കടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് ആരോപിച്ച് പാക്കിസ്ഥാനില്‍ നാല് സ്ത്രീകളെ നഗ്നരാക്കി നടത്തി. ഒരു കൗമാരക്കാരിയടക്കമുള്ളവരോടാണ് ഈ ക്രൂരത. തിങ്കളാഴ്ച പഞ്ചാബ് പ്രവിശ്യയില്‍ പെടുന്ന ഫൈസാലാബാദിലാണ് ഈ സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കു ചുറ്റും ആളുകള്‍ നില്ക്കുന്നതും നഗ്നത മറയ്ക്കാന്‍ ഒരു തുണ്ട് വസ്ത്രത്തിനായി അവര്‍ യാചിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ വസ്ത്രം നല്കുന്നതിനു പകരം ജനക്കൂട്ടം അവരെ വടികൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്. പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് പറയുന്നതും കാണാം. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ജനക്കൂട്ടം അവരെ ഒരു മണിക്കൂറോളം നഗ്നരാക്കി നടത്തി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. അഞ്ചു പേര് ഇതിനകം അറസ്റ്റിലായെന്ന് പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു. പോലീസ് അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി. പഴയ സാധനങ്ങള്‍…
Read MoreCategory: Today’S Special
ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍, മറ്റുള്ളവരെ ഇല്ലാത്ത ദൈവത്തിന്റെ ആരാധകരെന്ന് കളിയാക്കുന്നുവെന്ന് ഹരീഷ് പേരടി…
നടന് ഹരീഷ് പേരടിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധി കൂടുമെന്ന് പറയുന്ന പോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നതെന്ന് അദ്ദേഹം കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…കിഴക്കും പടിഞ്ഞാറും ഇല്ലെങ്കില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല… കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്… തിരിയുന്ന ഭൂമിയുടെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാതെ സുര്യന് ഉദിക്കുന്നു എന്ന് പറയുന്ന നമ്മള് എത്ര പാവങ്ങളാണ് ല്ലേ?… എല്ലാ വിപ്ലവ കവിതകളിലും മുദ്രാവാക്യങ്ങളിലും ഉദിച്ചുയരുന്ന സൂര്യന് ഇപ്പോഴും വലിയ സ്ഥാനമാണ്…ഒരിക്കലും ഉദിക്കാത്ത സൂര്യന് നമ്മുടെ ബുദ്ധിയെ എന്താണ് വിളിക്കുന്നത് എന്ന് ആര്‍ക്കറിയാം.. ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍ അമ്പലത്തിലും പള്ളിയിലും പോയി പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാത്ത ഈശ്വരനെ ആശ്രയിച്ച് ജീവിക്കുന്നു എന്ന് കളിയാക്കും…സമയവും നമുക്ക് ജീവിക്കാന്‍ വേണ്ടി നമ്മള് ഉണ്ടാക്കിയതാണെന്ന് ഓര്‍ക്കാതെ.. .സമയമായാലും…
Read Moreഇന്ധനവിലവര്‍ധനവും വിലക്കയറ്റവുമൊന്നും ഒരു പ്രശ്നമല്ല ! അമ്മച്ചിക്കടയില്‍ ഇപ്പോഴും ദോശയ്ക്ക് ഒരു രൂപ…
ചൂടുള്ള ദോശ മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഭക്ഷണമാണ്. മൂന്നു ചൂടു ദോശയും സ്വാദിഷ്ഠമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും ഉണ്ടെങ്കില്‍ മലയാളിയ്ക്ക് കാര്യം കുശാലായി. നിലവില്‍ മേല്‍പ്പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ക്ക് ഒരു സാധാരണ കടയില്‍ 40-50 രൂപ വരെ ഈടാക്കും. ന്യൂജന്‍ കടയിലാണെങ്കില്‍ അതിനും മുകളില്‍ പോകും. എന്നാല്‍ ഇത്രയും ഭക്ഷണം കഴിച്ച് കൈകഴുകി വന്ന് വില ചോദിക്കുമ്പോള്‍ ആരെയും ഞെട്ടിപ്പിക്കുന്ന ഒരു കടയുണ്ട്. ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയാണത്. പക്ഷെ ആളുകള്‍ ഞെട്ടുന്നത് ഭക്ഷണത്തിന്റെ വിലകൂടുതല്‍ കൊണ്ടല്ല വിലകുറവുകൊണ്ടാണെന്നു മാത്രം. മുകളില്‍പ്പറഞ്ഞ ഭക്ഷണം കഴിച്ചിട്ട് എത്ര രൂപയായി എന്ന് ചോദിച്ചാല്‍ എട്ട് രൂപയെന്നാകും ചേച്ചിയുടെ മറുപടി. എട്ട് രൂപയ്ക്ക് ഒരു ചായപോലും ലഭിക്കാത്ത കാലത്ത് പറഞ്ഞത് തെറ്റിപ്പോയതാകാമെന്ന സംശയത്തില്‍ വീണ്ടും വീണ്ടും ചോദിച്ചാലും അതുതന്നെയാണ് ഇവിടുത്തെ വില. ഇന്ധന വിലവര്‍ദ്ധനവും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഈ കടയില്‍…
Read Moreഎന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതി ഉള്ളവരാണ് ! പെണ്മക്കളെക്കുറിച്ച് എ ആര് റഹ് മാന്‍ പറയുന്നതിങ്ങനെ…
പെണ്മക്കളെക്കുറിച്ച് മനസ്സു തുറന്ന് മഹാ സംഗീതജ്ഞന് എ ആര് റഹ്മാന്. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ തുറന്നു പറച്ചില്. ഖദീജയും റഹീമയും പക്വതയുള്ളവരും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളവരുമാണെന്നും റഹ്മാന് പറയുന്നു. റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതി ഉള്ളവരാണ്. അവര്‍ക്കു ശരിയെന്നും മികച്ചതെന്നും തോന്നുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യാറുള്ളു. എന്തൊക്കയാണു ചെയ്യേണ്ടതെന്നുള്ള വ്യക്തമായ ധാരണ എപ്പോഴും അവരുടെ മനസ്സിലുണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്നാണ് ഞാന്‍ ഖദീജയ്ക്കും റഹീമയ്ക്കും നല്കുന്ന ഉപദേശം. എന്താണോ മനസ്സില്‍ തോന്നുന്നത് അത് ചെയ്യണമെന്നു ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്. ആ രീതിയില്‍ മുന്നോട്ടു നീങ്ങുമ്പോള്‍ അവര്‍ക്കു സ്വന്തമായൊരു വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ആരും അവരെ തമ്മില്‍ താരതമ്യം ചെയ്യില്ല. ദൈവം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ’, എ.ആര്.റഹ്മാന് പറഞ്ഞു. പെണ്മക്കളെക്കുറിച്ചുള്ള എ.ആര്.റഹ്മാന്റെ തുറന്നുപറച്ചില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഖദീജയെയും റഹീമയെയും…
Read Moreമുറി നിറയെ തോക്കുകൾ..! പതിനെട്ടുകാരൻ അഭിരാമിന് പട്ടാളക്കാരനാകണം; തോക്കുകൾ പൊളിച്ച് റിപ്പയർ ചെയ്യുന്ന ജോലി തന്നെ വേണം; വെങ്ങാനൂരിലെ അഭിരാമിന്റെ ഇഷ്ടം ഇങ്ങനെയൊക്കെ…
വിഴിഞ്ഞം: പതിനെട്ടുകാരൻ അഭിരാമിന് പട്ടാളത്തിൽ ചേരണം. മാത്രമല്ല, തോക്കുകൾ പൊളിച്ച് റിപ്പയർ ചെയ്യുന്ന ജോലി തന്നെ വേണം. ആധുനിക സംവിധാനമുള്ള ഒരു തോക്കുപോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും വീട്ടിലെ ഒരു മുറി മുഴുവൻ തോക്കുകളുടെ മാതൃക നിർമ്മിച്ചുകൂട്ടിയിരിക്കുകയാണ് അഭിരാം. ലോക് ഡൗൺ കാലത്ത് മറ്റുള്ള കുട്ടികൾ ബോറടിച്ചും വിനോദങ്ങളിൽ ഏർപ്പെട്ടും സമയം ചിലവഴിച്ചപ്പോൾ അഭിരാം തോക്കുകളുടെ മാതൃകകൾ നിർമിക്കുന്ന തിരക്കിലായിരുന്നു. വെങ്ങാനൂർ ഗൗരി നന്ദനത്തിൽ അജികുമാറിന്റെയും പ്രവീണയുടെയും മകൻ അഭിരാം പാഴ്വസ്തുക്കളിൽനിന്നുമാണ് തോക്കുകളുടെ മാതൃക നിർമ്മിക്കുന്നത്. ചെറുപ്പം മുതലേ തോക്കുകളോടാണ് താത്പര്യം. ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് ബോറടിക്കാതെ വർഷങ്ങളായി മനസിൽ കൊണ്ടുനടന്ന തോക്ക് നിർമ്മാണത്തിലേർപ്പെടുകയായിരുന്നുവെന്ന് അഭിരാം പറഞ്ഞു. കാർബോഡും പെപ്പുകളും ശീതളപാനീയ കുപ്പികളുമൊക്കെയാണ് നിർമ്മാണ വസ്തുക്കൾ. എൻപി.5, എം 416, എം 34, എകെ 17 തുടങ്ങി അധുനിക പടച്ചട്ടയും ഗ്രനേഡും വയർലസ് സെറ്റുമെല്ലാം അഭിരാമിന്റെ കരവിരുതിൽ യാഥാർത്ഥ്യമായി.…
