ന്യൂഡൽഹി: മുൻ ഇന്ത്യൻ താരം യൂസഫ് പത്താന് കോവിഡ്. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. രോഗത്തിന്റെ നേരിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളതെന്നും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സച്ചിനും വീട്ടിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ഇരുവരും കഴിഞ്ഞ ആഴ്ചകളിൽ റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യ ലെജൻഡ്സ് ടീമിനായി കളിച്ചിരുന്നു.
Read MoreCategory: Sports
ഇന്ത്യക്ക് സമനില
ദുബായി: കോവിഡ് 19നെത്തുടര്‍ന്നുള്ള ലോക്ക്ഡൗണിനുശേഷം ആദ്യ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് സമനില. സൗഹൃദ മത്സരത്തില്‍ ഇന്ത്യയും ഒമാനും 1-1ന് സമനിലയില്‍ പിരിഞ്ഞു. ശക്തരായ ഒമാനെതിരേ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. എന്നാല്‍, 43-ാം മിനിറ്റില്‍ ചിന്‍ഗ്ലെന്‍സന സിംഗിന്റെ സെല്‍ഫ് ഗോള്‍ ഒമാനെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഇന്ത്യ സമനിലയ്ക്കായി ശക്തമായി പൊരുതി. ഇതിനുള്ള ഫലം കണ്ടു. 55-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് ഇന്ത്യക്കു സമനില നല്കി.
Read Moreസെല്‍ഫ് ഗോളില്‍ പോര്‍ച്ചുഗല്‍
ടൂറിന്: ലോകകപ്പ് യോഗ്യതയില്‍ ശക്തരായ പോര്‍ച്ചുഗലിനു നനഞ്ഞ തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ അസര്‍ബൈജാനെ 1-0ന് പരാജയപ്പെടുത്താനായെങ്കിലും അത് മികച്ചൊരു ജയമാരുന്നില്ല. സെല്‍ഫ് ഗോളാണു യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനു ജയം സമ്മാനിച്ചത്. പോര്‍ച്ചുഗലിലേക്കു കോവിഡ് 19നെ തുടര്‍ന്നുള്ള യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ടൂറിനില്‍ യുവന്റസിന്റെ സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ഫിഫ റാങ്കിംഗില്‍ പോര്‍ച്ചുഗൽ അഞ്ചാമതും അസര്ബൈജാന് 108-ാമതുമാണ്. 37-ാം മിനിറ്റില്‍ മാക്സിംഗ് മെദ്വദേവിന്റെ സെല്‍ഫ് ഗോളാണു പോര്‍ച്ചുഗലിനു ജയം നല്‍കിയത്. മത്സരത്തില്‍ ആധിപത്യം പോര്‍ച്ചുഗലിനായിരുന്നു. ഗോളിനായി 29 ശ്രമങ്ങളാണു നടത്തിയത്. ഇതില്‍ 14 എണ്ണം വല ലക്ഷ്യമാക്കിയായിരുന്നു. അസര്ബൈജനാല്നിന്ന് ഒരണ്ണം പോലുമില്ലായിരുന്നു.അസര്ബൈജാന് ഗോളി സഹാറുദ്ദീന് മുഹമ്മദാലിയേവിന്റെ മിന്നുന്ന പ്രകടനമാണ് പോര്‍ച്ചുഗലിന്റെ ശ്രമങ്ങളെല്ലാം തകര്‍ത്തത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെര്‍ബിയ 3-2ന് അയര്‍ലന്‍ഡിനെ തോൽപ്പിച്ചു. അലക്സാണ്ടര്‍ മിട്രോവിച്ചിന്റെ ഇരട്ട ഗോളിലാണു സെര്‍ബിയയുടെ ജയം. ഇതോടെ മിട്രോവിച്ച് രാജ്യത്തിനായി…
