ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുമായി സെക്സ് ചാറ്റിംഗ് പതിവാക്കിയതോടെ ഭാര്യയുടെ വക മുട്ടന്‍ പണി. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അരിയാതെ യുവതിയോട് ഇയാള്‍ ചാറ്റ് ചെയ്യുകയും ഒരുമിച്ച് തങ്ങാന്‍ ക്ഷണിക്കുകയുമയിരുന്നു. അറബ് യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിന്റെ കള്ളത്തരം കൈയ്യോടെ പിടികൂടിയത്. ഭര്‍ത്താവിന്റെ കള്ളത്തരം കൈയ്യോടെ പിടിച്ച യുവതി കുടുംബക്കോടതിയെ സമീപിക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു. ഇവര്‍ക്ക് കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. മാത്രമല്ല യുവതിക്ക് വീട് വെച്ച് കൊടുക്കണമെന്നും പ്രതിമാസ ചിലവിന് തുക നല്‍കണമെന്നും യുവാവിന് കോടതി നിര്‍ദേശവും നല്കി. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ആറ് മാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവിനെ പരസ്ത്രീകള്‍ക്കൊപ്പം കണ്ടതായി സുഹൃത്ത് യുവതിയെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. മണിക്കൂറുകളോളം സോഷ്യല്‍ മീഡിയകളില്‍ ചിലവഴിക്കുന്ന യുവാവ്…
Read MoreCategory: Today’S Special
പൊതുസ്ഥലത്ത് നിന്ന് സിഗരറ്റ് വലിച്ച ഒരാളുടെ കരണം അടിച്ചു പുകച്ചിട്ടുണ്ട് ഒരിക്കല്‍ ! അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി സംയുക്താ മേനോന്…
മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയായ സംയുക്താമേനോന്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പൊതുസ്ഥലത്ത് നിന്ന് പുകവലിച്ച ഒരാളുടെ കരണത്തടിക്കേണ്ടി വന്നെന്നാണ് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംയുക്ത വെളിപ്പെടുത്തിയത്. ആരുടെയെങ്കിലും മുഖത്തടിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു സംയുക്ത ഇപ്രകാരം മറുപടി പറഞ്ഞത്. സംഭവത്തെക്കുറിച്ച് സംയുക്ത പറയുന്നതിങ്ങനെ…അമ്മയ്ക്ക് ശ്വാസംമുട്ടലുണ്ട് പുകവലിക്കാരുടെ ഇടയില്‍ നില്‍ക്കാനേ പറ്റില്ല. ഒരിക്കല്‍ പൊതുനിരത്തില്‍ ഞാനും അമ്മയും കൂടെ നില്‍ക്കുകയായിരുന്നു. ഒരാള്‍ തൊട്ടപ്പുറത്തു നിന്ന് പുക വലിക്കുകയായിരുന്നു. അമ്മ മൂക്കുപൊത്തി നില്‍ക്കുകയാണ്. അവിടെ നിന്നും മാറി നില്‍ക്കാനും സ്ഥലമില്ലായിരുന്നു. ഞാന്‍ അയാളുടെ അടുത്തുചെന്നു വളരെ മാന്യമായി പറഞ്ഞു. പുക വലിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ട്. ഇത് പുകവലിക്കാനുള്ള ഇടമല്ലല്ലോ. അപ്പുറത്ത് അതിനുള്ള സ്ഥലമുണ്ടല്ലോ. പക്ഷേ അയാള്‍ എന്നോടു പ്രതികരിച്ചത് വളരെ മോശമായി. എന്റെ നിയന്ത്രണം വിട്ടു. കൈ തരിച്ചു. മുഖത്തടിച്ചു. ഇതൊക്കെ കണ്ടു നിന്ന അമ്മയും ആകെ വല്ലാതായി. ഇത്രയൊക്കെ പ്രതികരിക്കണോ…
Read Moreവരുന്നു ബേബി നമ്പര്‍ 22 ! ബോണി-റാഡ്ഫോര്‍ഡ് ദമ്പതികള്‍ കാത്തിരിക്കുന്നത് 22-ാമത്തെ കുട്ടിയുടെ പിറവിയ്ക്കായി; റാഡ്ഫോര്‍ഡ് ആദ്യം അമ്മയായത് 14-ാം വയസ്സില്‍…
