കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കന്മാരുടെ മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലിംഗായത്ത് സമുദായത്തിന്റെ മഠത്തില്‍ സന്ദര്‍ശനം നടത്തി. ചിത്രദുര്‍ഗയിലെ ശ്രീ മുരുകരാജേന്ദ്ര മഠത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോടൊപ്പം രാഹുല്‍ സന്ദര്‍ശനം നടത്തിയത്. മഠത്തില്‍ സന്ന്യാസിമാരെ കാണുമ്പോള്‍ സന്യാസിയായ ഹവേരി ഹൊസമുട്ട് സ്വാമി ‘രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും’ എന്ന അനുഗ്രഹം നല്കാന് തുടങ്ങിയപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന മുഖ്യ പുരോഹിതന് ശ്രീ ശിവമൂര്‍ത്തി മുരുഘാ ശരണരു ഇടപെട്ട് സന്ന്യാസിയുടെ അനുഗ്രഹ സംഭാഷണം നിര്‍ത്തി വയ്പ്പിച്ചത് കൗതുകമായി. ‘നമ്മുടെ മഠം സന്ദര്‍ശിക്കുന്നവര്‍ അനുഗ്രഹിക്കപ്പെടും’ എന്ന് മാത്രം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ മഠത്തിലെ സന്ദര്‍ശനം ദേശീയ മാധ്യമങ്ങളിലടക്കം പ്രധാന വാര്‍ത്തയായി. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതപ്പെടുന്ന കര്‍ണാടകയുടെ ജനസംഖ്യയുടെ 17 ശതമാനത്തോളം ലിംഗായത്തുകളാണ്. എന്നാല്‍ കാലങ്ങളായി ലിംഗായത്തുകള്‍ ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവരാണ്.ലിംഗായത്ത് സമുദായത്തില്‍പ്പെട്ട ബിഎസ് യെദ്യൂരപ്പയെ ബിജെപി മുഖ്യമന്ത്രിയാക്കിയത് ഇക്കാരണത്താലാണ്.…
Read MoreCategory: Today’S Special
അവന് എന്റെ സ്ഥാനത്ത് മറ്റൊരാളെ കൊണ്ടുനടക്കുന്നത് കണ്ടപ്പോള്‍ തകര്‍ന്നു പോയി ! താന്‍ വിഷാദരോഗത്തിന് അടിപ്പെട്ടതിനെക്കുറിച്ച് ശ്രുതി രജനികാന്ത്…
മലയാളികളുടെ ഇഷ്ട പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ചക്കപ്പഴം സീരിയലിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഈ സീരിയലിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടിയാണ് ശ്രുതി രജനികാന്ത്. സീരിയലില്‍ പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിച്ചത്. പൈങ്കിളിയിലൂടെ ജനശ്രദ്ധപിടിച്ചുപറ്റിയ ശ്രുതി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സീരിയലില്‍ നിന്നും പിന്മാറിയിരുന്നു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം മോഡലിങ്ങും അഭിനയവുമൊക്കെയായി മുന്നോട്ടുപോകുകയാണ്. ഒരു അഭിമുഖത്തിനിടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ശ്രുതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താന്‍ വിഷാദരോഗം അഥവാ ഡിപ്രഷന് അനുഭവിക്കേണ്ടി വന്നിരുന്നുവെന്നാണ് ശ്രുതി തുറന്നുപറഞ്ഞിരുന്നത്. കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു വിഷാദത്തിലകപ്പെട്ടതെന്നും നടി പറഞ്ഞു. കോയമ്പത്തൂരിലെ കോളേജില്‍ പഠിക്കുമ്പോഴുണ്ടായ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ…ഏറ്റവും അടുത്തൊരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു. സുഹൃത്ത് എന്ന് പറഞ്ഞാല്‍, വെറും ഒരു സുഹൃത്ത് മാത്രമല്ല, ഞാന്‍…
