പ്രക്ഷോഭത്തിനൊരുങ്ങി മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ ! പാക്കേജ് പൂര്‍ണമായും നടപ്പാക്കണമെന്ന് സമരസമിതി…

പ്രക്ഷോഭത്തിനൊരുങ്ങി കൊച്ചി വല്ലാര്‍പാടം പദ്ധതിക്കായി മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍. പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് പൂര്‍ണ്ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരത്തിനൊരുങ്ങുന്നത്. കലക്ടറേറ്റിന് മുന്നില്‍ സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ നടത്തി. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. കെ അരവിന്ദാക്ഷന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കായി ഏഴ് വില്ലേജുകളില്‍ നിന്നായി 316 കുടുംബങ്ങളെയാണ് കുടിയിറക്കിയത്. ഇവരുെട പുനരധിവാസത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂലമ്പിള്ളി പാക്കേജ് വര്‍ഷം 11 കഴിഞ്ഞിട്ടും പൂര്‍ണമായി നടപ്പായിട്ടില്ല. തുതിയൂരില്‍ അനുവദിച്ച പുനരധിവാസ ഭൂമിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ആവര്‍ത്തിച്ചുള്ള പരാതികള്‍ ജില്ലാഭരണകൂടം കൂടി ചെവികൊള്ളാതായതോടെയാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാന്‍ ഇവര്‍ തീരുമാനിച്ചത്. 316ല്‍ 46 കുടുംബങ്ങള്‍ക്കു മാത്രമാണ് പുനരധിവാസം ലഭിച്ചത്. എല്ലാവര്‍ക്കും പുനരധിവാസം ലഭിക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകാനാണ് ഇവരുടെ തീരുമാനം.

Read More

ഫ്‌ളാറ്റുകള്‍ വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം ! 17 പ്രവാസി വനിതകള്‍ പിടിയില്‍;ഒമാനില്‍ പരിശോധന കര്‍ശനമാക്കി…

ഫ്‌ളാറ്റുകള്‍ വാടകയ്ക്ക് എടുത്ത ശേഷം അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന 17 പ്രവാസി വനിതകള്‍ ഒമാനില്‍ അറസ്റ്റിലായി. കഴിഞ്ഞ കുറച്ച് കാലമായി ഫ്ളാറ്റില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വനിതകള്‍ പിടിയിലായത് എന്നും റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മസ്‌കറ്റില്‍ മാന്‍പവര്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ തൊഴില്‍-താമസ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ അന്‍പതോളം പ്രവാസികളെയാണ് അറസ്റ്റു ചെയ്തത്. വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് വിവരം.

Read More

ഓരോരോ പേക്കൂത്തുകള്‍… വേലി ചാടി സിംഹക്കൂട്ടില്‍ കടന്നത് സ്ത്രീയുടെ ഡാന്‍സ്; ഇതെന്തു കഥയെന്ന് അന്തംവിട്ട് സിംഹം; വീഡിയോ വൈറലാകുന്നു…

സിംഹക്കൂട്ടില്‍ അതിക്രമിച്ചു കടന്ന സ്ത്രീ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. അതിക്രമിച്ച് കയറുക വഴി നിയമലംഘനമാണ് നടത്തിയതെന്നും ഈ പ്രവൃത്തി ഗുരുതരമായി പരിക്കേല്‍ക്കുന്നതിനോ ജീവഹാനിയ്ക്കോ കാരണമാകുമായിരുന്നുവെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. സുരക്ഷാവേലി കടന്നാണ് മൃഗശാലാ സന്ദര്‍ശനത്തിനെത്തിയ സ്ത്രീ ആഫ്രിക്കന്‍ സിംഹത്തിനരികിലെത്തിയത്. എന്നാല്‍ ഇവരാരാണെന്ന് അറിയില്ല. View this post on Instagram Part 3 That happen yesterday at the @bronxzoo #bronxzoo #realsobrino A post shared by Real Sobrino (@realsobrino) on Sep 29, 2019 at 6:49pm PDT മൃഗശാലയിലെത്തിയ മറ്റൊരു സന്ദര്‍ശകനാണ് ഇവരുടെ വീഡിയോ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ വന്‍ഹിറ്റാവുകയും ചെയ്തു. സിംഹത്തിനരികില്‍ യാതൊരു വിധത്തിലുള്ള ഭയമോ പരിഭ്രമമോ കൂടാതെയാണ് അവര്‍ ചെലവഴിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകും.നൃത്തം ചെയ്തും ഗോഷ്ടി കാണിച്ചും…

