മലപ്പുറം കോട്ടയ്ക്കലില്‍ നവവരനെ വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ വമ്പന്‍ വഴിത്തിരിവ്. മര്‍ദ്ദനത്തിനിരയായ യുവാവിനെതിരേ ഭാര്യ തന്നെയാണ് രംഗത്തെത്തിയത്. ഭര്‍ത്താവിനെതിരേ പീഡനക്കേസ് നല്‍കിയിട്ടും കേസ് അട്ടിമറിക്കാനാണ് പോലീസിന്റെ ശ്രമമെന്നും തന്റെ പിതാവ് അടക്കമുളളവരെ കളളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും യുവതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞമാസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുത്തലാഖ് ചൊല്ലാന്‍ ആവശ്യപ്പെട്ട് തന്നെ തട്ടിക്കൊണ്ട്പോയി ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു നവവരനായ യുവാവിന്റെ പരാതി. സംഭവത്തില്‍ വധുവിന്റെ പിതാവ് ഉര്‍പ്പെടെയുളളവര്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇത് കളളക്കേസാണെന്നും ക്രൂരമായ പീഡനത്തിനാണ് താന്‍ ഇരയായതെന്നും വെളിപ്പെടുത്തിയാണ് യുവാവിന്റെ ഭാര്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഭര്‍ത്താവില്‍നിന്ന് ക്രൂരമായ പീഡനമാണ് നേരിടേണ്ടി വന്നത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ലൈംഗികവൈകൃതങ്ങള്‍ക്കും തന്നെ ഇരയാക്കി. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ പോലീസിന് പരാതി നല്കി പോലീസ് കേസെടുത്തെങ്കിലും ഭര്‍ത്താവിനെതിരേ തുടര്‍നടപടി സ്വീകരിച്ചില്ലെന്നും യുവതി ആരോപിച്ചു. വിവാഹസമയത്ത് 44 പവന്റെ സ്വര്‍ണാഭരണങ്ങളാണ് നല്‍കിയത്.…
Read MoreCategory: Today’S Special
എന്തു രസമാണ് ഈ ചിരി കാണാന്‍..! കൃത്രിമ കൈ പിടിപ്പിക്കുമ്പോഴുള്ള കുഞ്ഞിന്റെ മനോഹരമായ നിമിഷങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
ഇന്നലെ ലോക ഭിന്ന ശേഷി ദിനമായിരുന്നു. ആ ദിവസം മിക്കവരുടെയും കണ്ണും മനസും നിറച്ചൊരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു കുഞ്ഞിന് കൃത്രിമ കൈ പിടിപ്പിക്കുന്നതാണ് വീഡിയോയില്‍. ഒരു വീല്‍ചെയറിലിരിക്കുന്ന കുട്ടിക്ക് ഇടതുകൈയ്യുടെ കൈപ്പത്തിയുടെ ഭാഗമാണ് ഇല്ലാത്തത്. ഏറെ കൗതുകവും കുസൃതിയും നിറഞ്ഞ മുഖത്തോടെ ഇരിക്കുകയാണ് കുഞ്ഞ്. കൃത്രിമ കൈ പിടിപ്പിക്കാന്‍ ഡോക്ടര്‍ എത്തുമ്പോള്‍ മുതല്‍ മനോഹരമായ ഒരു ചിരി അവന്റെ മുഖത്ത് വിരിയുന്നുണ്ട്. എല്ലാ കാര്യങ്ങളും കൗതുകത്തോടെയും ചിരിയോടെയും വീക്ഷിക്കുന്ന കുഞ്ഞ് ഇടയ്ക്കിടയ്ക്ക് ചുറ്റും നില്‍ക്കുന്നവരെയും നോക്കി ചിരിക്കുന്നുണ്ട്. മനോഹരമായ ആ ചിരിയാണ് മനസ് നിറയ്ക്കുന്നതും. കൈ പിടിപ്പിച്ചു കഴിഞ്ഞതിനുശേഷം വലതു കൈകൊണ്ട് പതിയെ പുതിയതായി പിടിപ്പിച്ച ഇടതു കൈ പതിയെ അവന് തൊട്ടു നോക്കുന്നുമുണ്ട്. ഈ നിഷ്കളങ്കമായ ചിരി ലോകം ഏറ്റെടുത്ത് കഴിഞ്ഞു. രണ്ട് ദശലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്.
