വിവാഹവിരുന്നില്‍ ബാക്കി വന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കൊല്‍ക്കത്തയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സഹോദരന്റെ വിവാഹവിരുന്നില്‍ ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കിയ പാപിയ കര്‍ എന്ന യുവതിയാണ് കാരുണ്യത്തിന്റെ പുത്തന്‍മാതൃക തീര്‍ത്തിരിക്കുന്നത്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജന്‍ മൊണ്ഡലാണ് ഇവരുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്പുലര്‍ച്ചെ ഒരുമണിക്ക് റാണാഘട്ട് സ്റ്റേഷനില്‍നിന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. തലേന്ന് വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തില്‍ വലിയ പങ്ക് മിച്ചം വരികയായിരുന്നു. തുടര്‍ന്ന്, അത് പാത്രങ്ങളിലാക്കി പാപിയ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കുന്ന തരത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയയുടെ ഭക്ഷണവിതരണം. പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ ഇവരുടെ പക്കല്‍നിന്ന് ഭക്ഷണം വാങ്ങുന്നത് കാണാം.
Read MoreCategory: Today’S Special
വാക്‌സിനെടുക്കുമ്പോള്‍ ഇത്രയും കൂളായി ഇരിക്കാന്‍ പറ്റുമോ ! ഡോക്ടറുടെ കൃത്രിമക്കൈ കയ്യോടെ പിടിച്ച് നഴ്‌സ്…
കോവിഡിനെ ചെറുക്കാന്‍ ഉള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ ആണെന്നിരിക്കേ പല കാരണങ്ങള്‍ കൊണ്ടും വാക്‌സിനെടുക്കാന്‍ തയ്യാറാകാത്ത ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തില്‍ വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും പയറ്റുന്നവരുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയില്‍ നഴ്സായ ഫിലിപ പതിവുപോലെ സിറിഞ്ചില്‍ കോവിഡ് വാക്സീന്‍ നിറച്ചു. കുത്തിവയ്പ്പെടുക്കാന്‍ എത്തിയ റുസ്സോയുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വച്ചതും അവര്‍ ഒന്നമ്പരന്നു. കയ്യിലെ ചര്‍മം തണുത്തു റബര്‍ പോലെ. നന്നേ വിളറിയ നിറവും. ഫിലിപ കണ്ണുരുട്ടിയൊന്നു നോക്കിയപ്പോര്‍ റുസ്സോ തിരിച്ചു കണ്ണടച്ചുകാട്ടി. ‘ പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാര്‍ഥ കൈ ഇതിന്റെ അടിയിലാണ്. ഈ കാണുന്ന സിലിക്കണ്‍ പ്രോസ്തെറ്റിക്കില്‍ കുത്തിവച്ച് എന്നെ ഒരു വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാക്കിയാലും’ എന്നു കെഞ്ചിപ്പറഞ്ഞു. പക്ഷേ, ഫിലിപ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഡെന്റിസ്റ്റ്…
Read Moreവിവാഹം കഴിയുന്നതോടെ നമ്മുടെ ശരീരമാകെ മാറും ! നൃത്തം ചെയ്യുമ്പോള്‍ നമ്മുടെ ശരീര ഭാഗങ്ങള്‍ കുലുങ്ങുന്നുണ്ടാകും;നവ്യ നായര്‍ പറയുന്നതിങ്ങനെ…
കലോല്‍സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തുകയും പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറുകയും ചെയ്ത താരമാണ് നവ്യ നായര്‍. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്ത താരം പിന്നീട് സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2ന്റെ തെലുങ്ക് റീമേക്കിലാണ് നവ്യാ നായര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ നവ്യാ നായര്‍ ടിവി പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ഗെയിംഷോ ആയ സ്റ്റാര്‍ മാജിക് പരിപാടിയിലും നടി പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കവെ നവ്യാ നായര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. നവ്യാ നായരുടെ വാക്കുകള്‍ ഇങ്ങനെ… കല്യാണം ഒക്കെ കഴിഞ്ഞിട്ട് നമ്മള്‍ സ്ത്രീ എന്ന നിലയില്‍ ഒരുപാട് ഇന്‍ഹിബിഷന്‍സ് വരും. നമ്മള്‍ ഒരു വിവാഹം ഒക്കെ കഴിഞ്ഞിട്ട്, നമ്മുടെ ശരീരം നമ്മള്‍…
