ആലുവ: ‘ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. തന്റെ റേഡിയോ പ്രഭാഷണ പരന്പര ‘മൻ കി ബാത്ത്’ലൂടെയാണ് പരിസ്ഥിതി പ്രവർത്തകനായ ശ്രീമൻ നാരായണൻ ആവിഷ്ക്കരിച്ച പദ്ധതിയെ പ്രധാനമന്ത്രി പ്രശംസിച്ചത്. ജലസംരക്ഷണത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെ അദ്ദേഹം ഈ പദ്ധതി എല്ലാവർക്കും പ്രചോദനമാകട്ടെയെന്നും പറഞ്ഞു. ദാഹം ശമിച്ച പക്ഷികളുടെ അനുഗ്രഹമാണ് ഒരു ദശാബ്ദം നീണ്ട നിശബ്ദ സേവനം പ്രധാനമന്ത്രിയുടെ പരാമർശത്തിലൂടെ രാജ്യം മുഴുവൻ അറിയപ്പെടാൻ കാരണമായതെന്ന് ശ്രീമൻ നാരായണൻ ദീപികയോടു പറഞ്ഞു. പത്തു വർഷം കൊണ്ട് ഒരു ലക്ഷം മൺപാത്രങ്ങളാണ് പറവകൾക്ക് കുടിവെള്ളം കരുതുന്നതിനായി വിതരണം ചെയ്തത്. ഇതിലൂടെ രാജ്യത്തെ ചെറിയ മനുഷ്യർ ചെയ്യുന്ന കാര്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരികയാണ് പ്രധാനമന്ത്രി ചെയ്തതെന്നു പറഞ്ഞ ശ്രീമൻ അദ്ദേഹത്തിന്റെ വാക്കുകൾ തനിക്ക് കൂടുതൽ ഊർജം നൽകുന്നതായും വ്യക്തമാക്കി. മഹാത്മാ ഗാന്ധിയുടെ വിവിധ ആശ്രമങ്ങൾ വഴി ലോകമെമ്പാടും മൺപാത്രങ്ങൾ എത്തിക്കുന്ന പദ്ധതിയുടെ…
Read MoreCategory: Today’S Special
ബൈക്ക് വാങ്ങാനായി വര്‍ഷങ്ങള്‍ കൊണ്ട് യുവാവ് സ്വരൂക്കൂട്ടിയത് ഒരു രൂപയുടെ നാണയക്കൂമ്പാരം ! 2.6 ലക്ഷം എണ്ണിത്തീര്‍ത്തത് 10 മണിക്കൂര്‍ കൊണ്ട്;വീഡിയോ കാണാം…
സ്വന്തമായി ഒരു ബൈക്ക് ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നമായിരിക്കും. ഇത്തരത്തില്‍ സ്വപ്ന ബൈക്ക് വാങ്ങാന്‍ തമിഴ്നാട് സ്വദേശിയായ യുവാവ് മൂന്ന് വര്‍ഷം കൊണ്ട് സ്വരുകൂട്ടി വച്ച പണം അവസാനം ഒരു നാണയക്കൂമ്പാരമായി മാറി. പത്തുമണിക്കൂര്‍ കൊണ്ടാണ് മോട്ടോര്‍സൈക്കിള്‍ ഷോറൂമിലെ ജീവനക്കാര്‍ നാണയം എണ്ണിതീര്‍ത്തത്. തമിഴ്നാട് സേലം സ്വദേശിയായ വി ഭൂപതിയാണ് സ്വപ്ന ബൈക്ക് വാങ്ങാന്‍ മൂന്ന് വര്‍ഷം മുന്‍പ് ഒരു രൂപയുടെ നാണയത്തുട്ടുകള്‍ കൂട്ടിവെയ്ക്കുന്നത് ആരംഭിച്ചത്. 2.6 ലക്ഷം രൂപ വില വരുന്ന ബജാജ് ഡോമിനറാണ് യുവാവ് ഇതുപയോഗിച്ച് സ്വന്തമാക്കിയത്. ഭൂപതി ബിസിഎ ബിരുദധാരിയാണ്. സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സമയത്താണ് ബൈക്ക് വാങ്ങണമെന്ന മോഹം മനസില്‍ ഉദിച്ചത്. എന്നാല്‍ ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങാന്‍ ആവശ്യമായ രണ്ടുലക്ഷം രൂപ അന്ന് കൈയില്‍ എടുക്കാനുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഒരു രൂപ കൂട്ടിവച്ച് ബൈക്ക് വാങ്ങാന്‍ മൂന്ന് വര്‍ഷം മുന്‍പ്…
Read Moreറോഡുകളില്‍ അസമയത്ത് ‘എല്‍’ അടയാളം കണ്ട് ഭയന്ന് തൃശൂരിലെ നാട്ടുകാര്‍ ! ഒടുവില്‍ സംഭവിച്ചത്…
