കമ്പനിയ്ക്കു വേണ്ടി ആത്മാര്‍ഥമായി പണിയെടുക്കുന്ന തൊഴിലാളികളെ സമ്മാനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന മുതലാളിമാരെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. എന്നാല്‍ ബെല്ഫോര് ഹോള്‍ഡിങ്സ് എന്ന കമ്പനിയുടെ സിഇഒ ആണ് ഷെല്‍ഡന്‍ യെല്ലന് ലോക ശ്രദ്ധ പിടിച്ചു പറ്റിയത് പിറന്നാള്‍ ആശംസയുടെ പേരിലാണ്. കമ്പനിയിലെ 9,200 ജീവനക്കാര്‍ക്കും പിറന്നാള്‍ ആശംസ സ്വന്തം കൈകൊണ്ട് എഴുതി അയയ്ക്കുന്ന മുതലാളിയാണ് ഷെല്‍ഡന്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ആകുന്നതിന് വളരെ മുമ്പുതന്നെ, 1985 മുതല്‍ യെല്ലന് എല്ലാ ജീവനക്കാര്‍ക്കും ഓരോ വര്‍ഷവും ജന്മദിന കാര്‍ഡ് എഴുതാറുണ്ട്. ഇന്ന് സിഇഒ എന്ന നിലയില്‍ താന്‍ പ്രതിവര്‍ഷം സ്വന്തം കൈകൊണ്ട് 9,200 കാര്‍ഡുകള്‍ എഴുതുന്നുവെന്ന് അദ്ദേഹം പറയുന്നു. വരുമാനം, പലിശ, നികുതി, മൂല്യത്തകര്‍ച്ച, കടം വീട്ടല്‍ എന്നതിനെക്കാള്‍ കൂടുതല്‍ അദ്ദേഹത്തിന്റെ മനസില്‍ ”ഇനി എത്ര പേര്‍ക്ക് കൂടി എഴുതാനുണ്ട്” എന്ന കണക്കെടുപ്പാണ് നടക്കുന്നത്. 32 വര്‍ഷം മുമ്പ് ഭാര്യാ സഹോദരനെ…
Read MoreCategory: Today’S Special
75-ാം വയസ്സില്‍ കുഞ്ഞിന് ജന്മം നല്കി വയോധിക ! ഒരു ശ്വാസകോശം മാത്രമുള്ള സ്ത്രീയുടെ പ്രസവത്തെ അദ്ഭുതത്തോടെ നോക്കിക്കണ്ട് ഡോക്ടര്‍മാര്‍…
75-ാം വയസ്സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്കി വയോധിക. രാജസ്ഥാനിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണ് വൈദ്യശാസ്ത്രത്തെത്തന്നെ ഞെട്ടിച്ച സംഭവത്തിലെ നായിക. പ്രസവിക്കണമെന്നും സ്വന്തമായി ഒരു കുട്ടി വേണമെന്നുള്ള സ്ത്രീയുടെ തീവ്രമായ ആഗ്രഹമാണ് ഇവരെ ഇങ്ങനെയൊരു സാഹസത്തിലേക്ക് നയിച്ചതെന്ന് കോട്ട എന്ന സ്ഥലത്തെ കിങ്കര്‍ ആശുപത്രിയിലെ അധികൃതര്‍ സഫലമാക്കിയത്. വാര്‍ധക്യത്തിന്റെ ആരോഗ്യപ്രശ്നങ്ങള്‍ക്കുപുറമേ ഇവര്‍ക്ക് ഒരു ശ്വാസകോശം മാത്രമേ ഉള്ളൂ എന്നതും ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു. ശാരീരിക അസ്വസ്ഥതയുമുണ്ടായിരുന്നു. നേരത്തെ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നെങ്കിലും തനിക്ക് സ്വന്തമായി കുട്ടി വേണമെന്ന ആഗ്രഹത്തില്‍ സ്ത്രീ ഉറച്ചുനിന്നതോടെ ഡോക്ടര്‍മാര്‍ കീഴടങ്ങുകയായിരുന്നു. ഗര്‍ഭത്തിന്റെ ആറാം മാസത്തില്‍ തന്നെ കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു. 600 ഗ്രാം മാത്രം തൂക്കമുള്ള കുട്ടിയെ മറ്റൊരു ആശുപത്രിയിലെ നവജാത ശിശുപരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൂക്കക്കുറവുണ്ടെങ്കിലും കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുട്ടി വേഗം സുഖം പ്രാപിക്കുന്നതായും അമ്മ സന്തോഷവതിയാണെന്നും അവര്‍ അറിയിച്ചു.
