ഇളയ ദളപതി വിജയ്ക്കെതിരേ ഗുരുതര ആരോപണവുമായി സംവിധായകൻ സാമി. ആരാധകർക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും കൈ കൊടുക്കുകയും ചെയ്തശേഷം വിജയ് ഡറ്റോൾ ഉപയോഗിച്ച് കൈ കഴുകാറുണ്ട്. ഇക്കാര്യം താൻ നേരിൽ കണ്ടിട്ടുണ്ടെന്നുമാണ് സംവിധായകന്‍റെ വെളിപ്പെടുത്തൽ. സാമൂഹ മാധ്യമത്തിലൂടെ എത്തിയാണ് വിവാദ പ്രതികരണം നടത്തിയിട്ടുള്ളത്. ഉയിർ, മൃഗം,കങ്കാരു തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സാമി. രജനികാന്തിനെപ്പോലെ അഭിനയിക്കുകമാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും സ്വാമി പറയുന്നു. ബിഗിൽ ഓഡിയോ ലോഞ്ചിലെ വിജയിയുടെ പ്രസംഗത്തെയും സംവിധായകൻ കുറ്റപ്പെടുത്തുന്നു. ജീവിതത്തിലും ആരാധകരോട് നിങ്ങൾ കാട്ടുന്ന ഈ രീതിയുമാണ് യഥാർത്ഥത്തിൽ അഭിനയമെന്നുമാണ് സാമി വീഡിയോയിൽ കുറ്റപ്പെടുത്തുന്നത് . വിജയിയുടെ പ്രതിഫലത്തേയും സ്വാമി വിമർശിക്കുന്നു. എന്തു മേന്മകൊണ്ടാണ് 50 കോടി രൂപ നിങ്ങൾ വാങ്ങുന്നത്. 60 ദിവസം അഭിനയിക്കുന്നതിന് 50 കോടി വാങ്ങുന്നു. എല്ലാം ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇങ്ങനെയുള്ളയാൾ ജനത്തേയും തമിഴ് നാടിനെയും പറ്റിക്കുകയാണെന്നുമാണ്…
Read MoreCategory: Today’S Special
ഡബില്‍ സ്‌ട്രോംഗ് ധൈര്യം! കിണറ്റില്‍ വീണ മൂര്‍ഖനെ കയറില്‍ തൂങ്ങിക്കിടന്ന് പിടിച്ച പെണ്‍പുലിക്ക് സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹം, അസാധ്യ ധൈര്യമെന്ന് വിഡിയോ കണ്ടവര്‍
എത്ര പേടിയില്ലാത്തവനും മൂര്‍ഖന്‍ പാമ്പിനെ കണ്ടാല്‍ ഒന്നു ഞെട്ടും. ഞെട്ടാതിരിക്കാന്‍ ഞാന്‍ വാവ സുരേഷ് ഒന്നുമല്ലല്ലോ എന്ന ചൊല്ലാണ് പലര്‍ക്കും. സ്ത്രീകള്‍ക്ക് പാമ്പിനെ പേടിയാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഈ ധാരണ വെറും തെറ്റിധാരണ മാത്രമാണെന്നു തെളിയിക്കുകയാണ് ഈ മിടുക്കി. കിണറ്റില്‍ വീണ മൂര്‍ഖനെ അതിസാഹസികമായി പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കയറില്‍ തൂങ്ങിക്കിടന്നാണ് യുവതി നല്ല മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നത്. കിണറ്റിലിറങ്ങുന്നതിനു ധൈര്യം വേണം, ഒപ്പം പാമ്പിനെ പിടിക്കാനും ധൈര്യം വേണം. ഡബിള്‍ ധൈര്യം കാട്ടിയ മിടുക്കിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് വിഡിയോയ്ക്കു കിട്ടിയ ഒരു കമന്റ്. അതേ സമയം, ചിലര്‍ പെണ്‍കുട്ടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം തന്നെ ചെയ്തത് അല്‍പം റിസ്‌ക് കൂടിയ പണിയാണെന്നും ഇനി ആവര്‍ത്തിക്കരുതെന്നും പറയുന്നു. എവിടെ നിന്നു പകര്‍ത്തിയ വിഡിയോ ആണെന്നു വ്യക്തമല്ല. വിഡിയോയ്ക്കു വന്ന കമന്റില്‍ കര്‍ണാടകയിലെ ബെല്‍ഗാവു എന്ന സ്ഥലത്തു…
