ഒറ്റ പ്രസവത്തില്‍ 25കാരിയ്ക്ക് പിറന്നത് അഞ്ചു കുഞ്ഞുങ്ങള്‍. എന്നാല്‍ ഇതില്‍ ഒരു കുഞ്ഞ് മരണമടഞ്ഞത് തീരാവേദനയായി. രാജസ്ഥാനിലെ ജയ്പൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് റുക്സാന എന്ന യുവതി അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രസവവേദനയെ തുടര്‍ന്ന് .യുവതിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ആരോഗ്യസ്ഥിതി മോശമായിരുന്നു. എന്നാല്‍ ഒരു കുഞ്ഞ് അമ്മയുടെ വയറ്റില്‍ വച്ചു തന്നെ മരിച്ചു. ആകെ മൂന്ന് ആണ്കുഞ്ഞുങ്ങളും രണ്ട് പെണ്കുഞ്ഞുങ്ങളുമായിരുന്നു റുക്സാനയ്ക്കുണ്ടായത്. ഇതിലൊരു ആണ്‍കുഞ്ഞാണ് വയറ്റിനകത്ത് വച്ച് തന്നെ മരിച്ചുപോയത്. നാല് കുഞ്ഞുങ്ങള്‍ ഇപ്പോഴും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുഞ്ഞുങ്ങള്‍ക്കൊന്നും ആവശ്യമായ തൂക്കമോ ആരോഗ്യമോ ഇല്ല. വരും ദിവസങ്ങളിലും കുഞ്ഞുങ്ങളെ നിരീക്ഷണത്തില്‍ വയ്ക്കാനാണ് തീരുമാനം.
Read MoreCategory: Today’S Special
പാമ്പുമായിട്ടാണോ കളി ? മൂര്‍ഖന്‍ പാമ്പുകളുമായുള്ള നൃത്തം വൈറലായതിനു പിന്നാലെ നര്‍ത്തകിമാരെ പോലീസ് പൊക്കി…
മൂര്‍ഖന്‍ പാമ്പുകളെ കൈയ്യിലേന്തി നൃത്തം ചെയ്ത സ്ത്രീകള്‍ക്ക് കിട്ടിയത് നല്ല ഒന്നാന്തരം പണി. സമൂഹമാധ്യമങ്ങളില്‍ നൃത്തം വൈറലായതിനു പിന്നാലെ ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. 12വയസുകാരി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയാണ് നടപടി. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഷില്‍ ഗ്രാമത്തിലാണ് സംഭവം. പരമ്പരാഗത നൃത്തരൂപമായ ഗര്‍ബ അവതരിപ്പിക്കാന്‍ മൂന്നു സ്ത്രീകള്‍ എത്തിയത് മൂര്‍ഖന്‍ പാമ്പുകളുമായായിരുന്നു.ഒരു കയ്യില്‍ പാമ്പിന്റെ വാല് പിടിച്ച്, മറുകയ്യില്‍ വാളുയര്‍ത്തി ആയിരുന്നു ഒരു സ്ത്രീയുടെ നൃത്തം. പാമ്പ് പിടിയുന്നതും ഇഴഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. മറ്റു രണ്ടുപേര്‍ ഇരുകയ്യികളിലും പാമ്പിനെ പിടിച്ചു നൃത്തം ചെയ്തു. പാമ്പിനെ വച്ചുള്ള നൃത്തമായിരുന്നതിനാല്‍ തന്നെ വീഡിയോ പെട്ടെന്നു തന്നെ വൈറലായി. പെട്ടെന്നു തന്നെ ഇവര്‍ക്കെതിരേ പ്രതിഷേധങ്ങളുമുയര്‍ന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ അന്വേഷണം ആരംഭിച്ചതോടെയാണ് പോലീസ് സംഘാടകരെയും നര്‍ത്തകിമാരെയും പൊക്കിയത്.