നഗരത്തിലെ വിവിധറോഡുകളില്‍ അസമയത്ത് ‘എല്‍’ എന്ന അടയാളം കണ്ടതോടെ ആശങ്കപ്പെട്ട് നാട്ടുകാര്‍. കെ റെയില്‍ കല്ലിടല്‍ വ്യാപകമായതിനാല്‍ ഇനി ഭൂമി ഏറ്റെടുക്കാനുള്ള അടയാളമെന്ന് പലരും സംശയിച്ചു. അതേസമയം, ഡ്രോണ്‍ സര്‍വേയുടെ ഭാഗമായാണ് ഈ അടയാളം രേഖപ്പെടുത്തിയതെന്ന് പോലീസ് വിശദീകരിച്ചതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. രാത്രിയിലായിരുന്നു റോഡുകളില്‍ എല്‍ അടയാളം രേഖപ്പെടുത്തിയത്. നേരം പുലര്‍ന്നപ്പോഴാണ് നാട്ടുകാര്‍ എല്‍ അടയാളം കണ്ടത്. ആരാണ് ഇത് വരച്ചതെന്ന് അറിയാന്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. പക്ഷേ, അവര്‍ക്കും അറിയില്ലായിരുന്നു. അതിനിടെ, പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചും ചിലര്‍ കാര്യമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് ഡ്രോണ്‍ സര്‍വേയുടെ ഭാഗമായി രേഖപ്പെടുത്തിയ അടയാളമാണെന്ന് വ്യക്തമായി. ഡ്രോണ്‍ കാമറയില്‍ തെളിയാന്‍ വേണ്ടിയാണ് ഇതു അടയാളപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പോലീസിന്റെ വിശദീകരണത്തോടെയാണ് നാട്ടുകാരുടെ ആശങ്ക മാറിയത്.
Read Moreയുദ്ധം വിലങ്ങുതടിയായതോടെ അന്ന ബങ്കറില്‍ അഭയം പ്രാപിച്ചു ! ആ ഇന്ത്യ-യുക്രൈന് പ്രണയകഥ അവസാനം ഡല്‍ഹിയില്‍ പൂവിട്ടു…
റഷ്യ – യുക്രൈന് യുദ്ധത്തിനിടയ്ക്ക് നടന്ന ചില വിവാഹങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പലതും ബങ്കറുകളില്‍ വച്ചും മറ്റുമാണ് നടന്നത് എന്നതായിരുന്നു ആ വാര്‍ത്താപ്രാധാന്യത്തിന് കാരണം. ഇപ്പോഴിതാ ഒരു അപൂര്‍വ പ്രണയകഥയാണ് വാര്‍ത്തയാകുന്നത്. യുക്രൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അന്ന ഹൊറോഡെറ്റ്സ്കയും ഡല്‍ഹി ഹൈക്കോടതിയിലെ അഭിഭാഷകനായ അനുഭവ് ഭാഷിനും തമ്മിലുള്ള സൗഹൃദത്തിനാണ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശുഭപര്യവസാനമായത്. യുക്രൈനിലെ കീവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു അന്ന. 2019ല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് അനുഭവ് ഭാഷിനുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും പരസ്പരം നമ്പറുകള്‍ കൈമാറുകയും തുടര്‍ന്ന് സൗഹൃദത്തിലാവുകയുമായിരുന്നു. സൗഹൃദം പ്രണയത്തിനു വഴിമാറിയതോടെ ഇരുവരും മാര്‍ച്ചില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യുദ്ധം വിലങ്ങുതടിയായതോടെ വിവാഹം അനിശ്ചിതത്വത്തിലായി. കീവില്‍ റഷ്യന്‍ സൈന്യവും യുക്രൈന് സൈന്യവും ഏറ്റു മുട്ടിയപ്പോള്‍ അന്ന ബങ്കറില്‍ അഭയംപ്രാപിച്ചു. യുക്രൈനിലെ സാഹചര്യം അനുകൂലമല്ലെന്ന് ഉറപ്പായതോടെ ഒടുവില്‍…
Read Moreഉയരങ്ങളിലേക്കു നടന്നുകയറാനല്ല ..തൃശൂരെ വിജയന്റെ ചെരുപ്പ് കടയിലേക്ക് തലയെടുപ്പുള്ളവർ വരുന്നതിന്റെ കാരണം ചെറുതല്ല…
