തൃശൂർ: പകരക്കാരനായി ഇറങ്ങി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് ഐഎസ്എൽ ആറാം സീസണിൽ മലയാളി താരം രാഹുൽ കണ്ണോളി പ്രവീണ്‍ എന്ന കെ.പി.രാഹുലിന്റെ അരങ്ങേറ്റം അടിപൊളി. ഇന്നലെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയുമായി ഏറ്റുമുട്ടാനിറങ്ങുന്പോൾ ആദ്യ ഇലവനിൽ രാഹുലുണ്ടായിരുന്നില്ല. എന്നാൽ മത്സരം മുന്നേറുന്പോൾ സബ്സ്റ്റിറ്റിയൂട്ടായി രാഹുൽ ഗ്രൗണ്ടിലിറങ്ങിയപ്പോൾ ഒല്ലൂക്കരയിലെ കണ്ണോളിവീട്ടിലും ആഹ്ലാദം അലതല്ലി. ഗോളടിക്കാനായില്ലെങ്കിലും മികച്ച പാസുകൾ കൊണ്ട് രാഹുൽ കളം നിറയുന്നത് കണ്ട് രാഹുലിന്റെ വീട്ടുകാർ കയ്യടിക്കുന്നുണ്ടായിരുന്നു. ഫുട്ബോൾ പ്രേമികളായ തൃശൂർക്കാർ രാഹുലിന്റെ മത്സരം ടിവിയിലൂടെ തത്സമയം കണ്ടുകൊണ്ടിരുന്നു. ബ്ലാസ്റ്റേഴ്സിനു വേണ്ടി രാഹുലിന്റെ അരങ്ങേറ്റം ഗംഭീരമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. ഗ്രൗണ്ടിൽ മിന്നൽപിണർ പോലെ പാഞ്ഞുകളിച്ച രാഹുലിന് തുടർമത്സരങ്ങളിലും അവസരം ലഭിക്കുമെന്നാണ് വീട്ടുകാരും ആരാധകരും സുഹൃത്തുക്കളും കരുതുന്നത്. ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിൽ കളിച്ച ഏക മലയാളിയായിരുന്നു രാഹുൽ.…
Read MoreCategory: Today’S Special
ആദ്യമായെത്തിയ ആളോട് പീഡിപ്പിക്കരുതെന്ന് കരഞ്ഞപേക്ഷിച്ചു ! വീട്ടില്‍ നിന്ന് കൊണ്ടു പോയത് ജോലി വാഗ്ദാനം ചെയ്ത്; വിതുര കേസിന്റെ വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞ് പെണ്‍കുട്ടി
ഏറെ കോളിളക്കം സൃഷ്ടിച്ച വിതുര കേസിലെ ഒന്നാം പ്രതി സുരേഷ് തന്നെ നിരവധി ആളുകള്‍ക്ക് കാഴ്ചവച്ചുവെന്ന് ഇരയായ പെണ്‍കുട്ടി കോടതിയ്ക്കു മുമ്പാകെ വെളിപ്പെടുത്തി. കോട്ടയത്തെ പ്രത്യേക കോടതിയില്‍ പെണ്‍കുട്ടിയെ ബുധനാഴ്ച പ്രതിഭാഗം വിസ്തരിച്ചു. വിസ്താരം വ്യാഴാഴ്ചയും തുടരും. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യ പ്രതി ജുബൈന മന്‍സിലില്‍ സുരേഷി(45)നൊപ്പം പോയതെന്നും എന്നാല്‍ തന്നെ നിരവധി ആളുകള്‍ ശാരീരികമായി ഉപദ്രവിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ആദ്യമായി എത്തിയ ആളോട് തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിച്ചെന്നും രക്ഷപ്പടാന്‍ ശ്രമിച്ചെന്നും ബഹളം വച്ചെന്നും പെണ്‍കുട്ടി പ്രതിഭാഗത്തിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വിചാരണയ്ക്കിടെ ഒളിവില്‍ പോയ വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി സുരേഷ് പിന്നീടും പെണ്‍വാണിഭം തുടരുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് ഹൈദരാബാദില്‍ നിന്നു പിടികൂടി.1996ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം സുരേഷ് ഒളിവില്‍ പോവുകയായിരുന്നു.കേസിലെ മറ്റു പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ 2014ല്‍ ഇയാള്‍…
Read Moreആ സംഭവത്തിനു ശേഷം ഉപ്പും മുളകിലെ അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നു ! താന്‍ അഭിനയം നിര്‍ത്താന്‍ ആലോചിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് ജൂഹി റുസ്തഗി…
ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആളുകളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ജൂഹി രുസ്തഗി. എന്നാല്‍ ഇപ്പോഴിതാ ഉപ്പും മുളകിലെ അഭിനയം നിര്‍ത്താന്‍ ആലോചിച്ചിരുന്നതായി ലച്ചു തുറന്നു പറയുകയാണ്. തന്റെ അച്ഛന് താന്‍ അഭിനേത്രിയാവുന്നതിനോട് താല്പര്യമായിരുന്നുവെന്നും പപ്പയുടെ ആഗ്രഹം പോലെ ആര്‍ടിസ്റ്റായി മാറുകയായിരുന്നുവെന്നും പറഞ്ഞ ജൂഹി നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നതിനോടാണ് കൂടുതല്‍ താല്പര്യമെന്നും വ്യക്തമാക്കി. തന്റെ സുഹൃത്ത് വഴിയായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്ന് ജൂഹി പറയുന്നു.’സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിനായി ക്ലാസ് കട്ട് ചെയ്ത് അവന്റെ വീട്ടിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് ഈ പരിപാടിയെക്കുറിച്ച് അറിഞ്ഞത്. തുടക്കത്തിലൊക്കെ കാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ പേടിയായിരുന്നു. സിങ്ക് സൗണ്ടായതിന്റെ പ്രശ്നവുമുണ്ടായിരുന്നു. ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ചാണ് പറയാറുള്ളത്. 40നടുത്ത് ടേക്ക് പോയ സമയങ്ങളുമുണ്ട്. അപ്പോഴൊക്കെ നിര്‍ത്തി പോവുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ സംവിധായകന് നല്ല പിന്തുണ നല്‍കിയതോടെ ഈ പ്രശ്നം മാറുകയായിരുന്നു’. ജൂഹി…
Read Moreബിസിനസ് ചെയ്യാന്‍ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നേട്ടം ! എന്നാല്‍ സര്‍ക്കാരിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാനായില്ല…
ലോകത്ത് ബിസിനസ് ചെയ്യാന്‍ അനുകൂലമായ സാഹചര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 63-ാം സ്ഥാനത്തെത്തി. മുന്‍വര്‍ഷത്തെ പട്ടികയിലുള്ള പത്ത് രാജ്യങ്ങളെയാണ് ഇന്ത്യ പിന്നിലാക്കിയത്. വേള്‍ഡ് ബാങ്കിന്റെ ‘ഈസി ഓഫ് ഡൂയിങ് ബിസിനസ് 2020’ സര്‍വെയിലാണ് ഇന്ത്യയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇക്കുറി 50ാം സ്ഥാനത്തെങ്കിലും എത്തണമെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. കഴിഞ്ഞവര്‍ഷം ഇന്ത്യ 23 സ്ഥാനം മുന്നിലെത്തി റാങ്കിങില്‍ 77-ാം സ്ഥാനം നേടിയിരുന്നു. 2014ലെ 142ാം സ്ഥാനത്തുനിന്നുമാണ് 2019ല്‍ എത്തിയപ്പോള്‍ 63-ാം സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ന്നത്. കെട്ടിടങ്ങള്‍, വെയര്‍ഹൗസുകള്‍ എന്നിവ നിര്‍മിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതാണ് ഇന്ത്യയ്ക്ക് മികച്ച റാങ്കിങ് നേടിക്കൊടുത്തത്. ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളെയാണ് സര്‍വെയ്ക്കായി പരിഗണിച്ചത്. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട 2019ലെ ലോക മത്സരാധിഷ്ഠിത സൂചികയില്‍ ഇന്ത്യ 10 സ്ഥാനം പിന്നോട്ടുപോയിരുന്നു. പട്ടികയില്‍ 68ാമത്തെ രാജ്യമായാണ് ഇന്ത്യ സ്ഥാനംപിടിച്ചത്.
