കണ്ണുള്ളപ്പോഴേ കണ്ണിന്റെ വിലയറിയൂ…എന്ന് പറയാറുണ്ട്. കണ്ണില്ലാത്തവരെയും കണ്ണിന് കാഴ്ചയില്ലാത്തവരെയും ആളുകള്‍ അനുതാപപൂര്‍വമാണ് പരിഗണിക്കുന്നതെങ്കിലും ചിലരെങ്കിലും ഇത്തരക്കാരെ പരിഹസിക്കാറുണ്ട്. ഇത്തരത്തിലുള്ള പരിഹാസത്തിന് ചുട്ട മറുപടി നല്കിയലിവര്പൂളിലെ ഒരു ബാര്‍ ജീവനക്കാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ആറു മാസം പ്രായമുള്ളപ്പോള്‍ ഒരു കണ്ണ് നഷ്ടമായ 25-കാരിയായ ഡാനി വിന്റോയാണ് സ്വര്‍ണക്കണ്ണ് സ്വന്തമാക്കി ആളുകളെ ഞെട്ടിച്ചത്. റെറ്റിനോബ്ലാസ്റ്റോമ എന്ന അപൂര്‍വ അര്‍ബുദം ബാധിച്ചാണ് ഡാനിയുടെ ഒരു കണ്ണ് നഷ്ടമായത്. അര്‍ബുദം മറ്റു ശരീരഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ വലതു കണ്ണ് നീക്കം ചെയ്തു. പകരം കൃത്രിമ കണ്ണു വച്ചു. എന്നാല്‍ പിന്നീട് ഡാനിയുടെ ജീവിതം പരിഹാസവാക്കുകള്‍ നിറഞ്ഞതായിരുന്നു. കുട്ടിക്കാലത്ത് സ്കൂളിലെ സഹപാഠികളാണ് ഡാനിയെ ആദ്യം കളിക്കായത്. എന്നാല്‍ ബാറില്‍ ജോലി ലഭിച്ചിട്ടും ഇതിനു മാറ്റമൊന്നുമുണ്ടായില്ല. ചെറിയ കുട്ടികളുടെ പരിഹാസത്തേക്കാള്‍ ക്രൂരമായിരുന്നു മുതിര്‍ന്നവരുടെ കുത്തുവാക്കുകളെന്ന് ഡാനി പറയുന്നു. ബാറില്‍ പല തരത്തിലും അപമാനിതയാകേണ്ടി വന്നു. മദ്യം…
Read MoreCategory: Today’S Special
ഇപ്പോള്‍ വിവാഹവാര്‍ത്ത വന്നു ! അടുത്ത ബ്രേക്കില്‍ ഗര്‍ഭിണിയാക്കും; ആളുകള്‍ കുറേക്കൂടി ക്രിയേറ്റീവാകണമെന്ന് നിത്യ മേനന്…
നടി നിത്യ മേനന് വിവാഹിതയാകുന്നുവെന്നും മലയാളി നടനാണ് വരനെന്നുമുള്ള വാര്‍ത്ത അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ നടി തന്നെ ഈ വാര്‍ത്തയെ തള്ളി രംഗത്തെത്തിയതോടെ വാര്‍ത്ത അകാലചരമം പ്രാപിക്കുകയാണുണ്ടായത്. ഇപ്പോഴിതാ ഇതേക്കുറിച്ച് നിത്യ തുറന്നു പറയുകയാണ്. നിത്യയുടെ വാക്കുകള്‍ ഇങ്ങനെ…എന്റെ വിവാഹ വാര്‍ത്തകളൊക്കെ ഇതിനോടകം വന്നു കഴിഞ്ഞു. ഇനിയും ബ്രേക്ക് എടുത്താല്‍ ഗര്‍ഭിണിയാണെന്നുവരെ കഥകള്‍ പ്രചരിക്കും. നടീനടന്മാര് ബ്രേക്ക് എടുക്കുന്നതിനേക്കുറിച്ച് ആളുകള്‍ക്ക് മനസിലാവില്ല. ഞാന്‍ ഇതിന് മുമ്പ് ബ്രേക്ക് എടുത്തപ്പോഴും ഗര്‍ഭിണിയാണെന്നൊക്കെ കഥകള്‍ വന്നിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ കുറച്ചുകൂടിയെങ്കിലും ക്രിയേറ്റീവാകണം. നിത്യ പറയുന്നു. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന 19 (1) (a) എന്ന ചിത്രമാണ് നിത്യ മേനന്റേതായി ഒടുവില്‍ എത്തുന്ന ചിത്രം. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയ് സേതുപതിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്.…
Read Moreപലരും ഞങ്ങള്‍ ‘ലെസ്ബിയന്‍സ്’ ആണോ എന്ന് ചോദിച്ചിട്ടുണ്ട് ! വിജയ് യേശുദാസുമായുള്ള ബന്ധം അടക്കമുള്ള തുറന്നു പറച്ചിലുമായി രഞ്ജിനിമാര്‍…