Read Moreമാതാപിതാക്കള്‍ ഫോണ്‍ മാറ്റിവച്ചതില്‍ പ്രതിഷേധിച്ച് പബ്ജിയ്ക്ക് അടിമയായ 16കാരന് വീടുവിട്ടിറങ്ങി ! പിന്നെ നടത്തിയത് കേട്ടാല്‍ ആരും ഞെട്ടുന്ന തട്ടിക്കൊണ്ടു പോകല്‍ നാടകം…
പബ്ജി ഗെയിമിന് അടിമയായ 16കാരന് നടത്തിയ തട്ടിക്കൊണ്ടു പോകല്‍ നാടകം ഏവരെയും ഞെട്ടിക്കുകയാണ്. മാതാപിതാക്കള്‍ ഫോണ്‍ എടുത്തു മാറ്റിയതിന്റെ ദേഷ്യത്തിലായിരുന്നു കൗമാരക്കാരന്റെ നാടകം. സദാ സമയവും പയ്യന് പബ്ജി കളിക്കുന്നതിനെത്തുടര്ന്നാണ് മാതാപിതാക്കള്‍ ഫോണ്‍ മാറ്റിവെച്ചത്. എന്നാല്‍ ഇതിന്റെ ദേഷ്യത്തില്‍ കുറച്ചു ദിവസം മുമ്പ് കുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു. മുംബൈയിലേക്കു പോയ കുട്ടി യാത്രയ്ക്കിടെ, ഒപ്പമുണ്ടായിരുന്നയാളിന്റെ ഫോണില്‍ നിന്ന് അമ്മയെ വിളിച്ചു മറ്റൊരാളായി ആള്‍മാറാട്ടം നടത്തിയാണ് തട്ടിക്കൊണ്ടുപോകല്‍ അറിയിച്ചത്. മകനെ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യമായി മൂന്നു ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബര്‍ 12ന് കുട്ടി ഹൈദരാബാദില്‍ തിരിച്ചെത്തി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്കിംഗിനെക്കുറിച്ച് അമ്മയ്ക്ക് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അവര്‍ വിവരം പൊലീസില്‍ അറിയിച്ചു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കുട്ടിയെ കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടി പബ്ജി…
Read Moreമദ്യത്തിന് വില കൂട്ടണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ ! സ്പിരിറ്റ് വില വര്‍ധന ട്രാവന്‍കൂര്‍ ഷുഗേഴ്സിന് ബാധ്യതയായതിനാല്‍ ‘ജവാനും’ വില കൂടും…
കേരളത്തില്‍ മദ്യത്തിനു വില കൂടാന്‍ സാഹചര്യമൊരുങ്ങുന്നു. മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ ബിവറേജസ് കോര്പ്പറേഷന് കത്തു നല്‍കിയിട്ടുണ്ട്. സ്പിരിറ്റിന് വില വര്‍ധിച്ച സാഹചര്യത്തില്‍ നിലവില്‍ ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ അടിസ്ഥാനത്തില്‍ മദ്യം വിതരണം ചെയ്യുന്നത് തങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്നും കമ്പനികള്‍ പറയുന്നു. സ്പിരിറ്റ് വിലവര്‍ധന പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സിനെയും ദുരിതത്തിലാക്കിയിരിക്കുന്നതിനാല് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ജവാനും വില കൂടാന്‍ സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വില കൂട്ടുക. മദ്യം ഉത്പാദിപ്പിക്കാനുള്ള സ്പിരിറ്റിന്റെ വില 45 രൂപയില്‍ നിന്നും 70 രൂപയിലേക്ക് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മദ്യവിതരണ കമ്പനികള്‍ മുമ്പോട്ടു വന്നിരിക്കുന്നത്