Read Moreചാവേറായി സ്ഫോടനം നടത്തും ! മോദി ഹിറ്റ്ലര്‍; പാമ്പിനെവച്ച് കളിച്ചതിന് പുലിവാലു പിടിച്ച പാക് ഗായിക വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്…
ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് വിവാദ പ്രസ്താവനയുമായി പാക് ഗായിക റാബി പിര്‍സാദ. സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ച് ചാവേറായി നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ഗായികയുടെ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഹിറ്റ്ലര്‍ എന്നാണ് റാബി വിശേഷിപ്പിച്ചിരിക്കുന്നത്. ‘കശ്മീരി കി ബേട്ടി’ എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. റാബിയുടെ ട്വീറ്റിനു സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വരുന്നത്. ചിലര്‍ പരിഹസിച്ചു തള്ളിയപ്പോള്‍ ചിലര്‍ ചിത്രത്തെ ട്രോളാക്കി മാറ്റി രംഗത്തെത്തിയിട്ടുണ്ട്. പാക്കിസ്ഥാന്റെ ദേശീയ വസ്ത്രത്തില്‍ നിങ്ങള്‍ സുന്ദരിയായിരിക്കുന്നെന്നാണ് ചിലരുടെ കമന്റുകള്‍. ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ഭീകരരെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനൊപ്പമാണ് എന്നതാണ് റാബി ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അഭിപ്രായങ്ങളുയര്‍ന്നു. ചാവേര്‍ ബെല്‍റ്റ് പാക്കിസ്ഥാന്റെ ദേശീയ വസ്ത്രമായി പ്രഖ്യാപിക്കണമെന്നും ചിലര്‍ പരിഹസിച്ചു. അതേസമയം ആദ്യമായല്ല റാബി മോദിക്കെതിരേയും ഇന്ത്യയ്ക്കെതിരേയും രംഗത്തുവരുന്നത്.…
Read Moreസോഷ്യല്‍ മീഡിയയുടെ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം വരുന്നു ! മൂന്നു മാസത്തിനുള്ളില്‍ നിയമനിര്‍മാണമെന്ന് കേന്ദ്ര സര്‍ക്കാര്‍…
രാജ്യത്ത് സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ കര്‍ശന നിയമം വരുന്നു. ഫേസ്ബുക്കും വാട്സ് ആപ്പും ട്വിറ്ററുമടക്കമുള്ള സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ മൂന്നു മാസത്തിനുള്ളില്‍ നിയമം നിര്‍മിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചിരിക്കുന്നതും. നേരത്തെ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്താനും സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിനും കൃത്യമായ നിബന്ധനകളും മാനദണ്ഡങ്ങളും സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് മറുപടിയായി നല്കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങള്‍ പഠിച്ച ശേഷമാണ് പുതിയ നിയമം നിര്‍മ്മിക്കുക എന്നാണ് കേന്ദ്രം പറയുന്നത്. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്റര്‍മീഡിയറീസ് മാര്‍ഗനിര്‍ദ്ദേശ (ഭേദഗതി)ചട്ടങ്ങള്‍ 2018ല്‍ തന്നെ തയാറാക്കിയിട്ടുണ്ടെന്നും പൊതുജനങ്ങളുടെ അഭിപ്രായത്തിനുള്ള മുഴുവന്‍ കരടും 2018 ഡിസംബര്‍ 24ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നുവെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ…