Read More

ലാലേട്ടന്റെ പ്രതികാരം ! സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്ക് വ്യത്യസ്ഥ രീതിയില്‍ മറുപടി നല്‍കി മോഹന്‍ലാല്‍;വീഡിയോ കാണാം…

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ബോഡി ഷെയ്മിംഗ് കമന്റുകള്‍ക്ക് വിധേയമായിട്ടുള്ള ഒരാളാണ് മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാല്‍. എന്നാല്‍ തന്നെ പരിഹസിച്ചവര്‍ക്ക് നല്ല ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ വര്‍ക്കൗട്ട് വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടാണ് പരിഹസിച്ചവരെ അതിലും നന്നായി ലാല്‍ പരിഹസിച്ചത്. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് ആളുകള്‍ മോഹന്‍ലാലിനു മേല്‍ കുതിരകയറാന്‍ തുടങ്ങിയത്. മോഹന്‍ലാലിന്റെ വണ്ണം കൂടിയ ശരീരത്തെ ആളുകള്‍ വലിയ തോതില്‍ പരിഹസിച്ചിരുന്നു. ചിത്രങ്ങള്‍ക്ക് താഴെ അതിരുകടന്ന പദപ്രയോഗമുയോഗിച്ചായിരുന്നു ആക്ഷേപങ്ങള്‍ പലതും. എന്നാല്‍ പുതിയ വീഡിയോ പുറത്തുവന്നതോടെ കമന്റിട്ടവരെല്ലാം ഓടിയൊളിച്ചു. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റേതു നടന്മാരേക്കാളും ശ്രദ്ധിക്കുന്ന ആളാണ് മോഹന്‍ലാല്‍ എന്നു തെളിയിക്കുന്നതാണ് വീഡിയോ.

Read More

ഉത്തരകൊറിയയുടെ കൈയ്യില്‍ കടലിനടിയില്‍ നിന്ന് തൊടുക്കാവുന്ന മിസൈല്‍ ? ഉത്തരകൊറിയയുടെ പുതിയ മിസൈല്‍ പരീക്ഷണം ലോകത്തിനു ഭീഷണിയാകുന്നത് ഇങ്ങനെ…

ഒരിടവേളയ്ക്കു ശേഷം കിം ജോങ് ഉന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാണ് ഉത്തരകൊറിയ ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുന്നത്. സമുദ്രത്തില്‍ നിന്നു വിക്ഷേപിക്കാവുന്ന പുകുക്‌സോങ്-3 മിസൈലിന് ആണവായുധം വഹിക്കാനുമാകുമെന്നാണ് ഉത്തരകൊറിയയുടെയും കിമ്മിന്റെയും അവകാശവാദം. തീരനഗരമായ വൊന്‍സാനില്‍ നിന്നും 17 കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്തായിരുന്നു പരീക്ഷണം. ഈ വര്‍ഷം ഇത് 11-ാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്. മിസൈല്‍ 450 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചുവെന്നാണ് പറയപ്പെടുന്നത്. 910 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയ ശേഷമാണ് മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയം പോലും ഇതിന്റെ പകുതി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Read More

പരിപാടിയ്‌ക്കെത്താന്‍ വൈകുമെന്ന് മനസ്സിലായ ടൊവിനൊ പോലീസിനെ വിളിച്ചു ! സുനില്‍ കുമാര്‍ പാഞ്ഞെത്തി; വീഡിയോ വൈറലാകുന്നു…

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയ നടന്‍ ടൊവിനൊ തോമസ് ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ രക്ഷകനായത് സിവില്‍ പോലീസ് ഓഫീസര്‍. പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് ടൊവിനോയുടെ കാര്‍ ഗോശ്രീ പാലത്തിലെ ഗതാഗതക്കുരുക്കില്‍പെട്ടത്. സിവില്‍ പൊലീസ് ഓഫീസറായ മണ്ണഞ്ചേരി കാവുങ്കല്‍ കിഴക്കേ നെടുമ്പള്ളി വീട്ടില്‍ സുനില്‍കുമാറാണ് കുടുക്കില്‍ നിന്നും ടൊവിനൊയെ രക്ഷിച്ചെടുത്തത്. വൈകിട്ട് ആറിനായിരുന്നു പരിപാടി. ഹൈക്കോടതി ജഡ്ജിമാരും മറ്റു വിശിഷ്ടാതിഥികളും രണ്ടുമണിക്കൂറോളമാണ് മുഖ്യാതിഥിയായ ടൊവിനോയെ കാത്തിരുന്നത്. പരിപാടിക്കെത്താന്‍ വൈകിയതോടെ ടൊവിനോ പൊലീസ് മേധാവിയെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. താന്‍ ഗതാഗത കുരുക്കില്‍പെട്ടുവെന്നും ഒരു ബൈക്ക് കിട്ടിയാല്‍ അവിടെ എത്താമെന്നും അറിയിച്ചു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഹൈക്കോടതിയില്‍ ഡ്യൂട്ടിചെയ്തിരുന്ന പൊലീസ് ഓഫീസര്‍ സുനില്‍കുമാര്‍ സ്ഥലത്തെത്തുകയായിരുന്നു. സുനില്‍കുമാര്‍ ബൈക്കില്‍ ടൊവിനോയെ ഹൈക്കോടതിയിലെത്തിച്ചു. ഒപ്പം സെല്‍ഫി പകര്‍ത്തിയ ശേഷമാണ് ടൊവിനോ സുനില്‍കുമാറിനെ വിട്ടയച്ചത്.