Read Moreഷൂട്ടിംഗ് ലോകകപ്പ്; ബഹുദൂരം മുന്നില്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ഒമ്പതു സ്വര്‍ണം, അഞ്ച് വെള്ളി, അഞ്ചു വെങ്കലം; ആകെ 19 മെഡലുമായി ഇന്ത്യ ഒന്നാം സ്ഥാനത്ത്. മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി ആറു മെഡലുള്ള യുഎസ്എയാണു രണ്ടാമത്. രണ്ടു സ്വര്‍ണവും ഒരു വെങ്കലവുമുള്ള ഡെന്മാര്ക്കാണു മൂന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മൂന്നു ഫൈനലുകളില്‍ രണ്ടിലും ഇന്ത്യ സ്വര്‍ണം നേടി. ഇതില്‍ വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യ മെഡലുകള്‍ തൂത്തുവാരി. സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകളുടെ ക്രമത്തില്‍ ചിങ്കി യാദവ്, രാഹി സര്‍നോബത്, മനു ഭാകര്‍ എന്നിവര്‍ മെഡലുകള്‍ നേടി. മൂവരും ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയവരാണ്. ചിങ്കിയും രാഹിയും 32 പോയിന്റ് നേടിയതോടെ ഷൂട്ട് ഓഫിലൂടെയാണു സ്വര്‍ണവും വെള്ളിയും ആര്‍ക്കെന്നു തീരുമാനിച്ചത്. ഷൂട്ട് ഓഫില്‍ ചിങ്കി അഞ്ച് ഷോട്ടുകളില്‍ നാലെണ്ണവും…
Read Moreശ്രേയസിന് പരിക്ക്: അവസാന ഏകദിനങ്ങൾക്കും ഐപിഎല്ലിനുമില്ല
പൂനെ: പരിക്കേറ്റ യുവതാരം ശ്രേയസ് അയ്യർക്ക് ഇംഗ്ലണ്ടിനെതിരായ അവസാന രണ്ടു ഏകദിനങ്ങളും ഐപിഎല്ലും നഷ്ടമായേക്കും. ആദ്യ ഏകദിനത്തിൽ ഇന്ത്യ ബൗൾ ചെയ്യുമ്പോൾ എട്ടാം ഓവറിൽ ഫീൽഡിംഗിനിടെയാണ് അയ്യർക്ക് പരിക്കേറ്റത്. സ്കാനിംഗിന് വിധേയനാക്കിയ താരത്തിന് ആറാഴ്ച കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരും. ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിനാണ് അയ്യരുടെ പരിക്ക് തലവേദനയുണ്ടാക്കുന്നത്. ടീമിന്റെ നായകനായ അയ്യർക്ക് കുറഞ്ഞ ദിവസത്തിനുള്ളിൽ പകരക്കാരനെ കണ്ടെത്തേണ്ട സ്ഥിതിയിലാണ് ടീം മാനേജ്മെന്റ്. ഏപ്രിൽ ഒൻപതിനാണ് ഐപിഎൽ തുടങ്ങുന്നത്. അയ്യരുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് നായക സ്ഥാനം താത്കാലികമായി നൽകാനാണ് ഡൽഹി ക്യാപിറ്റൽസ് ആലോചിക്കുന്നത്. ബാറ്റിംഗിനിടെ കൈമുട്ടിന് ഏറുകൊണ്ട രോഹിത് ശർമയും ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. എന്നാൽ രോഹിത്തിന്റെ പരിക്കിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. രണ്ടാം മത്സരത്തിലും താരം കളിക്കും. വെള്ളിയാഴ്ച പൂനെയിലാണ് മത്സരം.
