സംസ്ഥാനത്തെ ദിവസവേതനക്കാര്‍ക്ക് ദിനംപ്രതി 1000 രൂപ നല്‍കുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ! ഗുണം ലഭിക്കുക 35 ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ക്ക്…

കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ദിനംപ്രതി 1000 രൂപവീതം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. രാജ്യത്ത് ഇതിനോടകം 270 പേര്‍ കോവിഡ് ബാധിതരായി എന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ കോവിഡ് ബാധിതരുടെ എണ്ണം 23 ആണെന്നും ഇതില്‍ ഒമ്പത് പേര്‍ രോഗവിമുക്തരായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്ത് 15 ലക്ഷം ദിവസ വേതനക്കാരും 20.37 ലക്ഷം നിര്‍മാണത്തൊഴിലാളികളുമുണ്ടെന്നാണ് കണക്ക്. ഇവര്‍ക്കൊക്കെ ഇതുപ്രകാരം ആനുകൂല്യം ലഭിക്കും. ലോകത്ത് കോവിഡ് ബാധിക്കുന്നവരില്‍ ആറിലൊന്ന് ആളുകള്‍ക്ക് രോഗം അതീവഗുരുതരമാകുന്നതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ലോകത്ത് ആകമാനം കൊറോണ മരണം 11000 പിന്നിട്ടിരിക്കുകയാണ്. ഇറ്റലിയില്‍ കഴിഞ്ഞ ഒരൊറ്റ ദിവസം മാത്രം മരിച്ചത് 627 ആളുകളാണ്.

Read More

മാ​സ്‌​കും സാ​നി​റ്റൈ​സ​റും ര​ണ്ട് സ്റ്റീ​ല്‍ പാ​ത്ര​വും…! അഞ്ചുമിനിറ്റ് നിര്‍ത്താതെ പാത്രം കൊട്ടി, റസ്റ്റില്ലാതെ ഡ്യൂട്ടി ചെയ്ത് ഉറങ്ങാന്‍ കിടന്ന അപ്പുറത്തെ വീട്ടിലെ നഴ്‌സ് തലയടിച്ച് പൊട്ടിച്ചു; ട്രോ​ളു​ക​ള്‍ നി​റ​ഞ്ഞ് സോ​ഷ്യ​ല്‍​മീ​ഡി​യ​

കോ​വി​ഡ് 19 വൈ​റ​സി​നെ തു​ര​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് ലോ​ക രാ​ജ്യ​ങ്ങ​ള്‍. വൈ​റ​സ് പി​ടി​പെ​ടാ​തി​രി​ക്കു​വാ​ന്‍ ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ച് അ​ധി​കൃ​ത​ര്‍ കൃ​ത്യ​മാ​യ നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ല്‍ ഞാ​യ​റാ​ഴ്ച ജ​ന​ത ക​ര്‍​ഫ്യു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ വീ​ട്ടി​ല്‍ നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് വി​ല​ക്ക് ഏ​ര്‍​പ്പ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് 19ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ജ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന ക​ര്‍​ഫ്യൂ ആ​ണി​തെ​ന്നാ​ണ് പ്ര​ഖ്യാ​പ​ന വേ​ള​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ​റ​ഞ്ഞ​ത്. കൂ​ടാ​തെ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കാ​ന്‍ അ​ഞ്ച് മി​നി​ട്ട് പാ​ത്ര​ങ്ങ​ള്‍ ത​മ്മി​ല്‍ അ​ടി​ച്ച് ശ​ബ്ദ​മു​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. എ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​പ്ര​ഖ്യാ​പ​നം ട്രോ​ള​ന്മാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്.