മലയാളികളുടെ പ്രിയ താരങ്ങളാണ് അവതാരക രഞ്ജിനി ഹരിദാസും ഗായിക രഞ്ജിനി ജോസും. ഇവര്‍ അടുത്ത കൂട്ടുകാരുമാണ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇരുപത് വര്‍ഷത്തോളം പഴക്കമുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ പലപ്പോഴും തങ്ങള്‍ കേട്ടിട്ടുള്ള ചോദ്യം ‘നിങ്ങള്‍ ലെസ്ബിയന്‍സാണോ?’ എന്നാണെന്നും ഇരുവരും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദയവുചെയ്ത് സൗഹൃദത്തെ റൊമാന്റിസൈസ് ചെയ്യരുതെന്നും ഇവര്‍ പറഞ്ഞിരുന്നു. ഗായകന് വിജയ് യേശുദാസുമായുള്ള ബന്ധത്തെ കുറിച്ചും രഞ്ജിനി ജോസ് അഭിമുഖത്തില്‍ പ്രതികരിച്ചു. രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ…ഒരു ഷൂട്ടിനിടയിലാണ് വിജയ് യേശുദാസുമായി ബന്ധമാണെന്ന വാര്‍ത്ത ഓണ്‍ലൈനില്‍ കാണുന്നത്. വിജയും ഞാനും നല്ല സുഹൃത്തുക്കളാണ്. ഞാനുടനെ വിജയ്ക്ക് മെസ്സേജ് ചെയ്തു. ഞാനും നീയും എപ്പോള്‍ പ്രേമത്തിലായി എന്നായിരുന്നു അവന്റെ മറുചോദ്യം. ഈ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്ക്കെതിരേ കേസ് കൊടുക്കാന്‍ ചിലരൊക്കെ ഉപദേശിച്ചിരുന്നു. രഞ്ജിനി ജോസ് അഭിമുഖത്തില്‍ വ്യക്തമാക്കി.
Read Moreഎനിക്ക് ഒരാളെ പ്രണയിക്കാനൊന്നും പാടില്ലേ ! തനിക്കൊരു കാമുകനുണ്ടെന്നു തുറന്നു പറഞ്ഞ് അമൃത നായര്‍…
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അമൃത നായര്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് താരം മലയാളികളുടെ ഹൃദയത്തില്‍ കയറിക്കൂടിയത്. ഈ പരമ്പരയില്‍ ശീതള്‍ എന്ന കഥാപാത്രത്തെയായിരുന്നു അമൃത നായര്‍ അവതരിപ്പിച്ചത്. കുടുംബവിളക്കിന് ശേഷം സ്റ്റാര്‍ മാജിക്കിലും വന്നതോടെ അമൃതയുടെ ആരാധകരുടെ എണ്ണം കൂടി. എന്നാല്‍ സീരിയലുകളിലും റിയാലിറ്റി ഷോകളിലും മാത്രമല്ല സോഷ്യല്‍മീഡിയയിലും നിറസാന്നിധ്യമാണ് അമൃത നായര്‍. ഇന്‍സ്റ്റഗ്രാമില്‍ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യൂട്യൂബില്‍ സ്വന്തമായി ചാനല്‍ തുടങ്ങിയ അമൃത തന്റെ വീട്ടില്‍ അമ്മയ്ക്കൊപ്പമുള്ള രസകരമായ വീഡിയോകളെല്ലാം പങ്കുവെക്കാറുണ്ട്. വീഡിയോകള്‍ എല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. അമൃത കുറച്ച് ദിവസങ്ങളായി ഫോട്ടോഷൂട്ടുകളുടെ തിരക്കിലാണ്. അതിനിടെ സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഫാട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ക്ക് ഒപ്പം കുറിച്ച ക്യാപ്ഷന്‍ ശ്രദ്ധേയമായിരുന്നു. ‘ഒരിക്കല്‍ നിന്റെ പ്രണയം സ്വപ്നമായിരുന്നു ഇന്ന്…
Read Moreമ്യൂസിക് വീഡിയോ ചിത്രീകരണത്തിനെത്തിയ എട്ടു മോഡലുകളെ കൂട്ടബലാല്‍സംഗം ചെയ്തു ! പിടിയിലായത് 65 പേര്…