Read Moreമലയിടുക്കില്‍ നിന്നു നദിയിലേക്ക് പതിച്ച മനുഷ്യനു മുമ്പില്‍ രക്ഷകനായി അവതരിച്ച് ആപ്പിള്‍ ! ആപ്പിള്‍ വാച്ച് യുവാവിന്റെ ജീവന് രക്ഷിച്ചത് ഇങ്ങനെ…
മലയിടുക്കില്‍ നിന്നു നദിയിലേക്ക് വീണ മനുഷ്യന് രക്ഷകനായത് ആപ്പിള്‍ വാച്ച്. ജെയിംസ് പ്രുഡ്സ്യാനോ എന്ന 28 വയസുകാരനായ യുഎസ്എയിലെ ന്യൂജേര്‍സി സ്വദേശിക്കാണ് കയ്യില്‍ കെട്ടിയ ആപ്പിള്‍ വാച്ച് വീഴ്ചയില്‍ രക്ഷയായത്. ഹാര്‍ട്ട്ഷ്രോണിലെ വുഡ് പാര്‍ക്കില്‍ ട്രക്കിംഗിനിടെയായിരുന്നു അപകടം സംഭവിച്ചത്. മലയിടുക്കില്‍ നിന്നു കാല്‍വഴുതി ഇയാള്‍ നദിയിലേക്ക് പതിക്കുകയായിരുന്നു. നദിയിലൂടെ അല്പദൂരം ഒഴുകിയ ഇയാള്‍ക്ക് ഒരു പാറയില്‍ അള്ളിപ്പിടിക്കാനായി. എന്നാല്‍ യുവാവിന്റെ പിറകുവശത്ത് ക്ഷതം സംഭവിച്ചു. അതേ സമയം കൈയ്യില്‍ കെട്ടി ആപ്പിള്‍ വാച്ച് അതിന്റെ ‘ഫാള്‍ ഡിറ്റക്ഷന്‍’ ഫീച്ചര്‍ ഉപയോഗിച്ച് വീഴ്ച മനസിലാക്കി എമര്‍ജന്‍സി നമ്പറായ 911 ലേക്ക് എസ്ഒഎസ് കോള്‍ ചെയ്തു. നദിയിലെ പാറയ്ക്കിടയില് കടുത്ത വേദനയില്‍ നിന്ന ഞാന്‍ മരണം മുന്നില്‍കണ്ടു എന്നതാണ് സത്യം. മനസുകൊണ്ട് എല്ലാവരോടും യാത്രമൊഴി പറയുകയായിരുന്നു ഞാന്‍ ജെയിംസ് ന്യൂസ് 12 ചാനലിനോട് പറഞ്ഞു. വീണപ്പോള്‍ തന്നെ ജെയിംസിന്റെ അമ്മയ്ക്ക്…
Read Moreവന്‍ നഗരങ്ങളില്‍ സ്വന്തമായി ഒരു വീട് എന്ന സ്വപ്നമുണ്ടോ ! എങ്കില്‍ അറിയാം ജെയിംസ് ലോയുടെ ട്യൂബ് ഹൗസിനെക്കുറിച്ച്…
വന്‍ നഗരങ്ങളില്‍ ഒരു വീടു വാങ്ങുന്നത് പലരുടെയും സ്വപ്നമാണ്. എന്നാല്‍ വര്‍ധിച്ച ചെലവ് ആ സ്വപ്നത്തിനു തടയിടുകയാണ് പതിവ്. എന്നാല്‍ അത്തരക്കാരുടെ സ്വപ്നം പൂവണിയാനുള്ള മാര്‍ഗമാണ് ഒപോഡ് ട്യൂബ് ഹൗസിങ്ങ് സിസ്റ്റം അഥവാ കോണ്‍ക്രീറ്റ് പൈപ്പ് ട്യൂബുകള്‍. ഹോങ്കോങ്ങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്ടെക്സ്ച്ചറിലെ ആര്‍ക്കിടെക്ട് ജെയിംസ് ലോയുടെ സംഭാവനയാണ് ഈ ആശയം. രാത്രി കാലങ്ങളില്‍ ബെഡ് ആക്കി മാറ്റാവുന്ന ഒരു ബെഞ്ചാണ് എട്ടടി വ്യാസമുള്ള ഈ പൈപ്പുകളില്‍ ഉള്‍ക്കൊള്ളുന്നത്. നഗരങ്ങളിലെ സ്ഥലക്കുറവും മിതമായ നിരക്കിലുള്ള പാര്‍പ്പിട സൗകര്യവുമാണ് ഈ നൂതന സംവിധാനം ലക്ഷ്യമിടുന്നത്. ഒന്നോ രണ്ടോ പേര്‍ക്ക് താമസിക്കാവുന്ന ഇത്തരം മൈക്രോഹോമുകളില് ലിവിങ് കം ബെഡ്റൂം, മിനി ഫ്രിഡ്ജ്, ബാത്റൂം, ഷവര്‍, സ്റ്റോറേജ് സ്പേയ്സ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എട്ടടി വ്യാസമുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ പുനര്‍നിര്‍മ്മിച്ച് 100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മൈക്രോ ഹോമുകളിലേക്ക് രൂപമാറ്റം വരുത്തിയാണ് ഓരോ…
Read Moreകിടക്കയില്‍ ഉറങ്ങിക്കിടന്ന തന്റെ കുഞ്ഞിന്റെ അരികില്‍ മറ്റൊരു കുഞ്ഞിനെ കണ്ട് അമ്മ ഞെട്ടി ! സംഭവം അറിഞ്ഞെത്തിയ ഭര്‍ത്താവ് പറഞ്ഞത് മറ്റൊരു കഥ…