Read Moreപ്രായപൂര്‍ത്തിയായവര്‍ സ്വന്തം നഗ്നചിത്രങ്ങളോ സ്വകാര്യ ചിത്രങ്ങളോ സ്വയം പകര്‍ത്തി സൂക്ഷിക്കുന്നത് കുറ്റകരമല്ല ! ഓപ്പറേഷന് പി ഹണ്ടില്‍ കുടുങ്ങിയവരില്‍ ഏറെയും അബദ്ധം പറ്റിയവര്‍…
കുട്ടികളുടെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിക്കുന്നവരെ കുടുക്കാനുള്ള സെബര്‍ സെല്ലിന്റെ ‘ഓപ്പറേഷന് പി ഹണ്ടി’ല്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും അബദ്ധം പറ്റിയവരെന്നു കണ്ടെത്തല്‍. കുട്ടികളുടെ അശ്ലീല ചിത്രമാണ് എന്നറിയാതെ വീഡിയോ ഡൗണ്‍ലോഡ് ചെയ്തവരും, ഇത്തരം വീഡിയോകളുള്ള സൈറ്റുകള്‍ സന്ദര്‍ശിച്ചവരുമാണ് ഇതില്‍ ഏറെയും. ഇത്തരത്തിലുള്ള വീഡിയോകള്‍ സെര്‍ച്ചു ചെയ്യുന്നവരുടെ വിവരം സേവനദാതാക്കള്‍ ഇന്റര്‍പോളിന് കൈമാറുകയാണ് ചെയ്യുന്നത്. എന്നാല്‍ മൊബൈല്‍ ഇത്തരം വീഡിയോ കാണുന്നവരെ വീട്ടിലെത്തി അറസ്റ്റു ചെയ്യുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം മൊബൈല്‍ ഫോണിലോ, ലാപ്പ്ടോപ്പിലോ, പെന്‍ഡ്രൈവിലോ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നത് നിയമ വിരുദ്ധമല്ല എന്നാണ് അഭിഭാഷകനായ അഡ്വ.ശ്രീജിത്ത് പെരുമന പറയുന്നത്. കൊല്ലം ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തവേ ബസ്സ് കാത്തുനിന്ന യുവതിയുടെയും യുവാവിന്റെയും ബാഗില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണിലും, ഡിജിറ്റല്‍ ക്യാമറയിലും ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചു എന്ന പേരിലാണ് കൊല്ലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍…
Read Moreവിവാഹം കഴിഞ്ഞ് വരനൊപ്പം ഭര്‍ത്തൃഗൃഹത്തിലേക്ക് പോകുമ്പോള്‍ വധുവിന്റെ ഫോണില്‍ കാമുകന്റെ മെസേജ് ! ഇതോടെ കാമുകനൊപ്പം പോയാല്‍ മതിയെന്ന് കട്ടായം പറഞ്ഞ് യുവതി;ഒടുവില്‍ സംഭവിച്ചതോ…
തളിപ്പറമ്പ്: വിവാഹം കഴിഞ്ഞെങ്കിലും വരന്റെ വീട്ടിൽ കയറില്ലെന്ന് വധുവിന്റെ പിടിവാശി. ഒടുവിൽ സംഭവം പോലീസ് സ്റ്റേഷനിലെത്തിയതോടെ വധുവിന്റെ ബന്ധുക്കളും വരന്റെ വീട്ടുകാരും വധുവിനെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. സ്റ്റേഷനിൽ ഒറ്റപ്പെട്ട യുവതിയെ പോലീസ് അമ്മാവനെ വിളിച്ചു വരുത്തി കൂടെ വിട്ടു. പയ്യന്നൂരിനടുത്ത പ്രദേശത്തെ യുവതിയെ വിവാഹം ചെയ്യാൻ വേണ്ടി മാത്രമാണ് വിദേശത്ത് ജോലി ചെയ്യുന്ന തളിപ്പറന്പിനടുത്ത സ്ഥലത്തെ യുവാവ് നാട്ടിലെത്തിയത്. ഇന്നലെ പയ്യന്നൂരിൽ വെച്ച് വിവാഹം കഴിഞ്ഞ് തിരികെ വരന്റെ വീട്ടിലേക്ക് വരുന്നതിനിടയിലാണ് മെസഞ്ചറിൽ യുവാവിന്റെ ഫോണിലേക്ക് വധുവിന്റെ കാമുകന്റെ മെസേജ് വന്നത്. ഫോട്ടോകൾ ഉൾപ്പെടെയുള്ള ഈ മെസേജ് കണ്ട വരൻ ഇതേപ്പറ്റി അന്വേഷിച്ചു. വരന്റെ വീട്ടിലെത്തിയ യുവതി എനിക്ക് ഇവിടെ നിൽക്കാനാവില്ലെന്നും തിരിച്ചു പോകണമെന്നും പറഞ്ഞ് ബഹളം വെച്ചു. അച്ഛനും അമ്മയും ഉൾപ്പെടെയുള്ള ബന്ധുക്കൾ പറഞ്ഞതൊന്നും നവവധു കേട്ടില്ല. ഒടുവിൽ പ്രശ്നം പോലീസ് സ്റ്റേഷനിലെത്തി. എസ്…
