അഴുക്ക്ചാലിലെ മലിനമായ ജലം കുടിച്ചാല്‍ 2000 രൂപ തരാമെന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിച്ച് മലിനജലം കുടിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. കടുത്ത വിമര്‍ശനത്തിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ വിദിഷയിലെ ജവതി ഗ്രാമത്തിലാണ് സംഭവമെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 13ന് നടന്ന സംഭവമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. 60 വയസുകാരനായ പന്നലാല്‍ എന്ന വ്യക്തിയാണ് അഴുക്കുചാലിലെ മലിനജലം കുടിച്ചത്. ഓടയ്ക്ക് സമീപം നിന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന വെറ്റില അഴുക്കുവെള്ളത്തില്‍ വീണു. ഞാന്‍ അതെടുത്ത് ശുദ്ധ വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന യുവാക്കള്‍ 2,000 രൂപ തരാം മലിനജനം കുടിച്ച് കാണിക്കാമോ എന്ന് ചോദിച്ച് വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് പന്നലാല്‍ ഏറ്റെടുത്തത്. യുവാക്കള്‍ പറഞ്ഞ പോലെ പണം തന്നെന്നും ഇയാള്‍ പറയുന്നു.
Read MoreCategory: Today’S Special
ഒമിക്രോണ്‍ അത്ര നിസാരക്കാരനല്ല ! ഒമിക്രോണ്‍ ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും പുറംവേദന തുടരുന്നുവെന്ന് കണ്ടെത്തല്‍…
ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടര്‍മാര്‍. പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ ബാധിച്ചവരിലാണ് നീണ്ടു നില്ക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോണ്‍ ലക്ഷണങ്ങളെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസില്‍ പറയുന്നു. യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് ഓക്കാനം, വിശപ്പില്ലായ്മയും ഒമൈക്രോണ്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി. അതേസമയം പല രോഗികളും രോഗമുക്തിക്ക് ശേഷവും പുറം വേദനയെ പറ്റി പരാതിപ്പെടാറുണ്ടെന്നും ഇതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്സ് കണ്‍സോര്‍ഷ്യത്തിലെ ശാസ്ത്രജ്ഞര്‍ ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് ഒമൈക്രോണിന്…
Read Moreഎന്തിന് അമിത പ്രാധാന്യം നല്കുന്നു! ഞാനൊരു ചിത്രം പോസ്റ്റ് ചെയ്താല്‍ പോലും അത് സൂം ചെയ്ത് എന്തെങ്കിലും കണ്ടു പിടിക്കുമെന്ന് പ്രിയങ്ക ചോപ്ര
ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. തന്നേക്കാള്‍ പത്ത് വയസ് കുറവുള്ള പോപ്പ് ഗായകന് നിക്ക് ജൊനാസിനെ പ്രിയങ്ക പ്രണയിച്ചതും വിവാഹം കഴിച്ചതും വലിയ വാര്‍ത്തയായിരുന്നു. പ്രായ വ്യത്യാസത്തിന്റെ പേരില്‍ പ്രിയങ്കയും നിക്കും പലപ്പോഴും സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്.അടുത്തയിടെ പ്രിയങ്കയും നിക്കും പിരിയുന്നതായി ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പ്രിയങ്ക ചോപ്ര തന്റെ സോഷ്യല്‍ മീഡിയയിലെ പേരില്‍ നിന്നും നിക്കിന്റെ സര് നെയിം എടുത്ത് മാറ്റിയതായിരുന്നു അഭ്യൂഹങ്ങളുടെ ഉറവിടം. നാളുകള്‍ക്ക് മുമ്പ് സമാന്തയും നാഗ ചൈതന്യയും തമ്മില്‍ വിവാഹ ബന്ധം അവസാനിപ്പിച്ച വിവരം പുറത്ത് വിടും മുമ്പ് സമാന്തയും സമാനമായ രീതിയില്‍ സര് നെയിം മാറ്റിയിരുന്നു. ഇതോടെയാണ് പ്രിയങ്കയും നിക്കും പിരിയുകയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. പ്രിയങ്കയുടെ അമ്മ മധു ചോപ്ര പെട്ടെന്നു തന്നെ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരുന്നു.…
