വളരെ ചെറുപ്രായത്തിൽത്തന്നെ വെള്ളിത്തിരയിലെത്തിയ താരമാണ് അനിഖ സുരേന്ദ്രന്. മമ്മൂട്ടി, മോഹന്‍ലാല്‍, അജിത്ത് തുടങ്ങി മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളുടെ മകളുടെ വേഷത്തിലാണ് അനിഖ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. അടുത്തയിടെ സോഷ്യല്‍ മീഡിയ പേജുകളെക്കുറിച്ച് നടി പറഞ്ഞ കാര്യം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഫേസ്ബുക്ക് ഉപയോഗിക്കുന്നതൊക്കെ അമ്മാവന്മാരല്ലേ എന്നാണ് ഒരു അഭിമുഖത്തില്‍ അനിഖ പറഞ്ഞത്. ഇതു വിവാദമായി മാറി. എന്നാല്‍ ഇത്രയും പ്രശ്നമാവുമെന്ന് അന്ന് താന്‍ ചിന്തിച്ചിരുന്നില്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ… “ഇത്രയും വിവാദമാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കാരണം എന്റെ ചുറ്റിലുമുള്ള എല്ലാവരും പറയുന്ന ഡയലോഗാണിത്. അത് ഇന്റര്‍വ്യൂവില്‍ പറഞ്ഞു എന്നേയുള്ളു. ഫേസ്ബുക്ക് കുറച്ചൂടി വായനയെ ഇഷ്ടപ്പെടുന്നവരാണ് നോക്കുന്നത്. കുറച്ച് മുന്നേയുള്ള ആപ്പാണ് ഫേസ്ബുക്ക്. ആ സമയത്തുള്ളവരാണ് അതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇന്‍സ്റ്റാഗ്രാം അതിന് ശേഷമാണ് സജീവമാവുന്നത്. അത് ഇപ്പോഴുള്ളവര്‍ ഉപയോഗിക്കുന്നു. ഞങ്ങള്‍ വയസാവുമ്പോള്‍ അതും ഇതുപോലെ…
Read MoreCategory: Today’S Special
എന്റെ മാനസിക നില തകര്‍ന്നു നില്‍ക്കുകയാണ്! സുഹൃത്തിന്റെ കൂടെയുള്ള ഒരു ഫോട്ടോ ഇട്ടാൽ അതിനർഥം ഞങ്ങൾ ഒരുമിച്ചാണ് എന്നല്ല; രഞ്ജിനി ജോസ്
സമൂഹമാധ്യമത്തിലൂടെ നേരിടുന്ന സൈബര്‍ അക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഗായിക രഞ്ജിനി ജോസ്. ഒരു സുഹൃത്തിനൊപ്പം ഫോട്ടോ ഇട്ടാല്‍ പിന്നെ വരുന്നത് താന്‍ അവരുമായി ബന്ധത്തിലാണെന്നും കല്യാണം കഴിക്കാന്‍ പോവുകയാണെന്നും തരത്തിലുള്ള വാര്‍ത്തകളാണ്. എങ്ങനെയാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നവര്‍ക്കെതിരെ നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഗായിക ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലൂടെയാണ് താരം പ്രതികരണം നടത്തിയത്. രഞ്ജിനിയുടെ വാക്കുകള്‍ നമ്മളെല്ലാവരും മനുഷ്യരാണ്. എന്റെ മാനസിക നില തകര്‍ന്നു നില്‍ക്കുകയാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നതിനാലാണ് ഈ വീഡിയോ. ഞങ്ങളും നിങ്ങളെപോലെ തന്ന ജോലി ചെയ്യുന്നവരാണ്. മാതാപിതാക്കളും സുഹൃത്തുക്കളുമുള്ളവരാണ്. ഒരിക്കലും എന്റെ സ്വകാര്യത പുറത്തുകൊണ്ടുവരാന്‍ ഇഷ്ടപെടാത്ത ആളാണ് ഞാന്‍. എന്നാല്‍ കുറേക്കാലമായി എന്നെ തന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്. ഒരു ആണിന്റെ കൂടെ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാല്‍ ഞാന്‍ പിന്നെ അയാളുടെ കൂടെയാണെന്നും അയാളെ കല്ല്യാണം കഴിക്കാന്‍ പോവുകയാണെന്നും പറയുന്നു. സ്വന്തം ചേച്ചിയെപോലെ…
Read Moreമമ്മൂട്ടിയെ കാണാന്‍ വേണ്ടി തടിച്ചുകൂടി! ഈ റോഡ് നമ്മള് കാരണം ബ്ലോക്കാണ്, എത്രയും പെട്ടന്ന് പരിപാടി തീർക്കണം! മമ്മൂട്ടി