യൂറോപ്പിലെ ഏറ്റവും വലിയ കുടുംബം ഏതെന്നു ചോദിച്ചാല്‍ ഏവരുടെയും ചൂണ്ടു വിരല്‍ നീളുകള ഇംഗ്ലണ്ടിലെ ബോണി-റാഡ്ഫോര്‍ഡ് ദമ്പതികളിലേക്കായിരിക്കും. നാല്പത്തിയെട്ടും നാല്പത്തിനാലും പ്രായമുള്ള ഈ ബ്രിട്ടിഷ് ദമ്പതികള്‍ക്ക് ഇതുവരെ 21 കുട്ടികളാണുള്ളത്. ഇവരുടെ ഇരുപത്തിരണ്ടാമത്തെ കുട്ടി 2020 ഏപ്രില്‍ മാസം പിറക്കുമെന്ന് അമ്മ റാഡ്ഫോര്‍ഡ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. ഇപ്പോള്‍ 11 പെണ്‍കുട്ടികളും 10 ആണ്‍കുട്ടികളുമാണ് ദമ്പതികള്‍ക്കുള്ളത്. ഇനി പിറക്കാന്‍ പോകുന്നത് ഒരു ആണ്കുട്ടിയാണെങ്കില് 11-11 എന്ന മാജിക് സംഖ്യയിലാവും എന്ന് അമ്മ റാഡ്ഫോര്‍ഡ് പറഞ്ഞു. ഇവരുടെ ആദ്യ കുട്ടി പിറന്ന് വീഴുന്നത് 1989-ല്‍ അത് റാഡ്ഫോര്‍ഡിന്റെ പ്രായം പതിനാല്. അച്ഛന് ബോണിക്ക് പ്രായം പതിനെട്ട്. 1993-ല്‍ ഇവര്‍ വിവാഹിതരായി. വിവാഹത്തിനുശേഷമാണ് രണ്ടാമത്തെ കുട്ടിയുടെ ജനനം. ഇരുപത്തി ഒന്നാമത്തെ കുട്ടി ജനിക്കുന്നത് 2018 നവംബറില്‍.പെണ്‍കുട്ടിയായിരുന്നു അത്. 22-ാമത്തെ കുട്ടി ജനിച്ചാലും ഒരു ഫാമിലി പ്ലാനിംഗിന് തയാറല്ല എന്നാണ്…
Read Moreചൈനയിലെ റോഡില്‍ വിമാനം ! പാലത്തിനടിയില്‍ കുടുങ്ങിയ ഭീമാകാരനായ വിമാനത്തിന്റെ വീഡിയോ തരംഗമാവുന്നു…
ചൈനയിലെ പാലത്തിനടിയില്‍ കുടുങ്ങിയ വിമാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി കാണുകയാണെന്ന പ്രതികരണമാണ് ഏവരുടെയും. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വീഡിയോ കാണുന്നവര്‍ക്കു മാത്രമേ മനസ്സിലാകൂ. ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം. മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയില്‍ കുടുങ്ങിയത്. വിഡിയോയില്‍ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയില്‍ കുടുങ്ങുന്നത് കാണാം. പിന്നീട് ഡ്രൈവര്‍ ഇത് പുറത്തെടുക്കാന്‍ ശ്രമിക്കുന്നുതും വിഡിയോയിലുണ്ട്. പൊളിക്കാന്‍ കൊണ്ടുപോകുന്ന വിമാനമാണ് കുടുങ്ങിയത്. ചൈനീസ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം വിമാനം പുറത്തെടുക്കാന്‍ ട്രക്കിന്റെ ടയറുകള്‍ മാറ്റേണ്ടിവന്നുവെന്നാണ്. ട്രക്കിന്റെ ടയറുകള്‍ വളരെ ഉയര്‍ന്നതായതിനാലാണ് വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത്. എന്നാല്‍ റോഡിലൂടെ പോകുന്ന വിമാനം ഞൊടിയിടയില്‍ ഇന്റര്‍നെറ്റില്‍ ഹിറ്റാവുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്തത്. An airplane was stuck under a footbridge in Harbin, China.…
Read Moreവിവാഹത്തിനു ശേഷം പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പങ്കെടുക്കാന്‍ വസ്ത്രം മാറാന്‍ പോയ വധു തിരികെയെത്തിയില്ല; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നത്;കോഴിക്കോട് നടന്നത്…
കോഴിക്കോട് നടന്ന ഒരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമാകുന്നത്. വിവാഹം ശുഭകരമായി നടന്നെങ്കിലും അതിനു ശേഷം നടന്ന കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ വസ്ത്രം മാറാന്‍ പോയ വധു അപ്രത്യക്ഷയാകുകയായിരുന്നു. പെണ്ണിന്റെ അകന്ന ബന്ധു തന്നെയായിരുന്നു ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്. പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്കാരസദ്യയും