മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായേക്കുമെന്നാണ് സൂചന. മുൻ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേൽ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നായിരുന്നു നേരത്തേ അഭ്യൂഹമുയർന്നിരുന്നത്. എന്നാൽ ഇന്നലെ രാത്രി മുംബൈയിൽ നടന്ന ബിസിസിഐ യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്ഠ്യേന നിർദേശിക്കപ്പെട്ടെന്നാണ് അറിയുന്നത്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ഗാംഗുലി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ പുതിയ സെക്രട്ടറിയും അരുണ്‍ ധുമാൽ ട്രഷററും ആയേക്കും. മുൻ ബിസിസിഐ പ്രസിഡന്റും കേന്ദ്ര ധനകാര്യസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരനാണ് അരുണ്‍ ധുമാൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ ജയേഷ് ജോർജിന്റെയും ആസാം ക്രിക്കറ്റ് ബോർഡ് അസോസിയേഷനിൽ നിന്നുള്ള ദേവജിത്തിന്റെയും പേരുകളാണ് ബിസിസിഐയുടെ ജോ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഒക്ടോബർ 23നാണ് ബിസിസി ഐയുടെ വാർഷിക പൊതുയോഗം. പുതിയ ഭാരവാഹികൾ അന്ന് ചുമതലയേക്കും.
Read MoreCategory: Sports
ദേശീയ റിക്കാർഡ് തിരുത്തി ദ്യുതി ചന്ദ്; ഒളിന്പിക്സ് യോഗ്യതയുടെ തൊട്ടരികെ
റാഞ്ചി: 100 മീറ്ററിൽ സ്വന്തം ദേശീയ റിക്കാർഡ് തിരുത്തി ദ്യുതി ചന്ദ്. ദേശീയ റിക്കാർഡും മീറ്റ് റിക്കാർഡും തിരുത്തിയാണ് 59-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സിൽ ദ്യുതി 11.25 സെക്കൻഡിൽ സ്വർണത്തിലെത്തിയത്. സരസ്വതി സാഹ 2002-ൽ കുറിച്ച 11.43 സെക്കൻഡ് ആയിരുന്നു ഇതുവരെയുണ്ടായിരുന്ന മീറ്റ് റിക്കാർഡ്. ദോഹ ലോക ചാന്പ്യൻഷിപ്പിൽ കുറിച്ച 11.26 സെക്കൻഡ് എന്ന സ്വന്തം ദേശീയ റിക്കാർഡാണ് ദ്യുതി മെച്ചപ്പെടുത്തിയത്. സെമി 11.22 സെക്കൻഡിലാണ് ദ്യുതി പൂർത്തിയാക്കിയത്. തമിഴ്നാടിന്റെ അർച്ചന ശുശീന്ദ്രനാണ് (11.54 സെക്കൻഡ്) വെള്ളി. ഇതോടെ 2020 ടോക്കിയോ ഒളിന്പിക്സ് യോഗ്യതയിലേക്ക് ദ്യുതി ഒരു പടികൂടി അടുത്തു. 11.15 സെക്കൻഡാണ് നൂറു മീറ്ററിൽ യോഗ്യതാ മാർക്ക്. അടുത്ത വർഷം മേയാണു യോഗ്യത നേടേണ്ട സമയപരിധി.
Read Moreബിസിസിഐ തെരഞ്ഞെടുപ്പ്: എട്ട് അസോസിയേഷനുകൾക്ക് വിലക്ക്
മുംബൈ: ബിസിസിഐ ജനറൽ ബോഡി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിൽനിന്ന് എട്ട് അസോസിയേഷനുകൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ഇലക്ടറർ ഓഫീസർ വിലക്കി. സർക്കാർ വിഭാഗങ്ങളായ സർവീസസ്, ഇന്ത്യൻ യൂണിവേഴ്സിറ്റീസ്, റെയിൽവേസ് എന്നിവയ്ക്കു പുറമേ തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മണിപ്പുർ ക്രിക്കറ്റ് അസോസിയേഷനുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്, ഹരിനായ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനുകളെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) സമിതി വിലക്കിയിരുന്നു. ഈ മാസം 23നാണ് ബിസിസിഐ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടക്കുന്നത്.