Read Moreഅവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്നമാകും; ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരാണ് തെറിവിളിക്കുന്നതെന്ന് മഞ്ജു പത്രോസ്
തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്. അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളതുപോലെതന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്നേഹിക്കാന്‍ പറ്റൂ. അവര്‍ക്കും അങ്ങനെയല്ലെ. രജിത് സാറിനെ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരുമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരുമുണ്ട്. അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമല്ലേ. അതിനെ പരസ്പരം ബഹുമാനിക്കണ്ടേ. അവര്‍ക്ക് ഇഷ്ടമില്ലാത്തപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്നമാകും. നീ മാത്രമാണ് ഇങ്ങനെ തിരിച്ച് പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ പറയുന്നത് ഞാന്‍ മിണ്ടാതെ നിന്ന് കേള്‍ക്കണമെന്നാണ്, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. -മഞ്ജു പത്രോസ്
Read Moreമനസ്സുവച്ചാല്‍ മരത്തിലും കയറും ! പ്ലാവില്‍ കയറി ചക്കയിടുന്ന കൊമ്പന്റെ വീഡിയോ തരംഗമാവുന്നു…
ആനകള്‍ക്ക് വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ചക്ക. ചക്ക പഴുക്കുമ്പോള്‍ മണമടിച്ച് നാട്ടിലിറങ്ങുന്ന കാട്ടാന പലപ്പോഴും മനുഷ്യര്‍ക്ക് ഉപദ്രവമാവാറുമുണ്ട്. മൂത്തുപഴുത്തു നില്ക്കുന്ന ചക്ക കണ്ടാല്‍ പ്ലാവില്‍ പിടിച്ചു കുലുക്കി ചക്കയിടാനായിരിക്കും ആന ആദ്യം ശ്രമിക്കുക. എന്നാല്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ പ്ലാവില്‍ കയറിയും ആന ചക്ക പറിക്കും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ ഉയരത്തിലുള്ള ചക്കയാണ് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ആന പറിച്ചെടുത്തത്. ഈ വീഡിയോ കണ്ടാല്‍ ആരും കൈയടിച്ചുപോകുമെന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചത്. കാടിനോട് സമീപത്തുള്ള ഒരു കുടിലിന് സമീപത്തെ പ്ലാവില്‍ കയറി ആന ചക്കപറിച്ചെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആന ചക്കയിടുന്നത് കണ്ട് വീഡിയോ പകര്‍ത്താന്‍ പറയുന്നതും വീഡിയോയില്‍ കാണാം വീഡിയോ പങ്കുവച്ച് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനാളുകളാണ് വിഡിയോ കണ്ടത്, നിരവധി പേര് റീട്വീറ്റ് ചെയ്യുകയും…
Read Moreകപടവാഗ്ദാനവും വിവാഹവാഗ്ദാനം നല്‍കുന്നത് പാലിക്കാനാവാതെ പോകുന്നതും തികച്ചും വ്യത്യസ്ഥം ! സുപ്രീംകോടതിയുടെ നിരീക്ഷണം…
വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനക്കേസുകള്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യത്യസ്ഥമായ നിരീക്ഷണവുമായി സുപ്രീംകോടതി. ആത്മാര്‍ഥതയോടെ വിവാഹവാഗ്ദാനം നല്കി അതു പാലിക്കാന്‍ കഴിയാതെ പോകുന്നതും കപട വിവാഹ വാഗ്ദാനം നല്‍കുന്നതും വ്യത്യസ്തമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഒന്നിച്ചു താമസിച്ചിരുന്ന യുവാവ് വിവാഹം കഴിക്കാന്‍ തയ്യാറാവാതെ വന്നതോടെ യുവാവിനെതിരെ എടുത്ത പീഡനക്കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. മഹാരാഷ്ട്രയില്‍ എം ദീപക് പവാര്‍ എന്നയാള്ക്കെതിരേയാണു പോലീസ് കേസെടുത്തിരുന്നത്. 2009 മുതല്‍ 2011 പെണ്‍കുട്ടിയും ഇയാളും ഒരുമിച്ച് താമസിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് യുവാവ് തയ്യാറായില്ല. ഇതോടെ 2016 ല്‍ പെണ്‍കുട്ടി യുവാവിനെതിരേ പീഡനക്കേസ് നല്കി. യുവതിയുടെ പരാതിക്ക് എതിരേ യുവാവ് മഹാരാഷ്ട്ര ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇതു സമൂഹത്തിനെതിരായ വിപത്താണ് എന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി. പക്ഷെ പരസ്പര സമ്മതത്തോടെ ഒരുമിച്ചു ദീര്‍ഘകാലം താമസിച്ചിട്ടു പിരിഞ്ഞതാണ് വാദിയും പ്രതിയുമെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. പീഡനക്കേസ് ചുമത്തുന്നതു നിയമ…
Read Moreഞാൻ പ്രതികരിക്കുന്നത് എന്തുകൊണ്ട്? ചില സത്യങ്ങൾ തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
സംഘടനയായാലും, സാമൂഹ്യ വിഷയങ്ങളിലായാലും ഞാന്‍ എന്റെ കാര്യം തുറന്ന് പറയും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളോട് സമൂഹത്തിലേക്ക് ഇറങ്ങി വരണമെന്ന് ഞാന്‍ പറയാറുണ്ട്. ചിലര്‍ക്ക് കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ മറ്റുള്ളവരുടെ അതൃപ്തിക്ക് കാരണമാകുമോ, അവസരം നഷ്ടമാകുമോ എന്നൊക്കെ ഭയമുണ്ട്. ഞാന്‍ സ്റ്റുഡിയോയിലൊക്കെ എന്ത് കാര്യമുണ്ടായാലും തുറന്ന് പറയും. ആദ്യമൊക്കെ അവള്‍ക്ക് അഹങ്കാരമാണെന്ന് പറയും. പിന്നീടാണ് അത് ആ സ്ത്രീയുടെ പ്രകൃതമാണെന്ന് മനസിലാവുക. നമ്മള് ചെയ്യുന്ന ജോലിയില്‍ മികച്ചതാണെങ്കില്‍ മുന്നോട്ട് പോകുന്തോറും പ്രതികരിക്കാനുള്ള സ്പേസ് കൂടുതലായി ലഭിക്കും. എനിക്ക് പ്രതികരിക്കാതിരുന്നില്ലെങ്കില്‍ വലിയ കുറ്റബോധം തോന്നും. അതുകൊണ്ട് മിണ്ടാതിരിക്കാന്‍ തോന്നാറില്ല. ഇതിനൊരു മറുപടി നല്‍കാത്തത് ഭയപ്പെടുന്നത് പോലെയല്ലേ, എന്തിനാണ് നമ്മള് ഭയപ്പെടുന്നത്. തെറ്റ് ചെയ്തില്ലെങ്കില്‍ നമ്മള് ഭയപ്പെടേണ്ട കാര്യമില്ല. അതുകൊണ്ടാണ് പ്രതികരിക്കുന്നത്. -ഭാഗ്യലക്ഷ്മി
Read Moreഓര്‍മകള്‍ മാത്രം ! നാഗചൈതന്യയ്ക്കൊപ്പം ഒന്നിച്ചു താമസിച്ച വീട് വന്‍തുക നല്കി തിരികെ വാങ്ങി സാമന്ത
ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു സാമന്ത-നാഗചൈതന്യ താരജോഡികള്‍ തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിവാഹശേഷം നാഗചൈതന്യയുമൊത്ത് ജീവിച്ചിരുന്ന വീട് വന്‍വില നല്കി വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് സാമന്ത. ഒരു വെബ് പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ തെലുങ്ക് താരമായ മുരളി മോഹനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പക്കല്‍ നിന്നുമാണ് നാഗചൈതന്യയും സമാന്തയും അപ്പാര്‍ട്ട്മെന്റ് വാങ്ങിയിരുന്നത്. വിവാഹശേഷം സമാന്തയും നാഗചൈതന്യയും ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള ഈ ആഡംബര അപ്പാര്‍ട്ട്മെന്റിലാണ് താമസിച്ചിരുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് മറ്റൊരു വീട് സ്വന്തമാക്കിയിരുന്നു. അതോടെ ഈ അപ്പാര്‍ട്ട്മെന്റ് മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്യുകയും ചെയ്തു. എന്നാല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞതിനുശേഷം മനസ്സിനിണങ്ങിയ ഒരു വീട് കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു സമാന്ത. പല വീടുകളും വാങ്ങാന്‍ പദ്ധതിയിട്ടെങ്കിലും ഒന്നിലും തൃപ്തി തോന്നാതിരുന്ന താരം തനിക്ക് ഏറ്റവും യോജിച്ച ഇടം പഴയ അപ്പാര്ട്ട്മെന്റാണെന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അതേസമയം അപാര്‍ട്ട്മെന്റിന്റെ പുതിയ ഉടമ അത്…
Read Moreസമൂഹമാധ്യമത്തിലൂടെ പ്രണയിച്ച് കാമുകനൊപ്പം 15-ാം വയസ്സില്‍ ഒളിച്ചോടി ! പിന്നീട് പല തവണ വില്ക്കപ്പെട്ടു; ഇപ്പോള്‍ അതിജീവനത്തിന്റെ പാതയില്‍ കോളജിലേക്ക്…
സോഷ്യല്‍മീഡിയയിലെ പ്രണയച്ചതിയില്‍പ്പെട്ട് ജീവിതം നശിക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തിലുണ്ടാവുന്ന തകര്‍ച്ചയില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദുരന്തങ്ങളെ അതിജീവിച്ച് ജീവിതത്തില്‍ പുതുവെളിച്ചം കണ്ടെത്തുന്ന ചിലരുണ്ട്. അത്തരക്കാരുടെ ജീവിതം ഏവര്‍ക്കും പ്രചോദനമാണ്. അത്തരത്തിലൊരു കഥയാണ് പശ്ചിമബംഗാള്‍ സ്വദേശിനിയായ 22കാരിയ്ക്ക് പറയാനുള്ളത്. ഇപ്പോള്‍ അവള് കോളജില്‍ ചേരാനൊരുങ്ങുകയാണ്. ഏഴുവര്‍ഷം മുമ്പ് സാമൂഹികമാധ്യമത്തില്‍ കണ്ടുമുട്ടിയ ഒരാളുമായി പ്രണയത്തിലായതോടെയാണ് അവളുടെ ജീവിതം വഴിപിരിയുന്നത്. 2015 ജനുവരി ഏഴിന് രാഹുല്‍ എന്നയാള്‍ക്കൊപ്പമാണു നാടുവിടുമ്പോള്‍ അവള്‍ക്ക് പ്രായം വെറും 15 വയസ്. സ്കൂളില്‍ പോകാനെന്ന മട്ടില്‍ വീട്ടില്‍ നിന്നിറങ്ങിയായിരുന്നു ഒളിച്ചോട്ടം. ബിഹാറിലേക്കുള്ള ബസ് പിടിക്കുന്നതിനായി കൊല്‍ക്കത്തയിലെ സയന്‍സ് സിറ്റിക്കു സമീപത്തുനിന്ന് അയാള്‍ 10 കിലോമീറ്റര്‍ അകലെയുള്ള ബാബുഘട്ടിലേക്കു കൊണ്ടുപോയി. അവിടെ ബസിനുള്ളില്‍ കയറ്റിയശേഷം ഉടന്‍ മടങ്ങിവരാമെന്നു പറഞ്ഞ് മുങ്ങി. പെണ്‍കുട്ടിയെ മറ്റൊരാള്‍ക്കു വില്‍ക്കുകയായിരുന്നെന്ന് അന്വേഷണസംഘം പിന്നീടു കണ്ടെത്തി. ഒന്നരലക്ഷം രൂപയ്ക്കായിരുന്നു വില്‍പ്പന.…