Read Moreഎല്ലാ മതങ്ങളെയും തുല്യനിലയില്‍ കാണുന്നതാണ് എന്റെ രീതി ! എന്റെ പേരു മാറ്റാന്‍ ആരും വരണമെന്നില്ല;മത മൗലിക വാദികള്‍ക്ക് ചുട്ട മറുപടിയുമായി നുസ്രത് ജഹാന് എംപി
ദുര്‍ഗാ പൂജയില്‍ പങ്കെടുത്തതിന് തന്നെ വിമര്‍ശിച്ച മതമൗലിക വാദികള്കള്ക്ക് ചുട്ട മറുപടിയുമായി നുസ്രത് ജഹാന് എംപി. ദുര്‍ഗാപൂജ ആഘോഷത്തിനിടെ നൃത്തം ചെയ്തതിന്റെ പേരില്‍ മതവും പേരും മാറ്റണമെന്ന് ആവശ്യപ്പെട്ട മതപണ്ഡിതനു മറുപടിയായി തനിക്കു പേരിട്ടവര്ക്കേ അതു മാറ്റാന്‍ അവകാശമുള്ളൂ എന്നാണ് നുസ്രത്ത് വ്യക്തമാക്കിയത്. ‘ഞാന്‍ ദുര്‍ഗാ ദേവിയെ ആരാധിച്ചു എന്നത് സത്യമാണ്. മതമൈത്രിക്കു വേണ്ടിയാണ് ഞാന്‍ അങ്ങനെ ചെയ്തത്. അതിന്റെ പേരില്‍ പേര് മാറ്റാനോ മതം മാറാനോ തയാറല്ല. ബംഗാളില്‍ ജനിച്ചുവളര്‍ന്ന വ്യക്തിയെന്ന നിലയില്‍ എനിക്ക് എന്റേതായ രീതികളുണ്ട്. എല്ലാ മതങ്ങളെയും തുല്യനിലയില്‍ കാണുന്നതാണ് എന്റെ രീതി. എല്ലാ മതങ്ങളുടെയും ആഘോഷങ്ങളില്‍ പങ്കെടുക്കുക എന്നതാണ് ബംഗാളിന്റെ തനതു സംസ്കാരം. ഞാനും അതു തന്നെയാണ് ചെയ്യുന്നത്’ നുസ്രത് പറയുന്നു. ഭര്‍ത്താവ് നിഖില്‍ ജെയിനൊപ്പമാണ് നുസ്രത്ത് ദുര്‍ഗാപൂജയില്‍ പങ്കെടുത്തത്. ചടങ്ങില്‍ നുസ്രത്ത് നൃത്തം ചെയ്യുകയും സിന്ദൂരമണിയുകയും ചെയ്തിരുന്നു. ഇത് ഇസ്ലാമിന്…
Read Moreപ്രതിശ്രുത വരന് കൊടും ക്രിമിനലാണെന്നറിഞ്ഞ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറി; ഇതിന്റെ പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് ഒടുവില്‍ അകത്തായി…
വിവാഹത്തില്‍ നിന്നു പിന്മാറിയതിന്റെ പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവാവിന് ജയില്‍ വാസം. പാകിസ്താനിലാണ് സംഭവം. സൈബര്‍ ക്രൈം കോടതിയാണ് സജ്ജാദ് എന്ന യുവാവിനെ എട്ടു വര്‍ഷം തടവിനും അഞ്ചു ലക്ഷം രൂപ പിഴയും ചുമത്തി ശിക്ഷിച്ചത്. യുവതിയാണ് പരാതി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥരുടെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ ഫോറന്‍സിക് വിദഗ്ധരുടെയും മൊഴിയും കണക്കിലെടുത്താണ് ജഡ്ജ് തഹീര്‍ മഹമൂദ് ഖാന് ഇന്നലെ ശിക്ഷ വിധിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് സജ്ജാദും യുവതിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ സജ്ജാദിനെതിരായ ക്രിമിനല്‍ കേസുകളെ കുറിച്ച് പിന്നീടാണ് യുവതിയുടെ കുടുംബം അറിഞ്ഞത്. ഇതോടെ വിവാഹത്തില്‍ നിന്ന് യുവതിയുടെ കുടുംബം പിന്മാറി. വിവരമറിഞ്ഞ യുവാവ് പ്രശ്നപരിഹാരത്തിനെന്ന രീതിയില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവസ്ത്രയാക്കിയ ചിത്രമെടുത്തു. പിന്നീട് ഈ ചിത്രമുപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. കൊലപ്പെടുത്തുമെന്നുംചിത്രങ്ങള് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത്…