Read Moreഇടിക്കൂട്ടിൽ ചരിത്രമെഴുതി മേരി കോം; തോറ്റിട്ടും ലോക ചാന്പ്യൻഷിപ്പ് റിക്കാർഡ്
ഉലൻ ഉദെ (സൈബീരിയ): തോറ്റിട്ടും ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ മേരി കോം. ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരമെന്ന ഖ്യാതിയാണു മേരി പേരിലാക്കിയത്. ശനിയാഴ്ച നടന്ന 51 കിലോഗ്രാം വിഭാഗം സെമി ഫൈനൽ മത്സരത്തിൽ മേരി, തുർക്കിയുടെ ബുസനാസ് സാകിരോഗൊളുവിനോടു പരാജയപ്പെട്ടു. 4-1 എന്ന സ്കോറിനായിരുന്നു തുർക്കിഷ് താരത്തിന്റെ നേട്ടം. ഇതോടെ മേരിക്കു വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 51 കിലോഗ്രാം വിഭാഗത്തിൽ ആദ്യമായാണു മേരി കോം മത്സരിച്ചത്. ലോക ചാന്പ്യൻഷിപ്പിൽ മേരി കോമിന്റെ എട്ടാം മെഡലാണിത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ലോക ചാന്പ്യൻഷിപ്പിൽ എട്ട് മെഡൽ നേടുന്നത്. ക്യൂബൻ ഇതിഹാസ പുരുഷ ബോക്സർ ഫെലിക്സ് സാവോണിന്റെ ഏഴ് ലോക ചാന്പ്യൻഷിപ്പ് മെഡൽ എന്ന റിക്കാർഡാണു മേരി കോം പഴങ്കഥയാക്കിയത്. തുടർച്ചയായി ആറു തവണ ലോക ചാന്പ്യൻഷിപ്പ് സ്വർണ…
Read Moreക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു; വധു തമിഴ് നടി ആശ്രിത
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. തമിഴ് ചലച്ചിത്ര താരം ആശ്രിത ഷെട്ടിയാണു വധു. ഡിസംബർ രണ്ടിനു മുംബൈയിലാകും വിവാഹമെന്നാണു റിപ്പോർട്ട്. നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയുടെ നായകനാണു മുപ്പതുകാരനായ മനീഷ് പാണ്ഡെ. 2015 ജൂലൈ 14-ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച പാണ്ഡെ 23 ഏകദിനങ്ങളും 31 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മുംബൈ സ്വദേശിനിയായ ആശ്രിത ഷെട്ടി, മോഡൽ കൂടിയാണ്. ഒരു കന്നിയും മൂന്നു കളവാണികളും, ഉദയം എൻഎച്ച്4 എന്നീ തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തുളു ഭാഷയിലിറങ്ങിയ തെല്ലികേട ബൊല്ലിയാണ് ആശ്രിതയുടെ ആദ്യ സിനിമ. നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.
Read Moreവനിതകൾ സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ കണ്ടു; ചരിത്ര മത്സരത്തിൽ ഇറാന് ചരിത്ര വിജയം
ടെഹ്റാൻ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ഇറാനിലെ വനിതകൾ സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ മത്സരം ആസ്വദിച്ചു. ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലാണ് ചരിത്രം പിറന്നത്. ഇറാൻ-കംബോഡിയ ലോകകപ്പ് യോഗ്യതാ മത്സരം നടക്കുമ്പോൾ സ്വന്തം നാടിനായി അവർ സ്റ്റേഡിയത്തിൽ ആരവം മുഴക്കി. 3,500 ൽ ഏറെ വനിതകളാണ് മത്സരം കാണാൻ എത്തിയത്. മത്സരത്തിൽ എതിരില്ലാത്ത 14 ഗോളുകൾക്ക് കംബോഡിയയെ ഇറാൻ തകർത്തുവിട്ടു. കംബോഡിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്കും ആസാദി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. നേരത്തെ ഇറാനിൽ സ്ത്രീകൾക്ക് സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ മത്സരം കാണാൻ അനുവാദമില്ലായിരുന്നു. സ്ത്രീവിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ അയോഗ്യരാക്കുമെന്ന ലോക ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) മുന്നറിയിപ്പിനെത്തുടർന്നാണ് നാല് പതിറ്റാണ്ടോളം നീണ്ട നിരോധനം ഇറാൻ എടുത്തുകളഞ്ഞത്. ഫുട്ബോൾ മത്സരം കാണാൻ ആൺവേഷം കെട്ടിയതിനു പിടിക്കപ്പെട്ട സഹർ ഖുദൈരി എന്ന യുവതി, ജയിൽ ശിക്ഷ ഭയന്ന് ആത്മഹത്യ ചെയ്ത സംഭവത്തിനു ശേഷമാണ് ഫിഫ നിലപാടു…
Read Moreഉത്തേജക മരുന്ന്; നിർമല ഷിയോറണിന് നാലു വർഷം വിലക്ക്
ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ അത്ലറ്റ് നിർമല ഷിയോറണിനു നാലു വർഷം വിലക്ക്. അത്ലറ്റിക് ഇന്റഗ്രിറ്റി യൂണിറ്റ് (എഐയു) ആണ് താരത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിരോധിത മരുന്നുകളായ ഡ്രോസ്റ്റനോളോൻ, മെറ്റെനോളോൻ എന്നിവയുടെ സാന്നിധ്യം നിർമലയുടെ സാന്പിളിൽ കണ്ടെത്തിയിരുന്നു. ഇക്കാര്യം അംഗീകരിച്ച നിർമല ഹിയറിംഗിന് അഭ്യർഥിച്ചില്ലെന്നും എഐയു പറഞ്ഞു. ഇതോടെ 2017-ൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാന്പ്യൻഷിപ്പിൽ നിർമല നേടിയ രണ്ടു മെഡലുകളും തിരികെ വാങ്ങും.