Read More

കോവിഡ് ഭീതിയകറ്റാന്‍ വീടിനുള്ളില്‍ വിനോദ പരിപാടിയിലേര്‍പ്പെട്ട് താരങ്ങള്‍ ! ഗ്രീക്ക്‌ യുവതിയുടെ എക് ദോ തീന്‍ ഡാന്‍സിന്റെ വീഡിയോ വൈറലാകുന്നു…

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ വീടുകളിലേക്ക് ഒതുങ്ങുകയാണ്. ഈ സമയത്ത് വീടിനുള്ളില്‍ ഒതുക്കപ്പെടുന്നതിന്റെ സമ്മര്‍ദ്ദം മാറ്റാന്‍ പലരും പല പല വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍. ബോളിവുഡ് ഹിറ്റ് ഗാനത്തിന് ചുവടുവച്ച് കൊറോണ പേടിയില്‍ നിന്ന് മുക്തി കണ്ടെത്താന്‍ ശ്രമിക്കുന്ന കാതറിന കൊറോസിഡോ എന്ന ഗ്രീക്ക്‌ യുവതിയുടെ വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാധുരി ദീക്ഷിത്ത് അനശ്വരമാക്കിയ ‘എക്ക് ദോ തീന്‍’ എന്ന ഹിറ്റ് ഗാനത്തിനാണ് കാതറിന ചുവടുവച്ചിരിക്കുന്നത്. മാധുരി ദീക്ഷിത്തിന്റെ ആരാധിക കൂടിയായ കാതറീനയുടെ നൃത്തത്തിന് നിരവധി ആരാധകരാണ് ഇതിനോടകം ഉണ്ടായത്. 2600ലധികം ലൈക്കും 800ന് മുകളില്‍ റീട്വീറ്റും കാതറീനയുടെ ഈ വിഡിയോയ്ക്ക് ലഭിച്ചു. മാധുരിയുടെ കൂടുതല്‍ ഗാനങ്ങള്‍ക്ക് ചുവടുവയ്ക്കണമെന്നാണ് കമന്റുകളില്‍ പലരും കുറിയ്ക്കുന്നത്.

Read More

ജനത കര്‍ഫ്യൂ എന്നതിനു പകരം ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകും; കൂടുതല്‍ മദ്യവും കരുതും; മോദിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി…

ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിക്കുന്ന തിരക്കിലാണ് കുറച്ച് പ്രബുദ്ധ മലയാളി ട്രോളന്മാര്‍. കൊറോണയുടെ ഭീകരത മനസ്സിലാക്കാതെ ട്രോളുകള്‍ തയ്യാറാക്കാന്‍ തിരക്കുകൂട്ടുന്ന ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലാകണമെന്നില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. ട്വിറ്ററിലൂടെയാണ് പൂക്കുട്ടിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ചാണ് റസൂല്‍പൂക്കുട്ടി രംഗത്തെത്തിയത്. ‘പ്രിയ പ്രധാനമന്ത്രി, ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാവില്ല. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറയൂ. കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ.’ പൂക്കുട്ടി പറയുന്നു. കോവിഡ്19 ബാധ തടയുന്നതിനായി ഈ ഞായറാഴ്ച ജനത്തിനു വേണ്ടി ജനം സ്വയം നടത്തുന്ന ‘ജനതാ കര്‍ഫ്യൂ’ നടപ്പാക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുത്. വീട്ടില്‍ത്തന്നെ തുടരണം…

Read More

കൊറോണക്കാലത്ത് അച്ഛന്‍ സ്വന്തം സുരക്ഷയും വീട്ടിലുള്ള മറ്റുള്ളവരുടെ സുരക്ഷയും നോക്കുന്നതേയില്ല ! തുറന്നു പറഞ്ഞ് ശശി തരൂരിന്റെ മകന്‍