Read Moreസഹർ ഖുദൈരിയുടെ ആത്മഹൂതി കണ്ണ് തുറപ്പിച്ചു; സ്ത്രീവിവേചനത്തിന്‍റെ വേലിക്കെട്ടുകൾ തുറന്ന് ഇറാൻ; ഫുട് ബോൾ മത്‌സരം ആസ്വദിച്ച് നാടിനായി മൂവായിരത്തഞ്ഞൂറോളം വനിതകൾ ഒന്നിച്ചു ആർപ്പിവിളിച്ചു; ചരിത്ര മത്സരത്തിൽ ഇറാന് ചരിത്ര വിജയം…
ടെഹ്റാൻ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം ഇറാനിലെ വനിതകൾ സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ മത്‌സരം ആസ്വദിച്ചു. ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലാണ് ചരിത്രം പിറന്നത്. ഇറാൻ-കംബോഡിയ ലോകകപ്പ് യോഗ്യതാ മത്‌സരം നടക്കുമ്പോൾ സ്വന്തം നാടിനായി അവർ സ്റ്റേഡിയത്തിൽ ആരവം മുഴക്കി. 3,500 ൽ ഏറെ വനിതകളാണ് മത്‌സരം കാണാൻ എത്തിയത്. മത്സരത്തിൽ എതിരില്ലാത്ത 14 ഗോളുകൾക്ക് കംബോഡിയയെ ഇറാൻ തകർത്തുവിട്ടു. കംബോഡിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്കും ആസാദി സ്റ്റേഡിയം സാക്ഷ്യംവഹിച്ചു. നേരത്തെ ഇറാനിൽ സ്ത്രീകൾക്ക് സ്റ്റേഡിയത്തിലെത്തി ഫുട്ബോൾ മത്‌സരം കാണാൻ അനുവാദമില്ലായിരുന്നു. സ്ത്രീവിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ അയോഗ്യരാക്കുമെന്ന ലോക ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) മുന്നറിയിപ്പിനെത്തുടർന്നാണ് നാല് പതിറ്റാണ്ടോളം നീണ്ട നിരോധനം ഇറാൻ എടുത്തുകളഞ്ഞത്. ഫുട്ബോൾ മത്‌സരം കാണാൻ ആൺവേഷം കെട്ടിയതിനു പിടിക്കപ്പെട്ട സഹർ ഖുദൈരി എന്ന യുവതി, ജയിൽ ശിക്ഷ ഭയന്ന് ആത്മഹത്യ ചെയ്ത സംഭവത്തിനു ശേഷമാണ് ഫിഫ നിലപാടു…
Read Moreഅഭിനയം തൊഴിലായിപ്പോയി എന്നേയുള്ളു, ഞങ്ങളും മനുഷ്യരാണ്; സിനിമ എന്‍റെ ജീവിനാണ്, സിനിമയാണ് എനിക്കെല്ലാം; നടി അനുഷ്ക ഷെട്ടി തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ…
സിനിമ എന്‍റെ ജീവിനാണ്, സിനിമയാണ് എനിക്കെല്ലാം. സിനിമയിലെത്തി പതിനഞ്ചുവർഷം പിന്നുടുമ്പോഴും ആദ്യ ഷോട്ടിനുവേണ്ടി മേക്കപ്പണിഞ്ഞപ്പോഴുള്ള ത്രിൽ എന്നിൽ നിന്നും ചോർന്നു പോയിട്ടേയില്ല. ഓരോ സിനിമയും ആദ്യസിനിമപോലെ തന്നെയാണ് ട്രീറ്റ് ചെയ്യുന്നത്. നടി അനുഷ്ക ഷെട്ടി തന്‍റെ സിനിമാ ജീവിതത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ. ജീവിതത്തിൽ മടുപ്പില്ലാതെ സംസാരിക്കാൻ ഇഷ്ടം ബാഹുബലിയെക്കുറിച്ച് സംസാരിക്കാനാണെന്നും അനുഷ്ക. അവാർഡ് ലഭിക്കുമെന്ന് വരെ പലരും പറഞ്ഞിരുന്നു. അവാർഡ് കിട്ടാത്തതിൽ ഒരു സങ്കടമില്ലെന്നും, സിനിമയ്ക്ക് കിട്ടിയ ജനപ്രീതിയോളം വരില്ല ഒരു അവാർഡെന്നും താരം തുറന്നു പറയുന്നു. ഒരു അഭിനേത്രിക്ക് മനസമാധാനമാണ് ആദ്യം വേണ്ടത്. അത് അകലുമ്പോൾ അഭിനയത്തേയും സൗന്ദര്യത്തേയും ബാധിക്കും. മാധ്യമങ്ങളിൽ വരുന്ന നെഗറ്റീവ് വാർത്തകൾ വായിക്കില്ലെന്നും സന്തോഷം നൽകുന്ന കാര്യങ്ങൾ വായിച്ച് പോസറ്റീവായിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും താരം പറയുന്നു. സിനിമയിൽ തന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ രജനി സാറാണ്. അദ്ദേഹത്തോടൊപ്പം ലിംഗയിൽ അഭിനയിക്കാൻ സാധിച്ചത് ഇപ്പോഴും…