Read Moreഷഫാലി വര്‍മ ഒന്നാമത്
ദുബായ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ കൗമാര ബാറ്റിംഗ് സെന്സേഷന് ഷഫാലി വര്‍മ ഐസിസി ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ട്വന്റി 20 പരമ്പരയിലെ പ്രകടനമാണു താരത്തെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിച്ചത്.23, 47 എന്നിങ്ങനെയായിരുന്നു ഷഫാലിയുടെ സ്കോർ. രണ്ടാം തവണയാണു ഷഫാലി ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പിനുശേഷവും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ലഓസ്ട്രേലിയയുടെ ബേത് മൂണിയെ മറികടന്നാണു ഷഫാലി ഒന്നാമതെത്തിയത്. ഷഫാലിക്ക് 750 പോയിന്റും മൂണിക്ക് 748 പോയിന്റുമാണ്.സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ് എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
Read Moreഗംഭീരമാക്കി ഇന്ത്യ
പൂന: ഇംഗ്ലണ്ടിനെതിരേയുള്ള ആദ്യ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് അരങ്ങേറ്റങ്ങളും രണ്ടു തിരിച്ചുവരവുകളുമാണ് ഇന്നലെ കണ്ടത്. കൃണാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും അരങ്ങേറിയപ്പോള്‍ ട്വന്റി 20 പരമ്പരയില്‍ നിറംമങ്ങിപ്പോയ ഓപ്പണര്‍ ശിഖര്‍ ധവാനും കെ.എല്‍. രാഹുലും ഫോമിലേക്കു തിരിച്ചെത്തി ഗംഭീരമാക്കി. ധവാനാണ് മാൻ ഓഫ് ദ മാച്ച്. അരങ്ങേറ്റക്കാരും മത്സരം മനോ ഹരമാക്കി. ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് കൃഷ്ണ (8.1-1-54-4) കാഴ്ചവച്ചത്. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ അതിവേഗം അര്‍ധശതകം പൂര്‍ത്തിയാക്കുന്ന താരം എന്ന റിക്കാര്‍ഡ് കൃണാല്‍ സ്വന്തമാക്കി. ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്ക് 66 റണ്‍സ് ജയം. 318 റൺസ് ലക്ഷ്യ ത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251ന്എല്ലാവരും പുറത്തായി. അര്‍ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്, കൃണാല്‍ പാണ്ഡ്യ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്ലി എന്നിവരുടെ തകര്‍പ്പന്‍…
Read Moreചരിത്രം കുറിച്ച് ഇബ്രാഹിമോവിച്ച്
ഫ്ളോറന്‍സ്: എസി മിലാന്റെ ആദ്യ പതിന്നൊന്നിലേക്കു തിരിച്ചെത്തിയ സ്ലാട്ടന് ഇബ്രാഹിമോവിച്ച് സീരി എ ഫുട്ബോളില്‍ പുതിയ ചരിത്രമെഴുതി. ആവേശകമായ മത്സരത്തില്‍ എസി മിലാന് 3-2ന് ഫിയൊറെന്റീനയെ പരാജയപ്പെടുത്തി. ഒമ്പതാം മിനിറ്റിലെ ഗോളിലൂടെ ഇബ്രാഹിമോവിച്ച് ഒരു സീരി എ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായമുള്ള കളിക്കാനായി. ഈ സീസണില്‍ 15 ഗോള്‍ നേടിയ സ്വീഡിഷ് താരത്തിന് 39 വയസും 169 ദിവസുമാണു പ്രായം.എറിക് പുള്‍ഗര്‍, ഫ്രാങ്ക് റിബറി എന്നിവരുടെ ഗോളുകളില്‍ ഫിയൊറെന്റീന മുന്നിലെത്തി. എന്നാല്‍ ബ്രാഹിം ഡയസ്, ഹക്കന്‍ കാല്‍ഹനോഗ്ലു എന്നിവരുടെ ഗോളുകള്‍ മത്സരം മിലാന് അനുകൂലമാക്കി. മറ്റൊരു മത്സരത്തില്‍ നാപ്പോളി 2-0ന് എഎസ് റോമയെ തോല്‍പ്പിച്ചു. രണ്ടു ഗോളും ഡ്രൈസ് മെര്‍ട്ടന്‍സാണ് നേടിയത്. രണ്ടു ഗോളുമായി മെര്‍ട്ടന്‍സ് ലീഗില്‍ നാപ്പോളിക്കായി 100 ഗോള്‍ തികച്ചു.
