തന്റെ വിവാഹം മുടങ്ങിയ കാര്യം തുറന്നു പറഞ്ഞ് സോഷ്യല്‍മീഡിയ താരവും അവതാരകനുമായ കാര്‍ത്തിക് സൂര്യ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പെണ്ണാണ് ആരാണെന്ന് വെളിപ്പെടുത്തുന്നതിന് മുമ്പേ തന്നെ ആ വിവാഹം മുടങ്ങിയിരുന്നു. നേരത്തെ തന്റെ വിവാഹത്തെ കുറിച്ച് കാര്‍ത്തിക് വീഡിയോകളിലൂടെ സംസാരിച്ചിരുന്നു. പെണ്ണ് കാണല്‍ ചടങ്ങും പെണ് വീട്ടുകാര്‍ കാര്‍ത്തിക്കിന്റെ വീട്ടിലെത്തിയതിന്റെ ചടങ്ങുകളെപ്പറ്റിയുമുള്ള വീഡിയോകള്‍ നേരത്തെ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മുഖം കാര്‍ത്തിക് വെളിപ്പെടുത്തിയിരുന്നില്ല. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ വീട്ടുകാര്‍ തമ്മില്‍ പിന്നീട് അഭിപ്രായവ്യത്യാസങ്ങളുണ്ടായി എന്നും മനസ്സമാധാനം നഷ്ടപ്പെട്ടുവെന്നും അങ്ങനെ കല്യാണം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും കാര്‍ത്തിക് പറയുന്നു. കല്യാണം മുടങ്ങിയതിന്റെ വിഷമത്തിലായിരുന്നു കാര്‍ത്തിക് പുതിയ വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ കാര്‍ത്തിക്കിനെ ആശ്വസിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരകയും യൂട്യൂബറുമൊക്കെയായ പേളി മാണി. കാര്‍ത്തിക്കിന്റെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുകയായിരുന്നു പേളി.…
Read MoreCategory: Today’S Special
അന്ന് വിക്രത്തെ വിഷമിപ്പിച്ച് പറഞ്ഞയയ്ക്കേണ്ടി വന്നു ! ഇന്ന് നടന് എന്നോടു പ്രതികാരം ചെയ്തു; തുറന്നു പറച്ചിലുമായി ദിനേശ് പണിക്കര്‍…
മലയാള സിനിമയിലെ അറിയപ്പെടുന്ന നടനും നിര്‍മ്മാതാവുമാണ് ദിനേശ് പണിക്കര്‍. വില്ലനായും സ്വഭാവ നടനായും തിളങ്ങി നിന്ന താരം ഒരിക്കല്‍ സാമ്പത്തിക പ്രതിസന്ധി മൂലം സിനിമയില്‍ ദീര്‍ഘകാലം വിട്ടു നിന്നിരുന്നു. നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച നിര്‍മാതാവ് കൂടിയാണ്് ദിനേശ് പണിക്കര്‍. ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നടന് വിക്രത്തെ കുറിച്ച് ദിനേശ് പണിക്കര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിക്രം അന്ന് വളര്‍ന്നുവരുന്ന നടനായിരുന്നു. സിനിമയില്‍ ആരുമായിരുന്നില്ലെന്നും കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും കാണാന്‍ ലുക്കായിരുന്നുവെന്നും ദിനേശ് പറയുന്നു. രജപുത്ര എന്ന സിനിമയില്‍ വിക്രം അഭിനയിച്ചിരുന്നു. കുറച്ച് ദിവസം തനിക്ക് ഒപ്പമുണ്ടായിരുന്നുവെന്നും തങ്ങള്‍ നല്ല അടുപ്പമായിരുന്നുവെന്നും എപ്പോഴും ചേട്ടാ എന്നാണ് വിളിക്കുന്നതെന്നും ഇടക്ക് ചില തിരക്കുകള്‍ കാരണം തങ്ങളുടെ റിലേഷന്‍ ബ്രേക്കായി എന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു. 2000ത്തില്‍ ആണ് പിന്നെ കാണുന്നത്. അപ്പോള്‍ തന്നെ കാത്ത്…