Read More

അധികം സംസാരിക്കുകയില്ല, മമ്മൂട്ടിയെ ഭയങ്കര പേടിയായിരുന്നു! മലയാളത്തിലെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചതിന്റെ അനുഭവം തുറന്നു പറഞ്ഞ് മധുബാല

മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ ‘അ​ഴ​ക​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ആ​ണ് ന​ടി മ​ധു​ബാ​ല സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ യോ​ദ്ധ​യി​ലെ ക​ഥാ​പാ​ത്ര​വും പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഒ​രു മാ​ധ്യ​മ​വു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ ഇ​രു​താ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​നു​ഭ​വം തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് മ​ധു​ബാ​ല. ക​ലാ​പാ​ര​ന്പ​ര്യ​മു​ള്ള കു​ടും​ബ​ത്തി​ലാ​ണ് ജ​നി​ച്ച​തെ​ങ്കി​ലും പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​യി​രു​ന്നു നി​ർ​മാ​താ​വ് കൂ​ടി​യാ​യ അ​ച്ഛ​ൻ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ ശാ​സ്ത്ര​ത്തി​ൽ ബി​രു​ദ​പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് ഞാ​ൻ സി​നി​മ​യി​ൽ എ​ത്തി​യ​ത്. ആ​ദ്യ ചി​ത്രം മ​മ്മൂ​ട്ടി​ക്കൊ​പ്പം അ​ഴ​ക​നാ​യി​രു​ന്നു. അ​ന്ന് അ​ദ്ദേ​ഹ​ത്തെ ഭ​യ​ങ്ക​ര പേ​ടി​യാ​യി​രു​ന്നു. അ​ദ്ദേ​ഹം അ​ധി​കം സം​സാ​രി​ക്കു​ക​യി​ല്ല. ഘ​ന​ഗം​ഭീ​ര​മാ​യ ശ​ബ്ദ​ത്തി​ൽ മ​ധു, ഷോ​ട്ടി​ന് റെ​ഡി​യാ എ​ന്ന് ചോ​ദി​ക്കു​ന്പോ​ൾ ത​ന്നെ ഞാ​ൻ വി​റ​ച്ചു പോ​കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഷൂ​ട്ടിംഗ് തീ​ർ​ന്ന​പ്പോ​ഴേ​ക്കും പേ​ടി മാ​റി. പു​റ​മേ മാ​ത്രം ഗൗ​ര​വം കാ​ണി​ക്കു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു മ​മ്മൂ​ട്ടി സാ​ർ. പി​ന്നീ​ട് മ​മ്മൂ​ട്ടി സാ​റി​നൊ​പ്പം നീ​ല​ഗി​രി എ​ന്ന ചി​ത്ര​ത്തി​ൽ കൂ​ടി അ​ഭി​ന​യി​ച്ചു. ‘യോ​ദ്ധ’ യി​ൽ…

Read More

അന്‍സിബ ഹസന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം അല്ലു അര്‍ജുന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു ! ആരാധകരില്‍ നിന്ന് മികച്ച പ്രതികരണം

മലയാള സിനിമയിലെ യുവനായികമാരില്‍ ഒരാളായ അന്‍സിബ ഹസന്‍ ആദ്യമായി സംവിധായികയാവുന്ന ചിത്രം അല്ലു അര്‍ജുന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അന്‍സിബയുടെ കന്നി സംവിധാന സംരംഭം പ്രേക്ഷകരുമായി പങ്കുവെച്ചത്. വിവോക്‌സ് മൂവി ഹൗസിന്റെ ബാനറില്‍ ജോബിന്‍ വര്‍ഗീസും ബാബു വിസ്മയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നൗഷാദ് ഷരീഫാണ് ഛായാഗ്രാഹണം. ഫോര്‍ മ്യൂസിക്‌സും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീതം നിര്‍വഹിക്കുന്നത്. പോസ്റ്ററിന് മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