കെ. കെ. അർജുനൻ ഒളരിക്കര: ഒളരി പള്ളിക്കു സമീപം എസ്എൻവൈഎഫ് ബിൽഡിംഗിലുള്ള ജയ ലെതർ വർക്സ് എന്ന സ്ഥാപനം ചെറിയൊരു മുറിയിലാണു പ്രവർത്തിക്കുന്നത്. എങ്കിലും ഇവിടേക്കു ചെരുപ്പുകളും ഷൂസുകളും തേടിയെത്തുന്നവർ ഒട്ടും “ചെറിയവരല്ല’. ആനക്കന്പക്കാരായ തൃശൂർകാരുടെ ഭാഷയിൽ പറഞ്ഞാൽ തലപ്പൊക്കം ഉള്ളവരാണ് ഈ കട തേടിയെത്തുന്നവരിൽ പലരും. കേരളത്തിലെ ഉയരമുള്ളവർക്കുവേണ്ടി പ്രത്യേക പാദരക്ഷകൾ നിർമിച്ച് “ഉയരങ്ങൾ’ കീഴടക്കുകയാണ് ഒളരിക്കര ജയ ലെതർ വർക്സ് ഉടമയായ സി.വി. വിജയൻ. വിനയൻ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന സിനിമയിലെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച ഉയരക്കാരൻ ചാലക്കുടി സ്വദേശി ഷിബു തന്റെ വലിയ കാലിനു ഭാഗമാകുന്ന ചെരിപ്പോ ഷൂസോ കിട്ടാനായി അന്വേഷിച്ച് അലയാത്ത സ്ഥലമില്ല. ആറടി പത്തിഞ്ച് ഉയരമുള്ള ഷിബു ഒടുവിൽ വിജയന്റെ അരികി ലെത്തി. കഴിഞ്ഞ അന്‍പതു വർഷമായി ചെരുപ്പു നിർമാണ രംഗത്ത് സജീവമായ വിജയൻ ഷിബുവിന്റെ വലിയ കാലിന്…
Read Moreപക്ഷെ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മള് ഭയങ്കരമായി പ്രതികരിക്കേണ്ട ആവശ്യമില്ല ! വിനായകന് പറഞ്ഞതിനെക്കുറിച്ച് ഗായത്രി സുരേഷ്…
വളരെക്കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും മലയാള സിനിമാലോകത്തും ഗോസിപ്പുകളിലും നിറഞ്ഞു നില്ക്കുന്ന നടിയാണ് ഗായത്രി സുരേഷ്. താരത്തിന്റെ ചില പ്രസ്താവനയാണ് ഗായത്രിയെ എപ്പോഴും ലൈംലൈറ്റില്‍ നിര്‍ത്തുന്നത്. എസ്കേപ്പ് എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഈ ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയാണ് നടി. എന്നാല്‍ ഈ വിശേഷം പറയുമ്പോള്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചത് ഗായത്രി പറഞ്ഞ മറ്റുകാര്യങ്ങള്‍ ആയിരുന്നു. കഴിഞ്ഞ ദിവസം വിനായകന് പറഞ്ഞ ചില കാര്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഗായത്രി. ഗായത്രി സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ: ” വിനായകന് പറഞ്ഞത് കുറച്ച് അരോചകം തന്നെയാണ്. കാരണം അത് സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. കണ്ട ഉടനെ അങ്ങനെ ചോദിക്കുകയാണെങ്കില്‍ അത് ഒബ്ജക്ടിഫൈ ചെയ്യുന്നത് പോലെയാണ്. പക്ഷെ അങ്ങനെ ചോദിച്ചത് കൊണ്ട് നമ്മള് ഭയങ്കരമായി പ്രതികരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങള് ആണ്, ആള്‍ക്കാരാണ്. അവര്‍ പലതും…
Read Moreഅന്ന് മൈക്ക് വാങ്ങാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല ! വിനായകന് പറഞ്ഞത് തെറ്റെന്നും മാപ്പു ചോദിക്കുന്നുവെന്നും നവ്യ നായര്‍…