Read Moreഅക്കാര്യത്തില്‍ എനിക്ക് ഇന്നും യാതൊരു കുറ്റബോധവുമില്ല ! ഇനി ഒരു അവസരം കിട്ടിയാല്‍ ആദ്യം തിരുത്തുക ആ തെറ്റായിരിക്കുമെന്ന് മീര ജാസ്മിന്…
ഒരു സമയത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു മീര ജാസ്മിന്. ലോഹിതദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിന് ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു. പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിരവധി സൂപ്പര്‍ഹിറ്റ് സിനികളില്‍ അഭിനയിച്ച മീര ജാസ്മിന് വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും പൊതു വേദികളില്‍ നിന്നും മാറിനില്‍ക്കുക ആയിരുന്നു. 2014ല്‍ ആയിരുന്നു മീരയുടെ വിവാഹം. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരവും നേടിയിരുന്നു. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന് വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെയാണ് താരം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഈ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീരാജാസ്മിന് മലയാളത്തില്‍ തിരിച്ചെത്തുന്നത്. ഇപ്പോഴിതാ…
Read Moreമകനെപ്പോലെയല്ല മകന് തന്നെയാണ് ! പണമില്ലാതിരുന്നപ്പോള്‍ ദിലീപ് അറിഞ്ഞു സഹായിച്ചെന്നും ഒരിക്കല്‍ പോലും തിരികെ ചോദിച്ചിട്ടില്ലെന്നും കെപിഎസി ലളിത
മലയാള സിനിമയില്‍ അര ശതാബ്ദത്തിലേറെയായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് കെപിഎസി ലളിത. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം മുതല്ക്കേ സിനിമയിലുള്ള കെപിഎസി ലളിത നാടക രംഗത്ത് നിന്നും എത്തിയ താരം കൂടിയാണ്. നായികയായും അമ്മയായും മുത്തശ്ശിയായും എല്ലാം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുള്ള ലളിത അടുത്തിടെ കടുത്ത കരള്‍ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ആയിരുന്നു. ഇതേത്തുടര്‍ന്ന് കെപിഎസി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി തെളിച്ചത്. ഇത്രയും കാലം സിനിമയില്‍ അഭിനയിച്ച നടിയുടെ പക്കല്‍ പണമുണ്ടെന്നും സര്‍ക്കാര്‍ ചികിത്സ ചിലവ് വഹിക്കേണ്ട കാര്യമുണ്ടോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ നടി ആവശ്യപ്പെട്ടത് പ്രകാരമാണ് ചികിത്സ സഹായം ലഭ്യമാക്കുന്നത് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഈ അവസരത്തില്‍ നടന് ദിലീപ് പല സാഹചര്യങ്ങളിലും സാമ്പത്തികമായി തന്നെ സഹായിച്ചിട്ടുണ്ടെന്ന് കെപിഎസി ലളിത…
Read Moreമൂന്നു മിനിറ്റുള്ള ഒറ്റ സൂം കോളില്‍ പിരിച്ചു വിട്ടത് 900 ജീവനക്കാരെ ! തീരുമാനം കഠിനമെന്ന് മുതലാളി…