Read Moreതാരങ്ങളില്ലാതെ തിളങ്ങി അർജന്റീന; ജർമനിയെ സമനിലയിൽ പിടിച്ചു
ഡോർട്ട്മുണ്ട്: ജർമനിക്കെതിരായ സൗഹൃദമത്സരത്തിൽ അർജന്റീനയ്ക്കു സമനില. രണ്ടു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷമായിരുന്നു അർജന്റീന സമനില പിടിച്ചെടുത്തത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടി ജർമനി സ്വന്തം മൈതാനത്ത് ആധിപത്യം പുലർത്തി. പതിനാറാം മിനിറ്റിൽ സെർജി ഗാബ്രിയിലൂടെയും 22 ാം മിനിറ്റിൽ കയി ഹവേർട്സിലൂടെയുമാണ് ജർമനി മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ കളിപിടിച്ച അർജന്റീന തിരിച്ചടിച്ചു. കളിയുടെ 66 ാം മിനിറ്റിൽ ലൂക്കാസ് അലാറിയയിലൂടെ അർജന്റീന ആദ്യ ഗോൾ നേടി. കളി തീരാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കെ ലൂക്കാസ് ഒകാമ്പസ് അർജന്റീനയുടെ മാനംകാത്ത ഗോൾ സ്വന്തമാക്കി. അർജന്റീന സൂപ്പർ താരങ്ങളായ ലയണൽ മെസി, അഗ്യൂറോ, ഇക്കാർഡി, ഡി മരിയ എന്നിവരൊന്നും ഇല്ലാതെയാണ് ഇറങ്ങിയത്.
Read Moreലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പ്: മേരി കോം ക്വാർട്ടറിൽ
മോസ്കോ: ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ 51 കിലോഗ്രാം വിഭാഗത്തിൽ ആറ് തവണ ലോക ചാമ്പ്യനായ ഇന്ത്യയുടെ മേരി കോം ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീക്വാർട്ടറിൽ തായ്ലൻഡിന്റെ ജുതാമസ് ജിറ്റ്പോംഗിനെ തോൽപ്പിച്ചാണ് മേരി കോം ക്വാർട്ടർ ബർത്ത് നേടിയത്. ആദ്യ റൗണ്ടിൽ എതിരാളി മത്സരത്തിൽ നിന്നും പിന്മാറിയതിനാൽ മേരി കോമിന് മത്സരിക്കേണ്ടി വന്നിരുന്നില്ല.
Read Moreവിജയ് ഹസാരെ: കേരളത്തിന് രണ്ടാം ജയം
ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് രണ്ടാം ജയം. ഛത്തീസ്ഗഡിനെ 65 റണ്‍സിന് തകർത്താണ് കേരളം വിജയവഴിയിൽ തിരിച്ചെത്തിയത്. ഓപ്പണർ വിഷ്ണു വിനോദിന്റെ മിന്നുന്ന സെഞ്ചുറിയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. 91 പന്തിൽ 11 സിക്സറുകളും അഞ്ച് ബൗണ്ടറികളും ഉൾപ്പടെ 123 റണ്‍സ് അടിച്ചുകൂട്ടിയ വിഷ്ണുവിന്റെ മികവിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റിന് 296 റണ്‍സ് നേടി. ഛത്തീസ്ഗഡ് 46 ഓവറിൽ 231 റണ്‍സിന് പുറത്തായി. മികച്ച ഫോം തുടരുന്ന വിഷ്ണുവിന്റെ ടൂർണമെന്റിലെ രണ്ടാം സെഞ്ചുറിയാണിത്. സ്ഥാനം മാറി ഓപ്പണറായി ഇറങ്ങിയ നായകൻ റോബിൻ ഉത്തപ്പ (6) ഒരിക്കൽ കൂടി പരാജയമായി. പിന്നാലെ എത്തിയ സഞ്ജു സാംസണ് (16) കൂടി വീണെങ്കിലും വിഷ്ണു ഒരറ്റത്ത് തകർത്തടിച്ചു. മൂന്നാം വിക്കറ്റിൽ മുൻ നായകൻ സച്ചിൻ ബേബിക്കൊപ്പം (34) 93 റണ്‍സ്…
Read More