Read More16 വയസുള്ള വിദ്യാര്‍ഥിയെ വീട്ടിലെത്തിച്ച് നിരന്തരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു ! അധ്യാപിക പിടിയില്‍…
അവധി ദിവസങ്ങളില്‍ വിദ്യാര്‍ഥിയെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ സൗത്ത് കരോളിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. അധ്യാപികയും കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം ലഭിച്ച ഒരാള്‍ പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.ചോദ്യം ചെയ്യലില്‍ അധ്യാപക കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ചൂഷണം ചെയ്യുന്ന വിവരം ഡിസംബര്‍ 31നാണ് പോലീസിന് ലഭിച്ചത്. പിക്കന്‍സ് കൗണ്ടറിലെ ഒരു സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തുകൊണ്ടിരുന്ന കാതറിന് ഫോള്‍ജര്‍ പെല്‍ഫ്രേയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 34 വയസ്സുള്ള കാതറിന് 2017 മുതല്‍ ഈ സ്കൂളിലെ അധ്യാപികയാണ്. പതിനാറുകാരനുമായി ഇവര്‍ ബന്ധം പുലര്‍ത്തുന്ന കാര്യം ആരോ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും കാതറിന് അറസ്റ്റ് ചെയ്യുകയും ചെയ്തു.…
Read Moreമുളങ്കാടുകളുടെ ജ്യോതി കാമ്പസ്; ശ്വസിക്കാൻ ശുദ്ധമായ ഓക്സിജൻ നൽകുന്ന ഫാക്ടറി, ഇളംകാറ്റിൽ സംഗീതം പൊഴിക്കുന്ന മുളങ്കൂട്ടങ്ങൾ; ഹരിതാഭ കാമ്പസിനെ പരിപാലിച്ച് ഫാ. റോയി ജോസഫ്
അനിൽ തോമസ് തൃശൂർ വടക്കാഞ്ചേരി വെട്ടിക്കാട്ടിരി ജ്യോതി എൻജിനിയറിംഗ് കോളജിന്റെ വിശാലമായ കാന്പസിലെ കാറ്റിനൊരു സംഗീതമുണ്ട്. ചുളമടിക്കുന്ന ഇളംകാറ്റിൽ സംഗീതം പൊഴിച്ച് നൃത്തമാടുന്ന മുളങ്കൂട്ടങ്ങൾ. ഉയരത്തിലും നിറത്തിലും പടർപ്പിലും ഇലച്ചാർത്തിലും വ്യത്യസ്തമായ മുളങ്കൂട്ടങ്ങൾ ഇവിടെ കാനനപ്രതീതി ജനിപ്പിക്കുന്നു. ഹരിതാഭ കാന്പസിന്റെ ഓരോ ഇടങ്ങളിലും കാഴ്ചയുടെ വിരുന്നൊരുക്കുന്ന മുളങ്കാടുകളുടെ പരിപാലകൻ കോളജിന്റെ ഡയറക്ടറായ ഫാ. വടക്കൻ ഇട്ടൂപ്പ് റോയ് എന്ന റോയ് ജോസഫ് അച്ചനാണ്. പതിനൊന്ന് വർഷങ്ങൾക്കു മുൻപ് അസിസ്റ്റന്റ് പ്രഫസറായി ഫാ. റോയി ജോസഫ് എത്തുന്പോൾ ജ്യോതി കാന്പസ് നിറയെ റബർ മരങ്ങളായിരുന്നു. പത്ത് മുളകൾ നട്ട് തുടങ്ങിയ പരിശ്രമത്തിലൂടെ ജ്യോതി എൻജിനിയറിംഗ് കോളജിന് മുളങ്കാടിന്റെ അപാര സൗന്ദര്യം പകർന്നുനൽകാനായ സംതൃപ്തിയിലാണ് ഫാ. റോയി. ഒരോ ഇനം വ്യത്യസ്ത മുളയുടെയും തൈകൾ അതിസൂക്ഷ്മതയോടെയാണ് നട്ടുപരിപാലിച്ചത്. കാലത്തിന്റെ വളർച്ചയിൽ അതു മുളങ്കൂട്ടങ്ങളായി പന്തലിച്ചു കാന്പസിനു കുളിർമ പകരുന്നു.37 ഏക്കറിൽ…
Read Moreമരിക്കാത്ത സ്നേഹം ! രണ്ടുമാസമായി യജമാനന്റെ കുഴിമാടത്തിന് കാവലായി വളര്‍ത്തുപൂച്ച; നൊമ്പരപ്പെടുത്തുന്ന കാഴ്ച…
