം വർക്ക് കഴിഞ്ഞ് വലിയ ആളുകളെ ഒക്കെ ഇങ്ങനെ കയറ്റി വിടും. ബാക്കി ഉള്ളവരൊക്കെ വണ്ടിക്ക് വേണ്ടി ഇങ്ങനെ കാത്ത് നിൽക്കുകയാണ്. എന്നെ അടക്കമുള്ളവരെ വണ്ടി ആയിട്ടില്ലെന്ന്…
Read Moreനടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ അന്തരിച്ചു
വൈക്കം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ (70) അന്തരിച്ചു. ഇന്ന് പുലർച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന് അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടന്, തിരക്കഥാകൃത്ത്, നാടക സംവിധായകന്, രചയിതാവ്, സിനിമ സംവിധായകന്, നിരൂപകന് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ബാലചന്ദ്രന്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു. ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ പ്രശസ്തനായത്. എംജി സ്കൂൾ ഓഫ് ലെറ്റ്സേിൽ ദീർഘകാലം അധ്യാപകനായിരുന്നു. സ്കൂൾ ഓഫ് ഡ്രാമയിലും അധ്യാപകനായിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗീസ് ചേകവർ, ഉള്ളടക്കം, അങ്കിൾ ബൺ, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. 2012ൽ പി. കുഞ്ഞിരാമൻ…
Read Moreആ വാക്കുകൾ ആവേശമായി; സുന്ദരനായ ദേവന് അങ്ങനെ വില്ലനായി…
തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായി ചെയ്ത വില്ലന്‍ വേഷത്തെക്കുറിച്ച് നടന് ദേവന് ഒരിക്കല്‍ മനസ് തുറന്നിരുന്നു. സുന്ദരനായ നായകന് എന്ന ഇമേജ് നില്‍ക്കുമ്പോഴാണ് ഒരു സിനിമയില്‍ വില്ലന്‍ വേഷത്തിലേക്ക് വിളി വന്നത്. വില്ലന്‍ വേഷം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നെ പോലെ ഒരാളുടെ മുഖം വില്ലന്‍ ഇമേജിന് ഓക്കെ ആകുമോ എന്ന് ചോദിച്ചപ്പോള്‍ എന്നോട് ഹരിഹരന് പറഞ്ഞ വാക്കുകളെ കുറിച്ചും ദേവന് ഓര്‍ത്തെടുത്തിരുന്നു. ഹരിഹരന് സാറിന്റെ ‘അമൃതം ഗമയ’ എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി ഒരു വില്ലന്‍ വേഷം ചെയ്യുന്നത്. ആ സിനിമയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ‘ഈ മുഖം വെച്ചിട്ട് സാര്‍ എന്നെ എങ്ങനെ വില്ലനാക്കും’ എന്നായിരുന്നു. ‘നിങ്ങളുടെ രൂപത്തിലല്ല വില്ലനിസം വേണ്ടുന്നത്, നിങ്ങളുടെ അഭിനയത്തില്‍ നിന്നാകണം ആ വില്ലനിസം വരേണ്ടത്’, എന്നായിരുന്നു ഹരിഹരന് വ്യക്തമാക്കിയത്. സംവിധായകന്റെ ആ വാക്കുകളാണ് ആ ചിത്രത്തിലെ…
Read Moreമാടൻ പൂർത്തിയായി
റോം, സിംഗപ്പൂർ, തായ് ലൻഡ് അടക്കം നിരവധി ചലച്ചിത്ര മേളകളിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ആർ. ശ്രീനിവാസൻ, എഡ്യൂക്കേഷൻ ലോണ്‍, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സംവിധാനം ചെയ്യുന്ന “മാടൻ’ പൂർത്തിയായി. സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം. യാഥാർത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം. ഇത് രണ്ട ും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട ് വിധത്തിൽ നഷ്ടമാക്കുന്ന കഥയാണ് മാടൻ എന്ന സിനിമയിലൂടെ ആർ. ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. കൊട്ടാരക്കര രാധാകൃഷ്ണൻ, ഹർഷിതാനായർ, മിലൻ, അനാമിക, വഞ്ചിയൂർ പ്രവീണ്‍കുമാർ, മുൻഷി ഹരീന്ദ്രൻ, സനേഷ്, മിഥുൻ മുരളി, പ്രദീപ്രാജ്, അശോക് ഭാസുര, മൻജിത്, സുനിൽ വിക്രം, ഷാനവാസ് പ്രഭാകർ, ആർ.എസ്. പ്രദീപ്, രാജൻ ആർക്കിടെക്ട്, അഖിലൻ ചക്രവർത്തി, സനിൽ നെടുമങ്ങാട്, മണക്കാട് രാമചന്ദ്രൻ നായർ, മനു സി. കണ്ണൂർ, ബ്രദേഴ്സ് മോഹൻ, അബൂബക്കർ, മഹേഷ്, വിഷ്ണുപ്രിയ, ബീയാട്രീസ് ഗോമസ്, ജയന്തികൃഷ്ണ,…
Read More