Read More‘ദി കേരളാ സ്റ്റോറി’ അഭിനേതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ! സുരക്ഷയൊരുക്കി മുംബൈ പോലീസ്
വിവാദ സിനിമ ‘ദി കേരളാ സ്റ്റോറി’യുടെ അഭിനേതാക്കളില്‍ ഒരാള്‍ക്ക് വധഭീഷണി. ഇതേ തുടര്‍ന്ന് അഭിനേതാവിന് മുംബൈ പോലീസ് സുരക്ഷയൊരുക്കി. വീട്ടില്‍ നിന്നും, ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ വധിക്കും. നല്ലൊരു കാര്യമല്ല ചെയ്തതെന്നുമായിരുന്നു അജ്ഞാത നമ്പരില്‍ നിന്നുള്ള സന്ദേശം. ഭീഷണി സന്ദേശത്തെക്കുറിച്ച് ‘ദ് കേരളാ സ്റ്റോറി’ സംവിധായകന് സുദീപ്തോ സെന്‍ ആണ് പൊലീസില്‍ വിവരം അറിയിച്ചത്. പോലീസ് ഉടന്‍ സുരക്ഷയൊരുക്കിയെങ്കിലും ഭീഷണിയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അഭിനേതാവില്‍ നിന്ന് രേഖാമൂലം പരാതി ലഭിക്കാത്തതിനാലാണിത്. വിദ്വേഷം പ്രചരിപ്പിച്ച് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ബംഗാളില്‍ ‘ദി കേരളാ സ്റ്റോറി’യുടെ പ്രദര്‍ശനം നിരോധിച്ചിരുന്നു. രാജ്യത്ത് ആദ്യമായായിരുന്നു ദി കേരളാ സ്റ്റോറിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യുവതികളെ മതപരിവര്‍ത്തനം നടത്തി ഐഎസില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം ചിത്രം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മധ്യപ്രദേശ് സര്‍ക്കാര്‍, ചിത്രത്തിന് നികുതി ഇളവ്…
Read Moreനഗ്നത കാണാവുന്ന കണ്ണടകളെന്നു പറഞ്ഞ് നടത്തിയത് വന്‍ തട്ടിപ്പ് ! മലയാളികള്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍…
നഗ്നത കാണാവുന്ന കണ്ണടകള്‍ നല്‍കാമെന്നു പറഞ്ഞ് ആളുകളെ കെണിയില്‍പ്പെടുത്തി തട്ടിപ്പു നടത്തിയ സംഘം പിടിയില്‍. മലയാളികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. ഇവരെ കോയമ്പേടുള്ള ലോഡ്ജില്‍ നിന്നും പോലീസ് പിടികൂടി. തൃശൂര്‍ സ്വദേശിയായ ഗുബൈബ്, വൈക്കം സ്വദേശി ജിത്തു, മലപ്പുറം സ്വദേശി ഇര്‍ഷാദ്, ബെംഗളൂരു സ്വദേശിയായ സൂര്യ എന്നിവരാണ് പിടിയാലയത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പണം തട്ടിയതുമായി ബന്ധപ്പെട്ട് കോയമ്പേട് പോലീസിനു ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിക്കുന്നത്. നാലംഗ സംഘം തോക്കു ചൂണ്ടി തന്റെ കയ്യില്‍നിന്ന് ആറു ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു ചെന്നൈ സ്വദേശിയുടെ പരാതി. തുടര്‍ന്ന് ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഈ നാലംഗ സംഘം താമസിക്കുന്ന കോയമ്പേട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ലോഡ്ജിലെത്തി പോലീസ് പരിശോധന നടത്തി. ഇവരില്‍നിന്ന് കൈത്തോക്ക്, വിലങ്ങുകള്‍, നാണയങ്ങള്‍, കണ്ണട ഉള്‍പ്പെടെ…