മ്യൂസിക് വീഡിയോ ചിത്രീകരണത്തിനെത്തിയ മോഡലുകളെ ക്രൂരമായ കൂട്ടബലാല്‍സംഗത്തിനു വിധേയമാക്കി ആള്‍ക്കൂട്ടം. ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗിലെ ചെറുപട്ടണമായ ക്രുഗെര്‍സ്ഡോര്‍പ്പിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം എട്ടു യുവതികളെയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ക്രുഗെര്‍സ്ഡോര്‍പ്പിലെ ഉപയോഗശൂന്യമായ ഖനിയിലായിരുന്നു മ്യൂസിക് വീഡിയോ ചിത്രീകരണം. സംഭവത്തില്‍ 65 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബലാത്സംഗത്തിനു ശേഷം യുവതികള്‍ അടക്കം ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും ആഭരണങ്ങളും പണവും മൊബൈല്‍ ഫോണും വസ്ത്രങ്ങളും സംഘം കവര്‍ന്നു. ക്രുഗെര്‍സ്ഡോര്‍പ്പില്‍ അനധികൃതമായി ധാരാളം ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ മാഫിയ സംഘം സജീവമാണെന്നു പോലീസ് പറയുന്നു. പാസ്പോര്‍ട്ടും കാമറയും വരെ സംഘം കവര്‍ന്നതായും വാച്ചുകളും ആഭരണങ്ങളും വസ്ത്രങ്ങളും അഴിച്ചെടുത്തതായും ഇരയാക്കപ്പെട്ട യുവതിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ 12 സ്ത്രീകളും 10 പുരുഷന്മാരും സെറ്റിലുണ്ടായിരുന്നു. ആയുധധാരികളായ സംഘം…
Read Moreയുവതിയെ കണ്ടെത്താന്‍ മൂന്നു ദിവസം കടലില്‍ തെരഞ്ഞതിന് ചെലവായത് ഒരു കോടി ! ഒടുവില്‍ കാമുകനൊപ്പം പോയെന്ന് ഫോണ്‍വിളിച്ചു പറഞ്ഞ് ‘ഡെഡ്ബോഡി’
ഭര്‍ത്താവുമൊന്നിച്ച് വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ യുവതി കടലില്‍ വീണെന്ന സംശയത്തെത്തുടര്‍ന്ന് ഇവരെ കണ്ടെത്താനായി 72 മണിക്കൂറോളം നീണ്ടു നിന്ന തിരച്ചിലിനു ചെലവായത് ഒരു കോടി രൂപ. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെ ഭര്‍ത്താവുമൊത്ത് വിശാഖപട്ടണത്തെ ആര്‍കെ ബീച്ചില്‍ വിവാഹവാര്‍ഷികം ആഘോഷിക്കാനെത്തിയ 23 വയസ്സുകാരിയുടെ തിരോധാനത്തെത്തുടര്‍ന്ന് നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങളാണ്. യുവതി തിരയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ മൂന്നു ദിവസത്തോളമാണ് കോസ്റ്റ്ഗാര്‍ഡും നാവികസേനയും കടലില്‍ തിരച്ചില്‍ നടത്തിയത്. വിശാഖപട്ടണം സ്വദേശി ശ്രീനിവാസ റാവുവിന്റെ ഭാര്യ ആര്.സായ് പ്രിയയെ ആണ് കാണാതായത്. എന്നാല്‍ താന്‍ കാമുകനൊപ്പമുണ്ടെന്നു സായ് പ്രിയ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ക്ക് സന്ദേശം അയച്ചതോടെയാണ് ദിവസങ്ങളോളം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്. 72 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലില്‍ ഏകദേശം ഒരു കോടി രൂപയോളം ചെലവ് വന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കപ്പലുകളാണ് യുവതിയെ കണ്ടെത്താനുള്ള തിരച്ചലിന് വേണ്ടി രംഗത്തിറങ്ങിയത്. ചേതക്…