മമ്മൂട്ടിയെ കാണാന്‍ വേണ്ടി തടിച്ചുകൂടിയ ജനസാഗരത്തെയാണ് ഞായറാഴ്ച ഹരിപ്പാട് കണ്ടത്. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്ന വസ്ത്രസ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ താരത്തെ കാണാനായി നൂറുകണക്കിനാളുകളാണ് ഒരുമിച്ച് കൂടിയത്. സ്ഥാപനപരിസരവും റോഡും ജനസാഗരമായതോടെ ഗതാഗതം സ്തംഭിച്ചു. ഒടുവില്‍ ആളുകളെ നിയന്ത്രിക്കാന്‍ മമ്മൂട്ടി തന്നെ ഇടപെട്ടതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞാന്‍ ഈ പരിപാടി നടത്തി വേഗം പോകും. നമുക്ക് വീണ്ടും കാണാം. മമ്മൂട്ടിയുടെ വാക്കുകള്‍. മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹരിപ്പാട് എംഎൽഎ രമേശ് ചെന്നിത്തല, ആലപ്പുഴ എംപി എ.എം.ആരിഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Read Moreഐശ്വര്യം വരാന്‍ വീട്ടില്‍ കഞ്ചാവ് ചെടി നട്ട ഗായകന് കുടുങ്ങി ! പാലക്കാട് നടന്ന സംഭവം ഇങ്ങനെ…
മന്ത്രവാദിയുടെ വാക്കുകേട്ട് വീട്ടില്‍ ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന് കുടുങ്ങി. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്സൈസ് സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്. അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോബാഗില്‍ തഴച്ചുവളരുകയായിരുന്ന 20 കഞ്ചാവ് ചെടികളും കണ്ടെടുത്തു. മൂന്ന് തമിഴ്സിനിമകളില്‍ പിന്നണി പാടിയ ആളാണ് രാധാകൃഷ്ണന്. നന്നായി കവിതയെഴുതുകയും ഈണത്തില്‍ ചൊല്ലുകയും ചെയ്യുന്ന രാധാകൃഷ്ണന്റെ വ്യക്തിജീവിതത്തില്‍ അടുത്തിടെ അല്‍പ്പം അസ്വാരസ്യമുണ്ടായി. ഇതിന് പരിഹാരമായാണ് തമിഴ്നാട്ടിലെ സിദ്ധന് കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചത്. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും മന്ത്രവാദി വിശ്വസിപ്പിച്ചു. ഉപദേശം അതേമട്ടില്‍ ഏറ്റെടുത്ത രാധാകൃഷ്ണന് പച്ചക്കറിക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകി. വളക്കൂറുള്ള മണ്ണില്‍ മുളപൊട്ടിയതോടെ ചെടികള്‍ വേരുറപ്പിച്ച് നന്നായി തഴച്ചു വളര്‍ന്നു. ഐശ്യര്യം തിരികെക്കിട്ടുന്നതിന്റെ ചില ലക്ഷണങ്ങളൊക്കെ ജീവിതത്തിലുണ്ടായി. എന്നാല്‍ ഇക്കാര്യം ആരോ…
Read Moreവീണ്ടും ബിരിയാണി വിവാദം ! ഫുട്ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാന്‍ ചെലവിട്ടത് 43 ലക്ഷം; എന്നാല്‍ കഴിച്ചവര്‍ ആരുമില്ല…
ഇപ്പോള്‍ ബിരിയാണി വിവാദങ്ങളുടെ കാലമാണ്. കേരളാ മുഖ്യമന്ത്രി പിണറായി വിജയന് മുതല്‍ സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടന എസ്എഫ്ഐ വരെ ബിരിയാണി വിവാദത്തില്‍പ്പെട്ടു. ഇപ്പോഴിതാ മറ്റൊരു ബിരിയാണിത്തട്ടിപ്പിന്റെ കഥയാണ് വെളിയില്‍ വരുന്നത്. ഫുട്ബോള്‍ താരങ്ങള്‍ക്ക് ബിരിയാണി വാങ്ങാനായി 43 ലക്ഷം രൂപ ചെലവിട്ട ജമ്മു കാശ്മീര്‍ ഫുട്ബോള്‍ അസോസിയേഷനാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ആരാധകരുടെ പരാതിയില്‍ അഴിമതി വിരുദ്ധ വിഭാഗം ഫുട്ബോള്‍ അസോസിയേഷനെതിരെ അന്വേഷണം തുടങ്ങിയതായാണ് കശ്മീരിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കായി ജമ്മു കശ്മീര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ നല്കിയ തുകയാണ് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയത്. ജെകെഎഫ്എ പ്രസിഡന്റ് സമീര്‍ താക്കൂര്‍, ട്രഷറര്‍ സുരിന്ദര്‍ സിങ് ബണ്ടി, ചീഫ് എക്സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെകെഎഫ്എ അംഗം ഫയാസ് അഹമ്മദ് എന്നിവര്‍ക്കെതിരെ കേസെടുത്തു. കൃത്രിമമായി ഉണ്ടാക്കിയ ബില്ലുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഖേലോ ഇന്ത്യ, മുഫ്തി…
Read Moreചൈല്‍ഡ് പോണിന് പണമിടപാട് നടത്താന്‍ പോണ് ഹബ്ബിന് സഹായം ! വിസയ്ക്കെതിരേ പരാതി…