ഒരുത്തി സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെ നടന് വിനായകന് നടത്തിയ ലൈംഗിക പരാമര്‍ശം വന്‍ വിമര്‍ശനമാണ് ക്ഷണിച്ചു വരുത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് നടി നവ്യ നായര്‍. വിനായകന്റെ പരാമര്‍ശം വിവാദമായതോടെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര് തങ്ങളുടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിനായകനൊപ്പം സദസ്സില്‍ നവ്യ നായരും സംവിധായകന് വികെ പ്രകാശും ഒപ്പമുണ്ടായിരുന്നിട്ടും സംഭവത്തില്‍ നിശബ്ദത പാലിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നവ്യ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം തൃപ്പൂണിത്തുറയില്‍ സിനിമ കാണാന്‍ എത്തിയതിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു നവ്യയുടെ പ്രതികരണം. വിനായകന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് പറഞ്ഞ നവ്യ, അതില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നെന്നും എന്നാല്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും സിനിമയില്‍ വിനായകനൊപ്പം അഭിനയിച്ച ആളെന്ന നിലയില്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു. അന്നവിടെ ഒരു പുരുഷന് നടത്തിയ പരാമര്‍ശത്തില്‍ സ്ത്രീയാണ് ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും…
Read Moreനിവിന്‍ പോളിയുടെ വൈബുള്ള ആളെ വിവാഹം കഴിക്കണം ! പുതിയ വെടിപൊട്ടിച്ച് ഗായത്രി സുരേഷ്
സമീപകാലത്തായി ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാണ് ഗായത്രി സുരേഷ്. താരത്തിന്റെ സംസാരത്തില്‍ വന്ന പാകപിഴകളും ചെയ്യുന്ന സിനിമകളുമെല്ലാമാണ് ട്രോളന്മാരുടെ ആക്രമണത്തിന് പ്രധാന കാരണം. പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും ഹൃദയത്തിലെ കല്ല്യാണി പ്രിയദര്‍ശനെ അവതരിപ്പിക്കണമെന്ന് തുറന്നുപറഞ്ഞതുമെല്ലാം ട്രോളന്മാര് ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പുതിയ ആഗ്രഹം പങ്കുവച്ചിരിക്കുകയാണ് ഗായത്രി. നടന് നിവിന്‍ പോളിയുടെ വൈബുള്ള ആളെ വിവാഹം കഴിക്കണമെന്നാണ് ഗായത്രി വ്യക്തമാക്കിയിരിക്കുന്നത്. നിവിന്‍ ഭയങ്കര കോമഡി ക്യാരക്ടറാണെന്നാണ് ഗായത്രി പറയുന്നത്. നിവിനെ കണ്ടാല്‍ തന്നെ നല്ല മനുഷ്യനാണെന്ന് അറിയാന്‍ സാധിക്കുമെന്നാണ് ഗായത്രി പറയുന്നത്. പ്രണവിനെ കൂടാതെ മറ്റെരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ നിവിന്‍ എന്നാകും ഉത്തരമെന്നും ഗായത്രി പറയുന്നു. നിവിന്‍ പോളിയുടെ ലൗ ആക്ഷന്‍ ഡ്രാമയിലെ കഥാപാത്രത്തെ ഭയങ്കര ഇഷ്ടമാണ്. ആ വൈബുള്ള ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. തനിക്ക് നിയമത്തില്‍ വിശ്വാസമുണ്ടെന്നും ലിവിംഗ് ടുഗതര്‍…