വളര്‍ത്തു മൃഗങ്ങള്‍ തങ്ങളുടെ യജമാനന്മാരോട് കാണിക്കുന്ന സ്നേഹം പലപ്പോലും മനുഷ്യരില്‍ പോലും കാണാന്‍ സാധിക്കില്ല. സ്വന്തം ജീവനേക്കാളേറെ അവര്‍ ഉടമകളെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും. അത് നായകളായാലും പൂച്ചകളായാലും അങ്ങനെതന്നെ. അത്തരമൊരു പൂച്ചയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വേദനിപ്പിക്കുന്ന കാഴ്ചയാകുന്നത്. സെര്‍ബിയയില്‍ നിന്നുള്ള ചിത്രമാണിത്. ഉടമ മരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഉടമയുടെ കുഴിമാടത്തിനരികില്‍ നിന്നു മാറാന്‍ കൂട്ടാക്കാതെ കാവലിരിക്കുന്ന വളര്‍ത്തു പൂച്ചയുടെ ചിത്രമാണിത്. ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബര്‍ ആറിനാണ് പൂച്ചയുടെ ഉമയായ ഷെയ്ഖ് മുവാമെര്‍ സുകോര്‍ലി മരിച്ചത്. അദ്ദേഹത്തെ അടക്കിയ അന്നു മുതല്‍ സുകോര്‍ലിയുടെ പൂച്ച കൂടുതല്‍ സമയവും കുഴിമാടത്തിനരികില്‍ തന്നെയാണ്. അവിടെ നിന്നു മാറാന്‍ പൂച്ച കൂട്ടാക്കുന്നില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ കുഴിമാടത്തിനരികില്‍ നിന്നു മാറാതെ നില്ക്കുന്ന പൂച്ചയുടെ ചിത്രങ്ങള്‍ പ്രദേശവാസിയായ ലാവേഡര്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഇപ്പോള്‍ രണ്ടു മാസം പിന്നിട്ടിട്ടും കടുത്ത മഞ്ഞുവീഴ്ച പോലും…
Read Moreഅടൂര്‍ ബോയ്സ് സ്കൂളില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കണമെന്ന് പിടിഎ ! പ്രമേയം പാസാക്കി…
അടൂര്‍: അടൂര്‍ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്കണമെന്നാനാവശ്യപ്പെട്ട് അധ്യാപക രക്ഷാകര്‍തൃ സമിതി പ്രമേയം പാസാക്കി. സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിക്കുന്നുണ്ട്. എന്നാല്‍ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം.1917ല്‍ സ്കൂള്‍ ആരംഭിച്ചപ്പോള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ഉണ്ടായിരുന്നു. കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ 1962ല്‍ സ്കൂള്‍ വിഭജിച്ച് ബോയ്സ്, ഗേള്‍സ് സ്കൂളുകളാക്കി മാറ്റുകയായിരുന്നു. പിന്നീട് 1997ല്‍ ഹയര്‍സെക്കന്‍ഡറി തുടങ്ങിയപ്പോള്‍ പ്ലസ് വണ്‍ ക്ലാസുകളില്‍ പെണ്‍കുട്ടികളെയും പ്രവേശിപ്പിച്ചു തുടങ്ങി. അപ്പോഴും യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശന നിഷേധം തുടര്‍ന്നു. വിവേചനം അവസാനിപ്പിച്ച് ആണ് പള്ളിക്കൂടമായ സ്കൂളിലെ യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ പെണ്‍കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് പിടിഎ പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി പി.ആര്. ഗിരീഷ് പ്രമേയം അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ്…
Read Moreപാട്ട് പിണറായി സ്തുതി അല്ലെന്ന് രചയിതാവ് ! പാർട്ടി പറഞ്ഞതനുസരിച്ച് പാട്ടെഴുതിയെന്ന് കെവിപി നന്പൂതിരി…
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ മെഗാ തിരുവാതിരയിലുള്ള പാട്ട് പിണറായി സ്തുതികളല്ലെന്ന് ഗാനം എഴുതിയ പൂവരണി കെ.വി.പി നന്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. പാർട്ടിയെ കുറിച്ചു പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും ഇപ്പോഴുയർന്നിരിക്കുന്ന വിവാദം അനാവശ്യമാണെന്നും കെ.വി.പി നന്പൂതിരി ഒരു ചാനലിനോടു പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തി മെഗാ തിരുവാതിര നടത്തിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് കേസുകൾ കുത്തനെ വർധിച്ചതിനെ തുടർന്ന് ആൾക്കൂട്ടവും പൊതുപരിപാടികളും സർക്കാർ നിയന്ത്രിക്കുന്നതിനിടെയാണ് ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾ വരെ പങ്കെടുത്ത പരിപാടിയിൽ നിയന്ത്രണങ്ങളുടെ ലംഘനമുണ്ടായത്. ഇതിനെതിരേ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം. മുനീർ നൽകിയ പരാതിയിൽ 550 ഓളം പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
Read Moreമയിലിനെ ഒരിക്കലും കറി വെക്കില്ല! ഒട്ടകത്തെ നിര്‍ത്തി പൊരിച്ച് ഫിറോസ് ചുട്ടിപ്പാറ; വീഡിയോ വൈറൽ
ഒട്ടകത്തെ നിര്‍ത്തി പൊരിച്ച് ഫുഡ് വ്ലോഗര്‍ ഫിറോസ് ചുട്ടിപ്പാറ. ഷാർജയിലെത്തിയാണ് ഒട്ടകത്തെ പൊരിച്ചത്. ചുടനായി ഒട്ടകത്തെ വാങ്ങുന്നതിന്റെ വീഡിയോയും പങ്കുവച്ചിരുന്നു. ഇത്തവണ ആരാധകരുടെ അഭ്യര്‍ഥന മാനിച്ച് സഹായി രതീഷിനെയും ഒപ്പം കൂട്ടുന്നതായും ഫിറോസ് വീഡിയോയയില്‍ പറയുന്നുണ്ട്. ഇത്തവണ ദുബായിയില്‍ പോകുന്നത് ഒട്ടകത്തെ നിര്‍ത്തിപൊരിച്ച് അവിടെയുള്ള പാവപ്പെട്ടവര്‍ക്ക് കൊടുക്കനാണെന്നും ഇവിടെ കിട്ടാത്ത ഒരുപാട് സാധനങ്ങള്‍ ദുബായിലുണ്ടെന്നും അതിനാലാണ് അവിടെ പോയി വീഡിയോ ചെയ്യുന്നതെന്നും കൂട്ടത്തില്‍ എക്സ്പോ കൂടി സന്ദര്‍ശിക്കാനുള്ള പദ്ധതിയുണ്ടെന്നും ദുബൈ, ഷാര്‍ജ തുടങ്ങിയ രാജ്യങ്ങളില്‍ പോയാണ് വീഡിയോ ചെയ്യുന്നതെന്നും ഫിറോസ് വീഡിയോയിൽ പങ്കുവച്ചിരുന്നു. മുന്‍പ് മയിലിനെ കറി വയ്ക്കാന്‍ പോയപ്പോള്‍ വലിയ വിവാദമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. മയിലിനെ വാങ്ങിയെങ്കിലും പിന്നാലെ അത് ഷേയ്ക്കിന് സമ്മാനിച്ച് കോഴിക്കറി വച്ചാണ് ഫിറോസ് അന്ന് ദുബായിയില്‍ നിന്ന് മടങ്ങിയത്. നാട്ടിൽ മയിലിനെ തൊടുകയോ പിടിക്കുകയോ ചെയ്താൽ പ്രശ്നമാണ്. അതിനാലാണ് ദുബായിൽ വെച്ച്…
Read Moreപുഷ്പയോടുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദി.. കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു; ആരാധകരോട് നന്ദിയറിയിച്ച് രശ്മിക
അല്ലു അര്ജുന് നായകനായ പുഷ്പ എന്ന ചിത്രത്തിന് ഭാഷാവ്യത്യാസമില്ലാതെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ നായികയായി തിളങ്ങിയ രശ്മിക മന്ദാനയെയും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയ്ക്ക് കിട്ടിയ ലഭിച്ച എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും രശ്മിക ആരാധകരോട് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം നന്ദി അറിയിച്ചിരിക്കുന്നത്. പുഷ്പയോടുള്ള നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദി.. കൂടുതൽ കഠിനാധ്വാനം ചെയ്യാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഞങ്ങൾ നിങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു. പുഷ്പ 2 മികച്ചതും വലുതുമായിരിക്കുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിനൊപ്പമാണ് രശ്മികയുടെ പോസ്റ്റ്. പുഷ്പ: ദി റൈസ് – ഭാഗം 1 എന്ന പേരിൽ ആദ്യഭാഗം നിരൂപക പ്രശംസയും വാണിജ്യ വിജയവും നേടിയിരുന്നു. പുഷ്പ 2: ദ റൂൾസ് എന്ന രണ്ടാം ഭാഗം ഈ വർഷം തന്നെ…
Read More