ജനനനിരക്ക് കുറവുള്ള പ്രദേശമായാണ് യൂറോപ്പിനെ കണക്കാക്കുന്നത്. ഇപ്പോള്‍ ആ പാതയിലാണ് ദക്ഷിണ കൊറിയയും. 2021ലെ രാജ്യത്തെ ഫെര്‍ട്ടിലിറ്റി നിരക്കുകളെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തു വന്നത് ഇതാണ് സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ നവജാത ശിശുക്കളുടെ എണ്ണം 266,000 ആയി കുറഞ്ഞിരിക്കുകയാണ്. ഇത് മുന്‍വര്‍ഷത്തേക്കാളും 11,800 എണ്ണം (4.3 ശതമാനം) കുറവാണ്. എന്നാല്‍ 35 വയസിനു മുകളിലുള്ള സ്ത്രീകളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കൊറിയയാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്. 1970 വരെ പ്രതിവര്‍ഷം പത്തുലക്ഷത്തോളം നവജാത ശിശുക്കള്‍ക്കാണ് ദക്ഷിണ കൊറിയ ജന്മം നല്‍കിയിരുന്നത്. എന്നാല്‍ ഇത് 2001 ആയപ്പോള്‍ നേര് പകുതിയായി കുറയുകയായിരുന്നു. പിന്നീട് ഇത് അവിടെ നിന്നും താഴേക്ക് വരുന്ന കാഴ്ചയാണുണ്ടായത്. 2002 ല്‍ 400,000 ആയും 2017ല്‍ ഇത് 300,000 ആയും കുറഞ്ഞു. ലോകത്താകമാനം കൊവിഡ് പിടിപെട്ട് ആളുകള്‍…
Read MoreCategory: Today’S Special
നമ്മള് ചിന്തിക്കുന്നതിന് അപ്പുറം ചെയ്യുന്ന ആളാണ് ദിലീപേട്ടന് ! നടന് ദിലീപ് ചെയ്ത സഹായങ്ങളെക്കുറിച്ച് കലാഭവന്‍ ഷാജോണ്‍…
മിമിക്രി രംഗത്തു നിന്നെത്തി സിനിമയില്‍ സജീവമായ താരമാണ് കലാഭവന്‍ ഷാജോണ്‍. ഹാസ്യനടനായി തുടങ്ങി നായകനും വില്ലനും സംവിധായകനും വരെയായി മാറാന്‍ ഷാജോണിനായി. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അതിനിടെ സംവിധായകന്റെ റോളിലും ഷാജോണ്‍ എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ തുടക്കകാലത്ത് നടന് ദിലീപ് നല്കിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ഒരുപാട് വേഷങ്ങള്‍ തനിക്ക് വാങ്ങി തന്നത് ദിലീപ് ആണെന്ന് ഷാജോണ്‍ പറയുന്നത്. പറക്കും തളിക ആയിരുന്നു ദിലീപേട്ടന്റെ ഒപ്പമുള്ള ആദ്യ ചിത്രം. പടം ഹിറ്റായി. പിന്നെ നമ്മളൊരു മിമിക്രിക്കാരന് ആയത് കൊണ്ട് ദിലീപേട്ടന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് എല്ലാ സിനിമയിലും ദിലീപേട്ടന് വിളിക്കും. ഒരു സീനാണെങ്കിലും അവന് കൊടുക്കണമെന്ന് സംവിധായകരോട് പറയും. ദിലീപേട്ടന് ഭാഗ്യം നോക്കുന്ന ഒരാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അത് എന്റെ ഭാഗ്യത്തിന് ശരിയായി. അതുകൊണ്ടാവാം.…
Read Moreസീരിയലിന് ഒരിക്കലും സിനിമയാകാന്‍ സാധിക്കില്ല ! താന്‍ ജീവിതത്തില്‍ എടുത്ത നിര്‍ണായക തീരുമാനം വെളിപ്പെടുത്തി മിത്ര കുര്യന്…
ഏതാനും സിനിമകളിലൂടെത്തന്നെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മിത്ര കുര്യന്. ഇപ്പോള്‍ താരം തിളങ്ങുന്നത് സീരിയല്‍ രംഗത്താണ്. വിസ്മയത്തുമ്പത്ത് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന്റ കരിയറില്‍ വഴിത്തിരിവായത് ദിലീപ് ചിത്രം ബോഡിഗാര്‍ഡ് ആയിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. വിവാഹ ശേഷം അഭിനയത്തിന് ചെറിയ ഇടവേള നല്കിയ താരം മിനിസ്ക്രീനിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആറ് വര്‍ഷത്തോളമാണ് മിത്ര ക്യാമറയ്ക്ക് മുന്പില് നിന്നും അപ്രത്യക്ഷമായത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു നടി