Read Moreസീറ്റുകള്‍ പങ്കിടുന്നതിനെച്ചൊല്ലി തര്‍ക്കം രൂക്ഷമായി ! ഗര്‍ഭിണിയെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയും ചെയ്ത് യുവതി; വീഡിയോ വൈറലാകുന്നു
ട്രെയിനില്‍ സീറ്റുകള്‍ പങ്കിടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഗര്‍ഭിണിയെ മര്‍ദ്ദിച്ച് യുവതി. സീറ്റില്‍ ഇരിക്കുമ്പോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ ഗര്‍ഭിണിയോട് നീങ്ങിയിരിക്കാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു. തെക്കന്‍ ലണ്ടനില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഗര്‍ഭിണിയായ യുവതിയോട് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം തുടങ്ങിയത്. തടി കൂടിയത് മൂലം തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഗര്‍ഭിണി പറഞ്ഞതോടെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. തടി കുറയ്ക്ക് അപ്പോള്‍ സീറ്റില്‍ ഇരിക്കാനാവുമെന്ന് ഗര്‍ഭിണി പരോക്ഷമായി പറയുകയും ചെയ്തതോടെ യുവതിയുടെ നിലതെറ്റി. പിന്നീട് ഇവര്‍ ചീത്തവിളിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഗര്‍ഭിണിയായ യുവതിയുടെ മുന്നില്‍ നിന്ന് ചീത്ത പറഞ്ഞ യുവതി ഗര്‍ഭിണിയുടെ മാലയും വലിച്ച് പൊട്ടിച്ചു. പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഗര്‍ഭിണി ഫോണെടുത്തതോടെ ഫോണ്‍ തട്ടിത്തെറിപ്പിക്കാനാനും യുവതി ശ്രമിച്ചു. ഇവരുടെ സീറ്റിന് എതിര്‍ഭാഗത്ത് ഇരുന്ന യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇരുവരും തമ്മില്‍ ആര്‍ക്കാണ് തടി കൂടുതല്‍ എന്ന യുവതിയുടെ ചോദ്യത്തിന് അടുത്തിരുന്നയാള്‍…
Read Moreമധ്യപ്രദേശിലെ 80കാരി അമ്മൂമ്മ ഇറ്റലിയില്‍ വന്‍ഹിറ്റ് ! അമ്മൂമ്മയുടെ വൈദഗ്ധ്യം ഇറ്റലിക്കാരെ ഞെട്ടിച്ചത് ഇങ്ങനെ…
മധ്യപ്രദേശിലെ ഒരമ്മൂമ്മയാണ് ഇപ്പോള്‍ ഇറ്റലിക്കാര്‍ക്കിടയില്‍ താരമായിരിക്കുന്നത്. മധ്യപ്രദേശിലെ ഉമേരിയ ജില്ലയില്‍നിന്നുള്ള 80കാരി ജോധയ്യ ബായ് ബയ്ഗയാണ് സ്വന്തം പെയിന്റിംഗുകളിലൂടെ ഇറ്റലിക്കാരെ ഞെട്ടിച്ചിരിക്കുന്നത്. മിലാനിലാണ് അമ്മൂമ്മയുടെ പെയിന്റിംഗുകള്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നത്. ലോര്‍ഹ എന്ന ഗ്രാമത്തിലാണ് ജോധയ്യ താമസിക്കുന്നത്. 40 വര്‍ഷം മുമ്പാണ് ജോധയ്യ ചിത്രം വരയ്ക്കാന്‍ തുടങ്ങുന്നത്. അതിനു കാരണമായത് ഒരു വേര്‍പാട്. ജീവിത പങ്കാളിയെ നഷ്ടപ്പെട്ടതോടെ അവര്‍ ചിത്രംവര തുടങ്ങി. അതാകട്ടെ ഇപ്പോഴവരെ രാജ്യാന്തര പ്രശസ്തിയിലേക്കും ഉയര്‍ത്തിയിരിക്കുന്നു. ‘മൃഗങ്ങള്‍ ഉള്‍പ്പെടെ ചുറ്റും കാണുന്നതെല്ലാം ഞാന്‍ വരയ്ക്കും. ചിത്രരചനയ്ക്കുവണ്ടി ഞാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും സന്ദര്‍ശിക്കുയും ചെയ്തിട്ടുണ്ട്. കുറേക്കാലമായി ചിത്രംവരയല്ലാതെ മറ്റൊന്നും ഞാന്‍ ചെയ്യുന്നുമില്ല. ജീവിക്കാന്‍ വേണ്ടിയും കുടുംബം നോക്കാനും എന്തെങ്കിലും ചെയ്യണ്ടേ. ഞാന്‍ കണ്ടുപിടിച്ച ജോലിയിതാണ്’ ജോധയ്യ പറയുന്നതിങ്ങനെ. മിലാന് വരെ തന്റെ ചിത്രങ്ങള്‍ എത്തിപ്പെട്ടതില് ജോധയ്യ അതീവ സന്തുഷ്ടയാണ്. ജോധയ്യയെ ചിത്രം വര പഠിപ്പിച്ച ഗുരു…