Read Moreഭാര്യയുമായി 14 വയസിന്റെ വ്യത്യസം ! വിവാഹം ഒരു വര്‍ഷം ലിവിംഗ് ടുഗദറില്‍ കഴിഞ്ഞ ശേഷം; ‘കൊസ്തേപ്പ്’ പറയുന്നതിങ്ങനെ…
കുഞ്ചാക്കോബോബനെ നായകനാക്കി അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി തീയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. തമാശ എന്ന വിജയചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അഷ്റഫിന്റെ രണ്ടാം ചിത്രമാണിത്. ചെമ്പന്‍ വിനോദ് ജോസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു പ്രധാന കഥാപാത്രത്തെയും ചെമ്പന്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തില്‍ 109 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മോശമല്ലാത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമാശയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ചിന്നു ചാന്ദ്നിയാണ് ചിത്രത്തില്‍ നായിക. വിന്‍സി അലോഷ്യസ്, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഗിരീഷ് ഗംഗാധരനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ചെമ്പോസ്കി മോഷന്‍ പിക്ചേഴ്സ്, ഒപിഎം സിനിമാസ് എന്നീ ബാനറുകളില്‍ ചെമ്പന്‍ വിനോദ് ജോസും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. അതേ സമയം ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ജിനു ജോസഫ്. സ്റ്റൈലിഷ്…
Read Moreവെള്ളമടിയുടെ വീഡിയോ കണ്ടാണ് സിനിമയിലേക്ക് ക്ഷണിച്ചത് ! മുമ്പ് ശീലമായിരുന്നതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്ന് ശ്രുതി സത്യന്…
ഇപ്പോള്‍ വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ജാന്‍ എ മന്. ഒരു കൂട്ടം യുവാക്കളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു സിനിമ. ഹാസ്യത്തിനു പ്രാധാന്യമുള്ള ജാന്‍ എ മന് ഒരേ സമയം നടക്കുന്ന രണ്ടു സംഭവങ്ങളിലൂടെയാണ് മുമ്പോട്ടു പോകുന്നത്. സീരിയസ് രംഗങ്ങള്‍ പോലും നര്‍മത്തിന്റെ മേമ്പൊടി ചാലിച്ചാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകന് ബേസില്‍ ജോസഫാണ് സിനിമയില്‍ നായകനായി അഭിനയിച്ചത്. ബാലു വര്‍ഗീസ്, അര്ജുന് അശോകന്, ഗണപതി എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.ഗണപതിയുടെ സഹോദരനായ ചിദംബരമാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പ്രമുഖ സംവിധായകരും അഭിനേതാക്കളുമടക്കം നിരവധി പേര് സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തി. സിനിമയില്‍ ബാലു വര്‍ഗീസ്, അര്ജുന് അശോകന്, ഗണപതി, ബേസില്‍ ജോസഫ് എന്നിവര്‍ക്കൊപ്പം ആരാധകരുടെ ശ്രദ്ധനേടിയ താരമാണ് ചിത്രത്തില്‍ അര്ജുന് അശോകന്റെ സഹോദരിയായി അഭിനയിച്ച ശ്രുതി സത്യന്. യുട്യൂബറായ ശ്രുതി എങ്ങനെയാണ് താന്‍ ജാന്‍ എ മന്നിന്റെ…
Read Moreജനുവരി മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിന് ചിലവേറും ! എടിഎം കീശ ചോര്‍ത്തുന്ന വഴി ഇങ്ങനെ…
എടിഎം ഇടപാടുകള്‍ നടത്തുന്നവരുടെ കീശ ഇനി ചോരും. സൗജന്യ പരിധിക്കുപുറത്തുവരുന്ന എടിഎം ഇടപാടുകള്‍ക്ക് ജനുവരിമുതല്‍ നിരക്ക് ഉയര്‍ത്തും. എടിഎം ഇടപാടുകളുടെ ഫീസ് ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിനെതുടര്‍ന്നാണിത്. 2022 ജനുവരി മുതല്‍ ഓരോ ഇടപാടിനും 20 രൂപയ്ക്കുപകരം 21 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക. പ്രതിമാസം അനുവദിച്ചിട്ടുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെവരുന്നതിനാണ് അധികനിരക്ക് ബാധകമായിട്ടുള്ളത്. നിലവില്‍ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിച്ചിട്ടുള്ളത്. സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകള്‍ ഉള്‍പ്പടെയുള്ളതാണിത്. മെട്രോ നഗരങ്ങളില്‍ മൂന്ന് ഇടപാടുകളാണ് സൗജന്യമായി നടത്താനാകുക. നിരക്ക് വര്‍ധന സംബന്ധിച്ച് ഇതിനകം ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.