പ്രേക്ഷകരിലേയ്ക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ, തന്റെ സീരിയലിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുകയാണ് മിത്ര. ടെലിവിഷന്‍ സീരിയലിന്റെ ഭാഗമാകുക എന്നത് അത്ര എളുപ്പത്തില്‍ എടുക്കാവുന്ന തീരുമാനം ആയിരുന്നില്ല എന്നാണ് മിത്ര പറയുന്നത്. അതേസമയം, സീരിയലുകള്‍ അവിഹിതത്തെ മഹത്വല്‍ക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കഥകള്‍ ഒക്കെ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളില്‍…
Read Moreസിജോ പോൾ കാത്തുസൂക്ഷിച്ച ആ സ്നേഹക്കുടം ഒടുവിൽ നാട്ടിലേക്ക്; രണ്ടു വർഷം ദുബായിലെ തന്റെ മുറിയിൽ കാത്തുസൂക്ഷിച്ച ചിതാഭസ്മം മരിച്ചയാളുടെ മക്കൾക്കു കൈമാറും
കടുത്തുരുത്തി: രണ്ടു വര്‍ഷമായി ദുബായിലെ തന്റെ മുറിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ചിതാഭസ്മം നാട്ടിലെത്തിച്ചു മരിച്ചയാളുടെ മക്കളുടെ കരങ്ങളിലേക്കു നൽകുന്പോൾ പെരുവ സ്വദേശി സിജോ പോളിനു വലിയൊരു ദൗത്യം ചെയ്തു തീർക്കുന്നതിന്റെ ആശ്വാസം. രണ്ടു വർഷമായി ആരുമറിയാതെ തന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന രാജ്കുമാർ തങ്കപ്പൻ എന്ന 44കാരന്റെ ചിതാഭസ്മമാണ് പ്രവാസിയായ സിജോ സാമൂഹ്യപ്രവർത്തക വഴി നാട്ടിലെത്തിച്ചു രാജ്കുമാറിന്റെ മക്കൾക്കു കൈമാറുന്നത്. കരുതിയ സ്നേഹംകോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹവുമായി ഇടപെടാൻ ബന്ധുക്കള്‍ പോലും ഭയപ്പെട്ടിരുന്ന സമയത്താണ് സിജോ പോള്‍, രാജ്കുമാറിന്റെ ചിതാഭസ്മം ആരെയും അറിയിക്കാതെ രണ്ടു വര്‍ഷം തന്റെ മുറിയില്‍ സൂക്ഷിച്ചുവച്ചത്. കോവിഡ് മുന്നണി പോരാളിയായ കോഴിക്കോട് മുഴിക്കല്‍ സ്വദേശിനി താഹിറ കല്ലുമുരിക്കല്‍ ഇന്നു രാവിലെ ചിതാഭസ്മം രാജ്കുമാറിന്റെ ബന്ധുക്കള്‍ക്കു കൈമാറും. നേരിട്ടു കണ്ടിട്ടില്ല2020 മേയ് 13നാണ് തമിഴ്നാട് കന്യാകുമാരി സ്വദേശി രാജ്കുമാര് തങ്കപ്പന് ദുബായിലെ അജ്മാനില്‍ ജോലി ചെയ്തു…
Read Moreലഹരിബിസിനസിന് ഇറങ്ങിയാല്‍ മഹല്ലിന് പുറത്ത് ! വിവാഹവുമായി സഹകരിക്കുകയുമില്ല; അന്ത്യശാസനവുമായി മഹല്ല് കമ്മിറ്റി…
ലഹരിക്കടത്തില്‍ ഏര്‍പ്പെടുന്ന യുവാക്കളെ മഹല്ലില്‍ നിന്ന് പുറത്താക്കുമെന്ന് പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത്. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ലെന്നും ജമാഅത്ത് മുന്നറിപ്പ് നല്കുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ തീരുമാനവുമായി മഹല്ല് കമ്മിറ്റി രംഗത്തുവന്നിരുന്നു. 2018 മാര്‍ച്ച് 28 രണ്ട് വ്യക്തികള്‍ക്കെതിരെ ഇത്തരത്തില്‍ നടപടിയെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നാലുപേരെ മഹല്ലിലെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഐകകണ്ഠ്യേന നടപടിയെടുക്കുകയായിരുന്നുവെന്നും പടന്നക്കാട് അന്‍സാറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിഎംഅബൂബക്കര്‍ പറഞ്ഞു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയില്‍ പാടില്ലെന്നാണ് തീരുമാനം. 580 വീടുകളാണ് കമ്മിറ്റിക്കു കീഴിലുള്ളത്. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിന്റെ വീട്ടുകാര്‍ക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. മഹല്ലിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളില്‍നിന്നും…
