രാഷ്്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകര്‍ അടക്കമുണ്ടായിട്ടും ആക്രമിക്കപ്പെട്ട നടിയോടൊപ്പം എത്ര പേര് നിന്നു. സാക്ഷിയൊക്കെ കൂറുമാറുക എന്നതു തന്നെ ദുരൂഹമാണ്. 20 സാക്ഷികള്‍ കൂറുമാറിയത് പോലീസിന് മനസിലാക്കാന്‍ സാധിച്ചില്ല എന്ന് പറയുന്നത് തന്നെ എന്തോ കളി ഇതില്‍ നടക്കുന്നുണ്ടെന്ന് മനസിലാക്കി തരുന്നതാണ്. പ്രോസിക്യൂട്ടര്‍ രാജിവച്ചു. ഇവര്‍ക്കൊന്നും ഇതിനോടൊന്നും ഒരു കടപ്പാടും ഇല്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്. പള്‍സര്‍ സുനിയുടെ കത്തിന്റെ ആധികാരികത പരിശോധിക്കട്ടെ, സത്യം വന്നാല്‍ നടപടിയെടുക്കും. ആക്രമിക്കപ്പെട്ട നടി എത്ര കാലമായി ഈ കേസിന് പിന്നാലെ നടക്കുന്നു. ആ നടി മലയാള സിനിമ ചെയ്തിട്ട് എത്ര കാലമായി. അപ്പോള്‍ അതില്‍ നിന്നെല്ലാം ഇവര്‍ സ്വതന്ത്രമാക്കണം. കേസിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ പലവിധ സംശയങ്ങളുണ്ട്. അത് ശരിയായ രീതിയില്‍ അല്ല നടന്നതെന്നാണ് കരുതുന്നത്. ഇനി പുതിയൊരു അഭിഭാഷകന് വന്ന് കേസ് പഠിച്ച്, സാക്ഷി വിസ്തമാരമൊക്കെ നോക്കുമ്പോള്‍ എത്രത്തോളം ഈ കേസ്…
Read MoreCategory: Today’S Special
പറ്റിച്ചിട്ടുണ്ട്! വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവര്‍ പോലും പറയും, മോനെ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ എന്ന്… ധ്യാന്‍ ശ്രീനിവാസൻ
അച്ഛനും ചേട്ടനും ഉണ്ടാക്കി വച്ച ആ ഒരു ഇമേജിന് പുറത്ത് തന്നെയാണ് ഞാന്‍ ഇപ്പോഴും. അവര്‍ക്കിടയിലേക്ക് എത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വീട്ടില്‍ തേങ്ങയിടാന്‍ വരുന്നവര്‍ പോലും പറയും, മോനെ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ എന്ന്. എന്നോടുള്ള സ്നേഹം കൊണ്ടാകാം അവരത് പറയുന്നത്. അച്ഛനെയും ചേട്ടനെയും കണ്ട് പഠിക്ക് എന്നാണ് അമ്മ എപ്പോഴും പറയുന്നത്. ചേട്ടന് വളരെ സത്യസന്ധനായതാണ് പ്രശ്നം. ഒരാള്‍ സത്യങ്ങള്‍ മാത്രം പറയുമ്പോള്‍ മറ്റെയാളുടെ കള്ളത്തരം വേഗം കണ്ട് പിടിക്കും. അതിനാല്‍ ഇപ്പോള്‍ ഞാന്‍ സത്യം പറഞ്ഞാലും വിശ്വസിക്കാത്ത അവസ്ഥയാണ് വീട്ടിൽ!. വീട്ടുകാരെ സാമാന്യം നല്ല രീതിയില്‍ പറ്റിച്ചിട്ടുണ്ട്. നന്നായിക്കോട്ടെ എന്ന് കരുതി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കാന്‍ ഏട്ടന് രണ്ട് ലക്ഷം രൂപ തന്നു. പണം ലാഭിക്കാന്‍ വേണ്ടി ആ ഹ്രസ്വ ചിത്രത്തില്‍ ഞാന്‍ തന്നെ അഭിനയിച്ചു. അങ്ങനെ രണ്ടു ലക്ഷത്തിന്റെ സിനിമ അര…