Read Moreകര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റീവായി കണ്ടെത്തിയ ദക്ഷിണാഫ്രിക്കക്കാരന് മുങ്ങി ! വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയത് 10 പേര്…
കര്‍ണാടകയില്‍ ഒമിക്രോണ്‍ പോസിറ്റിവായി കണ്ടെത്തിയ രണ്ടു പേരില്‍ ഒരാള്‍ മുങ്ങി. സ്വകാര്യ ലാബില്‍ നിന്ന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്ത വ്യക്തിയാണ് കടന്നുകളഞ്ഞത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ 66കാരനാണ് നിര്‍ദേശങ്ങള്‍ പാലിക്കാതെ രക്ഷപ്പെട്ടത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തില്‍ കോവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും. ഇവര്‍ ആര്‍ടിപിസിആര്‍ പരിശോധനാ ഫലവുമായാണ് വിമാനത്താവളത്തില്‍ എത്തിയത്. ഇദ്ദേഹത്തെ കൂടാതെ വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. കാണാതായ പത്ത് പേരും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ആരെയും കണ്ടുപിടിക്കാന്‍ പറ്റുന്നില്ല. ഒരാള്‍ ഒമിക്രോണ്‍ പോസിറ്റിവ് ആയതോടെ നെഗറ്റിവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം നല്കിയവര് ഉള്‍പ്പടെ എല്ലാവരെയും വീണ്ടും പരിശോധിക്കണമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പത്തു പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. വിമാനത്താവളത്തില്‍ ഒമിക്രോണ്‍ പരിശോധന ഊര്‍ജിതമായ പശ്ചാത്തലത്തിലാണ് ഇവരെ കാണാതാവുന്നത്. ഇവരെ…
Read Moreചുമരിൽ മണ്ണുകൊണ്ട് കൂടൊരുക്കി ദേശാടനപക്ഷികൾ; കേവ്സ് സ്വാലോ എന്ന ചെറിയ പക്ഷിയാണ് കളിമൺ വീടുണ്ടാക്കി വിസ്മയിപ്പിക്കുന്നത്
വടക്കഞ്ചേരി: ചുമരിൽ മണ്ണുകൊണ്ട് വിസ്മയ കൂടൊരുക്കി ദേശാടനപക്ഷികൾ. വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയുടെ ആമകുളത്തുള്ള സെമിത്തേരി കെട്ടിടത്തിലാണ് മണ്ണുകൊണ്ടുള്ള കിളിക്കൂട് കൗതുക കാഴ്ചയാകുന്നത്. വളരെ അപൂർവമായ കാഴ്ചയായതിനാൽ സെമിത്തേരിയിലെത്തുന്നവർ ഏറെ നേരം ചെലവഴിച്ചാണ് കൂടുനിർമാണ രീതികൾ കണ്ട് തിരിച്ചുപോകുന്നത്. കേവ്സ് സ്വാലോ എന്ന ചെറിയ പക്ഷിയാണ് കളിമണ്ണുകൊണ്ട് ഗുഹയൊരുക്കി മനുഷ്യരെ വിസ്മയപ്പെടുത്തുന്നത്. തലയ്ക്ക് മുകളിൽ ബ്രൗണ്‍ കളറും കറുത്ത വട്ടംകൂടിയ ചിറകുകളുമാണ് ഇവയുടേത്. മണ്ണിനൊപ്പം തൂവൽ, മുടി, പുല്ല്, ഇലകൾ തുടങ്ങിയവയും നിർമാണത്തിന് ഉപയോഗിക്കുന്നുണ്ട്. പാലങ്ങളും റോഡുകളും നിർമിച്ച് ദിവസങ്ങൾക്കുള്ളിൽ തകരുന്ന നമ്മുടെ എഞ്ചിനീയർ·ാരെ വെല്ലുന്ന വൈദഗ്ധ്യത്തോടെയാണ് ഈ കുഞ്ഞൻ പക്ഷികൾ കൂട് ഒരുക്കുന്നതെന്ന് പക്ഷികളുടെ കൂട് നിർമാണം നിരീക്ഷിച്ചിരുന്ന പള്ളിയിലെ കപ്യാർ ജോണ്‍ മണക്കളം പറഞ്ഞു. സമീപത്തെ മംഗലം പുഴയോരത്തു നിന്നും ചതുപ്പു നിലത്തുനിന്നുമാണ് കൊക്കിൽ മണ്ണുമായി കിളികളെത്തി കൂട് നിർമ്മിച്ചിരുന്നത്. മണൽ ചാക്ക്…
Read Moreഏഴായിരത്തോളം കാലിക്കുപ്പികളിൽ വിരിഞ്ഞത് മനോഹരമായ ക്രിസ്മസ് ട്രീ; വിസ്മയമൊരുക്കി യുവജനങ്ങൾ
പ്ലാസ്റ്റിക് കുപ്പികൾ ഒന്നൊന്നായി ചേർത്തു നിർമിച്ച മനോഹരമായ ക്രിസ്മസ് ട്രീ വിസ്മയമാകുന്നു. ചെങ്ങന്നൂർ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളിയിലെ യുവജനങ്ങളുടെ കൂട്ടായ്മയിൽ നിർമിച്ച ക്രിസ്മസ് ട്രീയാണ് കൗതുകം പകരുന്നത്. ഏകദേശം ഏഴായിരത്തോളം കുപ്പികൾ കൊണ്ടാണ് ക്രിസ്മസ് ട്രീ നിർമിച്ചിരിക്കുന്നത്. ഇടവകയിലെ ഭവനങ്ങളിൽനിന്നും വ്യാപാരസ്ഥാപനങ്ങളിൽനിന്നും എംസിവൈഎമ്മിന്റെ നേതൃത്വത്തിൽ ഒഴിഞ്ഞ കുപ്പികൾ ശേഖരിക്കുകയും മൂന്നുദിവസം കൊണ്ട് മനോഹമാരായ ക്രിസ്മസ് ട്രീ ഒരുക്കുകയുമായിരുന്നു. ക്രിസ്മസ്ട്രീയിൽ വെളിച്ചം പകരുന്ന കർമം ഇന്നലെ പള്ളിയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. സാമുവേൽ പായിക്കാട്ടേത്ത് നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മാത്യു വലിയപറമ്പിൽ, എംസിവൈഎം പ്രസിഡന്റ് ലിൻജോ നടുവിലെപറമ്പിൽ, ക്രിസ്മസ് ട്രീ കോ-ഓർഡിനേറ്റർ ജോസ് ചരിവുപുരയിടം, സിസ്റ്റർ അൽഫോൻസ് മരിയ എസ്എച്ച്, പാവനാത്മ ഡയറക്ടർ സിസ്റ്റർ ഷോളി ഫ്രാൻസിസ് എസ്എച്ച് എന്നിവർ പങ്കെടുത്തു.