Read More‘മൈ ലൈഫ്, മൈ ബീ’ ! ലിച്ചിയുടെ പുതിയ പോസ്റ്റ് കണ്ട് നഷ്ടബോധത്താല്‍ ഹൃദയം തകര്‍ന്ന് ആരാധകര്‍…
മലയാളികളുടെ പ്രിയ നായികയാണ് അന്ന രാജന്‍.അങ്കമാലി ഡയറീസിലെ ലിച്ചി ആയി മലയാള സിനിമയില്‍ എത്തിയ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകരായ യുവാക്കളുടെ ഹൃദയം തകര്‍ക്കുന്നത്. ‘മൈ ലൈഫ്, മൈ ബീ’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ താരത്തിന്റെ പിന്നില്‍ ആരോ ഇരിപ്പുണ്ട്. എന്നാല്‍, അത് ആരാണെന്ന് വ്യക്തമല്ല. പിന്നിലിരിക്കുന്ന ആളുടെ കൈയില്‍ താരവും കൈ കോര്‍ത്തിട്ടുണ്ട്. ‘മങ്ങിയ ചിത്രം ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെയാണ് ചിത്രത്തില്‍ ലിച്ചി പ്രത്യക്ഷപ്പെടുന്നത്. ഏതായാലും പിന്നില്‍ ഒളിപ്പിച്ച രഹസ്യവുമായുള്ള അന്ന രാജന്റെ ചിത്രം ആരാധകരുടെ ഹൃദയത്തില്‍ തന്നെയാണ് കൊണ്ടത്. ‘എന്നോട് ഇത് വേണ്ടായിരുന്നു’, ‘ഒരുപാട് ആളുകളുടെ ഹൃദയം തകര്‍ന്ന നിമിഷം’, ‘സംതിങ് ഫിഷി’, ‘സെഡ് ആയി’, അങ്ങനെ പോകുന്നു കമന്റുകള്‍. നടി വിവാഹിതയാകാന്‍…
Read Moreഭര്‍ത്താവിന്റെ പുനര്‍ജന്മം എന്ന വിശ്വാസത്താല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ ! സംഭവം ഇങ്ങനെ…
വിവാഹം ഒരു സ്വഭാവിക കാര്യമാണെങ്കിലും ചില വിവാഹങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തിന്മേല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാലാണ് പശുവിനെ വിവാഹം ചെയ്തത് എന്ന് അവര്‍ പറയുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത് ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തുവിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ‘പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന്‍ എന്ത് ചെയ്താലും … എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്’ എന്ന് സ്ത്രീ പറയുന്നു. ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തു. കംബോഡിയയിലെ…
Read Moreമലയാളി ഡാ ! ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ മലയാളി യുവാവിന്റെ ശ്രമം; പ്രതി പിടിയില്‍…
കോഴിക്കോട്: ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍.പാവണ്ടൂര്‍ സ്വദേശി കൈതക്കല്‍ അനീഷി(29)നെയാണ് കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. പൊക്കുന്ന് മലയ്ക്കടുത്ത ഫാമില്‍ ജോലി ചെയ്യുന്ന 34 കാരിയായ യുവതിയാണ് പരാതിക്കാരി. ഫാമില്‍ പുല്ലരിയുന്നതിനിടെ പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കാക്കൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട് മൂന്നാം നമ്പര്‍ ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കി . കോടതി യുവാവിനെ റിമാന്‍ഡ് ചെയ്തു.