ഒരുക്കിയിരുന്നു. അതേസമയം വധുവിന്റെ അച്ഛന് മകളെ കാണാനില്ലെന്ന് നല്കിയ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കുകയും തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ ഒരുക്കിയ സത്കാരത്തില്‍ പോകാനായി വസ്ത്രംമാറാന്‍ പോയ വധു തിരിച്ചു വന്നില്ല. സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടിയിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്ന വധുവിനെ ബന്ധുക്കള്‍ അന്വേഷിച്ചു. കാണാതെ വന്നപ്പോള്‍ ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. കാമറ പരിശോധിക്കുകയായിരുന്നു. കാമറയില്‍ കണ്ടത് വധു ഒരു കാറില്‍ കയറി പോകുന്നതായിരുന്നു. ആറു…
Read Moreതന്റെ വിവാഹം മുടക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് 15കാരി ! പരാതി സമര്‍പ്പിക്കാന്‍ കുട്ടി എത്തിയത് അമ്മാവന്റെ കൂടെ…
തന്റെ വിവാഹം മുടക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് 15കാരി. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് നടക്കുന്ന പരാതി അദാലത്തില്‍ അമ്മാവന്റെ കൂടെയെത്തിയാണ് കുട്ടി പരാതി സമര്‍പ്പിച്ചത്. പരാതി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയ മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. ടോങ്ക് ജില്ലയിലാണ് കുട്ടിയുടെ സ്വദേശം. അമ്മയുടെ മരണശേഷം 15 വയസ്സ് മാത്രം പ്രായമുള്ള തന്നെ പഠിക്കാന്‍ വിടാതെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് തന്റെ അച്ഛന് എന്ന് കുട്ടി മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. പരാതി കേട്ട മുഖ്യമന്ത്രി പഠിക്കാന്‍ എല്ലാ വിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് പെണ്‍കുട്ടിയ്ക്ക് ഉറപ്പും നല്കി. കേരളത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്ക് സമാനമായ രീതിയിലാണ് രാജസ്ഥാന് മുഖ്യമന്ത്രി പരാതിക്കാരെ കാണുന്നത്. എല്ലാ ദിവസും തന്റെ വസതിയില്‍ വെച്ചാണ് ഇത് നടക്കുന്നത്. തിരഞ്ഞെടുത്ത പരാതിക്കാരുടെ പരാതി അതത്…
Read Moreസാറേ ഒരവധി! പെരുമഴയാണ് സാർ, അവധി വേണം! കോട്ടയം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ അവധി നല്‍കാത്തതിലുള്ള പ്രതിഷേധവുമായി കുട്ടികള്‍
കോട്ടയം: പെരുമഴയാണ് സാർ, ഞങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല… അവധി നൽകണം. റോഡിൽ വെള്ളക്കെട്ടാണ്, ബസ് കിട്ടില്ല, അവധി വേണം… ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവിന്റെ ഫേസ് ബുക്ക് പേജിലേക്ക് ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള കുട്ടികൾ ഇന്നലെ രാവിലെമുതൽ അയച്ച സന്ദേശങ്ങളാണ് ഇവ. മറ്റു ജില്ലകളിൽ അവധി നൽകിയിട്ടും തങ്ങൾക്ക് അവധി നൽകാത്തതിലുള്ള പ്രതിഷേധമാണു കുട്ടികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെന്ന സന്ദേശം സോഷ്യൽ മീഡിയയിൽ വൈറലായത് മാതാപിതാക്കളെയും കുട്ടികളെയും വലച്ചു. പിന്നീട് അവധി പ്രഖ്യാപിച്ചിട്ടില്ലെന്ന ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് വന്നതോടെയാണു ആശങ്ക മാറിയത്.