Read Moreകേരളത്തില്‍ ഷോകള്‍ വെട്ടിക്കുറച്ചു ! തമിഴ്നാട്ടില്‍ നിരോധനം; എന്നിട്ടും വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി ദി കേരള സ്റ്റോറി…
കേരളത്തിലും തമിഴ്നാട്ടിലും വലിയ പ്രതിഷേധങ്ങളുണ്ടായിട്ടും റെക്കോഡ് കളക്ഷനുമായി കേരള സ്റ്റോറി. മെയ് 5, വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ഈ വാരാന്ത്യത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ ആയിരിക്കുകയാണ്. 16.50 കോടി രൂപയാണ് ചിത്രം ഞായറാഴ്ച മാത്രം ബോക്സോഫീസില്‍ നിന്നും നേടിയത്. മൂന്ന് ദിവസം കൊണ്ട് 35.75 കോടി രൂപയാണ് സുദീപ്തോ സെന്നിന്റെ ദ കേരള സ്റ്റോറി ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത്. ഓപ്പണിംഗ് ദിവസം 8.03 കോടിയായിരുന്നു ചിത്രം നേടിയത്. മെയ് 7, ഞായറാഴ്ച 52.92 ശതമാനം ഒക്യുപെന്‍സി ആണ് സിനിമയ്ക്കായി തിയേറ്ററുകളില്‍ രേഖപ്പെടുത്തിയത്. കേരളത്തില്‍ വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിക്കുന്നുള്ളു. ഈ തിയേറ്ററുകള്‍ക്ക് മുന്നില്‍ കടുത്ത പ്രതിഷേധവും നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ക്രമസമാധാന നില തര്‍ക്കുമെന്ന റിപ്പോര്‍ട്ട് എത്തിയതോടെ ചിത്രം ബാന്‍ ചെയ്തു. എന്നിട്ടും ഗംഭീര കളക്ഷന്‍ ആണ് ചിത്രം നേടിയത്.…
Read Moreഅഴുക്കു ചാലിനുള്ളില്‍ നിന്ന് നോട്ടുകള്‍ വാരിയെടുത്ത് ആളുകള്‍ ! അമ്പരപ്പിക്കുന്ന വീഡിയോ…
ലോകത്ത് മനുഷ്യന് ഏറ്റവും ആവശ്യമുള്ള വസ്തു ഏതെന്നു ചോദിച്ചാല്‍ ആത്മാര്‍ഥയോടെയുള്ള ഉത്തരം പണമെന്നായിരിക്കും. ജനക്കൂട്ടത്തിനു നടുവിലേക്ക് ഏതാനും കറന്‍സികള്‍ എറിഞ്ഞു കൊടുത്താല്‍ അതിനോടുള്ള അവരുടെ പ്രതികരണം കണ്ടാല്‍ തന്നെ ഇതു മനസ്സിലാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. @paganhindu എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് ഈ വീഡിയോ വന്നിരിക്കുന്നത്. വൃത്തിയില്ലാത്ത അഴുക്കുചാലില്‍ നിന്നും അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ആളുകള്‍ 10ന്റേയും, 100ന്റേയും നോട്ടുകള്‍ ശേഖരിക്കുന്ന വീഡിയോ ആണ് പ്രചരിക്കപ്പെട്ടത്. നൂറ് കണക്കിനാളുകള്‍ റോഡില്‍ നിന്നും ഇവരെ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിയ്ക്കും. അഴുക്കു ചാലില്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് ആളുകള്‍ കൈകൊണ്ട് വെള്ളത്തില്‍ എന്തോ തപ്പിനോക്കുന്നതും കാണാം. വേസ്റ്റുകള്‍ നിറഞ്ഞ ചാലില്‍ നിന്നും ദുര്‍ഗന്ധം വമിയ്ക്കുന്നതു പോലം കൂട്ടാക്കാതെ ചിലര്‍ ആ അഴുക്ക് ചാലില്‍ നിന്നും എന്തോ എടുത്ത് കൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം.…