Read Moreഅവര്‍ ഒരുമിച്ചഭിനയിച്ച സിനിമകള്‍ സൂപ്പര്‍ഹിറ്റായതോടെ പ്രണയം മൊട്ടിട്ടു ! എന്നാല്‍ അയാള്‍ മറ്റൊരു വിവാഹം കഴിച്ചു;ശോഭന ഇപ്പോഴും അവിവാഹിതയായി തുടരാനുള്ള കാരണം…
ബാലചന്ദ്രമേനോന് സിനിമാലോകത്തിന് സമ്മാനിച്ച അതുല്യ അഭിനേത്രിയാണ് ശോഭന. 1984ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ 18 ആയിരുന്നു ശോഭനയുടെ ആദ്യ ചിത്രം. മികച്ച നര്‍ത്തകി എന്ന നിലയിലും താരം പ്രശസ്തയാണ്. അക്കാലത്ത് ശോഭനയെ രഹസ്യമായും പരസ്യമായും നിരവധി ആളുകല്‍ പ്രണയിച്ചിരുന്നു. എന്നാല്‍ ശോഭന ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. സിനിമയില്‍ നിന്ന് അകന്ന് നൃത്തത്തില്‍ മുഴുകിയാണ് ഇപ്പോള്‍ ആ ജീവിതം. കുറച്ച് കാലം മുന്‍പ് ശോഭന ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു . നാരായണി എന്നാണ് കുഞ്ഞിന്റെ പേര് . ഇന്നും ശോഭന അവിവാഹിതയായി കഴിയുന്നതിന്റെ കാരണം അവ്യക്തമാണെങ്കിലും ഇപ്പോള്‍ വീണ്ടും ആ കഥ ചര്‍ച്ചയാകുകയാണ്. ഒരു മാധ്യമ പ്രവര്‍ത്തകനാണ് ശോഭനയുടെ പ്രണയത്തെപ്പറ്റി ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ശോഭനയ്ക്ക് മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് ഇയാള്‍ വെളിപ്പെടുത്തിരിക്കുന്നത്. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.പക്ഷെ അയാള്‍ മറ്റൊരു വിവാഹം…
Read Moreപൊക്കവും നിറവുമില്ലാത്ത ‘രാജകുമാരനെ’ ഒളിച്ചോടിക്കെട്ടിയ സുന്ദരി ! അന്ന് വിമര്‍ശിച്ചവര്‍ക്ക് ഇന്ന് ദേവയാനി നല്കുന്ന ഒന്നാന്തരം മറുപടി ഇങ്ങനെ…
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ശാലീനയായ പെണ്‍കുട്ടിയായിരുന്നു ദേവയാനി. ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് നടി. സംവിധായകന് രാജകുമാരനാണ് ദേവയാനിയുടെ ഭര്‍ത്താവ്. ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ദേവയാനിയുടെയും രാജകുമാരന്റെയും വിവാഹം. ഏറെ നാളത്തെ പരിഹാസത്തിന് ഇപ്പോള്‍ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. സിംപിള്‍ ലുക്കും സൗമ്യമായ ചിരിയും ഒക്കെയാണ് ദേവയാനിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. കഥാപാത്രങ്ങള്ക്കനുസരിച്ചുളള മികവുറ്റ അഭിനയവും കണ്ണുകളിലെ തിളക്കവുമൊക്കെ ദേവയാനിയുടെ സവിശേഷതകളാണ്. 1993ല്‍ അഭിനയം തുടങ്ങിയെങ്കിലും 1996ലാണ് താരം നായികയാവുന്നത്. അഭിനയത്തിന് പുറമേ ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും താരം എത്താറുണ്ട്. മാംഗ്ലൂര്‍ സ്വദേശിയായ ജയദേവ്, നാഗര്‍കോവില്‍ സ്വദേശിനിയായ ലക്ഷ്മി അമ്മാള്‍ എന്നിവരുടെ മകളാണ് ദേവയാനി. സുഷ്മ ജയദേവ് എന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര് പിന്നീട് സിനിമയില്‍ സജിവമായതോടെ ദേവയാനി എന്നാക്കുകയായിരുന്നു. നടന്മാരായ നകുല്‍, മയൂര്‍ എന്നിവര്‍…