Read Moreഇവിടെവരെ എത്തിയത് പോരാട്ടത്തിലൂടെ… വിവാഹത്തോടെ ഗ്ലാമർ റോളുകൾ നിന്ന് വിട്ടുനിനിന്നെങ്കിൽ, ഇനി സമാന്തവരുന്നത് ഹോട്ട് രംഗങ്ങളുമായി…
ഒരുതരത്തിലുള്ള സിനിമാ പാരമ്പര്യവുമില്ലാതെ സ്വന്തം കഴിവുകൊണ്ട് തെന്നിന്ത്യയിൽ നിറസാന്നിധ്യമായി മാറിയ താരമാണ് സാമന്ത. ദാമ്പത്യജീവിതം അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കുറച്ചു നാളുക ളായി നടി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. രണ്ടാളുടെയും സമ്മതത്തോടെയാണ് വിവാഹമോചനം തീരുമാനിച്ചത്. ഇക്കാര്യം താരങ്ങള്‍തന്നെ പങ്കുവച്ചെങ്കിലും വിമര്‍ശനങ്ങള്‍ സാമന്തയ്ക്കു മാത്രമായിരുന്നു. സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണം സഹിക്കാന്‍പറ്റാതെ പലപ്പോഴും നടി തുറന്നടിക്കുകയും ചെയ്തിരുന്നു. വീണ്ടും ഇതേ വിഷയത്തില്‍ പ്രതികരിച്ചെത്തിയ സാമന്തയുടെ വാക്കുകളാണ് വൈറലാകുന്നത്. ഒപ്പം അഭിനയജീവിതത്തിലെ വെല്ലുവിളി മറികടക്കുന്നത് എങ്ങനെയാണെന്നും താരം പറയുന്നു. സിനിമയില്‍ തനിക്ക് ലഭിക്കുന്ന വെല്ലുവിളിനിറഞ്ഞതും സ്റ്റീരിയോ ടൈപ്പ് വേഷങ്ങളും മനോഹരമാക്കാന്‍ താന്‍ ശ്രമിക്കുന്ന ലളിതമായൊരു ചിന്തയെ കുറിച്ചാണ് സാമന്ത പറയുന്നത്. ‘മാറ്റം വരുമ്പോള്‍ ആരെങ്കിലും ആദ്യ പടി സ്വീകരിക്കേണ്ടതുണ്ട്’ എന്നാണ് നടിയുടെ അഭിപ്രായം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരായിരിക്കാന്‍ ഞാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ നമുക്ക് എപ്പോഴും പരസ്പരം സ്നേഹിക്കാനും അനുകമ്പ കാണിക്കാനും…
Read Moreമകൻ മുഖത്ത് നോക്കിതന്നെ പറയും; ഒരു സുഹൃത്ത് തന്നോട് പറഞ്ഞ ആകാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
പൊതുവേ ഞാന്‍ നല്ലൊരു വഴക്കാളി ആണെന്ന പേരുണ്ട്. ഞാന്‍ ഭയങ്കര ദേഷ്യക്കാരിയാണ്, വഴക്കാളിയാണ് എന്നൊക്കെ പറയുന്നവരുണ്ട്. അതിന് കാരണം എന്റെ ദേഷ്യമുള്ള മുഖം മാത്രമേ പുറത്ത് കണ്ടിട്ടുള്ളു. എന്റെ നല്ല വശം എന്റെ വീട്ടില്‍ വന്നാല്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു. എന്നോട് ഐ ലവ് യു എന്ന് പറയാന്‍പോലും പേടിയാണെന്ന് ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞാല്‍ അടുത്തത് അടിയാണോന്ന് അറിയില്ലല്ലോ. എന്നെ കുറച്ചുകൂടി ആള്ക്കാര് മനസിലാക്കാന്‍ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ സഹായിച്ചിട്ടുണ്ട്.പല തരത്തിലുള്ള ആള്ക്കാര് ജീവിതരീതികള്‍ ഒക്കെ എന്നില്‍ കുറേ മാറ്റങ്ങള്‍ വരുത്തി. അതിലുപരി എനിക്ക് വലിയ മാറ്റം വന്നു എന്ന് പറയണമെങ്കില്‍ അത് മൂത്തമോനിലൂടെയാണ്. അയാള്‍ എന്നെ വിമര്‍ശിക്കാറുണ്ട്. എന്റെ എല്ലാ നെഗറ്റിവിറ്റിയും പറഞ്ഞ് മനസിലാക്കിത്തരുന്നത് മൂത്തമകനാണ്. അവന് മുഖത്ത് നോക്കിതന്നെ പറയും. അതാണ് ഏറ്റവും നല്ല സുഹൃത്ത്. -ഭാഗ്യലക്ഷ്മി
Read More