Read Moreവിട്ടു കളഞ്ഞതാണ് ! അഖില്‍ മാരാരുമായി ഫൈറ്റ് ചെയ്യാന്‍ താല്പര്യമില്ലായിരുന്നു; പ്രതികരണവുമായി ഒമര്‍ ലുലു
ബിഗ്ബോസ് മലയാളം സീസണ് ഫൈവില്‍ നിന്ന് ഒമര്‍ ലുലു പുറത്തായിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായെത്തിയ ഒമര്‍ ലുലു മൂന്നാഴ്ച ബിഗ്ബോസ് ഹൗസില്‍ കഴിഞ്ഞ ശേഷമാണ് പുറത്തായത്. തുടക്കത്തില്‍ വ്യക്തമായ പ്ലാനോട് കൂടി എത്തിയിരിക്കുന്ന മത്സരാര്‍ത്ഥി എന്ന ഫീലാണ് ഒമര്‍ ലുലു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. വന്ന രണ്ടാം ദിനം തന്നെ ജുനൈസ്, സാഗര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് മാരാരിനെ പൊളിക്കണം എന്ന രീതിയില്‍ ഒരു പ്ലാന്‍ ഒമര്‍ ലുലു ഇടുന്നത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ എല്ലാവരുമായി നല്ല സൗഹൃദം പുലര്‍ത്തി പോകുന്ന ഒമറിനെയാണ് പിന്നീട് വീട്ടില്‍ കണ്ടത്. പിന്നീട് ഒമര്‍ മത്സരത്തിലേക്ക് വരുന്നു എന്ന സൂചന നല്‍കിയത് കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിലൂടെയാണ്. ഒമറിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ഒമര്‍ ലുലുവിന്റെ ആദ്യ പ്രതികരണം ശ്രദ്ധനേടുകയാണ്. അഖിലുമായി വഴക്കിടാതിരുന്നതിനെ…
Read Moreരാത്രി ആരോഎന്റെ കാലില്‍ തോണ്ടി ! ക്ഷമിക്കണം എന്ന് ആ പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നി; വെളിപ്പെടുത്തലുമായി ഷീല…
മലയാള സിനിമയിലെ നിത്യവസന്തമാണ് ഷീല. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ തുടങ്ങി ഇപ്പോഴിതാ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് ഷീല മലയാള സിനിമയുടെ സഞ്ചരിക്കുന്ന ചരിത്രം കൂടിയാണ്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ച് മനോരമയിലെ തന്റെ ജീവിതകഥയില്‍ തുറന്നു പറയുകയാണ് ഷീല. ഒപ്പം ഇന്നത്തെ കാലത്തെ നായികമാര്‍ കൈവരിച്ച തന്റേടത്തെക്കുറിച്ചും ഷീല വാചാലയാകുന്നുണ്ട്. പണ്ടൊക്കെ എന്നെ ഏതെങ്കിലും പരിപാടിക്കു ക്ഷണിച്ചാല്‍ ഞാന്‍ എന്റെ കൂടെ വരേണ്ട സ്ത്രീകളെ വിളിച്ച് ആദ്യം ചോദിക്കും. അവര്‍ക്ക് തിരക്കാണെങ്കില്‍ ഞാന്‍ ആ പരിപാടികള്‍ക്ക് പോകുന്നില്ലെന്ന് വയ്ക്കും. ആദ്യം ഞാന്‍ അവരുടെ കോള്‍ ഷീറ്റ് വാങ്ങിക്കും എന്നിട്ടേ എന്റെ കോള്‍ ഷീറ്റ് കൊടുക്കുകയുള്ളൂവെന്നാണ് ഷീല പറയുന്നു. അന്നൊക്കെ തനിച്ചു പോകുന്നതില്‍ അപകടമുണ്ടായിരുന്നുവെന്നാണ് ഷീല പറയുന്ന കാരണം. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്. ഷീലയുടെ…
Read Moreസഹപാഠികള്‍ക്കു നേരെ വിദ്യാര്‍ഥിയുടെ ‘അധോവായു സ്പ്രേ’ പ്രയോഗം ! ആറുപേര്‍ ആശുപത്രിയില്‍; സ്കൂള്‍ ഒരാഴ്ചത്തേക്ക് അടച്ചു