Read Moreഎന്തുകൊണ്ട് സാധിക്കുന്നില്ല! ഇതുപോലൊരു സംഭവം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ഇതു സംസാരിക്കുന്നത്..; റിമ കല്ലിങ്കൽ പറയുന്നു…
ഹേമ കമ്മീഷന് റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തോളമായി പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. ഇതുപോലൊരു സംഭവം ഇനി ഉണ്ടാകരുത് എന്ന ആഗ്രഹത്തിലാണ് ഞങ്ങള്‍ ഇതു സംസാരിക്കുന്നത്. ഇത്തരം അതിക്രമങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാവാത്ത വിധം അവസാനിപ്പിക്കണം. അത് വളരെ പ്രധാനപ്പെട്ടതാണ്. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതും അതുകൊണ്ടാണ്. ഇവിടെയുള്ള താരങ്ങളുടെ സംഘടന ഈ വിഷയത്തില്‍ എന്താണ് ചെയ്തതെന്ന് എല്ലാവരും കണ്ടതാണ്. സര്‍വൈവറെയും കുറ്റാരോപിതനെയും ഒരിടത്ത് ഇരുത്താമെന്ന് പറഞ്ഞ സംഘടനയാണത്. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമില്ല. മുംബൈയില്‍ സ്ത്രീകള്‍ക്ക് ഇടമില്ലാത്ത പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ലൈസന്‍സ് തന്നെ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. ഇവിടെ അതേ സംസ്കാരം എന്തുകൊണ്ട് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. -റിമ കല്ലിങ്കൽ
Read Moreമലൈകയെ അര്ജുന് കാണാറില്ലേ..! കിംവദന്തികള്‍ക്ക് സ്ഥാനമില്ല, സുരക്ഷിതരായിരിക്കുക; മൗനം വെടിഞ്ഞ് അര്ജുന് കപൂര്‍
കുറച്ച് ദിവസങ്ങളായി ബോളിവുഡ് നടന് അര്ജുന് കപൂറും മലൈക അറോറയും വേര്‍പിരിയുന്നു എന്ന വാര്‍ത്തയായിരുന്നു ബോളിവുഡിലെ ചര്‍ച്ചാ വിഷയം. മലൈകയെ അര്ജുന് കാണാറില്ലെന്നും മലൈക ദിവസങ്ങളോളമായി വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ തുടരുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് അര്ജുന് കപൂര്‍. മലൈയ്ക്കയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ്് അര്ജുന് വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. ‘കിംവദന്തികള്‍ക്ക് സ്ഥാനമില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക’ എന്നാണ് അര്ജുന് ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Read Moreഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്..! മോശം കമന്റിന് കിടിലന്‍ മറുപടിയുമായി നടി വൈഗ
സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരങ്ങൾക്കെല്ലാം പലവിധം മോശപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. താരങ്ങളെ സംബന്ധിച്ച് സോഷ്യല്‍ മീഡിയ എന്നത് തങ്ങളുടെ ആരാധകരുമായി അടുക്കാനുള്ള വഴിയാണ്. തങ്ങളുടെ ജീവിതത്തിലെയും കരിയറിലെയും വിശേഷങ്ങളും വാര്‍ത്തകളും ആരാധകരുമായി പങ്കുവയ്ക്കാനാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത്. അതേസമയം, സോഷ്യല്‍ മീഡിയയുടെ മോശം പ്രതികരണങ്ങളും അധിക്ഷേപങ്ങളും താരങ്ങള്‍ക്കു നേരിടേണ്ടി വരാറുണ്ട്. ഇത്തരക്കാരെ എങ്ങനെ നേരിടണമെന്ന് പല താരങ്ങളും കാണിച്ചു തരാറുണ്ട്. ഏറ്റവുമൊടുവിൽ ഇത്തരത്തിൽ മോശം അനുഭവമുണ്ടായത് നടി വൈഗയ്ക്കാണ്. മലയാളികള്‍ക്ക് സുപരിചിത നടിയായ വൈഗ സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. സിനിമയിലും ടെലിവിഷനിവുമെല്ലാം നിറ സാന്നിധ്യമായ വൈഗ മോഡലിംഗിലൂടെയാണ് സിനിമയിലെത്തിയത്. അവതാരകയായും കൈയടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പോസ്റ്റിന് ലഭിച്ചൊരു മോശം കമന്റിന് വൈഗ നല്കിയ കിടിലന്‍ മറുപടി സോഷ്യല്‍ മീഡിയയുടെ കൈയടി നേടുകയാണ്. തന്നോട് മോശമായി പ്രതികരിച്ച വ്യക്തിയുടെ പ്രൊഫൈലിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു…
Read Moreവൈറലാകാൻ വേണ്ടി ചെയ്തതല്ല! മെഗാ തിരുവാതിര നടത്താൻ പാടില്ലായിരുന്നു; പിണറായിയെ ഒന്നും പറഞ്ഞിട്ടില്ല..! കലാഭവൻ അൻസാർ പറയുന്നു…
സിപിഎം സംഘടിപ്പിച്ച മെഗാ തിരുവാതിര നടത്താൻ പാടില്ലായിരുന്നുവെന്ന് ആവർത്തിച്ച് കലാഭവന്‍ അൻസാർ. ഒരു വാർത്ത ചാനലിനോടായിരുന്നു അൻസാറിന്റെ പ്രതികരണം. രാവിലെ കലൂർ സ്റ്റേഡിയത്തിൽ നടക്കാൻ പോയപ്പോൾ സംസാരത്തിന്റെ ഇടയിൽ തിരുവാതിര വിഷയം വന്നു. ഈ കൊറോണ സമയത്ത് ഇതിന്റെ വല്ല കാര്യവുമുണ്ടോ എന്ന് പറഞ്ഞ് ഞാൻ വെറുതെ കാണിച്ചതാ. ദാ ഇങ്ങനെയാ തിരുവാതിര കളിച്ചത് എന്ന് പറഞ്ഞ്. വൈറലാകാൻ വേണ്ടി ചെയ്തതല്ല. സർക്കാരിനെതിരെ പറഞ്ഞു എന്ന തരത്തിൽ പേടിയൊന്നുമില്ല. ഞാൻ സർക്കാരിനെയോ പിണറായി വിജയനെയോ ഒന്നും പറഞ്ഞിട്ടില്ല. തിരുവാതിര നടത്താൻ പാടില്ലായിരുന്നു. അനവസരത്തിൽ ആണ് അത് നടന്നത്. അവരുടെ തന്നെ പാർട്ടിയിലെ ഒരു പയ്യൻ കൊല്ലപ്പെട്ട് ഇരിക്കുന്ന സമയത്തല്ലേ ഇത് നടത്തിയത്. ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി എങ്കിലും ഞാൻ ഇങ്ങനെ തന്നെ പ്രതികരിക്കും.’–കലാഭവൻ അൻസാർ പറഞ്ഞു.