Read Moreപിന്നിടുന്ന പത്തുവർഷത്തെക്കുറിച്ച് വിശ്വസിക്കാനാവുന്നില്ല; സിനിമയിലെത്തി ആദ്യം പരിചയപ്പെട്ട നടനെക്കുറിച്ചും, സംവിധാന മോഹത്തെക്കുറിച്ചും ആസിഫ് അലി മനസ് തുറക്കുന്നു…
കുടുംബ പ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടതാരമായ ആസിഫ് അലി സിനിമയിലെത്തിയിട്ട് പത്തുവർഷം. 2009ൽ ഋതുവിലൂടെ എത്തി 2019ൽ കുഞ്ഞെൽദേ വരെ എത്തി നിൽക്കുന്ന താരം തന്‍റെ പത്തുവർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ… ഞാൻ ഹാപ്പിയാണ്. 10 വർഷം എന്നത് സത്യത്തിൽ വിശ്വസിക്കാൻ കഴിയുന്നില്ലെന്നും താരം. വർഷങ്ങൾ വളരെ വേഗമാണ് കടന്നുപോകുന്നതും ആസിഫ് അലി പറയുന്നു. എല്ലാം ഈശ്വരാനുഗ്രഹം. ഇരുപത്തിമൂന്നാം വയസിൽ സിനിമയിൽ എത്തുമ്പോൾ ബാച്ചിലറായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞു. രണ്ടു കുട്ടികളുടെ അച്ഛനുമായി. ഈ കാലഘട്ടത്തിൽ വ്യക്തി ജീവിതത്തിലും കരിയറിലും സംഭവിച്ച മാറ്റങ്ങൾ വളരെ വലുതാണ്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ തന്‍റെ ചുറ്റും ഇത്രയൊക്കെ കാര്യങ്ങൾ സംഭവിച്ചുവെന്നത് ഞാൻ തിരിച്ചറിയുന്നത്. നായകനെന്ന നിലയിൽ പ്രക്ഷേകരുടെ ഇഷ്ടം നേടി മുന്നോറുമ്പോൾ വില്ലൻ കഥാപാത്രം ചെയ്യുന്നതിനെക്കുറിച്ച് ആസിഫ് വെളിപ്പെടുത്തിയതിങ്ങനെ… കരിയറിന്‍റെ തുടക്കം മുതൽ ഹീറോ എന്നതിൽ മാത്രം ഞാൻ നിന്നിട്ടില്ല. ഓർഡിനറിയിൽ വില്ലനായിട്ടും…
Read Moreപത്തു തലയാ തനി രാവണന്‍ ! ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ എതിരാളികളേയില്ല; കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിക്കാന്‍ ഡോ.ഡോഗ്ര എത്തുന്നു…
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കാന്‍ ഡോക്ടര്‍ ടി.ഡി ഡോഗ്ര എത്തും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ മുന്‍ ഡയറക്ടറായ ഡോ.ഡോഗ്ര ഇന്ത്യയില്‍ ഫോറന്‍സിക് മെഡിസിനില്‍ അഗ്രഗണ്യനാണ്. ടോക്സിക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ ലൈഫ് ടൈം സയന്റിസ്റ്റ് അവാര്‍ഡ് നേടിയിട്ടുള്ള ഡോ. ഡോഗ്ര നിരവധി പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഫോറന്‍സിക് മെഡിസിനിലെ ‘രാവണന്‍’ എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുക. ഇദ്ദേഹത്തിന്റെ വൈദഗ്ധ്യത്താല്‍ തുമ്പുണ്ടായ കേസുകള്‍ നിരവധിയാണ്. ക്രൈം സീന്‍ റീകണ്‍സ്ട്രക്ഷനില്‍ അദ്ദേഹത്തെ വെല്ലാന്‍ ഇന്ത്യയില്‍ തന്നെ ആരുമില്ല. ഇന്ത്യയില്‍ അങ്ങോളം ഇങ്ങോളം നടന്ന ട്രെയിന്‍ അപകടങ്ങള്‍, ട്രാഫിക് അപകടങ്ങള്‍, തുടങ്ങി സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകട മരണങ്ങള്‍ വരെ പുനരാവിഷ്‌കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. വെടിയുണ്ട ഏറ്റ പാടുകളില്‍ പഠനങ്ങള്‍ നടത്താന്‍ വേണ്ടി ‘മോള്‍ഡബിള്‍’ പുട്ടി ഉപയോഗപ്പെടുത്തി അദ്ദേഹം സ്വന്തമായി ഒരു…
Read Moreകഷണ്ടിയ്ക്ക് മരുന്നുണ്ടോ ? കഷണ്ടിമൂലം ബുദ്ധിമുട്ടുന്ന ചെറുപ്പക്കാരുടെ കഥ പറയുന്ന ബാലയുടെ ട്രെയിലര്‍ തരംഗമാവുന്നു…
ബോളിവുഡിലെ യുവ നടന്മാരില്‍ ഏറ്റവും ശ്രദ്ധേയനാണ് ആയുഷ്മാന്‍ ഖുറാന. വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെയാണ് ആയുഷ്മാന്‍ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ആദ്യ ചിത്രമായ വിക്കി ഡോണര്‍ തൊട്ട് ഇങ്ങോട്ട് സ്വന്തമായി ഒരു ആരാധര വൃന്ദത്തെ സൃഷ്ടിച്ചെടുക്കാനും ആയുഷ്മാന് കഴിഞ്ഞു. പുതിയ ചിത്രമായ ബാലയിലും ഈ അഭിനയ മികവ് പ്രകടമാണ്. നല്ല കഷണ്ടിയുള്ള ഒരു യുവാവ് നേരിടുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇയാള്‍ കഷണ്ടി മറച്ചു വച്ച് വിവാഹം ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൂമി പട്‌നേക്കര്‍, യാമി ഗൗതം എന്നിവരും വേഷമിടുന്നു. നവംബര്‍ 22നാണ് റിലീസ്.
Read Moreപറക്കും തളികയോ അത് ! ആകാശത്ത് നിന്ന് പതിച്ച അജ്ഞാത തീഗോളം ദുരൂഹതയുണര്‍ത്തുന്നു; സംഗതി ഉല്‍ക്കയല്ലെന്ന് ഗവേഷകര്‍…
ആകാശത്തു നിന്നും പതിച്ച തീഗോളമാണ് ഇപ്പോള്‍ ബഹിരാകാശ ഗവേഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയം. സെപ്റ്റംബര്‍ 25ന് ചിലെയിലെ ചിലൊ ദ്വീപിനോടു ചേര്‍ന്നാണ് ആകാശത്ത് നിന്ന് തീഗോളത്തിനു സമാനമായ ഒരു വസ്തു ഭൂമിയിലേക്ക് എത്തിയത്. ഇതു പതിച്ച സ്ഥലത്തെ കുറ്റിക്കാടുകള്‍ക്ക് തീപിടിക്കുകയും ചെറിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. ഉല്‍ക്കയോ ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങളോ ആവാം ഇതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ വ്യക്തതയില്ല. തിളങ്ങുന്ന ചുവപ്പു നിറമായിരുന്നു ഇതിന്. എന്നാല്‍ നാഷനല്‍ സര്‍വീസ് ഓഫ് ജിയോളജി ആന്‍ഡ് മൈനിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഉല്‍ക്കയാണെന്ന് തെളിയിക്കാനായില്ല. അതിനാല്‍ തന്നെ അഗ്നിഗോളം വീണയിടങ്ങളില്‍ നിന്നെല്ലാം മണ്ണ് ശേഖരിച്ചിട്ടുണ്ട്.ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതിനെക്കുറിച്ചുള്ള സമ്പൂര്‍ണ വിവരം ലഭിക്കുമെന്നാണു പ്രതീക്ഷ. ഇതിനിടയില്‍ പറക്കും തളികയാണെന്ന മട്ടിലുള്ള പ്രചാരണങ്ങളും സജീവമാണ്. എന്തായാലും സംഗതി ദുരൂഹമായി തുടരുകയാണ്.