സ്കൂളില്‍ പ്രത്യേകതരം സ്പ്രേ പ്രയോഗിച്ച് പ്രശ്നം സൃഷ്ടിച്ച് വിദ്യാര്‍ഥി. അധോവായുവിന്റെ കടുത്ത ഗന്ധമുള്ള ഒരിനം സ്പ്രേയാണ് കുട്ടി സ്കൂളില്‍ പ്രയോഗിച്ചത്. അമേരിക്കയിലെ ടെക്സാസിലെ കാനീ ക്രീക്കിലാണ് സംഭവം. സ്ഥലത്തെ അഗ്നിരക്ഷാസേനയുടെ സമൂഹമാധ്യമ പോസ്റ്റിലാണ് സംഭവത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. ദുര്‍ഗന്ധം കാരണം തലവേദനയും ഛര്‍ദ്ദി ലക്ഷണങ്ങളുമായി ആറ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാനീ ക്രീക്ക് ഹൈസ്കൂളില്‍ നിന്നും രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്നതായി അഗ്നിരക്ഷാ സേനയ്ക്ക് പരാതി ലഭിച്ചു. ബുധനാഴ്ചയായിരുന്നു ഇത്. ഗ്യാസ് ചോര്‍ച്ച കണ്ടെത്തുന്ന ഉപകരണവുമായി സേനാംഗങ്ങള്‍ ഉടന്‍ സ്കൂളിലെത്തി പരിശോധിച്ചു. എന്നാല്‍ വാതക ചോര്‍ച്ചയോ തീയോ കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ഇവര്‍ മടങ്ങി. സ്കൂളില്‍ ക്ളാസ് പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ ഗന്ധം രൂക്ഷമായതോടെ ആറോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേര്ക്കാകട്ടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഒരാഴ്ചത്തേയ്ക്ക് ക്ളാസുകള്‍ നിര്‍ത്തിവച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി സ്കൂളും പരിസരവും ശുദ്ധിയാക്കി. വെള്ളിയാഴ്ചയോടെ…
Read Moreദി കേരള സ്റ്റോറിയ്ക്ക് പോസിറ്റീവ് റിവ്യൂ പങ്കുവച്ച യുവാവിനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു ! പ്രായപൂര്‍ത്തിയാകാത്തയാള്‍ പിടിയില്‍
‘ദി കേരള സ്റ്റോറി’ സിനിമയെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നല്ല അഭിപ്രായം പങ്കുവച്ച യുവാവിനെ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ചതായി പരാതി. വാട്സ്ആപ്പ് സ്റ്റാറ്റസിലൂടെ റിവ്യൂ പങ്കുവയ്ക്കുകയും യുവതികളോട് സിനിമ കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത രാജസ്ഥാന് സ്വദേശിയ്ക്കാണ് മര്‍ദ്ദനമേറ്റത്. വിശ്വഹിന്ദു പരിഷത്തിലെ അംഗമാണ് ഇയാള്‍. സംഭവത്തിന് പിന്നാലെ മൂന്നുപേര്ക്കെതിലെ മര്‍ദ്ദനമേറ്റയാള്‍ രാജസ്ഥാനിലെ മന്ദിര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ശനിയാഴ്ച രാത്രി വീട്ടിലേയ്ക്ക് മടങ്ങവേ മൂന്ന് പേര് തടഞ്ഞുനിര്‍ത്തുകയും തങ്ങളുടെ സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് യുവാവ് പോലീസില്‍ പറഞ്ഞത്. മര്‍ദ്ദനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത വിവാദ ഹിന്ദി സിനിമയായ ‘ദി കേരള സ്റ്റോറി’ മേയ് അഞ്ചിനാണ് തീയേറ്ററുകളിലെത്തിയത്. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ മതം മാറി ഇസ്ളാം മതം സ്വീകരിച്ചുവെന്നും…
Read More