Read Moreലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി! സിനിമാ നടൻ എന്ന നിലയിലേക്ക് എത്തും മുൻപേയുള്ള ഉണ്ണി മുകുന്ദന്റെ മുഖം ഓർമിച്ചെടുത്ത് സംവിധായകൻ
സിനിമാ നടൻ എന്ന നിലയിലേക്ക് എത്തും മുൻപേയുള്ള ഉണ്ണി മുകുന്ദന്റെ മുഖം ഓർമിച്ചെടുത്ത് സംവിധായകൻ വിനോദ് ഗുരുവായൂർ. ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മാതാകുന്ന ‘മേപ്പടിയാൻ’ജനുവരി 14ന് തിയേറ്ററുകളിലെത്തുകയാണ്. പോസ്റ്റിന്റെ പൂർണരൂപം മേപ്പടിയാൻ റിലീസ് ചെയ്യുകയാണ്… ഉണ്ണി മുകുന്ദൻ നായകനും, നിർമ്മാണവും നിർവഹിക്കുന്ന സിനിമ. വർഷങ്ങൾക്കു മുൻപ് ലക്കിടിയിൽ ലോഹിതദാസ് സാറിന്റെ ചിതക്കു മുൻപിൽ നിന്ന് പൊട്ടിക്കരയുന്ന ഉണ്ണി എന്നും എന്റെ മനസ്സിലുണ്ട്. അന്ന് ആരും ഉണ്ണിയെ തിരിച്ചറിയില്ല. അടുത്ത് ചെന്ന് സമാധാനിപ്പിക്കുമ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ ഉണ്ണി തേങ്ങുകയായിരുന്നു. ആ സമയങ്ങളിൽ ഉണ്ണി ഞങ്ങളോടൊപ്പം തന്നെ ആയിരുന്നു. ഒരുപാടു ദിവസങ്ങൾ ലക്കിടിയിലെ വീട്ടിൽ ഉണ്ണിയുണ്ടാകും. സാറിന്റെ പുതിയ സിനിമയിൽ വളരെ നല്ല വേഷമായിരുന്നു ഉണ്ണിക്ക്. അന്നും ബസ്സിൽ ഒരു കുടയുമായി വരുന്ന ഉണ്ണിയെ ഞാൻ ഇന്നും ഓർക്കുന്നു. ലോഹിസാർ പെട്ടെന്ന് പോയപ്പോൾ തന്റെ സിനിമാ മോഹം…
Read Moreഈ അവസരത്തിൽ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം! പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല; വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടൻ നാഗ ചൈതന്യ
വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടൻ നാഗ ചൈതന്യ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ‘അവൾ സന്തോഷവതിയാണെങ്കിൽ താൻ സന്തോഷവാനാണ്. ഈ അവസരത്തിൽ വിവാഹമോചനമാണ് ഏറ്റവും മികച്ച തീരുമാനം. പിരിഞ്ഞിരിക്കുന്നതിൽ കുഴപ്പമില്ല. അത് വ്യക്തിപരമായ സന്തോഷത്തിനായി പരസ്പരം എടുത്ത തീരുമാനമാണ്. അവൾ സന്തോഷവതിയാണെങ്കിൽ, ഞാൻ സന്തോഷവാനാണ്. അതിനാൽ അത്തരമൊരു സാഹചര്യത്തിൽ വിവാഹമോചനമാണ് ഏറ്റവും നല്ല തീരുമാനം, ” നാഗ ചൈതന്യ പറഞ്ഞു. 2017 ഒക്ടോബറിലാണ് സാമന്തയും നാഗ ചൈതന്യയും വിവാഹിതരായത്. ഏകദേശം നാല് വർഷത്തോളം ഇരുവരും ഒരുമിച്ചുകഴിഞ്ഞ ശേഷമാണ് തങ്ങളുടെ വേർപിരിയലിന്റെ വാർത്ത പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചൈതന്യയും സാമന്തയും വേർപിരിയുന്നത് അറിയിച്ചത്. വിവാഹമോചനത്തിന് തന്നെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അഭ്യൂഹങ്ങളെ കുറിച്ച് സാമന്ത പ്രതികരിച്ചെങ്കിലും നാഗ ചൈതന്യ അതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