Read Moreഇനി വണ്ടി ഞാന്‍ ഓടിക്കാം ! ഓടിക്കൊണ്ടിരുന്ന കാറിന്റെ സ്റ്റിയറിംഗില്‍ കയറി വിഷപ്പാമ്പ്; പിന്നീട് നടന്നത് ഇങ്ങനെ…
പുതുക്കാട്: ബിജെപി മണ്ഡലം പ്രസിഡന്റുമാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പാന്പിനെ കണ്ടതു പരിഭ്രാന്തി പരത്തി. നിയുക്ത മണ്ഡലം പ്രസിഡന്റുമാരായ അരുണ്‍ പന്തല്ലൂര്‍, എ.ജി. രാജേഷ് എന്നിവര്‍ സഞ്ചരിച്ച കാറിലാണു പാന്പിനെ കണ്ടത്. പുതുക്കാട് സിഗ്‌നലില്‍ വച്ചാണ് കാറിന്റെ മീറ്റര്‍ ബോര്‍ഡില്‍ പാന്പിനെ കണ്ടത്. സ്റ്റിയറിംഗിലേക്കു പാന്പ് വന്നതോടെ ഇരുവരും കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങി. പിന്നീട് ഡാഷ് ബോര്‍ഡിനുള്ളിലേക്കു പാന്പ് കടന്നതോടെ ഇവര്‍ ആന്പല്ലൂരിലെ സര്‍വീസ് സെന്ററില്‍ കാര്‍ എത്തിക്കുകയായിരുന്നു. വനംവകുപ്പിന്റെ പാന്പ് പിടിത്തക്കാരനെ വിളിച്ചു വരുത്തി കാര്‍ പരിശോധിച്ചെങ്കിലും ഡാഷ് ബോര്‍ഡിനുള്ളില്‍ അകപ്പെട്ട പാന്പിനെ പിടികൂടാന്‍ കഴിഞ്ഞില്ല. പിന്നീട് കാര്‍ പേരാന്പ്രയിലെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് ഡാഷ് ബോര്‍ഡ് അഴിച്ചുമാറ്റുകയായിരുന്നു.
Read Moreമരണപ്പെട്ട ഭിക്ഷാടകയുടെ സമ്പാദ്യം കണ്ട് ഞെട്ടി പോലീസ് ! താമസിച്ചിരുന്നത് മൂന്ന് ലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കി…
ആലുവ: ജീവിതത്തിന്റെ അവസാനനാളുകളില്‍ ഭിക്ഷാടകയായി ജീവിച്ച വയോധിക മരിച്ചപ്പോള്‍ ബാക്കിയുണ്ടായിരുന്നത് അഞ്ച് ലക്ഷത്തോളം രൂപയുടെ സന്പാദ്യം. എടത്തല കുഴുവേലിപ്പടി ജമാഅത്ത് മസ്ജിദിന്റെ കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചിരുന്ന മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73) ആണ് ലക്ഷങ്ങളുടെ സന്പാദ്യം ബാക്കിവച്ചു വിടപറഞ്ഞത്. ഇവരുടെ മരണശേഷം വാടകവീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് നോട്ടുകെട്ടുകളുടെ ശേഖരം ലഭിച്ചത്. വീട്ടിലെ അലമാരയില്‍നിന്നു 1,67,620 രൂപ ലഭിച്ചു. ഭിക്ഷയായി ലഭിച്ച10, 20, 100 നോട്ടുകളായിരുന്നു ഇവയിലേറെയും. ചുരുട്ടി കൂട്ടിയ നിലയിലായിരുന്നു നോട്ടുകള്‍. മൂന്ന് ലക്ഷം രൂപ പണയം നല്‍കിയാണ് ഇവര്‍ വാടകവീട്ടില്‍ താമസിച്ചിരുന്നത്. ഈ തുക കൂടി കൂട്ടുമ്പോള്‍ സന്പാദ്യം അഞ്ച് ലക്ഷത്തോളം വരും. പോലീസും ജനപ്രതിനിധികളും ചേര്‍ന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. മസ്ജിദ് മുറ്റത്തെ ഭിക്ഷാടനത്തിലൂടെയാണ് ഈ തുകയത്രയും വയോധിക സമ്പാദിച്ചതെന്നാണ് കരുതുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഐഷാബി മരിച്ചത്. ഇവരെ പുറത്തേക്കു കാണാതായതോടെ നാട്ടുകാര്‍ അന്വേഷിച്ചപ്പോള്‍…