വെറും മൂന്നു മിനിറ്റുള്ള ഒരു സൂം കോളിലൂടെ ബെറ്റര്‍.കോം സിഇഒ വിശാല്‍ ഗാര്‍ഗ് കഴിഞ്ഞ ബുധനാഴ്ച പിരിച്ചു വിട്ടത് 900 ജീവനക്കാരെ. ജീവനക്കാരുടെ പ്രകടനം, ഉല്പാദന ക്ഷമത എന്നിവ മുന്‍നിര്‍ത്തിയാണു തീരുമാനമെന്ന് അദ്ദേഹം പിന്നീടു പ്രതികരിച്ചു. ‘ഈ കോളില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും’. 43 കാരനായ വിശാല്‍ ഗാര്‍ഗ് സൂം കോളിനിടെ ജീവനക്കാരോടു ഇങ്ങനെ പറഞ്ഞതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബെറ്റര്‍.കോം കമ്പനിയുടെ ഒമ്പത് ശതമാനം വരുന്ന ജീവനക്കാര്‍ക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്. ഒരു ജീവനക്കാരന് സൂം കോള്‍ റെക്കോര്‍ഡ് ചെയ്തു സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള കോളില്‍, ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനമാണു കൈക്കൊള്ളുന്നതെന്നു ഗാര്‍ഗ് പറഞ്ഞതായി രാജ്യാന്തര മാധ്യമമായ ഡെയ്ലി…
Read Moreഗിന്നസ് റെക്കോഡ്സില്‍ ഇടംപിടിച്ച് നെവില്ലി ! ഇയാള്‍ക്കു റെക്കോഡ് നേടിക്കൊടുത്ത സംഭവം കേട്ടാല്‍ ആരും വാപൊളിക്കും; വീഡിയോ കാണാം…
ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കുക ഒട്ടുമിക്ക ആളുകളുടെയും സ്വപ്നമാണ്. ലോകത്ത് മറ്റുമനുഷ്യര്‍ ചെയ്തിട്ടില്ലാത്ത, അല്ലെങ്കില്‍ അവരെ കവച്ചു വെയ്ക്കുന്ന പ്രകടനത്തിലൂടെയാവും പലരും ഗിന്നസ് റെക്കോഡ്സില്‍ ഇടംപിടിക്കുന്നത്. ഏറ്റവും ഉച്ചത്തില്‍ ഏമ്പക്കം വിട്ടാണ് ഓസ്ട്രേലിയന്‍ സ്വദേശി നെവില്ലി ഷാര്‍പ്പ് റെക്കോഡ് കുറിച്ചത്. ബ്രിട്ടീഷുകാരന് പോള്‍ ഹുന്‍ കുറിച്ച റെക്കോര്‍ഡാണ് തകര്‍ത്താണ് നെവില്ലി ഏറ്റവും വലിയ ഏമ്പക്കം വിട്ട പുരുഷനായത്. നെവില്ലിയുടെ ഏമ്പക്കത്തിന്റെ ശബ്ദം 112.4 ഡെസിബെല്‍സ് രേഖപ്പെടുത്തി. പോള്‍ ഹുന്നിന്റെത് 109.9 ഡെസിബെല്സായിരുന്നു. 12 വര്‍ഷത്തിനു ശേഷമാണ് നെവില്ലി റെക്കോര്‍ഡ് മറിക്കടക്കുന്നത്. ഇതിന്റെ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇലക്ട്രിക്ക് ഡ്രില്ലിന്റെ ശബ്ദത്തെക്കാള്‍ കൂടുതല്‍ എന്നാണ് ഗിന്നസ് റെക്കോര്‍ഡ്സ് വിശേഷിപ്പിച്ചത്. ലോക റെക്കോര്‍ഡു സ്വന്തമാക്കണമെന്ന് ആഗ്രഹത്തിലാണ് ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇംഗ്ളീഷുകാരെന്റ പേരിലാണ് പത്തുവര്ഷമായിട്ടു ഈ റെക്കോര്‍ഡ്സ് അതും ഒരു കാരണമാണ് എന്നു…
Read Moreപകലിരവുകളാം ഇരുകുതിരകളാല്‍; റംസാനൊപ്പം എക്സ്ട്രാ ഹോട്ട് ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍;വീഡിയോ വൈറല്‍…
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍.സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇന്‍സ്റ്റഗ്രാം റീലുകളും ചിത്രങ്ങളുമൊക്കെ ഇടയ്ക്ക് സാനിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസ് താരവും ഡാന്‍സറുമായ റംസാന് ഒപ്പമുള്ള സാനിയയുടെ വീഡിയോ ആണ് തരംഗമാവുന്നത്. ‘കുറുപ്പ്’ എന്ന ചിത്രത്തിലെ ‘പകലിരവുകളാം ഇരുകുതിരകളാല്‍’ എന്ന ഗാനത്തിന് അനുസരിച്ചാണ് റംസാനും സാനിയയും ചുവടുവെയ്ക്കുന്നത്. അസാധ്യമായ മെയ്വഴക്കത്തോടെയാണ് ഇരുവരും ചുവടുവെയ്ക്കുന്നത്. റംസാനൊപ്പമുള്ള സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ മുന്‍പും ശ്രദ്ധ കവര്‍ന്നിരുന്നു. ‘മാജിക് സൃഷ്ടിക്കുന്നതില്‍ ഇവര്‍ ഒരിക്കലും പരാജയപ്പെടാറില്ല,” എന്നാണ് ചില ആരാധകര്‍ വീഡിയോയ്ക്ക് നല്കിയ കമന്റ്. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഗാനവും ശ്രദ്ധ നേടിയിരുന്നു.
Read More