ശശി തരൂര്‍ സ്വന്തം സുരക്ഷയും വീട്ടുകാരുടെ സുരക്ഷയും നോക്കുന്നില്ലെന്ന പരാതിയുമായി മകന്‍ ഇഷാന്‍ തരൂര്‍. കൊറോണക്കാലത്ത് പാര്‍ലമെന്റില്‍ പോകുന്നതിനെയാണ് ഇഷാന്‍ വിമര്‍ശിച്ചിരിക്കുന്നത്. വ്യക്തികള്‍ തമ്മിലുള്ള സാമൂഹിക അകലം നടപ്പാക്കാനുള്ള നിര്‍ണായക നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതിനിടെ, ആളുകള്‍ അടുത്തടുത്തിരിക്കുന്ന പാര്‍ലെന്റിലേക്ക് പോകാന്‍ ശശി തരൂര്‍ നിര്‍ബന്ധം പിടിക്കുന്നുവെന്നാണ് ഇഷാന്റെ പരാതി. ഇത് അദ്ദേഹത്തിനു മാത്രമല്ല, അദ്ദേഹത്തിന്റെ വീട്ടിലുള്ള മുഴുവന്‍ ആളുകള്‍ക്കും അപകടരമാണ്. പ്രായമായ മുത്തശ്ശിയ്ക്ക് വരെ ഇത് വളരെ അപകടമുണ്ടാക്കിയേക്കാം. ഇഷാന്റെ ട്വീറ്റില്‍ പറയുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ഇഷാന് മറുപടിയുമായി തരൂര്‍ എത്തുകയും ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതില്‍നിന്നു ജനപ്രതിനിധികളെ ഒഴിവാക്കിയിട്ടുണ്ടെന്നും അതിനു കാരണം ഡോക്ടര്‍മാരെയും ഭക്ഷണവിതരണക്കാരെയും പോലെ ജനങ്ങളെ സേവിക്കുക എന്നത് അവരുടെ ഉത്തരവാദിത്തമാണെന്നുമായിരുന്നു തരൂരിന്റെ പ്രതികരണം.

Read More

നടി അമലപോള്‍ വിവാഹിതയായി ? വിവാഹം നടന്നത് ഒരാഴ്ച മുമ്പെന്ന് സൂചന; ചിത്രങ്ങള്‍ വൈറലാകുന്നു….

നടി അമലാ പോള്‍ വിവാഹിതയായെന്ന് സൂചന. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിങിനെയാണ് അമല വിവാഹം കഴിച്ചത് എന്നും വിവരമുണ്ട്. ഭവ്‌നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ചാവിഷയമായത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഭവ്നിന്ദര്‍, അമലയുമൊത്തുള്ള വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് സൂചനകള്‍. നിരവധി പേര്‍ ഇവര്‍ക്ക് വിവാഹാശംസകളും നേര്‍ന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്. ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അമലയുമൊത്തുളള ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തായിരുന്നു. ഏറെ നാളായി ഇവര്‍ സൗഹൃദത്തിലായിരുന്നു. ജീവിതത്തിലെ ഏറ്റവും അടുത്ത കൂട്ടുകാരനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അമല പോള്‍ തുറന്നുപറഞ്ഞിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നുവെന്നും അമല പറഞ്ഞു. സിനിമയുമായി അദ്ദേഹത്തിന് ബന്ധമില്ലെന്നും…

Read More

അങ്ങനെയല്ല, ഇങ്ങനെ..! കൊറോണയ്ക്കെതിരേ വ്യ​ത്യ​സ്ത​മാ​യ ബോ​ധ​വ​ൽ‌​ക്ക​ര​ണ രീ​തി​യു​മായി ​ ന​ട​ൻ അ​ജു വ​ർ​ഗീ​സ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