Read Moreസംയുക്ത അന്ന് എന്നെയൊന്നും മൈന്‍ഡ് ചെയ്തിരുന്നില്ല ! കുറെ ചിരി വേസ്റ്റായിട്ടുണ്ട്; സംയുക്തയുമായുള്ള ആദ്യ സമാഗമത്തെക്കുറിച്ച് ബിജു മേനോന് മനസ്സു തുറക്കുന്നു…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വര്‍മയും. മഴ,മേഘമല്‍ഹാര്‍,മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ നായികാ-നായകന്മാരായെത്തി ആളുകളുടെ മനസ്സ് കീഴടക്കിയ ഇരുവരും തുടര്‍ന്ന് ജീവിതത്തിലും നായികാനായകന്മാരാവുകയായിരുന്നു. വിവാഹശേഷം സംയുക്ത സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ബിജു മേനോന് എത്തുന്ന വേദികളിലെല്ലാം ആളുകള്‍ക്ക് അറിയേണ്ടത് സംയുക്തയെക്കുറിച്ചായിരുന്നു. സംയുക്തയുമായുള്ള ആദ്യ സമാഗമത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബിജു മേനോന് ഇപ്പോള്‍. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സംയുക്ത അന്ന് തന്നെ ഒട്ടും മൈന്‍ഡ് ചെയ്തില്ലെന്നും കുറേ ചിരി വേസ്റ്റായിട്ടുണ്ടെന്നും ബിജു മേനോന് പറയുന്നു. സെറ്റില്‍ കാവ്യയുമായി സംസാരിച്ചിരിക്കാറുണ്ടെങ്കിലും സംയുക്ത ആ ഭാഗത്തേക്കേ വരില്ലായിരുന്നു. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ഒരു ദിവസം രഞ്ജിപണിക്കര്‍ സാര്‍ സംയുക്തയുടെ അഭിനയത്തെക്കുറിച്ച് ചോദിച്ചു’അഭിനയം കുഴപ്പമൊന്നുമില്ല, പക്ഷേ ഭയങ്കര ജാടയാണെ’ന്നു ഞാന്‍ പറഞ്ഞു. ഇങ്ങനെയാവുമെന്ന് അറിയില്ലല്ലോ.’ ബിജു മേനോന്…
Read Moreമൂലക്കുരുവിന് ചികിത്സയ്ക്ക് എത്തിയ യുവതിയെ 58കാരനായ ഡോക്ടര്‍ പീഡിപ്പിച്ചു ! വീഡിയോ പകര്‍ത്തിയ ശേഷം ഡോക്ടര്‍ പണം ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്നും 27കാരി
പൈല്‍സ് ചികിത്സയ്ക്ക് എത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അശ്ലീല ചിത്രങ്ങളെടുത്തു ബ്ലാക് മെയില്‍ ചെയ്ത ഡോക്ടര്‍ പിടിയില്‍. മുംബൈയിലെ മേഘ് വാടിയിലാണ് സംഭവം. 58കാരനായ വംശ് രാജ് ദ്വിവേദിയാണ് അറസ്റ്റിലായത്. ജോഗേശ്വരി സ്വദേശിനിയായ 27കാരി 2015 മെയ് 28നാണ് മൂലക്കുരുവിന് ചികിത്സതേടി ഡോക്ടറുടെ അടുത്തെത്തിയത്. യുവതിയ്ക്ക് മയങ്ങാനുള്ള മരുന്നു നല്കിയ ശേഷം ഇവരെ പീഡിപ്പിച്ച ഡോക്ടര്‍. നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് ഡോക്ടര്‍ ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു. ആദ്യം പണം ആവശ്യപ്പെട്ട ഇയാള്‍ പിന്നീട് ലൈംഗികമായി ബന്ധപ്പെടണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ വീഡിയോ പുറത്താക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് നിരവധി തവണ ഇവരെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. എന്നാല്‍ 2018ല്‍ യുവതി വിവാഹിതയായി. ഇതിനു ശേഷവും ഡോക്ടര്‍ ഭീഷണി തുടര്‍ന്നെങ്കിലും യുവതി…