Read Moreഇടിക്കൂട്ടിൽ ചരിത്രമെഴുതി മേരി കോം; തോറ്റിട്ടും ലോക ചാന്പ്യൻഷിപ്പ് റിക്കാർഡ്; ക്യൂബൻ ഇതിഹാസ പുരുഷ ബോക്സർ ഫെലിക്സ് സാവോണിനെ പിൻതള്ളിയാണ് എട്ട് മെഡലെന്ന ചരിത്രം കുറിച്ചത്
ഉലൻ ഉദെ (സൈബീരിയ): തോറ്റിട്ടും ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ മേരി കോം. ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ താരമെന്ന ഖ്യാതിയാണു മേരി പേരിലാക്കിയത്. ശനിയാഴ്ച നടന്ന 51 കിലോഗ്രാം വിഭാഗം സെമി ഫൈനൽ മത്സരത്തിൽ മേരി, തുർക്കിയുടെ ബുസനാസ് സാകിരോഗൊളുവിനോടു പരാജയപ്പെട്ടു. 4-1 എന്ന സ്കോറിനായിരുന്നു തുർക്കിഷ് താരത്തിന്റെ നേട്ടം. ഇതോടെ മേരിക്കു വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. 51 കിലോഗ്രാം വിഭാഗത്തിൽ ആദ്യമായാണു മേരി കോം മത്സരിച്ചത്. ലോക ചാന്പ്യൻഷിപ്പിൽ മേരി കോമിന്റെ എട്ടാം മെഡലാണിത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ലോക ചാന്പ്യൻഷിപ്പിൽ എട്ട് മെഡൽ നേടുന്നത്. ക്യൂബൻ ഇതിഹാസ പുരുഷ ബോക്സർ ഫെലിക്സ് സാവോണിന്റെ ഏഴ് ലോക ചാന്പ്യൻഷിപ്പ് മെഡൽ എന്ന റിക്കാർഡാണു മേരി കോം പഴങ്കഥയാക്കിയത്. തുടർച്ചയായി ആറു തവണ ലോക ചാന്പ്യൻഷിപ്പ് സ്വർണ…
Read Moreആരാധകര്‍ക്ക് കൈകൊടുത്ത ശേഷം വിജയ് ഡെറ്റോള്‍ ഒഴിച്ചു കൈകള്‍ കഴുകിയാല്‍ എന്താണ് കുഴപ്പം; അതൊരു നല്ല ശീലമാണ്; നടന് വിജയ് യെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി യുവ ഡോക്ടര്‍…
ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം നടന് വിജയ് ഡെറ്റോള്‍ ഒഴിച്ച് കൈകഴുകുമെന്ന് തമിഴ് സംവിധായകന് സാമിയുടെ വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരുന്നു. വന്‍ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. വിജയ് ആരാധകര്‍ സാമിക്കെതിരെ രംഗത്തെത്തി. എന്നാല്‍ സംഗതി സത്യമാണെങ്കില്‍ വിജയ്യുടെ പ്രവൃത്തിയില്‍ യാതൊരു തെറ്റുമില്ലെന്നാണ് യുവ ഡോക്ടര്‍ ഷിനു ശ്യാമളന് പറയുന്നത്. ഏതൊരു സാഹചര്യത്തില്‍ ഇടയ്ക്ക് കൈകള്‍ സോപ്പ് ഉപയോഗിച്ചു കഴുകുന്നത് എല്ലാവരും ശീലമാക്കണം. അണുക്കള്‍ എല്ലായിടത്തുമുണ്ട്. വിജയ് അത്തരത്തില്‍ ചെയ്തതാകാം എന്നെ കരുതാനാകൂ. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ അദ്ദേഹത്തെ പോലെ പ്രശസ്തനായ ഒരു വ്യക്തിയ്ക്ക് നൂറു കണക്കിന് ആരാധകര്‍ക്ക് ഹസ്തദാനം കൊടുക്കേണ്ടി വരാം. പരിപാടിയ്ക്ക് ശേഷം കൈകള്‍ കഴുകുന്നത് നല്ലൊരു ശീലമാണ്. ഇതില്‍ എവിടെയാണ് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകുക??- ഷിനു ശ്യാമളന് ചോദിക്കുന്നു. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; ‘നടന് വിജയ് ആരാധകര്‍ക്ക് കൈകൊടുത്തതിന് ശേഷം കൈകള്‍ ഡെറ്റോള്‍ ഒഴിച്ചു…
Read More