Read Moreആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാല്‍ മതിയെന്ന് പ്രാര്‍ത്ഥിച്ചതിനെക്കുറിച്ചുമാണ് താരം തുറന്നു പറയുന്നത്. ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് താന്‍ രോഗിയായത്. കിഡ്നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ ഒരാളാണ് താന്‍ ഇപ്പോള്‍. ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് ഉള്‍പ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അര്‍ബുദ രോഗത്തിന് ചികിത്സയിലായി. മരണത്തോളം പോന്ന അസുഖങ്ങള്‍ മുന്നിലെത്തിയപ്പോള്‍ തങ്ങള്‍ തകര്‍ന്നു പോയി. ‘എന്റെ പിതാവേ, എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടു പോകണേ’ എന്ന് കണ്ണീരോടെ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. പക്ഷേ, അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേര്‍ത്തു നിര്‍ത്തുകയും ചെയ്തു. സിനിമയില്‍…
Read Moreഇനിയെങ്കിലും മതിയാക്കിക്കൂടെ ! ഇതുവരെ വിവാഹിതയായത് 11 തവണ;വീണ്ടും വിവാഹിതയാകാനൊരുങ്ങി 52കാരി…
അമേരിക്കന്‍ സ്വദേശിനിയായ മോനിറ്റ എന്ന 52കാരിയുടെ ജീവിതം ഏറെക്കുറെ വിചിത്രമാണ്. ഇതുവരെ അവര്‍ വിവാഹം കഴിച്ചത് 11 തവണയാണ്. ഇതില്‍ രണ്ടുപേരെ രണ്ടുതവണ വിവാഹം കഴിച്ചതുള്‍പ്പെടെ ഒമ്പതുപേരെയാണ് മോനിറ്റയ്ക്ക് ഭര്‍ത്താവായി ലഭിച്ചത്. എല്ലാവരുമായി വിവാഹ മോചനം നേടിയെങ്കിലും മോനിറ്റയുടെ വിവാഹ സ്വപ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പത്താമത്തെ ആളെ വിവാഹം ചെയ്യാനുളള ഒരുക്കത്തിലാണ് മോനിറ്റ ഇപ്പോള്‍. തന്റെ യഥാര്‍ഥ ജീവിതപങ്കാളി ഇനി വരാനിരിക്കുന്നതേയുളളൂ എന്നാണ് മോനിറ്റ പറയുന്നത്. ഓരോ തവണയും വിവാഹിതയാകുമ്പോഴും ഇതായിരിക്കാം താന്‍ കാത്തിരുന്നയാള്‍ എന്നവര്‍ കരുതും. എന്നാല്‍ അതെല്ലാം വിവാഹമോചനത്തിലാണ് അവസാനിച്ചത്. ഒരിക്കല്‍ പോലും ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് കരുതിയല്ല താന്‍ വിവാഹത്തിന് തയ്യാറായതെന്നും മോനിറ്റ പറയുന്നു. 57 കാരനായ ജോണിനെയാണ് മോനിറ്റ ഇനി വിവാഹം ചെയ്യാന്‍ പോകുന്നത്. രണ്ട് വര്‍ഷത്തിലേറെയായി ജോണുമായി ഡേറ്റിംഗിലാണ് മോനിറ്റ. മുമ്പ് രണ്ട് തവണ വിവാഹം കഴിഞ്ഞ ആളാണ് ജോണ്‍. ഈ…
Read More