Read Moreഉത്സവപറമ്പിൽ നിന്നും ഉത്സവ പറമ്പിലേക്ക് നടന്ന് മാത്രം പോയിട്ടുള്ള പാറമേക്കാവ് രാജേന്ദ്രന്റെ അവസാന യാത്ര ലോറിയിൽ; 50 പുരങ്ങളിൽ പങ്കെടുത്തെന്ന ബഹുമതിയോടെയുള്ള മടക്കം ആനപ്രേമികൾക്ക് താങ്ങാവുന്നതിലും അപ്പുറം
ഋഷി തൃശൂർ: നല്ല നടപ്പുകാരനായിരുന്നു പാറമേക്കാവ് രാജേന്ദ്രൻ. എന്നുവെച്ചാൽ 76 വയസിനിടയ്ക്ക് രാജേന്ദ്രൻ ലോറിയിൽ ഒരിടത്തേക്കും പോയിട്ടില്ല. നടപ്പു തന്നെ നടപ്പ്. ഇത്രകാലം രാജേന്ദ്രൻ ജീവിച്ചതിന്റെ രഹസ്യവും ആ നടത്തം തന്നെ. ലോറിയിൽ കയറിയിട്ടില്ല എന്നേയുള്ളു, എന്നാൽ രാജേന്ദ്രൻ ട്രെയിനിൽ കയറിയിട്ടുണ്ട്. തൃശൂരിൽ നിന്നും അങ്ങ് ഇന്ത്യൻ തലസ്ഥാനം വരെയായിരുന്നു രാജേന്ദ്രന്റെ ട്രെയിൻ യാത്ര. 1982 ഡൽഹിയിൽ നടന്ന ഏഷ്യാഡിൽ പങ്കെടുക്കാൻ രാജേന്ദ്രൻ ട്രെയിനിൽ കയറി പോയിരുന്നു. ഏഷ്യാഡിൽ പങ്കെടുത്ത ആനകളിൽ ജീവിച്ചിരുന്ന ചുരുക്കം ചില ആനകളിൽ ഒന്നായിരുന്നു രാജേന്ദ്രൻ.കേരളത്തിന്റെ ആനത്തറവാട്ടിലെ ആന മുത്തച്ഛനാണിപ്പോൾ വിടവാങ്ങിയിരിക്കുന്നത്. രാജേന്ദ്രൻ കാണാത്ത പൂരപ്പറന്പുകളില്ലെന്ന് പറയാറുണ്ട്. തൃശൂർ പൂരത്തിൽ ഏറ്റവും കൂടുതൽ തവണ പങ്കെടുത്ത കൊന്പനായിരുന്നു പാറമേക്കാവ് രാജേന്ദ്രൻ. 12-ാം വയസിലാണ് രാജേന്ദ്രൻ പാറമേക്കാവിലേക്ക് എത്തപ്പെടുന്നത്. 1955ൽ അന്നത്തെ ക്ഷേത്രം മേൽശാന്തി വേണാട് പരമേശ്വരൻ നന്പൂതിരിയാണ് ഭക്തരിൽ നിന്ന് പിരിച്ചെടുത്ത 4800…
Read Moreഇത് സില്‍ക്ക് സ്മിതയുടെ മകളോ ? സില്‍ക്ക് സ്മിതയോട് അസാധാരണ രൂപസാദൃശ്യമുള്ള ടിക് ടോക് പെണ്‍കുട്ടി ആരെന്നറിയാന്‍ സോഷ്യല്‍ മീഡിയ
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയെ പിടിച്ചുകുലുക്കിയ നടിയാണ് സില്‍ക്ക് സ്മിത. തമിഴില്‍ രജനീകാന്ത്, കമല്ഹാസന് എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും സില്‍ക്ക് വേഷമിട്ടിട്ടുണ്ട്. എന്നാല്‍ തന്റെ 36-ാം വയസില്‍ ആത്മഹത്യയിലൂടെ സില്‍ക്ക് സ്മിത ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ സില്‍ക് സ്മിതയുടെ രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ ടിക് ടോക് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. വീഡിയോയിലെ പെണ്‍കുട്ടിയെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ആരും സില്‍ക്ക് സ്മിത തന്നെയാണെന്നേ പറയൂ. വിഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ചിലര്‍ സ്മിത പുനര്‍ജനിച്ചതാണോയെന്നും ചോദിക്കുന്നുണ്ട്. തമിഴില്‍ വിനു ചക്രവര്‍ത്തിയുടെ ‘വണ്ടിചക്ര’ എന്ന ചിത്രത്തിലൂടെയണ് സില്‍ക്ക് സ്മിത അഭിനയ രംഗത്തെത്തുന്നത്. 1970 ല്‍ ഇണയേത്തേടി എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. 1996ല്‍ ചെന്നൈയിലെ തന്റെ വീട്ടില്‍ വച്ച് സ്മിത ജീവനൊടുക്കുകയായിരുന്നു.…
Read More