Read Moreബാഴ്സയ്ക്കു തകര്‍പ്പന്‍ ജയം
സാന്‍ സെബാസ്റ്റ്യന്‍ (സ്പെയിന്): സെര്‍ജിനോ ഡെസ്റ്റ്, ലയണല്‍ മെസി എന്നിവരുടെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്സലോണയ്ക്കു തകര്‍പ്പന്‍ ജയം. ലാ ലിഗ ഫുട്ബോളിലെ എവേ മത്സരത്തില്‍ ബാഴ്സലോണ 6-1ന് റയല്‍ സോസിദാദിനെ തകര്‍ത്തു. ആന്ത്വാന് ഗ്രീസ്മാന്, ഒസ്മാന്‍ ഡെംബലെ എന്നിവര്‍ ഓരോ ഗോൾ നേടി.ജയത്തോടെ ബാഴ്സലോണ വീണ്ടും രണ്ടാം സ്ഥാനത്തെത്തി. ഈ മത്സരത്തിലൂടെ മെസി ബാഴ്ലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങിയ കളിക്കാരനെന്ന (788) റിക്കാര്‍ഡ് സ്വന്തമാക്കി. സാവിയുടെ പേരിലുണ്ടായിരുന്ന റിക്കാര്‍ഡാണു തകര്‍ന്നത്. ജയത്തോടെ ബാഴ്സ കിരീടപോരാട്ടം ശക്തമാക്കി. 62 പോയിന്റുള്ള ബാഴ്സയെക്കാള്‍ നാലു പോയിന്റ് വ്യത്യാസത്തില്‍ അത്ലറ്റിക്കോ മാഡ്രിഡാണു മുന്നില്‍. 60 പോയിന്റുള്ള റയല്‍ മാഡ്രിഡാണു മൂന്നാമത്. 36-ാം മിനിറ്റില്‍ ഗ്രീസ്മാനാണ് ആദ്യ ഗോള്‍ നേടിയത്. ഇടവേളയ്ക്കു പിരിയും മുമ്പ് യുഎസ് പ്രതിരോധതാരം ഡെസ്റ്റ് (43) ബാഴ്സയുടെ ലീഡ് രണ്ടാക്കി. 53-ാം മിനിറ്റില്‍ ഡെസ്റ്റ്…
Read Moreഷൂട്ടിംഗ് ലോകകപ്പ് : ഇന്ത്യക്കു മൂന്നു സ്വര്‍ണം
ന്യൂഡല്‍ഹി: ഐഎസ്എസ്എഫ് വേള്‍ഡ് കപ്പ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് ഇന്നലെ മൂന്നു സ്വര്‍ണം. പുരുഷന്മാരുടെയും വനിതകളുടെയും എയര്‍ പിസ്റ്റള്‍ ടീമിനത്തില്‍ ഇന്ത്യ സ്വര്‍ണം നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരവ് ചൗധരി അഭിഷേക് വര്‍മ, ഷഹ്സാര്‍ റിസ്വി ടീം 17-11ന് വിയറ്റ്നാമിനെ തോല്‍പ്പിച്ചു. ഈ ഇനത്തിലെ വ്യക്തിഗത മത്സരത്തില്‍ ചൗധരിയും വര്‍മയും വെള്ളിയും വെങ്കലവും നേടിയിരുന്നു. വനിതകളുടെ ഈ ഇനത്തില്‍ ഇന്ത്യ. 16-8ന് പോളണ്ടിനെ തകര്‍ത്തു. യശസ്വിനി ദെസ്വാള്‍, മനു ഭാകര്‍, ശ്രീ നിവേത പരമാനന്ദം എന്നിവരാണു ടീമില്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിന്റെ വ്യക്തിഗത ഇനത്തില്‍ യശസ്വിനി ദെസ്വാള്‍ നേടിയ സ്വര്‍ണത്തിലൂടെയാണ് ഇന്ത്യ ഇന്നലെ സ്വര്‍ണമെഡല്‍ നേട്ടം ആരംഭിച്ചത്. മനു ഭാകര്‍ വെള്ളി നേടി. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ദീപക്കുമാര്‍, ഐശ്വരി പ്രതാപ് സിംഗ് തോമര്‍, പങ്കജ്…
Read More