Read More

കനവെ! അപകടത്തെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്നുപോയ മായ എന്ന നര്‍ത്തകിയുടെ അതിജീവനത്തിന്റെ കഥ; മലയാളികളായ സുഹൃത്തുക്കളുടെ തമിഴ് മ്യൂസിക് വീഡിയോ വൈറലാകുന്നു

നമ്മുടെ സ്വപ്‌നങ്ങള്‍ കീഴടക്കണമെങ്കില്‍ നാം തന്നെ പരിശ്രമിക്കണം. മുന്നിലുള്ള പ്രതിന്ധങ്ങളെ എല്ലാം തരണം ചെയ്ത് മുന്നേറിയാല്‍ മാത്രമേ നമുക്ക് ആ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയൂ. ഇന്ന് സോഷ്യല്‍ മീഡിയ നെഞ്ചിലേറ്റിയ കനവേ എന്ന തമിഴ് മ്യൂസിക് വീഡിയോ പകര്‍ന്നു നല്‍കുന്നതും ആ സന്ദേശമാണ്. അപകടത്തെ തുടര്‍ന്ന് കാലുകള്‍ തളര്‍ന്നുപോയ മായ എന്ന നര്‍ത്തകിയുടെ അതിജീവനത്തിന്റെ കഥയാണ് കനവെ പകര്‍ന്നു നല്‍കുന്നത്. വിധിക്കു മുന്‍പില്‍ പതറാതെ ഇച്ഛാശക്തിയോടെ അവള്‍ പോരാടുന്നു. ഒടുവില്‍ ആ കാലുകള്‍ വീണ്ടും ചിലങ്കയണിയുന്നു. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ഈ മ്യൂസിക് വീഡിയോ നേടുന്നത്. മലയാളികളായ ഒരു സംഘം സുഹൃത്തുക്കളാണ് കനവെ എന്ന ഈ മ്യൂസിക് വീഡിയോ അണിയിച്ചൊരുക്കിയത്. കഴിഞ്ഞ ദിവസം സിനിമ താരം പ്രിയ വാര്യരാണ് ഇത് റിലീസ് ചെയ്ത്. ജിതിന്‍ ബെഥാന്യ സംഗീതവും സംവിധാനവും നിര്‍വഹിച്ച ഗാനത്തിന്റെ വരികള്‍…

Read More

കാത്തിരിക്കുന്നു! ന​ല്ലൊ​രു പ്ര​ണ​യ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​വാ​നാ​ണ് ആ​ഗ്ര​ഹം: കീ​ർ​ത്തി സു​രേ​ഷ് പറയുന്നു…

ന​ല്ലൊ​രു പ്ര​ണ​യ സി​നി​മ ചെ​യ്ത് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​വാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ന​ടി കീ​ർ​ത്തി സു​രേ​ഷ്. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. “കു​റ​ച്ച് സി​നി​മ​ക​ൾ വ​ന്നി​രു​ന്നു. ത​മി​ഴ് സി​നി​മ​യ്ക്കൊ​ക്കെ ഡേ​റ്റ് ന​ൽ​കി​യി​രു​ന്ന​ത് കൊ​ണ്ട് പെ​ട്ട​ന്ന് വ​രാ​നാ​കു​ന്നി​ല്ല. പ്രി​യ​ൻ അ​ങ്കി​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ൽ ഞാ​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ത് പൂ​ർ​ണ​മാ​യ തി​രി​ച്ചു​വ​ര​വാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ല. ന​ല്ലൊ​രു പ്ര​ണ​യ സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രു​വാ​നാ​ണ് ആ​ഗ്ര​ഹം. അ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്’. കീ​ർ​ത്തി പ​റ​ഞ്ഞു. നി​ര​വ​ധി സി​നി​മ​ക​ളി​ൽ ബാ​ല​താ​ര​മാ​യി എ​ത്തി​യ കീ​ർ​ത്തി മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ​യാ​ണ് നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. തു​ട​ർ​ന്ന് റിം​ഗ് മാ​സ്റ്റ​റി​ലൂ​ടെ താ​രം ദി​ലി​പി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രു​ന്നു. ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ൽ തി​ര​ക്കേ​റി​യ താ​ര​മാ​യി മാ​റി​യ കീ​ർ​ത്തി​യ്ക്ക് മ​ഹാ​ന​ടി​യി​ലെ മി​ക​വു​റ്റ അ​ഭി​ന​യ​ത്തി​ലൂ​ടെ ദേ​ശീ​യ പു​ര​സ്ക്കാ​രം ല​ഭി​ച്ചു. പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹ​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ക​യാ​ണ്…

Read More