Read More“ലേഡി സുകുമാര കുറുപ്പും” അഭ്രപാളിയിലേക്ക്; കാമുകനെ ക്രൂരമായി കൊന്ന് സ്യൂട്ട്കേസിലാക്കിയ ഡോ. ഓമന; അണിയറയിൽ ഒരുങ്ങുന്നത് കാമവും ക്രോധവും പ്രതികാരവും അടങ്ങുന്ന ത്രില്ലർ ചിത്രം
പീറ്റർ ഏഴിമലകേരളത്തെ നടുക്കിയ ക്രൂരമായ മറ്റൊരു കൊലപാതകം കൂടി ചലച്ചിത്രമാകുന്നു. വിവാഹമോചനത്തിന് വഴിവെച്ച പ്രണയവും കാമുകനോടുള്ള പ്രതികാരത്തില്‍ അയാളെ താന്‍ പഠിച്ച വൈദ്യശാസ്ത്രത്തിലെ അറിവുകള്‍ ഉപയോഗിച്ച് ക്രൂരമായി കൊലചെയ്ത് സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമവും, ഇതിനിടയില്‍ പിടിക്കപ്പെട്ടപ്പോള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയും ചെയ്ത പയ്യന്നൂരിലെ ഡോ. ഓമനയുടെ കഥയാണ് ചലച്ചിത്രമാകുന്നത്. സുകുമാരക്കുറുപ്പിന്റെ ജീവിതം സിനിമയായ ”കുറുപ്പി’ ന്റെ വിജയത്തിന് പിന്നാലെയാണ് 26 വര്‍ഷം മുമ്പുനടന്ന നാടിനെ നടുക്കിയ കൊലപാതകവും അതിലേക്ക് നയിച്ച പിന്നാമ്പുറകഥകളുമാണ് സിനിമയായി പ്രേക്ഷകരിലേക്കെത്തുന്നത്. മൈനത്തരുവിയും കുറുപ്പും പിന്നെ സീറോ ഡിഗ്രിയും1966 ജൂണ്‍ 16ന് പത്തംതിട്ട റാന്നി മാടത്തരുവിക്ക് സമീപം മറിയക്കുട്ടിയെന്ന നാല്പ്പത്തിമൂന്നുകാരി കൊലചെയ്യപ്പെട്ടിരുന്നു. ഈ കൊലപാതകത്തെ ആസ്പദമാക്കി പിന്നീട് മാടത്തരുവി, മൈനത്തരുവി എന്നീ പേരുകളില്‍ രണ്ടുസിനിമകള്‍ ഇറങ്ങി. ഇതില്‍ എറെ ശ്രദ്ധേയമായത് കുഞ്ചാക്കോ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച മൈനത്തരുവിയായിരുന്നു. ഇതിനുശേഷം പ്രമാദമായ പല കൊലപാതകങ്ങളുടേയും സംഭവങ്ങളുടേയും…
Read Moreതന്റെ കുട്ടിയെ ഓമനിക്കുന്ന ഗോറില്ല അമ്മ ; സന്ദർശകർക്ക് മുന്നിലെ സ്നേഹ പ്രകടനം വൈറലാകുന്നു; സ്നേഹം തുളുമ്പുന്ന കമന്റുമായി ആരാധകരും(വീഡിയോ)
കുഞ്ഞുങ്ങളെ നന്നായി സംരക്ഷിക്കുന്നവരാണ് ഗൊറില്ലകള്‍. നവജാതശിശുക്കളെ പരിചരിക്കുന്നതിനായി അവരുടെ മുഴുവന്‍ സമയവും ചെലവഴിക്കുന്നവരാണ് ഗൊറില്ല അമ്മമാര്‍. അടുത്തിടെ ഒരു ഗോറില്ല അമ്മ തന്റെ കുഞ്ഞിനെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാനഡയിലെ കാല്‍ഗറി മൃഗശാലയില്‍ എത്തിയ ഒരു സന്ദര്‍ശകനാണ് ഈ വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ ഗൊറില്ല തന്റെ കുട്ടിയെ ഗ്ലാസിലൂടെ വീക്ഷിക്കുന്ന സന്ദര്‍ശകര്‍ക്ക് കാണിച്ചുകൊടുക്കുന്നത് കാണാം. മാത്രമല്ല കുഞ്ഞ് ഗൊറില്ലയെ അമ്മ പലവട്ടം സ്നേഹപൂര്‍വം ഉമ്മ വയ്ക്കുന്നുണ്ട്. വൈറല്‍ ഹോഗ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ നിരവധി പേര് പിന്നെയും പങ്കുവച്ചു. അമ്മമാരുടെ സ്നേഹത്തെ പ്രകീര്‍ത്തിച്ചിട്ടുള്ള നിരവധി കമന്റുകളും പലരും പങ്കുവച്ചിട്ടുണ്ട്.