Read Moreആദ്യ സിനിമയില്‍ കാമുകനെ തേച്ചിട്ട് പോകുന്ന എലി, പക്ഷേ ജീവിതത്തിൽ അങ്ങനെയല്ല; തന്റെ മനസിൽ ഒളിപ്പിച്ചുവെച്ച ഭാവി വരെനെക്കുറിച്ച് രജീഷ വിജയൻ തുറന്നു പറയുന്നു…
ആദ്യ സിനിമയില്‍ കാമുകനെ തേച്ചിട്ട് പോകുന്ന എലിയെന്ന എലിസബത്ത് തന്റെ ജീവിതം മുഴുവന്‍ കൂട്ടാകേണ്ട ആളെക്കുറിച്ച് വാചാലയാകുന്നു. അവതാരകയായി എത്തി അനുരാഗ കരിക്കിന് വെള്ളത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് രജീഷ വിജയന്. ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും തനിക്കില്ല. നല്ലൊരു മനുഷ്യനായാല്‍ മതി. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്മാരെ എനിക്കിഷ്ടമല്ല. സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണ് തന്റെ മനസിലെന്ന് താരം തുറന്നു പറയുന്നു. ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരത്തിന്റെ തുടര്‍ന്ന് വന്ന ചിത്രങ്ങളെല്ലാം ഹിറ്റുകളായിരുന്നു. ഒടുവില്‍ ഇറങ്ങിയ ഫൈനല്‍സും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. ഇനി രജീഷയുടേതായി പുറത്ത് വരാനുള്ളത് സ്റ്റാന്റപ്പ് കോമഡി. രജിഷയ്ക്കൊപ്പം നിമിഷയും പ്രധാന കഥപാത്രത്തില്‍ എത്തുന്നുണ്ട്. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന ചിത്രം ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത…
Read Moreഒന്നും പ്ലാൻ ചെയ്തതല്ല! പ്ലാനിംഗ് ഇല്ലാതെ പത്തുവര്‍ഷം; പിന്നിട്ട പാതകളെക്കുറിച്ച് ആസിഫ് അലി മനസുതുറക്കുന്നു…
ലിജിൻ കെ. ഈപ്പൻ “മുൻ വർഷങ്ങൾപോലെ തന്നെ ഈ വർഷവും എന്നെ തേടി വന്ന ചിത്രങ്ങളാണ് ചെയ്തത്. അഭിനയരംഗത്തെത്തി പത്തു വർഷം പിന്നിടുന്നു. ഒന്നും പ്ലാൻ ചെയ്തതല്ല. ഇക്കാലയളവിലെ എക്സ്പീരിയൻസ് പുതിയ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ കുറച്ചുകൂടി ശ്രദ്ധ നൽകാൻ കാരണമായിട്ടുണ്ട്. അതു ബോധപൂർവമുള്ളതല്ലെങ്കിലും ഈ വർഷമാണ് അതിന്റെ വ്യത്യാസം കൂടുതലായി പ്രതിഫലിക്കാൻ തുടങ്ങിയത്.” – നായകനെന്ന സേഫ് സോണിൽ മാത്രം നിൽക്കാതെ വിവിധ വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച ആസിഫ് അലി പിന്നിട്ട പാതകളെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നു… തുടർച്ചയായി മികച്ച സിനിമകളുടെയും വിജയങ്ങളുടെയും ഭാഗമാകാൻ സാധിച്ചല്ലോ? വിജയ് സൂപ്പറും പൗർണമിയുമായിരുന്നു ഈ വർഷത്തെ ആദ്യ വിജയം. പിന്നാലെ ഉയരേയും വൈറസും കക്ഷി അമ്മിണിപ്പിള്ളയും മേരാ നാം ഷാജിയുമെല്ലാം ശ്രദ്ധ നേടിത്തന്നു. മൊത്തത്തിൽ സിനിമകളുടെ എണ്ണം കുറച്ച് കഥ കേൾക്കുന്നതിലും അതിന്റെ തെരഞ്ഞെടുപ്പിലും ഒരു കൃത്യത ഉണ്ടാക്കി. ഒരുപാട് ആഗ്രഹിച്ച്…
Read Moreഇരട്ട സന്തോഷം! ഒരു പക്ഷേ ഇന്നേവരെ ഒരു ആശുപത്രിയിലും സംഭവവിച്ചിട്ടില്ലാത്ത കാര്യം; ഇപ്പോള്‍ ഈ നഴ്സുമാര്‍ ത്രില്ലിലാണ്
എസ്ടി ജോർജിയയിലെ പിഡ്മൗണ്ട് ആദൻസ് റീജണൽ മെഡിക്കൽ സെന്റർ കഴിഞ്ഞ ദിവസം ഒരു അസാധാരണ സംഭവത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരു പക്ഷേ ഇന്നേവരെ ഒരു ആശുപത്രിയിലും സംഭവവിച്ചിട്ടില്ലാത്ത കാര്യം. താര ഡ്രിങ്കാർഡും ടോണി ഹോവേഡും ഇരട്ടസഹോദരിമാരാണ്. ഇരുവരും നഴ്സുമാരാണ്. ഹോവേഡ് എൻഐസിയുവിലും ഡ്രിങ്കാർഡ് ലേബർ റൂമിലുമാണ് ജോലി ചെയ്യുന്നത്. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് ഒരു രോഗിയേയും ശുശ്രൂഷിക്കേണ്ട അവസരം ഉണ്ടായിട്ടില്ല. ഗർഭിണിയായ റബേക്ക വില്യംസ് പിഡ്മൗണ്ട് ആദൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെയാണ് താരയുടെയും ടോണിയുടെയും ജീവിതത്തിലെ പ്രധാന സംഭവമുണ്ടാകുന്നത്. റബേക്കയുടെ ഗർഭപാത്രത്തിൽ ഇരട്ടക്കുട്ടികളായിരുന്നു. റബേക്കയുടെ സിസേറിയനിൽ സഹായിക്കാൻ ആശുപത്രി അധികൃതർ നിയോഗിച്ചത് താരയേയും ടോണിയേയുമാണ്. ഇരുവരും പങ്കാളികളായ ആദ്യത്തെ സിസേറിയൻ. ഇരട്ട നഴ്സുമാരെപ്പോലെ ഇരട്ടപെണ്കുഞ്ഞുങ്ങൾക്കാണ് റബേക്ക ജന്മം നൽകിയത്. ഗർഭധാരണത്തിനുശേഷം 32-ാമത്തെ ആഴ്ചയിലാണ് അഡിസണും ഇമ്മയും ജനിച്ചത്. ജനിക്കുന്പോൾ രണ്ടു കിലോഗ്രാം തൂക്കം മാത്രമാണ് ഇരുവർക്കുമുണ്ടായിരുന്നത്. താരയും ടോണിയും…
Read More