കിടക്കയില്‍ ഉറങ്ങിക്കിടന്ന സ്വന്തം കുഞ്ഞിന്റെ സമീപത്ത് അര്‍ധരാത്രിയില്‍ മറ്റൊരു കുഞ്ഞിനെ കണ്ടാല്‍ ഏതൊരമ്മയും ഭയക്കും. ഇങ്ങനെയൊരു ദൃശ്യം കണ്ട് പേടിച്ചു വിറച്ച ഒരമ്മ രാത്രി മുഴുവനാണ് ഉറങ്ങാതെ ഇരുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ ഭര്‍ത്താവ് പറഞ്ഞപ്പോള്‍ അയാളെ കൊല്ലാനുള്ള ദേഷ്യമാണ് യുവതിയ്ക്ക് ഉണ്ടായത്. കുഞ്ഞിനെ കിടത്തിയ കിടക്കയില്‍ കുഞ്ഞിനോട് ചേര്‍ന്ന് മറ്റൊരു കുഞ്ഞിന്റെ നേര്‍ത്ത രൂപം യുവതി കാണുകയായിരുന്നു. ഇതോടെ പ്രേതമെന്ന് ഭയന്ന് മുറിക്കുള്ളില്‍നിന്നും അനങ്ങാന്‍ പോലും ആകാത്ത അവസ്ഥയിലായി യുവതി.’ഞാന്‍ ഒരു ഫ്ലാഷ് ലൈറ്റുമായി മുറിക്കുള്ളിലൂടെ ഭയന്ന് ഇഴയുകയായിരുന്നു’ യുവതി കുറിച്ചു.എന്നാല്‍ അടുത്ത ദിവസം രാവിലെയാണ് സംഭവത്തിലെ ട്വിസ്റ്റ് പുറത്തായത്. കുഞ്ഞിന്റെ ബെഡ്ഷിറ്റ് വിരിച്ചപ്പോള്‍ ഭര്‍ത്താവിന് പറ്റിയ ഒരു അബദ്ധമാണ് ഒരു രാത്രി മുഴുവന്‍ യുവതിയെ ഭയപ്പെടുത്തിയത്. ഒരു കുഞ്ഞിന്റെ പടമുള്ള മാട്രസ് ലേബലിന് മുകളില്‍ ബെഡ് ഷീറ്റ് വിരിച്ചതോടെയാണ് ഇരുട്ടില്‍ മറ്റൊരു കഞ്ഞിന്റെ അവ്യക്ത…
Read Moreസോഷ്യല്‍ മീഡിയയിലൂടെയുള്ള ഭര്‍ത്താവിന്റെ സൊള്ളല് പതിവായി ! ഒടുവില്‍ ഭര്‍ത്താവിനെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി കുടുക്കി ഭാര്യ;ഭര്‍ത്താവിന്റെ കള്ളത്തരം ഭാര്യ പിടിച്ചത് ഇങ്ങനെ…
ഭര്‍ത്താവ് സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുമായി സെക്സ് ചാറ്റിംഗ് പതിവാക്കിയതോടെ ഭാര്യയുടെ വക മുട്ടന്‍ പണി. വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്താണ് ഭാര്യ ഭര്‍ത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അരിയാതെ യുവതിയോട് ഇയാള്‍ ചാറ്റ് ചെയ്യുകയും ഒരുമിച്ച് തങ്ങാന്‍ ക്ഷണിക്കുകയുമയിരുന്നു. അറബ് യുവതിയാണ് ഇത്തരത്തില്‍ ഭര്‍ത്താവിന്റെ കള്ളത്തരം കൈയ്യോടെ പിടികൂടിയത്. ഭര്‍ത്താവിന്റെ കള്ളത്തരം കൈയ്യോടെ പിടിച്ച യുവതി കുടുംബക്കോടതിയെ സമീപിക്കുകയും വിവാഹമോചനം ആവശ്യപ്പെടുകയുമായിരുന്നു. ഇവര്‍ക്ക് കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. മാത്രമല്ല യുവതിക്ക് വീട് വെച്ച് കൊടുക്കണമെന്നും പ്രതിമാസ ചിലവിന് തുക നല്‍കണമെന്നും യുവാവിന് കോടതി നിര്‍ദേശവും നല്കി. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ആറ് മാസം പ്രായമായ ആണ്‍കുട്ടിയുമുണ്ട്. ഭര്‍ത്താവിനെ പരസ്ത്രീകള്‍ക്കൊപ്പം കണ്ടതായി സുഹൃത്ത് യുവതിയെ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ ചെയ്ത് ചോദിച്ചപ്പോള്‍ ജോലിയിലാണെന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. മണിക്കൂറുകളോളം സോഷ്യല്‍ മീഡിയകളില്‍ ചിലവഴിക്കുന്ന യുവാവ്…
Read More