Read More“ഹാഫ് സെഞ്ച്വറി തികച്ചു. 10 പ്രാവശ്യം ഔട്ട് വിളിച്ചു, എന്‍റെ അപ്പീലിൽ അതെല്ലാം തള്ളി’;അൻപതാം പിറന്നാൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി സലിംകുമാർ
കണ്ണൂർ: ഇന്ന് അൻപതാം പിറന്നാൾ ആഘോഷിക്കുന്ന മലയാള ചലച്ചിത്രതാരം സലിംകുമാർ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായി. ക്രിക്കറ്റുമായി ബന്ധപ്പെടുത്തിയാണ് താൻ പിന്നിട്ട ജീവിതത്തെക്കുറിച്ച് എഴുതിയിരിക്കുന്നത്. ദുർഘടമായ ജീവിതമായിരുന്ന ഇന്നിംഗ്സിലുടെനീളം നേരിടേണ്ടി വന്നത് എന്നു പറഞ്ഞ സലിം കുമാർ പത്ത് പ്രാവശ്യം അന്പയർമാർ ഔട്ട് വിളിച്ചെങ്കിലും എന്‍റെ അപ്പീലിൽ അതെല്ലാം തള്ളിപ്പോവുകയാണ് ഉണ്ടായതെന്നും ഫേസ്ബുക്കിൽ കുറിക്കുന്നു. സലീം കുമാറിന്റെ ഫേസ്ബുക്കിന്റെ പൂർണ രൂപം ഇങ്ങനെ: “അങ്ങനെ ഈ കളിയിൽ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു… ദുർഘടമായിരുന്നു ഈ ഇന്നിംഗിസിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്. എന്നാലും അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്‍റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീർക്കാൻ സാധിച്ചു. അനുഭവങ്ങളേ നന്ദി…. ! ഈ ഇന്നിംഗ്സിൽ ടോട്ടൽ 10 പ്രാവശ്യമാണ് അമ്പയർമാർ ഔട്ട് വിളിച്ചത്. എന്നാൽ എന്‍റെ അപ്പീലിൽ അതെല്ലാം തള്ളി പോവുകയാണുണ്ടായത്. ഒരിക്കൽ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും…
Read Moreആര്‍ക്കും കഴിക്കാം രുചികരമായ ജോളി പിസ ! കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പേരില്‍ ഇറ്റാലിയന്‍ പിസയും…
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പേരില്‍ പിസയും. ഒരു ഇറ്റാലിയന്‍ റസ്റ്റോറന്റിലാണ് ‘ജോളി പിസ’ വില്‍ക്കുന്നത്. റസ്റ്റോറന്റ് ഇന്ത്യയില്‍ അല്ല ഇറ്റലിയില്‍ തന്നെയാണ്. പക്ഷെ പിസയുടെ ഒപ്പം കൊടുത്തിരിക്കുന്ന കോമാളിയുടെ ചിത്രത്തിന് കൂടത്തായി കൊലപാതകത്തിലെ പ്രതിയായ ജോളിയുടെ മുഖവുമായുള്ള സാമ്യമാണ് കൗതുകകരമായിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ ജോളി എന്നു പരതുമ്പോള്‍ ജോളിയുടെ ചിത്രങ്ങള്‍ക്കൊപ്പം ഈ ചിത്രവും വരുന്നുണ്ട്. എന്തായാലും ഇറ്റലിയിലുള്ള മലയാളികള്‍ ഈ പിസ കഴിക്കുമോയെന്ന് കണ്ടറിയണം.
Read More