Read Moreഒരു കുഞ്ഞിനെക്കൂടി വേണം..! ഇങ്ങനെ കേട്ടാൽ പിന്നെ ആർക്കാണ് എന്തെങ്കിലും ചെയ്യാൻ മടി; ആരോഗ്യ വിദഗ്ധന്റെ ആ വാക്കുകള്‍ യുവതിയുടെ ജീവിതം മാറ്റിമറിച്ചു
മുപ്പത് വയസ്സുകാരിയായ റെബേക്ക വില്‍ക്കിന്‍സണെ ഭാരം കുറക്കാന്‍ പ്രേരിപ്പിച്ചത് ആരോഗ്യ വിദഗ്ധന്റെ ആ വാക്കുകളാണ്. ‘ഇപ്പോൾ ആവശ്യമുള്ള ത് ചെയ്യുക – അതിനായി ഏതറ്റംവരെയും പോകുക അല്ലെങ്കില്‍ നിങ്ങള്‍ മരിക്കും’ ഇങ്ങനെ കേട്ടാൽ പിന്നെ ആർക്കാണ് എന്തെങ്കിലും ചെയ്യാൻ മടി. യാതൊരു വിധത്തിലുമുള്ള നിയന്ത്രണവുമില്ലാതെ ഭക്ഷണം കഴിച്ച് പൊണ്ണത്തടിയുമായി ജീവിച്ചിരുന്ന യുകെ സ്വദേശിനി റബേക്കയെയും കടുത്ത തീരുമാനങ്ങൾ എടുക്കാൻ ഈ വാക്കുകൾ പ്രേരിപ്പിച്ചു. പണ്ടേ തടിച്ചി സ്കൂളിൽ പഠിക്കുന്പോൾ റബേക്കയുടെ തടി മൂലം കൂട്ടുകാർ ഡബിൾ ഡക്കർ എന്നായിരുന്നു റബേക്കയെ വിളിച്ചിരുന്നത്. ഇത്തരം കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും വിഷമിപ്പിച്ചിരുന്നപ്പോൾ അതിൽ നിന്നും രക്ഷപെടാൻ റബേക്ക ഓടിയിരുന്നത് ഭക്ഷണം കഴിക്കാനായിരുന്നു. അങ്ങനെ കഴിച്ചു കഴിച്ച് തടി കൂടി പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി. എപ്പോഴും പുറത്തു നിന്നു ഭക്ഷണം കഴിക്കാനായിരുന്നു റബേക്കയ്ക്ക് ഇഷ്ടം. കൂടാതെ മധുപലഹാരങ്ങളും മറ്റും അമിതമായി അവൾ കഴിച്ചുകൊണ്ടേയിരുന്നു.…
Read Moreനടി അഞ്ജുകുര്യനുമായി പ്രണയം ! ഒടുവില്‍ എല്ലാം തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദന്…
മലയാള സിനിമയിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്. മല്ലു സിംഗ് എന്ന സിനിമയില്‍ നായകനായി അഭിനയിച്ചതോടെയാണ് ഉണ്ണിയുടെ കരിയര്‍ ഗ്രാഫ് ഉയരാന്‍ തുടങ്ങിയത്. നടന് എന്നതിനൊപ്പം നിര്‍മാതാവിന്റെ റോളിലേക്കും താരം മാറിയിരിക്കുകയാണിപ്പോള്‍. ഉണ്ണി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ മേപ്പടിയാന് നിര്‍മ്മിക്കുന്നത് താരം സ്വന്തമായാണ്. വൈകാതെ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷന് വര്‍ക്കുകളിലാണ് താരമിപ്പോള്‍. പല അഭിമുഖങ്ങളില്‍ കൂടിയായി തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുന്നതിനിടെ ഉണ്ണിയുടെ വിവാഹത്തെ കുറിച്ചും ചോദ്യം വന്നിരുന്നു. പ്രമുഖ നടിമാരുടെയടക്കം പേരില്‍ ഗോസിപ്പുകള്‍ വന്നെങ്കിലും ഇനിയും ആര്‍ക്കും പിടികൊടുക്കാതെ പോവുകയാണ് താരം. എന്നാല്‍ താരത്തിന്റെ ഏറ്റവും പുതിയ ഒരു അഭിമുഖത്തിലൂടെ പ്രണയവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളും ഉണ്ണി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്. ഉണ്ണി മുകുന്ദന് വേണ്ടി എഴുതിയ കഥ അല്ലെങ്കിലും…
Read More