Read Moreവിജയ്-രശ്മിക പ്രണയം സ്ഥിരീകരിച്ച് അനന്യ പാണ്ഡെ ! നിങ്ങളങ്ങനെ കരുതുന്നുണ്ടോന്നു നടന്; നടന്ന സംഭവം ഇങ്ങനെ…
തെന്നിന്ത്യ മുഴുവൻ ആരാധികമാരുള്ള തെലുങ്ക് സൂപ്പര്‍ നടനാണ് വിജയ് ദേവരകൊണ്ട. ഇതിനിടെ നടി രശ്മിക മന്ദാനയുമായി അടുപ്പത്തിലാണെന്ന തരത്തിൽ വർത്തകൾ വന്നിരുന്നു. വര്‍ഷങ്ങളായി ഇരുവരും ഡേറ്റിംഗിലാണെന്നു പപ്പരാസികൾ പറഞ്ഞുപരത്തി. എന്നാല്‍ പ്രണയത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ നിന്ന് ഏറെ അകന്ന് നില്‍ക്കാനാണ് വിജയ് ശ്രമിച്ചിട്ടുള്ളത്. എന്നാലിപ്പോൾ വിജയ് ദേവ്രകൊണ്ടയും രശ്മികയും പ്രണയത്തിലാണെന്ന് നടി അനന്യ പാണ്ഡെ വെളിപ്പെടുത്തിയിരിക്കുന്നു. ലിഗര്‍ എന്ന സിനിമയിലൂടെ വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡെയും ഒന്നിച്ചിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ അവതാരകനായ കരണിന്റെ ചോദ്യത്തിന് മറുപടി പറയവേ വിജയ് പ്രണയത്തിലാണെന്ന് അനന്യ സമ്മതിച്ചു. ചോദ്യത്തിന് അവ്യക്തമായ ഉത്തരമാണ് അനന്യ പറഞ്ഞതെങ്കിലും അത് രശ്മികയാണെന്ന് ആരാധകർ ഉറപ്പിച്ചിരിക്കുകയാണ് ചില നടന്മാരുടെ പേര് പറഞ്ഞിട്ട് അവര്‍ ആരൊക്കെയാണ് ഡേറ്റിംഗ് നടത്തുന്നതെന്ന് സ്ഥിരീകരിക്കാനാണ് അനന്യയോട് കരണ്‍…
Read Moreവിവാഹം കഴിഞ്ഞാൽ മൂല്യം കുറയില്ല; സിനിമയിൽ നിന്ന് മോശം അനുഭവം എനിക്കുണ്ടായിട്ടില്ല; സ്ത്രീകൾക്ക് വേണ്ടിയുള്ള കൂട്ടായ്മകൾ നല്ലതെന്ന് ലിജോ മോൾ
നിരവധി നല്ല സിനിമകൾ ചെയ്തു ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയിൽ പ്രശസ്തി നേടിയിട്ടുള്ള മലയാള നടിയാണ് ലിജോ മോൾ ജോസ്. 2016ൽ പുറത്തിറങ്ങിയ മലയാള സിനിമ മഹേഷിന്റെ പ്രതികാരത്തിലൂടെയായിരുന്നു ലിജോ മോൾ അഭിനയത്തിലേക്ക് ചുവടുവെച്ചത്. സഹനടിയായിട്ടായിരുന്നു തുടക്കമെങ്കിലും സോണിയ എന്ന കഥാപാത്രത്തെ മഹേഷിന്റെ പ്രതികാരം കണ്ടവരെല്ലാം ഇന്നും ഓർക്കുന്നുണ്ട്. പിന്നീട് കട്ടപ്പനയിലെ ഋത്വിക്ക് റോഷനിൽ ലിജോ മോൾ നയികയായി. ലിജോ മോളുടെ കരിയർ ബെസ്റ്റ് എന്ന് പ്രേക്ഷകർ പറയുന്നത് സൂര്യക്കൊപ്പം അഭിനയിച്ച ജയ്ഭീമിലെ പ്രകടനമായിരുന്നു. സെങ്കിണി എന്ന ആദിവാസി സ്ത്രീയായി ലിജോ മോൾ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ജയ് ഭീം റിലീസ് ചെയ്തപ്പോൾ എല്ലാവരും ഒരുപോലെ അഭിനന്ദിച്ചതും ലിജോ മോളുടെ കഥാപാത്രത്തെയായിരുന്നു. ഇപ്പോൾ വിവാഹശേഷമുള്ള സിനിമാ ജീവിതത്തെ കുറിച്ച് അടക്കം ലിജോ മോൾ മനസ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞാൽ സിനിമയിൽ മൂല്യം കുറയുമെന്ന് തോന്നിയിട്ടില്ല.…
Read More