പോണോഗ്രാഫിക് കമ്പനിയായ മൈന്‍ഡ്ഗീക്കിന്റെ ഉടമസ്ഥതയിലുള്ള പോണ്‍സൈറ്റായ പോണ്ഹബ്ബില് ‘ചൈല്‍ഡ് പോണ്’ ഉള്ളടക്കങ്ങളിലൂടെ പണം സമ്പാദിക്കുന്നതിനുള്ള സേവനങ്ങള്‍ നല്കിയ വിസയ്ക്കെതിരേയുള്ള പരാതി സ്വീകരിച്ച് യുഎസ് കോടതി. പരാതി തള്ളണമെന്ന വിസയുടെ ആവശ്യം കാലിഫോര്‍ണിയയിലെ ജഡ്ജ് കോര്‍മാക് കാര്‍നീ അംഗീകരിച്ചില്ല. പ്രായപൂര്‍ത്തിയാകാത്തവരുടെ വീഡിയോകള്‍ ഫില്‍റ്റര്‍ ചെയ്യുന്നതില്‍ സൈറ്റ് പരാജയപ്പെട്ടുവെന്ന് അറിഞ്ഞിട്ടും വിസ പോണ്‍ഹബ്ബിന് പണമിടപാട് സേവനങ്ങള്‍ തുടര്‍ന്നും നല്കി വരുകയായിരുന്നു. ഇത് ചൈല്‍ഡ് പോണിലൂടെ ധനസമ്പാദനം നടത്താന്‍ മൈന്ഡ്ഗീക്കിനെ സഹായിക്കുവാനുള്ള ഉദ്ദേശത്തോടുകൂടി വിസ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുടെ നെറ്റ് വര്‍ക്ക് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ഈ കേസില്‍ തങ്ങളെ പ്രതിയാക്കുന്നത് അനുചിതമാണെന്നും വിസ ഒരു പ്രസ്താവനയില്‍ പറഞ്ഞു. മൈന്‍ഡ് ഗീക്കിനെ ഒരു അംഗീകൃത കച്ചവട സ്ഥാപനമായാണ് വിസ കാണുന്നത്. പോണ് ഹബ്ബ് വെബ്സൈറ്റിനുള്പ്പടെയുള്ള മൈന്‍ഡ് ഗീക്കിന്റെ വെബ്സൈറ്റുകള്‍ക്ക് വിസ പണമിടപാട് സേവനം നല്‍കുന്നുണ്ട്. അതേസമയം മൈന്‍ഡ് ഗീക്കിന്റെ…
Read Moreസിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ! എഴുത്തുകാരനെതിരേ ഒരു പീഡനക്കേസ് കൂടി; ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാവാത്ത ആളെന്ന് പ്രതിഭാഗത്തിന്റെ വാദം…
ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോഴിക്കോട് ജില്ലാ കോടതി. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രന് ഒളിവില്‍ പോവുകയായിരുന്നു. കോഴിക്കോട് വെസ്റ്റ്ഹില്ലിലുളള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു. ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. എസ്സി എസ്ടി ആക്ട് പ്രകാരം സിവികിനെതിരെയുള്ള കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു ജില്ലാ പ്രോസിക്യൂട്ടര്‍ വാദിച്ചത്. ഇതേ ആള്‍ക്കെതിരേ വീണ്ടും പീഡന പരാതി വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ഊന്നുവടിയില്ലാതെ നടക്കാന്‍ പോലുമാകാത്തയാളാണ് ആരോപണ വിധേയനെന്നും പരാതിക്കാരി…
Read Moreമഴയില്‍ കട മുങ്ങി ! ബിരിയാണി ചെമ്പോടെ നടുറോഡില്‍; വീഡിയോ വൈറലാകുന്നു…
കനത്തമഴയില്‍ രാജ്യത്തിന്റെ പലഭാഗങ്ങളും വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിക്കുകയാണ്. കനത്ത മഴയില്‍ ഹോട്ടലില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ബിരിയാണി, ചെമ്പോടെ ഒലിച്ചുപോകുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്നലെ ഹൈദരബാദില്‍ പെയ്ത കനത്ത മഴയില്‍ ഹദീബ ഹോട്ടലിന് സമീപത്തുണ്ടായ വെള്ളക്കെട്ടിലൂടെയാണ് ബിരിയാണി പാത്രങ്ങള്‍ ഒലിച്ചുപോയത്. രണ്ട് വലിയ പാത്രം നിറയെ മൂടിവച്ച ബിരിയാണി, ചെമ്പോടെ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നത് വീഡിയോയില്‍ കാണാം. ബിരിയാണി ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ തീര്‍ത്തും നിരാശരാകുമെന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഒഴുകിയെത്തുന്ന വീട്ടുകാര്‍ സന്തോഷത്തിലാകുമെന്നാണ് ഒരാളുടെ കമന്റ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പ്രദേശത്ത് കൂടെ ഒഴുകുന്ന മൂസി നദിയും കരകവിഞ്ഞൊഴുകുകയാണ്.