Read Moreഎന്നെ മാത്രം നിര്‍മാതാവ് തീര്‍ത്തും ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്ക് മാറ്റി ! മദ്യപിക്കാനൊക്കെ ആളുകള്‍ കൂടുന്ന ഒരു ക്ലബ്ബ് പോലെയൊരിടം; ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി നടി…
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സ്ത്രീധനം എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ മലയാളം മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ദിവ്യ വിശ്വനാഥ്. ദിവ്യ പദ്മിനി, ദിവ്യ വിശ്വനാഥ് എന്നിങ്ങനെയാണ് ദിവ്യ അറിയപ്പെട്ടിരുന്നത്. സീരിയലില്‍ മാത്രമല്ല സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ തുടങ്ങിയവയാണ് ദിവ്യ വിശ്വനാഥിനെ ഏറെ പ്രസിദ്ധയാക്കിയത്. ഏകദേശം ഇരുപതോളം സീരിയലുകളില്‍ തിളങ്ങിയ ദിവ്യ വേഷമിട്ടിട്ടുണ്ട്. ഇടുക്കി കട്ടപ്പനക്കാരിയായ ദിവ്യ, കലാ സംവിധായകന് രതീഷിനെയാണ് (ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് സംവിധായകന്) വിവാഹം ചെയ്തത്. വിവാഹശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കിയ ദിവ്യ ഇടയ്ക്ക് വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ടായിരുന്നു. അതേ സമയം തനിക്ക് സീരിയല്‍ രംഗത്ത് നിന്നും മോശം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരിക്കല്‍ ഭയാനകമായ ഒരു സാഹചര്യത്തെ അതിജീവിച്ചിട്ടുണ്ടെന്ന് പറയുകയാണ് ദിവ്യ വിശ്വനാഥ്. താരത്തിന്റെ വാക്കുകള്‍…
Read Moreഎനിക്ക് വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും ആഗ്രഹമുണ്ട്, പക്ഷേ … പ്രഭാസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ…
ബാഹുബലിക്ക് ശേഷം തനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകൾ ലഭിച്ചതായി പ്രഭാസ്. ‘രാധേ ശ്യാം’ എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ നൽകിയ ഒരഭിമുഖത്തിൽലായിരുന്നു വെളിപ്പെടുത്തൽ. എല്ലാ അമ്മമാരെയും പോലെ തന്റെ അമ്മയ്ക്കും താൻ ഒരു അച്ഛനായി കാണാൻ ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞു. എല്ലാ അമ്മമാരെയും പോലെ, എന്റെ അമ്മയും ഞാൻ വിവാഹിതനായി കുഞ്ഞുങ്ങളുമായി കഴിയാൻ ആഗ്രഹിക്കുന്നു. ബാഹുബലി സമയത്ത്, ഞാൻ സിനിമ പൂർത്തിയാക്കട്ടെ, എന്നിട്ട് വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞു. ഇപ്പോൾ, എനിക്ക് ഒരു ചോയ്സ് ഇല്ല, അതിനാൽ സമ്മർദ്ദം ചെലുത്തരുതെന്ന് ഞാൻ അമ്മയോട് പറയാറുണ്ട്. അത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കും. വ്യക്തമായും, എനിക്ക് വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും ആഗ്രഹമുണ്ട്, പക്ഷേ അത് ശരിയായ സമയത്ത് സംഭവിക്കും,’ താരം പറഞ്ഞു.
Read More