കൊ​റോ​ണ​യ്ക്കെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ലും പ​ങ്കാ​ളി​ക​ളാ​വു​ക​യാ​ണ് മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ളും. അ​ക്കൂ​ട്ട​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ഒ​രു ബോ​ധ​വ​ൽ‌​ക്ക​ര​ണ രീ​തി​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. ട്രോ​ളി​ന്‍റെ രൂ​പ​ത്തി​ൽ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് അ​ജു വ​ർ​ഗീ​സ് ര​സ​ക​ര​മാ​യ ചി​ത്രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. നേ​രി​ട്ടു​ള്ള സ്പ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക​യെ​ന്ന സ​ന്ദേ​ശം പ​ക​രാ​ൻ ജ​ഗ​തി ശ്രീ​കു​മാ​റും സി​ദ്ധി​ഖും അ​ഭി​ന​യി​ച്ച ചി​ല ചി​ത്ര​ങ്ങ​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ജു വ​ർ​ഗീ​സ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കൈ​ത്തോ​ക്കി​ന്‍റെ ബാ​ര​ൽ കൊ​ണ്ട് കോ​ളിം​ഗ് ബെ​ൽ അ​മ​ർ​ത്തു​ന്ന ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ ചി​ത്ര​വും കോ​ഴി​യു​ടെ ചു​ണ്ടു​ക​ൾ കൊ​ണ്ട് കോ​ളിം​ഗ് ബെ​ൽ അ​മ​ർ​ത്തു​ന്ന ജ​ഗ​തി​യു​ടെ ത​ന്നെ മ​റ്റൊ​രു ചി​ത്ര​വും കൈ​വി​ര​ൽ കൊ​ണ്ട് കോ​ളിം​ഗ് ബെ​ൽ അ​മ​ർ​ത്തു​ന്ന സി​ദ്ധി​ഖി​ന്‍റെ ചി​ത്ര​വു​മാ​ണ് അ​ജു പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ദ്യ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലേ​ത് ശ​രി​യാ​യ രീ​തി​യാ​ണെ​ന്നും അ​വ​സാ​ന​ത്തേ​ത് തെ​റ്റാ​യ രീ​തി​യാ​ണെ​ന്നും ചി​ത്ര​ങ്ങ​ളി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്താ​യാ​ലും അ​ജു​വി​ന്‍റെ പു​തി​യ ബോ​ധ​വ​ൽ​ക്ക​ര​ണ രീ​തി സോ​ഷ്യ​ൽ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

Read More

ഇടപെടല്‍ കുറയ്ക്കാന്‍ പറഞ്ഞിട്ട് ആരും അത് കേട്ടഭാവം നടിച്ചില്ല ! ഞങ്ങള്‍ ചുംബിച്ച് സ്‌നേഹം പകര്‍ന്ന് നടന്നു; നിങ്ങള്‍ക്ക് ഈ അവസ്ഥ ഉണ്ടാകരുതെന്ന അപേക്ഷയുമായി ഇറ്റലിക്കാര്‍…

കൊറോണ ലോകം മുഴുവന്‍ വ്യാപിച്ചിട്ടും നമ്മുടെ വീടുകളില്‍ എത്താത്തതിനാല്‍ മാത്രം അത്ര ഗൗരവ പൂര്‍വം കാണാത്ത ധാരാളം ആളുകള്‍ ഇപ്പോഴും സമൂഹത്തിലുണ്ട്. ഇത്തരം ആളുകളോട് അപേക്ഷിക്കുകയാണ് ഇറ്റലിയിലുള്ള ലിന്‍ഡാ മരേസ്‌ക്ക എന്ന അമ്മ. കൊറോണ വൈറസ് ഏറ്റവും വലിയ ദുരന്തം വിതച്ച ഇറ്റലിക്കാര്‍ തങ്ങളില്‍ നിന്ന് പഠിക്കാന്‍ മറ്റുള്ള രാജ്യങ്ങളോട് അപേക്ഷിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം ധാരാളം സന്ദേശങ്ങളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. തങ്ങളുടെ തെറ്റുകളില്‍ നിന്നും പഠിക്കാനാണ് ഇറ്റലിക്കാര്‍ മറ്റുള്ളവരോട് ആവശ്യപ്പെടുന്നത്. രോഗത്തെ നിസ്സാരവല്‍ക്കരിക്കരുതെന്നാണ് ഇവര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.”ഞങ്ങള്‍ നേരിട്ട പോലെയുള്ള പ്രതിസന്ധി നിങ്ങള്‍ ഒരിക്കലും അഭിമുഖീകരിച്ചിട്ടേ ഉണ്ടാകില്ല. അതുകൊണ്ടാണ്ട് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ 386,500 ഫോളോവേഴ്സുള്ള ഇറ്റാലിയന്‍ ബ്ളോഗര്‍ മാര്‍ക്കോ കാര്‍ട്ടാസെഗ്‌നാ പറയുന്നു. രോഗവുമായി ഇറ്റലി മല്ലിട്ടുകൊണ്ടിരിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി. ആദ്യ മരണം സംഭവിച്ചപ്പോള്‍ തന്നെ ഇറ്റലി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചെങ്കിലും…