Read Moreസമൂഹ മാധ്യമങ്ങളില്‍ എട്ടു ദശലക്ഷത്തോളം ഫോളോവേഴ്സ്! സ്രാവിനെ കറിവെച്ചു തിന്നു ചൈനീസ് വ്ളോഗര്‍ യുവതി; പ്രതിഷേധം ശക്തം
അടുത്തിടെ നമ്മുടെ നാട്ടില്‍ ഒരു യൂട്യൂബര്‍ മയിലിനെ കഴിക്കാന്‍ ഒരുങ്ങിയ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മയിലിനെ താന്‍ കഴിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന യൂട്യൂബറിന്റെ വെളിപ്പെടുത്തലോടെ ആ സംഭവം കെട്ടടങ്ങി. ഇപ്പോളിതാ വംശ നാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള വലിയ വെളുത്ത സ്രാവിനെ കറിവച്ചു തിന്ന വ്ളോഗറുടെ വാര്‍ത്ത ചെെനയില്‍ നിന്നെത്തുന്നുണ്ട്. ടിസി എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ അറിയപ്പെടുന്ന യുവതിയാണ് ഈ കടും കൈ ചെയ്തത്. വലിയ വെള്ള സ്രാവുകൾ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ സംരക്ഷിക്കേണ്ട ഇനങ്ങളുടെ പട്ടികയില്‍ പെടുത്തിയ ഒന്നാണ്. സമൂഹ മാധ്യമങ്ങളില്‍ എട്ടു ദശലക്ഷത്തോളം ഫോളോവേഴ്സുള്ള യുവതി ജൂലൈ പകുതിയോടെ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സ്രാവിനെ കഴിക്കുന്നതുള്ളത്. “ഇത് മോശമായി തോന്നാം, പക്ഷേ അതിന്റെ മാംസം ശരിക്കും വളരെ മൃദുലമാണ്’ എന്നൊരു കമന്റോടെയാണ് യുവതി വീഡിയോ പോസ്റ്റ്…
Read Moreഅപൂര്‍വ സഹോദരങ്ങള്‍ ! ഒരു കുടുംബത്തിലെ നാല് സഹോദരങ്ങളും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ;സന്തോഷത്താല്‍ കണ്ണു നിറഞ്ഞ് പിതാവ്
ഉത്തര്‍പ്രദേശിലെ ലാല്‍ഗഞ്ചിലെ ഒരു കുടുംബത്തിലെ നാലു സഹോദരങ്ങളെ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്നുതന്നെ വിളിക്കണം. ഈ സഹോദരങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. നാലുപേരും യുപിഎസ്സി എക്സാം എന്ന കടമ്പ കടന്ന് സിവില്‍ സര്‍വീസ് കരസ്ഥമാക്കിയവരാണ്. അനില്‍ പ്രകാശ് മിശ്രയെന്ന മുന്‍ ഗ്രാമീണ്‍ ബാങ്ക് മാനേജറുടെ മക്കളാണ് നാലുപേരും. നന്നായി പഠിക്കണമെന്ന അച്ഛന്റെ ആഗ്രഹമാണ് മക്കള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന പദവി സ്വന്തമാക്കി കൊണ്ട് സഫലമാക്കിയിരിക്കുന്നത്. അനില്‍ പ്രകാശ് മിശ്രയ്ക്ക് നാല് മക്കളാണുളളത് രണ്ട് ആണ്മക്കളും രണ്ട് പെണ്മക്കളും. ഏത് കഷ്ടപ്പാടിലും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നേടി കൊടുക്കണമെന്ന് അനില്‍ പ്രകാശിന് വാശിയായിരുന്നു. കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്കുന്നതില് ഞാന്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. അവര്‍ക്ക് നല്ല ജോലി കിട്ടുകയാണ് എനിക്ക് വേണ്ടതെന്നാണ് അനില്‍ പ്രകാശ് മിശ്ര പറയുന്നത്. അങ്ങനെയാണ് നാല് മക്കളും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നത്.…
Read More