Read Moreസജീഷും മക്കളും പുതുജീവിതത്തിലേക്ക് ! സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് വിവാഹിതനാകുന്നു; വധു കൊയിലാണ്ടി സ്വദേശിനി…
നിപ്പാ വൈറസ് വ്യാപന സമയത്ത് കേരളത്തെ കണ്ണീരിലാഴ്ത്തി കടന്നു പോയ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവും കുട്ടികളും പുതിയ കുടുംബജീവിതത്തിലേക്ക്. മക്കളെയും ഭര്‍ത്താവിനെയും തനിച്ചാക്കി ലിനിയെ നിപ്പ വൈറസ് കൊണ്ടുപോയപ്പോള്‍ കേരളം ഒറ്റക്കെട്ടായി ലിനിയുടെ കുടുംബത്തിനൊപ്പം നിന്നു. പിന്നീട് ഫേസ്ബുക്ക് കുറിപ്പുകളിലൂടെ മലയാളികള്‍ ലിനിയെ ഓര്‍ത്തു. ഇപ്പോഴിതാ ലിനിയുടെ മക്കള്‍ക്ക് പുതിയ അമ്മയെ ലഭിക്കാന്‍ പോവുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെ ലിനിയുടെ ഭര്‍ത്താവ് സജീഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയാണ്. റിതുലിനും സിദ്ധാര്‍ത്ഥിനും ഇനി അമ്മയും ചേച്ചിയുമായി ഇവരും കൂടെ ഉണ്ടാകും. ഈ വരുന്ന ഓഗസ്റ്റ് 29 ന് വടകര ലോകനാര് കാവ് ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയാണ്. ഇതുവരെ നിങ്ങള്‍ നല്കിയ എല്ലാ കരുതലും സ്നേഹവും കൂടെ തന്നെ വേണം’- സജീഷ് ഫേസ്ബുക്കില്‍ കുറിച്ചു. കൊയിലാണ്ടി സ്വദേശിനി പ്രതിഭയാണ് വധു.പേരാമ്പ്ര താലൂക്ക്…
Read Moreഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടിയതിന് ടീച്ചറെ പിരിച്ചുവിട്ട സംഭവം ! നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ച് കോടതി…
ഓണ്‍ലൈന്‍ ക്ലാസിനിടെ പലതവണ പൂച്ച കാമറയ്ക്കു കുറുകെ ചാടിയതിന് അധ്യാപികയെ പിരിച്ചുവിട്ടു. ലുവോ എന്ന ചൈനീസ് ആര്‍ട്ട് അധ്യാപികയെയാണ് ഓണ്‍ലൈന്‍ ക്ലാസിനിടെ പൂച്ച കുറുകെ ചാടി എന്ന കാരണം പറഞ്ഞ് എഡ്യുക്കേഷന്‍ ടെക് കമ്പനി പിരിച്ചുവിട്ടത്. കമ്പനിയുടെ നടപടിക്കെതിരേ കോടതിയെ സമീപിച്ച അധ്യാപികയ്ക്ക് അനുകൂലമായാണ് ഒടുവില്‍ വിധി വന്നത്. ലുവോയ്ക്ക് 4.7 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി നിര്‍ദേശം നല്കി. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ ലുവോ ഓണ്‍ലൈനില്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ അഞ്ച് വട്ടം പൂച്ച കുറുകെ ചാടിയെന്നായിരുന്നു കമ്പനി ലുവോയെ പിരിച്ചുവിടാനുള്ള കാരണമായി പറഞ്ഞത്. ഇതിലൂടെ അധ്യാപിക സ്ഥാപനത്തിന്റെ പ്രതിച്ഛായ ഇല്ലാതാക്കിയെന്നും കമ്പനി ആരോപിച്ചു. കൂടാതെ, നേരത്തെ അവര്‍ ക്ലാസിന് 10 മിനിറ്റ് വൈകി വന്ന സംഭവമുണ്ടായിരുന്നു എന്നും, ലുവോ തന്റെ ക്ലാസുകള്‍ക്കിടയില്‍ പഠിപ്പിക്കുകയല്ലാതെ മറ്റ് കാര്യങ്ങളൊക്കെ ചെയ്തു എന്നും കമ്പനി കുറ്റപ്പെടുത്തുകയും ചെയ്തു.…
Read Moreപരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം നല്കി ഇന്ത്യന്‍ സൈനികര്‍ ! എല്ലാം തുറന്നു പറഞ്ഞ് ഭീകരന്…
കാശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പാക് ഭീകരന് മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യന്‍ സൈനികര്‍. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരില്‍ നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ”തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാല് കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈന്. ഞങ്ങളുടെ ടീമിലെ അംഗങ്ങള്‍ അയാള്‍ക്ക് മൂന്ന് കുപ്പി രക്തം നല്കി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയില്‍ ഏതാനും ആഴ്ചകള്‍ വേണ്ടിവരും,” ബ്രിഗേഡിയര്‍ രാജീവ് നായര്‍ എഎന്‍ഐയോട് പറഞ്ഞു. ‘ഓപ്പറേഷന് സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ ഞങ്ങള്‍ അയാളെക്കുറിച്ച് ചിന്തിക്കുകയും അവനെ രക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു’ രാജീവ്…
Read Moreഅഭിമാനമുള്ള മാതാവാണ് ഞാന്‍..! മക്കള്‍ക്കായി ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും; ഒപ്പം വിജയ് യേശുദാസും ദർശനയും
മക്കള്‍ക്ക് വേണ്ടി ഒരുമിച്ചിരിക്കുകയാണ് നടന് ധനുഷും ഐശ്വര്യ രജനീകാന്തും. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനായാണ് ഇരുവരും എത്തിയത്. ഏറെ ഞെട്ടലോടെയായിരുന്നു സിനിമ ലോകം ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞ വാര്‍ത്ത അറിഞ്ഞത്. ഇവര്‍ക്കൊപ്പം ഗായകന് വിജയ് യേശുദാസും ദര്‍ശനയുമുണ്ട്. ധനുഷ്-ഐശ്വര്യ ദമ്പതികളുടെ മൂത്ത മകന് യാത്രയെ സ്കൂളിലെ സ്പോര്‍ട്സ് ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കനായാണ് ഇവരുവരും ഒന്നിച്ചെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 18 വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹബന്ധം അവസാനിപ്പിച്ചത്. എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്കൂള്‍ സ്പോര്ടസ് ക്യാപ്റ്റനായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണുന്നു. അഭിമാനമുള്ള മാതാവാണ് ഞാന്‍. എത്ര വേഗമാണ് അവര്‍ വളരുന്നത്. ഐശ്വര്യ രജനീകാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു. ദർശനയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
Read Moreനിക്ക് ജൊവാന്‍സ് സ്വവര്‍ഗാനുരാഗിയോ? തുറന്നുപറഞ്ഞ് മുന്‍ കാമുകി
ഗായകനും പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായ നിക്ക് ജൊവാന്സിനെക്കുറിച്ച് മനസ് തുറന്ന് നിക്കിന്റെ മുന്‍ കാമുകി സെലീന ഗോമസ്. സ്ക്രീം ക്വീൻസ്, കിംഗ്ഡം എന്നീ ചിത്രങ്ങളിൽ സ്വവർഗാനുരാഗിയായി അഭിനയിച്ച നിക്കിനെ കുറിച്ച് പറഞ്ഞതിന് ശേഷം നിക്ക് യഥാര്‍ഥ ജീവിതത്തില്‍ സ്വവര്‍ഗാനുരാഗി ആണോ എന്ന് ഒരു ചോദ്യവും ഉയർന്നു. ഇതിനാണ് സെലീന മറുപടി നൽകിയത്. നിക്കും താനും പ്രണയിച്ചിട്ടുണ്ടെന്നും ഒരുമിച്ച് ജീവിച്ചിട്ടുണ്ടെന്നും സെലീന വ്യക്തമാക്കി. എന്നാല്‍ സ്വവര്‍ഗാനുരാഗി ആണെന്ന തോന്നല്‍ ഒരു ശതമാനം പോലും ഉണ്ടായിട്ടില്ലെന്നുമാണ് സെലീന മറുപടി പറഞ്ഞത്. 2008-2009 കാലഘട്ടങ്ങളില്‍ പ്രണയത്തിലായിരുന്ന നിക്കും സെലീനയും ഒരു വര്‍ഷത്തിന് ശേഷം വേര്‍പിരിഞ്ഞു. പലയിടത്തും സെലീന നിക്കിനെക്കുറിച്ച് പറഞ്ഞിട്ടുമുണ്ട്. 2018ലാണ് നടി പ്രിയങ്ക ചോപ്രയുമായി നിക്ക് പ്രണയത്തിലാകുന്നത്. പിന്നീട് നിരവധി പൊതുപരിപാടികളില്‍ ഇവർ സ്ഥിരം സാന്നിധ്യമായിരുന്നു. ഡിസംബറില്‍ ഇരുവരും വിവാഹിതരായി. 2022 ജനുവരിയില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ദമ്പതികള്‍ക്ക് ഒരു…
Read More