Read More

പാ​ത്രം കൊ​ട്ടി​പേ​ടി​പ്പി​ക്കാ​ൻ കൊ​റേ ആ​ന​യ​ല്ല സാ​റേ, കൊ​റോ​ണ​യാ​ണി​ത്! ജ​ന​താ ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ച മോ​ദി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ൾ

കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ​യ്ക്കെ​തി​രാ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് ജ​ന​താ ക​ർ​ഫ്യു പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ൾ. അ​ന്ന് അ​ഞ്ചു മ​ണി​ക്ക് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ അ​ഞ്ചു മി​നി​റ്റ് നേ​രം ലോ​ഹ​പാ​ത്ര​ങ്ങ​ൾ ത​മ്മി​ല​ടി​ച്ചോ കൈ​യ​ടി​ച്ചോ ആ​ദ​രി​ക്ക​ണ​മെ​ന്ന പ​രാ​മ​ർ​ശ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ എ​റ്റെ​ടു​ത്തി​രി​ക്ക​ന്ന​ത്. കേ​ര​ള സ​ർ​ക്കാ​ർ 20,000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ കേ​ന്ദ്രം ജ​ന​താ ക​ർ​ഫ്യു​വും കൈ​യ​ടി​യു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വാ​ദം. പാ​ത്രം കൊ​ട്ടി പേ​ടി​പ്പിക്കാൻ ഇ​ത് കൊ​റേ ആ​ന​യ​ല്ല, കൊ​റോ​ണ​യാ​ണെ​ന്നാ​ണ് ഒ​രാ​ളു​ടെ ക​മ​ന്‍റ്. ഞാ​യ​റാ​ഴ്ച മാ​ത്ര​മേ കൊ​റോ​ണ പു​റ​ത്തി​റ​ങ്ങാ​റൊ​ള്ളോ എ​ന്നു ചി​ല​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചോ​ദി​ക്കു​ന്നു.

Read More

അല്‍പം ഗ്ലാമറസായി അഭിനയിക്കേണ്ടി വരും ! സില്‍ക്ക് സ്മിതയുടെ ബയോപിക് എടുക്കാന്‍ അഞ്ജലി മേനോന്റെ ഫോണ്‍കോള്‍ വന്നപ്പോള്‍ യുവനടിമാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചതോ…

പ്രശസ്ത സംവിധായക അഞ്ജലി മേനോന്റെ ഫോണ്‍കോള്‍ കണ്ട് നടിമാര്‍ ഞെട്ടി. അന്തരിച്ച നടി സില്‍ക്ക് സ്മിതയുടെ ബയോപിക് എടുക്കുന്നതിനായാണ് വിളി എന്നറിഞ്ഞതോടെ നടിമാര്‍ ഉത്സാഹത്തിലായി. ഇതിലേയ്ക്ക് അല്‍പം ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യേണ്ടി വരും. അല്‍പം സെക്‌സിയായി ചെയ്യാനാകുമോ’ എന്നെല്ലാം ഫോണിലെ അഞ്ജലി മേനോന്‍ ചോദിച്ചു. ഇതു സംബന്ധിച്ച് ചിലര്‍ അഞ്ജലി മേനോനെ വിളിച്ചപ്പോഴാണ് സംഭവത്തിന്റെ കിടപ്പ് മനസ്സിലാകുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പ്രതിക്കായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ ജെ. ദിവിന്‍(32) പൊലീസ് പിടിയിലായത്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിന്റെയും മൊബൈല്‍ ആപ്പിന്റയും ബലത്തില്‍ ഫോണ്‍കോളുകളും മെസേജും അയച്ചിരുന്നതിനാല്‍ ആദ്യം ഇയാളെ പിടികൂടാന്‍ പോലീസിനായില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞത്. സ്ത്രീ ശബ്ദത്തില്‍ വിളിക്കാന്‍ സഹായിച്ചിരുന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചായിരുന്നു ഇയാളുടെ കളികള്‍. മൊബൈല്‍ കോളുകളെ…

Read More