Read Moreഎന്നെ ആര്‍ക്കും ഇഷ്ടമല്ല…എന്തു പറഞ്ഞാലും ചിലര്‍ ചീത്തവിളിക്കുന്നു ! തന്റെ ദുഃഖം തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി…
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ഭാഗ്യലക്ഷ്മി. അവതാരകയായും അഭിനേത്രിയുമായുമെല്ലാം ഭാഗ്യലക്ഷ്മി മലയാള കലാരംഗത്ത് നിറഞ്ഞു നില്ക്കുന്നു. ഇതോടൊപ്പം ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും ഇവര്‍ ശ്രദ്ധേയയാണ്. ഭാഗ്യലക്ഷ്മി സാമൂഹിക രാഷട്രീയ വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലും ഭാഗ്യലക്ഷ്മി എത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ മറ്റൊരു പാഠമായിരുന്നു ബിഗ്ബോസ് എന്നാണ് ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഭാഗ്യലക്ഷ്മി പറഞ്ഞത്. ബിഗ്ബോസ് ഹൗസ് ഒരിക്കലും താന്‍ വിചാരിച്ചിരുന്നത് പോലെയായിരുന്നില്ലെന്നും മൈന്‍ഡ് ഗെയിമാണ് അവിടെ നടന്നിരുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ആ ഷോ എനിക്ക് പറ്റുന്നത് അല്ലായിരുന്നുവെന്നും അതില്‍ നിന്ന് പുറത്തുപോകാന്‍ വരെ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പ്രേക്ഷകരോട് തുറന്നുപറഞ്ഞത്. എല്ലാ കാര്യങ്ങളും പേടികൂടാതെ തുറന്നു സംസാരിക്കുന്നത് കാരണം മലയാളികള്‍ക്ക്…
Read Moreകരുണയുടെ ആള്‍രൂപം ! ആരോരുമില്ലാത്ത അമ്മയ്ക്കും മകള്‍ക്കും വീടും സ്ഥലവും ഇഷ്ടദാനം നല്കി ചന്ദ്രമതിയമ്മ
വാടകയ്ക്കാരായി വന്ന് മകളും കൊച്ചുമകളുമായിത്തീര്ന്നവര്ക്ക് വീടും സ്ഥലവും ഇഷ്ടദാനമായി നല്കി സ്നേഹത്തിന്റെ പുതുമാതൃക സൃഷ്ടിച്ച് ചന്ദ്രമതിയമ്മ. 14 വര്‍ഷമായി സ്വന്തം വീട്ടില്‍ കഴിഞ്ഞ മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകള്‍ പൊന്നുവിനാണ് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) വീടും സ്ഥലവും ഇഷ്ടദാനമായി നല്‍കിയത്. എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും പൊന്നുവിന് നാലു മാസം പ്രായമുള്ളപ്പോഴാണ് ചന്ദ്രമതിയമ്മയുടെ വീട്ടില്‍ വാടകയ്ക്കു താമസം തുടങ്ങിയത്. ആദ്യ കാലത്ത് 500 രൂപ വാടകയായി ഈടാക്കിയിരുന്നു. എന്നാല്‍ ജോസഫിന്റെ സാമ്പത്തിക പ്രതിസന്ധി ചന്ദ്രമതിയമ്മയുടെ മനസ്സില്‍ നൊമ്പരമായി. വാടകയ്ക്കെത്തിയ കുടുംബം ഇതിനോടകം തനിച്ചു കഴിഞ്ഞിരുന്ന അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് താങ്ങും തണലുമായി മാറുകയും ചെയ്തു. തുടര്‍ന്ന് ചന്ദ്രമതിയമ്മ വാടക ഒഴിവാക്കി. നാലു വര്‍ഷം മുന്‍പ് ജോസഫ് മരിച്ചു. മുന്നോട്ടുള്ള ജീവിതം സരസ്വതി അമ്മാളിനു മുന്നില്‍ ചോദ്യചിഹ്നമായപ്പോള്‍ ആശ്വാസ…
Read More